കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Tuesday, March 27, 2012

ശ്രദ്ധിച്ച് ഡ്രൈവണേ അല്ലേലാകെ ഹലാക്കാകും..

ഹെന്റെ കൂട്ടാരന്‍ യാസിര്‍ പാടൂരും കോഴിക്കോട് സിറ്റി ട്രാഫിക് പോലീസും വിസ്മയ ഐടി ആനിമേഷന്‍ ക്ലബ്ബും ചേര്‍ന്ന് ട്രാഫിക് ബോധവല്‍കരണങ്ങള്‍ നടത്തിവരികയാണിപ്പോള്‍... ലെവന്‍ ഗമണ്ടനായി കാര്‍ട്ടൂണ്‍ വരക്കും.. കാര്‍ട്ടൂണ്‍ പ്രദര്‍ശനം, ക്ലബ്ബ് രൂപീകരണം , മാഗസിന്‍ പ്രസിദ്ധീകരണം തുടങ്ങി ഒട്ടേറെ പ്ലാനുകളാണ് ദിവന്റെ മനസ്സില്‍... ഗള്‍ഫിലെ നല്ല ജോലിയും സാലറിയും വേണ്ടെന്ന് വെച്ച്ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ ആകണമെന്നും ചെയ്യണമെന്നും മനസ്സുറപ്പിച്ച് നടക്കുന്ന പ്രിയ കൂട്ടുകാരന് എന്റെ ബിഗ് സല്യൂട്ട്...
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും ഒട്ടേറെ മന്ത്രിമാരേയും ഈയാവശ്യാര്‍ഥം കാണാന്‍ ചെന്നിരുന്നു അവന്‍... ഗുരുവായൂരില്‍ തൊഴാന്‍ വന്ന മന്ത്രി ഗണേഷ്‌കുമാറിനേയും ലെവന്‍ വെറുതെ വിട്ടില്ല... മുഴുവന്‍ കാര്‍ട്ടൂണും കാണിച്ച് കൊടുത്തിട്ടേ ദിവനടങ്ങിയുള്ളൂ... ഒടുക്കം മന്ത്രി പറഞ്ഞു.. മോനേ നീ വമ്പനാകും ,.. ഒറപ്പായും വമ്പനാകും.. (മന്ത്രി ഗണേഷ്‌കുമാറിനെ പറ്റി യാസിറിന് നൂറ്‌നാവ്)
ഉറങ്ങിയെഴുന്നേല്‍ക്കുമ്പോഴും ഉറക്കച്ചടവില്ലാത്ത ചിലരുണ്ട്.. ആര്‍ജവവും ഊര്‍ജ്വസ്വലതയും കൈമുതലുള്ളവര്‍... ഹെന്റെ ബ്ലഡിഫ്രണ്ട്‌സെല്ലാം അത്തരം ഗണത്തില്‍ ചേര്‍ക്കാവുന്നവരാണ്.. എന്നിട്ടെന്താടാ കോപ്പേ നീ മാത്രം ഇങ്ങനെയായത് എന്നല്ലേ.. നോക്കിക്കോ.., ഞാനും ഗമണ്ടനാവും.. കള്ളനായിരുന്ന രത്‌നാകരന്‍ വാല്‍മീകി മഹര്‍ഷിയായില്ലേ... വെയ്റ്റ് ചെയ്യ് മക്കളേ .. ഹെനിക്കും വരും ഒരു ടൈം.. മക്കൂന്റെ ബെസ്റ്റ് ടൈം...... അപ്പോള്‍ നാസ്‌തേ നമസ്‌തേ പിസാസ്‌തേ... ടാറ്റാ ബൈ ബൈ..

Sunday, March 25, 2012

ഫില്‍ ഇന്‍ ദ ബ്ലാങ്ക്‌സ്.., ഓകെ


രാഷ്ട്രപതിയെ പറ്റി ഒരു പുറത്തില്‍ കവിയാതെ ഉപന്യസിക്കുക

നമ്മുടെ രാഷ്ട്രത്തിലെ പ്രഥമ പൗര(പൗരി)നാകുന്നു രാഷ്ട്രപതി..
205 ഓളം കോടി ചെലവാക്കി ബന്ധുമിത്രാധി കീൂഷ്മാണ്ടങ്ങളുടെ കൂടെ ടൂറടിക്കലാകുന്നു മുഖ്യ കലാപരിപാടി..

പിന്നെ വധശിക്ഷക്ക് വിധിക്കപ്പെട്ട കൂറേ ബഡ്ക്കൂസുകളുണ്ടല്ലോ നമ്മുടെരാജ്യത്ത്.. ലതുകള്‍ ദയാഹരജി കൊടുക്കല്‍ ഇപ്പറയപ്പെട്ട രാഷ്ട്രപതിയുടെ കയ്യിലാകുന്നു..
ഈ ദയാഹരജി മേടിക്കുന്ന പണിക്കാകുന്നു മാസം ഒന്നര ലക്ഷം രൂഫാ ഖജനാവില്‍ നിന്നും പോയ്‌ക്കൊണ്ടിരിക്കുന്നത്..
ഹിതൊക്കെ പ്രധാനമന്ത്രിക്കോ മറ്റോ ചെയ്താല്‍ പോരേ എന്ന് ചിന്തിക്കാഞ്ഞല്ല.. അപ്പോള്‍ പിന്നെ രാഷ്ട്രപതിയെന്തോന്ന് ചെയ്യും..
(എന്തെങ്കിലും ചെയ്ത് ജീവിച്ചോട്ടെ്ന്ന്)

പിന്നെ വല്ല സംസ്ഥാനങ്ങളും ഉഡായ്പുകള്‍ കാണിച്ചാല്‍ ദതുകളെ പിരിച്ച് വിട്ട് ഭരിക്കേണ്ടത് രാഷ്ട്രപതിയാകുന്നു..
(കോഴിക്ക് മുല വരിക എന്ന് കേട്ടിട്ടില്ലേ.. അക്കാലത്തെ കഥയാണ് പറയുന്നത്)..
അതും സ്പീക്കര്‍ ഭരണമോ മറ്റോ ഏര്‍പ്പെടുത്താവുന്നതേയുള്ളു..
ബട്ട് അപ്പോള്‍ രാഷ്ട്പതിയെന്തോ ചെയ്യും..

