കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Monday, February 27, 2012

ശ്ശൊ.. ഫ്രണ്ട്‌സെല്ലാം ഇങ്ങനെ പെണ്ണ്‌കെട്ടാന്‍ തുടങ്ങ്യാലോ


ഇതെന്നാ ചെയ്യാനാ..
ഈ ശൈത്വാന്‍മാരെല്ലാം ഇങ്ങനെ പെണ്ണ് കെട്ടാന്‍ തുടങ്ങിയാല്‍...
എനിക്ക് ലെവന്‍മാരുടെ കല്യാണത്തിന് പോയി ബിരിയാണി കഴിച്ച് ബയ്യാണ്ടായി..

ഒരു വിവരോം വിവേകോം പക്വതേം പാകതേം ഇല്ലാത്ത നേരത്ത് ഗല്യാണം കഴിക്കാന്‍ നടക്കുന്നു ബ്ലഡി ബഡ്ക്കൂസുകള്‍..

എല്ലാത്തിനും ഒര് നേരണ്ട്ന്നല്ലേ.. ബിരിയാണി കഴിക്കേണ്ട കാലത്ത് ദതേ കഴിക്കാവൂ..
അല്ലാതെ കല്യാണം കഴിക്കാന്‍ നടക്വാ.. ഷെയിം..
ചുരുങ്ങിയത് ഉറൂബിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ രണ്ടാം വാള്യമെങ്കിലും ദതുകള്‍ വായിക്കണ്ടേ...

ദോക്യേ..
രാഹുല്‍ ബ്രിഗേഡ് എന്ന കോമാളിത്തം കേന്ദ്രത്തില്‍ അരങ്ങ് തകര്‍ക്കുന്നു..
മന്‍മോഹന്‍ ദശലക്ഷം കോടികള്‍ ആസ്തിയുള്ള കോര്‍പ്പറേറ്റുകളെ സൃഷ്ടിച്ച്‌കൊണ്ടിരിക്കു്ന്നു...
അതൊക്കെ പോട്ടെ ., ലോകത്തിന്റെ ദരിദ്രപട്ടികയില്‍ എത്യോപ്യയും സോമാലിയയും ബംഗ്ലാദേശും കഴിഞ്ഞാല്‍ അടുത്ത സ്ഥാനം ഇന്ത്യക്കാണ്,...

ഹെന്നിട്ട് അതേപറ്റിയൊന്നും വിചാരമില്ലാതെ പെണ്ണകെട്ടി കളിക്കാന്‍ നടക്കുന്നു ബ്ലഡി ഫ്രണ്ടസ്..
എന്റെ വീട്ടില്‍ ഹെനിക്ക് വേണ്ടി ഒന്ന് റെക്കമെന്റ് ചെയ്യുക.., ദതില്ല

NB:
ഹെന്റെ കൂട്ടാരന്‍ സുഹൈബിന്റെയും നദയുടേയും (ലെവള്‍ എനിക്ക് പണി തരാനുള്ള ലൊടുക്ക് കമന്റ്‌സുമായി ദിടക്കിടക്ക് ജാഡലോടകം ബ്ലോഗില്‍ വരാറുണ്ട്് )കല്യാണമായിരുന്നു കഴിഞ്ഞ ഞായറാഴ്ച(ഫെബ്രു26).
അന്ന് ഫുഡ്ഡിയതിന്റെ ക്്ഷീണം ദിതുവരെ മാറിയിട്ടില്ല..

നവ ദമ്പതുകളേ .., ഹെനിക്ക് പറയാനുള്ളത് കേള്‍ക്കൂ..
ജീവിതമെന്നത് ഒരു ഒഴുകുന്ന പുഴ പോലെയാണ്..
മന്ദം മന്ദം അലമ്പായി ഒഴുകുന്ന ശാന്ത ഗംഭീരമായ പുഴ..
ആ പുഴയില്‍ കല്ലും മണ്ണും ഒക്കെയുണ്ടാകും..

'അതോണ്ട്'

അതോണ്ടൊന്നുല്യ.. മര്യാദക്ക് ജീവിക്കാന്‍ നോക്കെന്ന് .. ഹല്ലപിന്നെ..

പിന്നെ എന്നെപോലെയുള്ള മുതിര്‍ന്ന പക്വതയും പാകതയും ഒത്തിരി ജീവിതാനുഫവവും ഉള്ള ആളുകളോട് ഉപദേശങ്ങള്‍ ആരായുന്നത് ആരോഗ്യത്തിന് നല്ലതാണ്...
അപ്പോ എല്ലാവിധത്തിലുമുള്ള മംഗളങ്ങളും മനോരമകളും മാധ്യമങ്ങളും നേരുന്നു.. ഓള്‍ ദ ബെസ്റ്റ്

18 comments:

നിന്നെ പോലുള്ളൊരു പ്രസ്ഥാനത്തിന് കെട്ടാന്‍ പറ്റിയ പെണ്ണ് വേണ്ടേ മോനെ ,,വരും ,വരാതിരിക്കില്ല ,,ദദു വരെ ഇങ്ങനെ ബിരിയാണി കഴിച്ചു നടക്കൂ ...