പിന്നെ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കേണ്ടതും രാഷ്ട്രപതിയാകുന്നു..
(ഹീ ഹ ഹാ)

രാഷ്ട്രപതിയാകുന്നു ഇന്ത്യയുടെ സര്‍വ്വസൈന്യാധിപന്‍....(തന്നെയോ.., ഇക്കാര്യം രാഷ്ട്രപതിക്കറിയുമോ എന്തോ)

രാഷ്ട്രപതിയെ സഹായിക്കാന്‍ ഒരു ഉപരാഷ്ട്രപതിയും ഉണ്ടായിരിക്കും..( ഒന്നേക്കാല്‍ ലക്ഷം ശമ്പളം മേടിക്കാന്‍ ഒരാള് വേണ്ടേ ., അതിനാണ് ദിത്)

NB:
മുമ്പത്തെ രാഷ്ട്രപതി സകല സ്‌കൂളുകളിലും കയറിയിറങ്ങി മക്കളേ നിങ്ങള്‍ കിനാവ് കാണണം എന്ന് പറഞ്ഞപ്പോ ഞാന്‍ കരുതി ഹിതായിരിക്കും രാഷ്ട്രപതിയുടെ പണിയെന്ന്..
അതല്ല ടൂറടിക്കലാണെന്ന് ഇപ്പോഴത്തെ രാഷ്ട്രപതി മനസ്സിലാക്കിത്തന്നിരിക്കുന്നു..

പുതിയ രാഷ്ട്രപതി ഇനിയെന്തരക്കെയാണാവോ ചെയ്‌വാന്‍ പോകുന്നത്..

ഒടുക്കം:
ഗോവ, മണിപ്പൂര്‍, പഞ്ചാബ്, യുപി , ഉത്തരഖണ്ഡ്, ഇലക്ഷന്‍ കഴിഞ്ഞു., റിസള്‍ട്ട് വന്നു..
പിറവം കഴിഞ്ഞു., ഇനി നെയ്യാറ്റിന്‍കരയും കഴിയും..
ഗുജറാത്ത് ഇലക്ഷന്‍ വരാന്‍ കിടക്കുന്നു..
രാഷ്ട്പപതി ഇലക്ഷന്‍ നാല്മാസം കഴിഞ്ഞാല്‍...

വിട്ടഭാഗം ഗമണ്ടനായി പൂരിപ്പിക്കുക

ജനാധിപത്യ രാജ്യത്തെ ഏറ്റവും വലിയ ഉല്‍സവം ----------ആകുന്നു.

Wednesday, March 21, 2012

പ്രിയരേ ഒന്ന് ഹെല്‍പ്പണേ മൈ ഫോണ്‍ നമ്പറീസ് ഡബിള്‍ റ്റു ഡബിള്‍ ഫോര്‍ ..


ഇത് അനീതിയാണ് യുവറോണര്‍..

മാധ്യമ സിന്‍ഡിക്കേററ് വ്യക്തമായും ഇവിടെ നിലവിലുണ്ട്.,,,

അല്ലേല്‍ നോക്കൂ .. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് കഴുതകള്‍ക്കൊന്നും ബുദ്ധിയില്ലെന്ന് ഇവിടെ സ്ഥാപിക്കപ്പെടുന്നത്..,
കഴുത സമം മണ്ടന്‍ എന്ന തിയറി ഒരു അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഫലം തന്നെയാണ്..

രാജാവായ സിംഹത്തിന്റെ അടുത്ത് മന്ത്രിയായ കുറുക്കന്‍ കഴുതയെ പറഞ്ഞ് പറ്റിച്ച് കൊണ്ട് വരുന്ന കഥകള്‍ക്കൊക്കെ ് എന്ത് അടിസ്ഥാനമാണുള്ളത് ...

ആ ചരിത്ര , പാത്ര നിര്‍മ്മിതിയില്‍ ആരുടെയൊക്കെയൊ കറുത്ത കരങ്ങള്‍ ഞാന്‍ കാണുന്നുണ്ട്...

അല്ല ., ആരാണ് സിംഹത്തിനെ രാജാവാക്കിയത്..
കുറുക്കനെ മന്ത്രിയാക്കിയത്..കുരങ്ങനെ അസിസ്റ്റന്റ് മിനിസ്റ്ററാക്കിയത്..
കാക്കയെ ചാരത്തലവനാക്കിയത്..

സിംഹം ഇവിടെ ഏത് ഇലക്ഷനിലാണ് മല്‍സരിച്ചത്..
(ഇനി മന്‍മോഹന്‍ സിംഗിനെ പോലെ രാജ്യസഭയിലൂടെ കയറി വന്നതാകുമോ)

രാജാധിപത്യവും സ്വേഛാധിപത്വവും (കൊളോണിയലിസ്റ്റ് ചിന്താ സരണികളും) ഒടുങ്ങിത്തുടങ്ങുന്ന ഇക്കാലത്ത് ഇമ്മാതിരി കഥകള്‍ നിരോധിക്കണം യുവറോണര്‍.....

പണ്ട് പണ്ട് രാജാവുണ്ടായിരുന്നു..
രാജകുമാരനുണ്ടായിരുന്നു...
വേറെ ഒരു രാജകുമാരിയും..
അവര്‍ തമ്മില്‍ ഗമണ്ടന്‍ പ്രണയമായിരുന്നു...
എന്നൊക്കെ കഥ പറഞ്ഞ് കുഞ്ഞ് കുട്ടികളുടെ മനസ്സില്‍ രാജാധിപത്യാനുകൂലമായ മനസ്ഥിതി ഉണ്ടാക്കാനുള്ള ബ്ലഡി ഓള്‍ഡ്‌സിന്റെ ഗൂഢ നീക്കങ്ങളേയും തടുക്കാന്‍ ബഹുമാനപ്പെട്ട കോടതി ഉടനടി വേണ്ടത് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു...

NB:
ഓരോ ജീവി വര്‍ഗങ്ങളും വംശനാശം നേരിട്ട് കൊണ്ടിരിക്കുകയാണത്രെ ...
തുമ്പി, പൂമ്പാറ്റ, അണ്ണാറക്കണ്ണന്‍.. അങ്ങനെയങ്ങനെ.....

ബട്ട് എന്ത്‌കൊണ്ടാകും കാക്കകള്‍ക്ക് മാത്രം വംശനാശം സംഭവിക്കാത്തത്...

ഒരാഴ്ച്ചക്കാലമായി ഈ ചോദ്യമെന്നെ ഹലാക്കാക്കി കൊണ്ടിരിക്കുന്നു..

നിങ്ങള്‍ക്കെങ്ങാനും ആന്‌സ്വര്‍ കിട്ടിയാല്‍ ഒന്നറിയിക്കണേ..
മൈ ഫോണ്‍ നമ്പറീസ് ഡബിള്‍ റ്റു ഡബിള്‍ ഫോര്‍ ..

Tuesday, March 20, 2012

സമ്മതിച്ചു നേതാവികളേ, നിങ്ങടെ പിറകില്‍ ലക്ഷങ്ങള്‍ അണികളുണ്ട്..


പ്രിയപ്പെട്ട സംഘടനാ ഭാരവാഹീസ് അറിയാന്‍..

പ്രിയ നേതാവികളേ.., നിങ്ങളൊരു സംഭവം തന്നെയാണ്..
നിങ്ങടെ സംഘടനകളോ അതെരൊന്നെന്നര സംഭവം തന്നെ ..

സമ്മതിച്ചു.. നിങ്ങടെ പിറകില്‍ ലക്ഷങ്ങള്‍ അണികളുണ്ട്..
(ദൈവ്വേ ., കുറഞ്ഞ്‌പോയോ.. കോടികള്‍ . കോടികള്‍ അണികളുണ്ട്..
.. ഇനി കൂട്ടണേല്‍ പറഞ്ഞാല്‍ മതി .. ജസ്റ്റേ കാള്‍ ഓകെ)

നിങ്ങള്‍ നിരീക്കാതെ ഈ ഭൂമി മലയാളത്തില്‍ ഒന്നും തന്നെ സംഭവിക്കാന്‍ പോകുന്നില്ല...

ഹോ .. നിങ്ങളില്ലായിരുന്നെങ്കില്‍ .. ഹാലോചിക്കാന്‍ പോലും വയ്യ...
ഈ നാട് മുടിഞ്ഞ് ഹലാക്കായി പോയേനെ..
സാക്ഷരരാകാതെ ഞാങ്ങള്‍ ആകെ മൊത്തം ടോട്ടല്‍ ബെടക്കികളായേനെ..

അപ്പൊ ആമുഖസ്തുതി കഴിഞ്ഞു.. ഇനി കം റ്റു ദ പോയന്റ്...

ഞങ്ങള്‍ വലതുവശം ചേര്‍ന്ന് റോഡരികിലൂടെ നടക്കുമ്പോള്‍ കേള്‍ക്കാം..
... നിങ്ങള്‍ വമ്പന്‍ പ്രകടനവുമായി വന്ന് അമേരിക്കക്കെതിരെ ഗര്‍ജിക്കുന്നത്...
സയണിസ്റ്റ് ലോബിയെ ഭര്‍ത്സിക്കുന്നത്..
ഞങ്ങടെ വഴിമുടക്കി, ഞങ്ങള്‍ക്കെതിരെ മുഷ്ടി ചുരുട്ടി., അവരെ തെറി വിളിക്കുന്നതിന്റെ പൊളിറ്റിക്‌സ് സത്യായിട്ടും എനിക്കിത് വരെ തിരിഞ്ഞിട്ടില്ല...
(വലതുവശം ചേര്‍ന്നേ നടക്കാവൂ എന്നത് ബസ്സിലെഴുതിവെച്ച നിയമമായതോണ്ടാ.. അല്ലാതെ ഇടത് വശം ചേര്‍ന്ന് നടക്കാന്‍ അസ്‌ക്യത ഉണ്ടായിട്ടല്ലാട്ടോ)

ഞങ്ങളല്ലല്ലോ ഇറാഖികളെ കൊന്നൊടുക്കിയത്..
അഫ്ഗാനികളെ ബോംബ് കൊണ്ടൊടുക്കിയത്..
സദ്ദാമിനെ തൂക്കിക്കൊന്നത്..
വിപ്ലവ ക്യൂബയെ ഹലാക്കാക്കാന്‍ നോക്കുന്നത്..

പെട്രോളിനും ഡീസലിനും വില കൂട്ടിയതും ഞങ്ങളല്ല...
ബജറ്റ് അവതരിപ്പിച്ചത് ്അല്ലേയല്ല...

'കയ്യും വെട്ടും കാലും വെട്ടും വേണ്ടി വന്നാല്‍ തലയും വെട്ടും'.
നിങ്ങള്‍ പറയുന്നത് മന്ത്രി്മാരോടാണ്..
ബട്ട് കേള്‍ക്കുന്നത് ഈ പാവം ഞങ്ങളായിപ്പോയി...

ലോകത്തെന്ത് വിപ്ലവം നടന്നാലും ഇപ്പോള്‍ ഉള്ളിലൊരാധിയാണ് പ്രിയരേ..
ഒരു പ്രകടനത്തിനും പൊതുസമ്മേളനത്തിനും സ്‌കോപ്പുണ്ട് എന്നത് തന്നെ കാരണം..

NB:
നാട്ടിലോ മറു നാട്ടിലോ ഹെന്ത് പ്രശ്‌നമുണ്ടായാലും നമ്മള്‍ തെരുവിലിറങ്ങും..
ബാര്‍ബര്‍ ഷാപ്പുകാരന്‍ ഷുക്കൂര്‍ക്കയുടേയും . ചായക്കടക്കാരന്‍ മാധവേട്ടന്റേയും പെട്ടിക്കടക്കാരന്‍ ഹംസാക്കയുടേയും മുഖത്ത് നോക്കി രൂക്ഷമായി മുഷ്ടിയുയര്‍ത്തും ..
വിപ്ലവത്തിന്റെ അഗ്നിജ്വാലകള്‍ വിതക്കും..

പിന്നെ പാര്‍ട്ടി ഓഫീസിലേക്ക് മടങ്ങും .. പരിപാടിയുടെ റിപ്പോര്‍ട്ട് തയ്യാറാക്കും.. പത്രമാഫീസിലേക്ക് അയക്കും...

ഹൊ സ്വസ്ഥം.. സുഖം സമാധാനം...