പിന്നെ താങ്കള്‍ക്ക് പെണ്ണ് കിട്ടിയാല്‍ ഒന്ന് അറിയിക്കണം.... പിന്നെ എനിക്കൊന്നും പേടികേണ്ടല്ലൊ....... ലത് ലോള് ലോള്

ഒര് മൂന്നോ നാലോ കൊല്ലമെങ്കിലും ഞാനിങ്ങനെ ബിരിയാണി കഴിച്ചിട്ട് നടക്കട്ടെ സിയാഫ്ക്കാ..
ദത് വരെ ലവള്‍ വരണ്ട..

ഷാജുഭായ് .. പിന്നല്ലാതെ.. തീര്‍ച്ചയായും അറിയിച്ചിരിക്കും..
നിങ്ങളില്ലാതെ ഹെനിക്കെന്താഘോഷം..

നിന്നെ കെട്ടിക്കുമ്പോള്‍ ബാക്കി വിട്ടുപോയ പത്രങ്ങളും നേരാം ....
വേഗം ആളിനെ നോക്ക്

സാരല്യാ ഒന്ന് കൈവിട്റ്റ് പോയെന്നു വിചാരിച് വെഷമിക്കണ്ടാ ..... എല്ലാത്തിനും അതിന്റെതായ സമയമുണ്ട് മഖ്‌ബൂലെ

@എന്ത് നേര്‍ന്നാലും ചന്ദ്രികയും ദേശാഭിമാനിയുമൊന്നും നേരാഞ്ഞാല്‍ മതി..
കേട്ടോ നാരദന്‍ സാറേ...

@. സിടി..

അതേയ് അങ്ങനെ ആരും കൈവിട്ട് പോയിട്ടൊന്നൂല്യ..
എല്ലാം ഈ ബൂര്‍ഷ്വാസികള്‍ ചുമ്മാ പറയുന്നതല്ലേ..

അതെല്ലാം കേട്ട് വിശ്വസിക്കാന്‍ വന്നിരിക്കുന്നു.. ഷെയിം ഫുള്ളീ ഷെയിം..

എന്നാലും മോനേ.. നിന്റെ വിഷമം ഹെനിക്ക് തിരിയും..
ചുമ്മാ എന്നെക്കൊണ്ട് പറയിപ്പിക്കണ്ട..
അറിയാലോ..

ആസ്വദിച്ചു വായിച്ചു..........

കേശവാ നിനക്ക് ദോശ തിന്നാൻ ആശയുണ്ടെങ്കിൽ, ആശാന്റെ മേശ തൊറന്ന് കാശെടുത്ത് ദോശ വാങ്ങി ആശ തീർത്തള കേശവാ. ദോശയൊക്കെ പെണ്ണായി കാണുക അല്ലേൽ കല്ല്യാണമായി കാണുക. മറക്കണ്ട ഈ വാചകത്തിലെ ദോശകൾ. ആശംസകൾ.

@പ്രദീപ്കുമാര്‍
വായിച്ചതിനും ആസ്വദിച്ചതിനും താങ്ക്‌സ് കെട്ടോ..

@ദൈവ്വേ .. ഈ മണ്ടസനിതെന്ത് പറ്റി.. ആകെ ഒര് 'ശ'മയം..
ഇപ്പൊ കൊണ്ടോയാല്‍ നടത്തിക്കൊണ്ടോവാം.. കൊറച്ച് കഴിഞ്ഞാല്‍
ഉറപ്പായും ടാസ്‌കി വിളിക്കേണ്ടി വരും..

എടാ പഹയാ അനക്ക്‌ പെണ്ണ് വേണേല്‍ ഞമ്മളോട് പറഞ്ഞാല്‍ പോരായിരുന്നോ? ഞമ്മളെ കയ്യിലാണേല്‍ ഇഷ്ടം പോലെ പെണ്‍കുട്ട്യോള്‍ ഉണ്ട്. (NB: പുറം ചൊറിയാന്‍ മറക്കണ്ട)

@അയ്യോ വേണ്ടേ .. ജീവിച്ച് പൊക്കോട്ടെ റാഷിദ് ഭായ്..

@ഷബ്‌ന..
ഹങ്ങനെ ചുമ്മാ ഓസിക്ക് രസിച്ചങ്ങ് പോയാലോ...

മര്യാദക്ക് ഫീസെട്..

എടാ ജ്ജ് ബിര്യാണി ബെയ്ച്ചു ചാക്...ഹല്ലാ പിന്നെ

ഷാജിക്കാ.. കൊറേ ആയല്ലോ കണ്ടിട്ട്.. ജോലി ശര്യായോ...

മക്കൂ ഞാന്‍ പറയാം വീട്ടില്‍ പേടിക്കണ്ട!!!!!!!!!൧൧

മോനേ സയ്ഫൂ.. ദയവ്‌ചെയ്ത് നീ കലിപ്പുണ്ടാക്കല്ലേ..

"അപ്പോ എല്ലാവിധത്തിലുമുള്ള മംഗളങ്ങളും മനോരമകളും മാധ്യമങ്ങളും നേരുന്നു.. "

അത് സൂപ്പര്‍ ഡാ...

Post a Comment