(പിറ്റേന്ന് പത്രത്തില്‍ കണ്ണായ സ്ഥലത്തെങ്ങാനും ന്യൂസ് വന്നില്ലെങ്കില്‍ നോക്കിക്കോ എഡിറ്റര്‍ക്കെതിരേയും നമ്മള്‍ മുഷ്ടി ചുരുട്ടും..
....)

Thursday, March 15, 2012

ബ്ലോഗേഴ്‌സിനോട് സ്‌നേഹപൂര്‍വ്വം..ഈ പോര് നിര്‍്ത്തണം പ്ലീസ്‌


ബൂലോകം ഒരു വല്ലാത്ത ലോകം തന്നെയാണ്...
ചില പോസ്‌റ്റൊക്കെ വായിച്ചാല്‍ ചിരിച്ച് പണ്ടാരമടങ്ങിപ്പോകും..

അബ്‌സാറിക്കാടെ പോസ്റ്റ് വായിച്ചിട്ട് ഇത്‌വരെ ചിരി ഉള്ളില്‍ നിന്ന് മാഞ്ഞിട്ടില്ല..
കൊമ്പന്‍ മുസാക്കയും ചിരിപ്പിച്ച് നമ്മെ ഹലാക്കാക്കിക്കളയും..
സിയാഫ്ക്കാടെ ചില കഥകള്‍ എന്നെ വല്ലാതെ അല്‍ഭുതപ്പെടുത്തിയിട്ടുണ്ട്..

ബെര്‍ളി തോമസ്, വള്ളിക്കു്ന്ന്, കണ്ണൂരാന്‍, തട്ടുകട, പടാര്‍ ബ്ലോഗ്, പരിഭാഷ..
എല്ലാം അതിസംഭവങ്ങള്‍ തന്നെ..

അപ്‌നാ അപനാ ബ്ലോഗിലെ പ്രവാസക്കഥകള്‍ വായിച്ച് ചിരി നിര്‍ത്താന്‍ ഞാന്‍ പെട്ടപാട്...

തീക്ഷണമായിരാഷ്ട്രീയ വിഷയങ്ങളിട്ട് അന്തരീക്ഷം ചര്‍ച്ചകലുഷമാക്കാനും അതേ ചൂടോടെ നര്‍മം പറഞ്ഞ് തണുപ്പിക്കാനുമുള്ള ഷാജിക്കായുടെ കഴിവും സമ്മതിച്ച് കൊടുക്കേണ്ടതു തന്നെ...

പെണ്‍പടയില്‍ ഋതുസ്ഞ്ജന, സോണി, അനാമിക,നേന സിദ്ധീഖ് തുടങ്ങിയവരൊ്ന്നും ആരുടേയും പിറകിലല്ല..

ടെന്‍ഷന്‍ വന്നാല്‍ നാരദന്‍ മാഷിന്റെ ചിരിച്ചിന്തുകളിലേക്ക് പോയാല്‍ മതി..
ആറ്റിക്കുറുക്കിയ തമാശ വായിക്കാം..

ഉപദേശങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും രമേശേട്ടന്റെയും ഫ്രണ്ട്‌സിന്റേയും ഇരിപ്പിടം ബ്ലോഗുണ്ട്....

സകലരേയും പ്രോല്‍സാഹിപ്പിച്ച് നന്നാക്കാന്‍ ജെഫുക്ക ഓടി നടപ്പുണ്ട്..

ഹങ്ങനെ ഒരു കൂട്ടമായി.., സൗഹൃദ വലയമായാണ് എനിക്കീ ബ്ലോഗുലകം ഫീല്‍ ചെയ്തത്..

സമീപകാല സംഭവങ്ങളുടെ തുടക്കവും വഴിത്തിരിവുകളുമൊന്നും എനിക്കറിയില്ല.. അറിയാന്‍ ആശയുമില്ല...

പരസ്പരമുള്ള വ്യക്തിഹത്യകള്‍ നിര്‍ത്തണം എന്ന് മാത്രം പറയുകയാണ്..

അക്ഷരം അനുഗ്രഹമാണ്..
അത് തെറി വിളിച്ച് അന്യനെ ഒതുക്കാന്‍ വേണ്ടിയല്ലല്ലോ നമ്മള്‍ അഭ്യസിച്ചത്...

പലതും കേട്ടപ്പോ ., കണ്ടപ്പോ .., വല്ലാത്ത വിഷമം തോന്നി..
ഹതോണ്ടാ ഇത്രയും പറഞ്ഞത്..
അധികപ്പറ്റായെങ്കില്‍ ക്ഷമിക്കണം....

Wednesday, March 14, 2012

എന്റെ ഒരൊന്നൊന്നര പ്രണയകാവ്യം


എങ്ങനെ തുടങ്ങണം..
എവിടെ തുടങ്ങണം എന്നൊന്നുമറിയില്ല,,
എന്തോ ഒരിത്..

പറയാനോങ്ങുമ്പോള്‍ വിക്കെടുക്കുന്നു...
എന്നാലും കണ്ണും മൂക്കും അടച്ചുപിടിച്ച്
ധൈര്യം സംഭരിച്ച് ഞാന്‍ പറയട്ടെ..

ഈയിടെ ഉറക്കം കിട്ടുന്നില്ല..
നിന്റെ മോന്തയാണ് ഞാന്‍ കിനാവ് കാണുന്നത്..

എപ്പോഴുമെപ്പോഴും നീയാണെന്റെ ഉള്ളില്‍
.. സത്യം..
നാഷണല്‍ ഹൈവേയില്‍
ഇരുചക്ര ശകടത്തിലൂടെ പായുമ്പോഴും..
പാണ്ടിലോറിയുടെ മൂളക്കങ്ങള്‍
നെഞ്ചിടിപ്പേറ്റുമ്പോഴും
...................

നീ നീ നീ മാത്രമെന്റെയുള്ളില്‍..

എനിക്കറിയാം ഓരോ വളവിലും തിരിവിലും
ലൈഫിലെ ഒരു ഹമ്പായി
നീയെന്നെ വെയിറ്റ്് ചെയ്യുന്നുണ്ടാകുമെന്ന്..

നിനക്ക് വേണ്ടിയാണ് ഞാന്‍
ഹെല്‍മറ്റ് ധരിക്കുന്നതും
സീ്റ്റ്‌ബെല്‍റ്റിടുന്നതും..

പ്രിയപ്പെട്ട ട്രാഫിക് പോലീസ്
നിനക്ക് വേണ്ടി മാത്രമാണ്
.....

Tuesday, March 13, 2012

ഹെല്‍മറ്റും വെക്കാതെ എങ്ങോട്ടാടാ പണ്ടാരമടങ്ങുന്നത്?


Own life and own world is
Every one's HEADLINES

ഓരോരുത്തര്‍ക്കും അവനവന്റെ ജീവനും ജീവിതവും തന്നെയാണ് പ്രധാന വാര്‍ത്തകള്‍

എന്റെ ബ്ലഡി പ്രണ്ട്‌സെല്ലാം ചേര്‍ന്ന് പുറത്തിറക്കുന്ന ഷോര്‍ട്ട് ഫിലിം ആണ് ഹെഡ്‌ലൈന്‍സ്.
നിയമത്തിന്റേയും ഭരണകൂടത്തിന്റെയും ഉഡായ്പുകളെ തുറന്നു കാട്ടുന്നു ഈ ചിത്രം.

ഹെല്‍മറ്റ് ധരിച്ചില്ല എന്ന രാജ്യദ്രോഹ കുറ്റം ചെയ്ത ഒരാളുടെ പിറകെ കുതിക്കുകയാണ് നമ്മുടെ ജനകീയ പോലീസ്..
പോലീസിനെ കണ്ട് ഭയന്ന ആ യുവാവ് അപകടത്തില്‍ പെട്ട് മരണപ്പെടുന്നു..

നാട്ടിലെ ബാര്‍ബര്‍ഷാപ്പിന് മുമ്പിലൂടെ മയ്യത്ത് പോകുമ്പോള്‍അവിടെ സ്ഥാപിച്ച ടിവി സ്‌ക്രീനിലെ ഹെഡ്‌ലൈന്‍സ് ഇങ്ങനെ വായിക്കാം..

* 2G സ്‌പെക്ട്രം ജയിലിലടക്കപ്പെട്ട എ രാജ കുറ്റവിമുക്തനായി
* ഇത് ജനാധിപത്യത്തിന്റെ വിജയം - എ രാജ
*അബ്ദുല്‍ നാസര്‍ മദനിക്ക് വീണ്ടും ജാമ്യം നിഷേധിച്ചു..
*ഹെല്‍മറ്റ് വേട്ട പോലീസിന് സസ്‌പെന്‍ഷന്‍


പിന്നീടൊരിക്കല്‍ മരണപ്പെട്ട യുവാവിന്റെ ഖബറിടം സന്ദര്‍ശിച്ച് ഓട്ടോയില്‍ മടങ്ങുകയായിരുന്ന സ്ത്രീയേയും മകനേയും പോലീസ് തടയുന്നുണ്ട്
(മുമ്പ് സസ്‌പെന്‍ഷന്‍ കിട്ടിയ അതേ പോലീസ്)..

വീണ്ടും ടിവി ഹെഡ്‌ലൈന്‍സ് :
*സ്‌ഫോടന പരമ്പര: സ്വാമി അസിമാനന്ദ, ശ്രീകാന്ത് പുരോഹിത് എന്നിവരെ നിരപരാധികളെന്ന്് കണ്ട് സുപ്രീം കോടതി വെറുതെ വിട്ടു..
*മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയ ജസീം , ഫാറൂഖ് ഇഹ്‌സാന്‍, ബാസിത് എന്നീ യുവാക്കള്‍ക്കെതിരിലുള്ള കേസ് NIA ഏറ്റെടുക്കും..


പുതിയ കാലത്തിന്റെ കോലം മാറ്റങ്ങളെ അതേ ദൃശ്യതീവ്രതയോടെ ആവിഷ്‌കരിക്കുന്നതില്‍ ഈ ബഡ്ക്കൂസുകള്‍ വിജയിച്ചിരിക്കുന്നു..

ഇപ്പോഴത്തെ പുള്ളേരെല്ലാം കൊലവെറിയും പാടി ബ്രേക്കും കളിച്ച് ഹലാക്കായി നടക്കാണെന്ന് തൊള്ള ബഡായി വിടുന്നോര്‍ക്കുള്ള വായടപ്പന്‍ മറുപടികൂടിയാണ് ചെക്കന്‍മാരുടെ ഇത്തരം പണിപ്പാടുകള്‍..

അപ്പൊ ലെവന്‍മാരുടെ തോളില്‍ തട്ടി ഒരു കണ്‍ഗ്രാജുലേഷന്‍ പറഞ്ഞൂടെ..
ഹെന്റെ വക ഇതാ ഒരു ബിഗ് ക്ലാപ്പ്..
NB:
ഈ ഫിലിമിന്റെ പ്രചാരണത്തിനായി പുറത്തിറക്കിയ പോസ്റ്ററുകളെല്ലാം തന്നെ മുഖ്യധാരാ സിനിമകളെയും കടത്തിവെട്ടുന്നതാണ്.. ലെവന്‍മാര്‍ ജഗജില്ലികള്‍ തന്നെ...

DIRECTION: JABBAR PERINTHALMANNA
PRODUCTION: BRIGHT MEDIA
SHABEERALI MULLIAKKURSHI / SHANAVAS
ASSO. DIRECTION & CINEMATOGRAPHY: A J VASEEM
CAMERA: SHAMIL TIRUR
STILLS & EDITING: ZAINUL ABIDEEN
DESIGNS: WHYLETZ INTERNATIONAL

Monday, March 12, 2012

ബാലരമ പുസ്തകം40 ലക്കം52 ഒരു താത്വിക നിരൂപണം


മായാവി
കുട്ടൂസന്‍ തുടക്കത്തില്‍ തന്നെ മായാവിയെ പിടികൂടുന്നു.., കുപ്പിയിലാക്കുന്നു..
ഇനി നമുക്ക് പറക്കും കോട്ട് കണ്ടെത്താം എന്നും പറഞ്ഞ് കുട്ടൂസന്‍, ഡാങ്കിനി , ലുട്ടാപ്പി ഇത്യാദികള്‍ ആനമലയുടെ മുകളിലേക്ക് പോകുന്നു..
ആനമലയുടെ മുകളില്‍ നിന്ന് മന്ത്രിച്ചാല്‍ എന്തും സാധിക്കാമത്രെ ..

അങ്ങിനെ ആനമലയുടെ മീതെ ചെന്ന് കുട്ടൂസന്‍ മന്ത്രം ചൊല്ലുന്നു..

ജീംഭോം സംഭോം
കൂന്താളി ശൂന്താളി ഭൂഭൂ
കങ്കണ ഭിങ്കണ ഉടുപ്പു സടുപ്പൂസ്
ആളെ പറപ്പിക്കും കോട്ടു വാ..

കോട്ട് വരാന്‍ വേണ്ടിയാണ് മന്ത്രിച്ചത്.. ബട്ട് വന്നത് കോട്ടുവാ..
കുട്ടൂസന്‍ നിര്‍ത്താതെ കോട്ടുവായിടാന്‍ തുടങ്ങി..

ഹങ്ങനെ ആ പദ്ധതിയും സ്വാഹ..

സൈദ്ധാന്തികമായി ഈ കഥയെ വ്യവഹരിക്കുമ്പോള്‍ നമുക്ക് മനസ്സിലാകുന്നത് , ഈ ആനമല എന്ന സംഭവം തീര്‍ത്തും അന്ധവിശ്വാസാത്മകമായ ഒരു ചിന്താമണ്ഡലത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്..

ചോദിച്ചാല്‍ എന്തും കിട്ടുന്ന ഒരു മല..
അതൊരു അരാജകത്വലോകത്തെ പറ്റിയുള്ള സ്വപ്‌നം ഉള്‍ വഹിക്കുന്നുണ്ട്..

പിന്നെ കോട്ടുവാ എന്ന പദം
ശരിക്കും ഒരു ദ്വിത്വം അതിലുണ്ട്..
എന്ത്‌കൊണ്ട് കുട്ടൂസന്‍ ഉദ്ദേശിച്ചത് മല മനസ്സിലാക്കിയില്ല എന്നത് പുതിയ ആഖ്യാനങ്ങള്‍ക്ക് വിധേയമാക്കേണ്ട പ്രശ്‌നമാണ്,,

അമേരിക്കന്‍, സയണിസ്റ്റ്, ഫാഷിസ്റ്റ് മൂലശിലയില്‍ ഉരുവം കൊണ്ട ഒരു ചിന്താ മണ്ഡലത്തെ ആനമല ശരിക്കും സ്വാംശീകരിച്ചിരിക്കുന്നു..

ഉദ്ദേശിക്കാത്തത് മനസ്സിലാക്കുക എന്ന അതിവായന ഫാഷിസത്തിന്റെയും നാസിസത്തിന്റേയും ഘടനാത്മകതയാണ്..

----------------------
കുടുതല്‍ നിരൂപണങ്ങള്‍ക്ക് എഴുതുക..
ശ്രീ ബുജി ഫെര്‍ണാണ്ടസ്
ബുദ്ധിജീവി മന്ദിരം - കോഴിക്കോട്

NB:
എനിക്കേറെ ഇഷ്ടപ്പെട്ട എഴുത്തുകാരനാണ് പികെ പാറക്കടവ്.. ചെറുങ്കഥകളുടെ ഒടേ തമ്പുരാന്‍..അദ്ദേഹത്തിന്റെ ആദ്യ നോവല്‍ മീസാന്‍ കല്ലുകളുടെ കാവല്‍ പുറത്തിറങ്ങിയിരിക്കുന്നു.. ..
നിങ്ങളും വായിച്ച് അഭിപ്രായം പറ..

Wednesday, March 7, 2012

പെണ്ണുങ്ങള്‍ക്കെന്താടൊ കോപ്പേ കള്ള്ഷാപ്പില്‍ ക്യൂ നിന്നാല്‍


രണ്ടാഴ്ച്ച മുമ്പത്തെ മാതൃഭൂമി വീക്ക്‌ലിയില്‍ സക്കറിയയുടെ
ഒരു ഉഡായ്പ് ലേഖനമുണ്ടായിരുന്നു..

എന്ത്‌കൊണ്ടാണ് നമ്മുടെ യുവാക്കളെല്ലാം വര്‍ഗീയതയിലേക്ക് തന്നെ പോകുന്നതെന്ന്...
മാധ്യമങ്ങെളും രാഷ്ട്രീയക്കാരുമെല്ലാം വര്‍ഗീയതയുമായി കൈകോര്‍ത്ത് ശൂജായിത്തരം കാട്ടി നടക്കാണത്രെ..

ഹൊ പറേണത് കേട്ടാല്‍ മ്മള് വിചാരിക്കും .. പാവം ഇയാള്‍ മാത്രമാണ് ഭൂമി മലയാളത്തിലെ ഒരേയൊരു ശംഭോ മഹാദേവ എന്ന് ..
അങ്ങോരില്ലായിരുന്നില്ലെങ്കില്‍ കേരളമണ്ണ് ബടക്കായി പണ്ടാരമടങ്ങിപ്പോയേനെ..

പെട്ടെന്നതാ എം മുകുന്ദന്റെ പ്രസ്താവന ..,ലേറ്റസ്റ്റ്...
ഞങ്ങടെ കാലത്തെ ചെറുപ്പക്കാര്‍ വൈലോപ്പിളളിയുടേയും ആശാന്റേയും കവിത പാടിയായിരുന്നു നട്പ്പ്...
ഇപ്പോഴത്തെ പിള്ളേരോ കൊലവെറിയും പാടിയിതാ ചുമ്മാ തെക്ക് വടക്ക് നടക്കുന്നു..
ദിങ്ങനെ പോയാല്‍ എങ്ങനെ സാമൂഹിക നവജാഗരണം വരും..

ഹെന്നെക്കൊണ്ട് പറയിപ്പിക്കണ്ട....
ഈ കൂഷ്മാണ്ഡങ്ങള്‍ വരുത്തിവെച്ച നവജാഗരണങ്ങള്‍...
അന്ന് കവിതകളൊക്കെയും ചൊല്ലി നടന്നവന്‍മാരാണ് ഇന്ന് ഭരണത്തിലേറി നാട് കട്ട് മുടിക്കുന്നത്..
അഴിമതിയും ഗുണ്ടായിസവും കാട്ടി വയറ് പെരുപ്പിക്കുന്നത്..
പരസ്പരം തെറി വിളിച്ചും പാര പണിതും സാംസ്‌കാരികം കളിക്കുന്നത്..

പെണ്ണുങ്ങള്‍ക്കെന്താ കള്ള്ഷാപ്പില്‍ ക്യൂ നിന്നാല്‍ എന്നാണ് മുകുന്ദന്റെ പുതിയ തിസീസ്....
ആണുങ്ങളോട് തന്നെ .., മക്കളേ ലതൊന്നും അടിച്ച്‌കേറ്റി ജീവിതം കുട്ടിച്ചോറാക്കല്ലേ എന്ന് പറയണ്ടിടത്താണ് ഇമ്മാതിരി തൊള്ള വഡായികള്‍.(ക്ഷമിക്കണം .,,, ലെവന്‍മാരെങ്ങിനെയാ ഹത് പറയ്വാ ല്ലേ.. അല്‍പം മിനൂങ്ങാതെ സര്‍ഗാത്മകത നിര്‍ഗളിപ്പതെങ്ങനെ..)


ഹെന്താ ചെയ്യാ.. ലിതുകള്‍ക്ക് നവജാഗരണം നടത്താതെ ഒക്കുകേലല്ലോ..

കൊട്ട്:
ഇരുപത്തൊന്നാം നൂറ്‌റാണ്ടിലെ കുട്ടികളെന്തിന് ഇരുപതാം നൂറ്റാണ്ടിലെ ആക്റ്റിവിസം പിന്തുടരണം..
നമുക്ക് നമ്മുടെ രാഷ്ട്രീയം .., അവര്‍ക്കവരുടേയും..
നാം കിഴവന്‍മാര്‍ എന്തിന് അവരുടെ കളിക്കളത്തിന് പുറത്ത് നിന്ന് വിസിലൂതണം..
പുറത്തേക്ക് പോകുന്ന പന്തെടുത്ത് കളത്തിലേക്ക് എറിഞ്ഞ് കൊടുക്കുക എന്നതിനപ്പുറം നമുക്കെന്ത് റോള്‍..--- സിവിക് ചന്ദ്രന്‍

NB:
പറയുമ്പോള്‍ എല്ലാം പറയണല്ലോ.. മുകുന്ദനും സക്കറിയായുമൊക്കെ എനിക്ക് പെരുത്തിഷ്ടമുള്ള എഴുത്തുകാരാണ്..
മുകുന്ദന്‍.. സൊ ഗ്രൈറ്റ്..
പൗലോകൊയ്‌ലോവിനെ പറ്റി മുകുന്ദന്‍ മദ്ഹ്(സ്തുതി) പാടി എഴുതാറുണ്ട്..
മുകുന്ദന്റെ നാലയലത്തെത്തുമോ പൗലോകൊയ്‌ലോ..

Monday, March 5, 2012

പ്ഫ പുല്ലേ മോഹന്‍തോമസിന്റെ ഉഛിഷ്ടവും..


നീ പോ .. സ്ഥലം മാറ്റം വാങ്ങിയോ , ജോലി വേണ്ടെന്ന് വെച്ചോ ..
നീ എവിടെപ്പോയാലും വീണ്ടും വരും ..ഇതാ ഇവിടെ..എന്റെ കാല്‍ക്കീഴില്‍..
കൊന്ന് കുഴിച്ചിട്ടാലും കത്തിച്ചാമ്പലാക്കിയാലും നിന്റെ കൈ കൊണ്ട് ഞാന്‍ മാന്തിയെടുപ്പിക്കും.., ഡെന്നിസിന്റെ അവശിഷ്ടമെങ്കിലും... ഓര്‍മ്മവെച്ചോ.., ഉമ്മച്ചനാ പറയുന്നത്.. നിന്നെഞാന്‍ വിടില്ലെടാ മോനേ,... - വാസ്തവം

പക വീട്ടാനുള്ളതാണ്..- ദ്രോണ

ചത്ത് ദഹിച്ച് പോയതിനോട് പകയല്ല അറപ്പാണെനിക്ക്.. എന്റെ ജീവിതം നിരപരാധിയായ എന്റെ ജീവിതം.. അതിലെ വെളിച്ചം തല്ലിക്കെടുത്തി ആറുവര്‍ഷം സെന്‍ട്രല്‍ ജയിലിലെ ഇരുട്ടിലേക്ക് നിസ്സാരമായി എന്നെ വലിച്ചെറിഞ്ഞ നിന്റെ തന്തയെ നെഞ്ച്കീറി പൊളിച്ച് ചോരകുടിക്കുന്ന ഒരു സ്വപ്‌നമുണ്ടായിരുന്നു എനിക്ക് .. ആറ് വര്‍ഷം എന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ച സ്വപ്‌നം ..
പക്ഷേ കാലം അയാളെ ഒരു മണ്‍കുടത്തിലാക്കി എന്റെ മുമ്പില്‍ കൊണ്ട് വെച്ചു..
പുറം കാലിളക്കി തെറിപ്പിക്കും ഞാനത്.. അതിന് മുമ്പ് നീ പോ മോനേ ദിനേശാ.. - നരസിംഹം

ഇവിടെ കിടന്നാ ഞങ്ങടെ അമ്മ മേരിട്ടീച്ചര്‍ മരിച്ചത്. നീയൊന്നും അറിയാതെ ഒരൂ പണിയും നടക്കില്ലെന്നറിയാം.. പറ വേഗം പറ..
കോളനിയില്‍ നിന്നല്ല അവന്റെ അമ്മേടെ ഗര്‍ഭപാത്രത്തില്‍ നിന്നായാലും പൊക്കിയിരിക്കും ഈ ബിലാല്‍.. - ബിഗ് ബി

മൊഴി കൊടുക്കാനും തെളിവുകള്‍ നിരത്താനും കേസ് കൊടുക്കാനും ഒരു കോടതിയിലും പോവില്ല ചാക്കോച്ചി അയാം ഹിയര്‍ ഫോര്‍ അനദര്‍ ഗെയിം.. ആനക്കാട്ടില്‍ ഈപ്പച്ചന്റെ ചോരകൊണ്ട് കളിച്ചത് ഈ കൂട്ടത്തില്‍ ഏത് മോനായാലും ശരി അവനെയൊക്കെ കൂട്ടിലേറ്റുന്നതും വിസ്തരിക്കുന്നതും അവന്റെയൊക്കെ വിധിയെഴുതുന്നതും ചാക്കോച്ചി നേരിട്ടായിരിക്കും..- ലേലം

ഒന്നും നടന്നില്ലേല്‍ തന്നെ പച്ചക്ക് കൊളുത്തിയിട്ടേ ജഗന്നാഥന്‍ ഈ മണ്ണ് വിട്ട് പോകൂ.. - ആറാം തമ്പുരാന്‍..

NB:
ഹോ നമ്മള്‍ കണ്ടു.. സിസിഎല്‍ ക്രിക്കറ്റില്‍ ജഗന്നാഥന്റെ കളി .. ഹെന്താ കളി..
ബിലാലിന് പിന്നെ സ്വന്തത്തെ കുറിച്ചൊരു തിരിച്ചറിവുണ്ട്.. അതാ കരക്കിരുന്നേ..


ഇത്തരം പകയും വിദ്വേഷവും പടക്കുന്ന സിനീമാ ഡയലോഗുകള്‍ കേട്ട് വളരുന്നവര്‍ ഉഡായ്പ് കാണിച്ചില്ലെങ്കിലേ അല്‍ഭുതമുള്ളൂ..

Thursday, March 1, 2012

സഖാവി ഫെമിനിസ്റ്റ്‌വല്‍സമ്മയുടെ ആത്മകഥയില്‍ നിന്ന്‌


നൂറ്റിനാല്‍പ്പത് സ്പീഡില്‍ ബുള്ളറ്റോടിച്ച് കൊണ്ട് പിറകില്‍ ജാനകിയേയും ഇരുത്തി വരികയാണ് സഖാവി വല്‍സമ്മ..
സ്‌കൂള്‍ കുട്ടികള്‍ നിരത്ത് കയ്യടക്കുന്ന നാല് മണി നേരം..

നിശബ്ദമായി ഓരത്തൂടെ നടന്ന് പോവുകയായിരുന്ന റഷീദിന്റെയും വേലായുധന്റെയും മുമ്പില്‍ വല്‍സമ്മ സഡന്‍ ബ്രേക്കിട്ടു..
എന്നിട്ടൊരു ലൊടുക്ക് കമന്റും....

മക്കളേ പഠിപ്പീരൊക്കെ ഹെങ്ങനെ പോകുന്നു..ഹാപ്പിയല്ലേ..

ഭയന്ന് വിറച്ച് വേറൊരു ഊടുവഴിയിലൂടെ പൂവാലികളില്‍ നിന്ന് അവര്‍ നടന്നകന്നു..

വല്‍സമ്മ വണ്ടിയെടുത്തു.., പിന്നെ ബ്രേക്കിട്ടത് മറിയാമ്മാ ചേട്ടത്തിയുടെ വീട്ടിലാണ്..
വണ്ടിയില്‍ നിന്നിറങ്ങി വല്‍സമ്മയും ജാനകിയും..

മറിയാമ്മാചേട്ടത്തിയും വര്‍ക്കിയച്ചായനും ഫാമിലിയും ലത്കളെ കാത്തിരിക്കുകയാണ്...

വഴിയറിയാതെ നട്ടം തിരിഞ്ഞുകാണും ല്ലേ.. മറിയാമ്മയുടെ അന്യേഷണം..

ആ....

ഹെന്നാപിന്നെ ആണുകാണല്‍ ചടങ്ങിലേക്ക് പ്രവേശിക്കാം.. ടോ ഭര്‍ത്താവേ വര്‍ക്കിച്ചാ ചെക്കനെ വിളിക്ക്....

അകത്ത് നിന്ന് തോമസൂട്ടി മെല്ലെ വെള്ളപ്പാത്രവുമായി (ഐ മീന്‍ കലക്കിയ വെള്ളം) മന്ദം മന്ദം വന്നു..
നാണം കൊണ്ട് ലെവന്‍ നിലത്ത് ക്ഷ , പ്ഫ, ത്ഥ എന്നിങ്ങനെ മലയാളത്തിലെ ലൊടുക്ക് അക്ഷരങ്ങള്‍ വരച്ചു..

എന്നാപിന്നെ നമുക്കങ്ങ് മാറിനില്‍ക്കാം.. ഇവര്‍ക്കെന്തെങ്കിലും പറയാനുണ്ടാകും....

എല്ലാരും പോയപ്പോള്‍ വല്‍സമ്മ ചോദ്യം ചെയ്യല്‍ തുടങ്ങി..
എത്രവരെ പഠിച്ചു.. എന്തിന് പഠിച്ചു.., കടലവില്‍ക്കാന്‍ പൊയ്ക്കൂടാരുന്നോ..
നന്നായ്ി ഫുഡ് ഉണ്ടാക്കാന്‍ അറിയാമോ..
അരിക്കിപ്പോ എന്താ വില.. റേഷന്‍ കടയില്‍ പോകാറുണ്ടോ.. സ്വാശ്രയവിദ്യാഭ്യാസത്തെ പറ്റി എന്തറിയാം..അരുന്ധതി റോയ് , സാറാജോസഫ്, ഖദീജാമുംതാസ്, അജിത, ഇത്യാദികളെ വായിക്കാറുണ്ടോ..
സ്്ത്രീകളുടേത് മാത്രമായ ഒര് രാജ്യം വന്നാല്‍ അന്ന് ഇയാള്‍ എന്ത്‌ചെയ്യും..
ഇന്ദിരാഗാന്ധി,ഗോള്‍ഡാമേര്‍,ഗൗരിയമമ,മായാവതി,സുഷമാസ്വരാജ്...ലിതുകള്‍ ജീവിതത്തില്‍ ഹെങ്ങനെ സ്വാധീനിച്ചു........

...........................................................................................................................

(ഫെമിനിസ്‌ററും ലെനിനിസ്റ്റുമായ സഖാവി വല്‍സമ്മ എഴുതാന്‍ സാധ്യതയുണ്ട് എന്ന് കരുതപ്പെടുന്ന എന്റെ നടപ്പിലാക്ാത്ത ആശകള്‍ എന്ന ആത്മകഥയില്‍ നിന്ന് ഞാന്‍ ഊഹിച്ചെടുത്തത്)