കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Saturday, February 25, 2012

സത്യായിട്ടും ഈ ബ്ലഡി ബുജീസ് എന്റെ കയ്യില്‍ നിന്നും മേടിക്കും..ഒലക്കേണ് .. ഒര്മാതിരി കോപ്പിലെ നിരൂപണം..
ആരെയും ഒരു പണിയും ചെയ്യാന്‍ സമ്മതിക്കുകേല..
എന്തിലും സവര്‍ണ ആഢ്യത്വം കാണും ലെവന്‍മാര്‍..

നിരൂപിച്ച്, നിരൂപിച്ച് സകലതിനേം എരപ്പാക്കും..

എഴുത്തുകാരനും ഡയറക്റ്ററുമൊന്നും മനസാ വാചാ കര്‍മണാ വിചാരം കൊണ്ടിട്ടുണ്ടാകില്ല...
ബട്ട് ദിതൂസിന് ഉറപ്പാണ്..ദലിത് ന്യൂനപക്ഷ വിരുദ്ധ പരിപ്രേക്ഷ്യത്തില്‍ തന്ന്യാ ദിതിന്റെ സൃഷ്ടിപ്പെന്ന്..

സത്യായിട്ടും ഈ ബ്ലഡി ബുജീസ് എന്റെ കയ്യില്‍ നിന്നും മേടിക്കും..

പുതിയ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ (മാര്‍ച്ച് 3) ഹെന്ത് കൊണ്ട് കൊലവെറി പാട്ട് ഹിറ്റായി എന്നതിനെ പറ്റി സി എസ് വെങ്കിടേശ്വരന്റെ ഒരു നിരൂഫണം ഉണ്ട്..

ദതൊന്ന് കേട്ടോളൂ..

- കറുപ്പ്- വെളുപ്പ്
തെന്നിന്ത്യ-ഉത്തരേന്ത്യ
പുരുഷന്‍-സ്ത്രീ
ഉന്നതകല- അധമകല
ജനപ്രിയം-വരേണ്യം
കീഴാളന്‍-ഉപരിവര്‍ഗം
തമിഴ്-ഇംഗ്ലിഷ്
പരിഷ്‌കൃതം-അപരിഷ്‌കൃതം
ഗ്രാമീണം-നാടന്‍
നാഗരികം- ആധുനികം.... തുടങ്ങി ഒട്ടേറെ ദ്വന്തങ്ങള്‍ ഉപയോഗിക്കപ്പെട്ടു എന്നത് തന്നെ ഈ പാട്ട് ഉണര്‍ത്തിവിട്ടിട്ടുള്ള ഭൂതങ്ങളേയും ബേജാറുകളേയും സൂചിപ്പിക്കുന്നുണ്ട്..
ഈ ദ്വന്തപ്പിളര്‍പ്പുകള്‍ ഈ പാട്ട് എന്ന 'സംഭവത്തെ' ഒരോ അടരുകളിലേക്ക് ചുരുക്കിയൊതുക്കാന്‍ ശ്രമിക്കുന്നു..
എന്നാല്‍ വ്യക്തിപരമായ അനുഭവം എന്ന നിലക്കും സമൂഹങ്ങളിലൂടെയുള്ള അതിന്റെ പടര്‍ച്ചകള്‍ എന്ന നിലക്കും മനസ്സിലാക്കുന്നതില്‍ അത്തരം അടവുകള്‍ (closure/strategy) പിഴയ്്ക്കുന്നു..


_ അപ്പൊ ദതോണ്ടാണ് പാട്ട് ഹിറ്റായത്.. തിരിഞ്ഞില്ലേ..

NB:

ഹെനിക്കീപാട്ട് ഇഷ്ട്ടായി..
ധനുഷിനേക്കാള്‍ സോനു നിഖമിന്റെ മകന്‍ നവീന്‍ പാടിയ പാട്ടാ പെരുത്തിഷ്ടായത്..
കാരണം...
ആ.. ഇഷ്ട്ടായി.. അത്രന്നെ..
ബിരിയാണി എനിക്കിഷ്ടാ.. എന്തോണ്ടെന്ന് ചോദിച്ചാ ..അത് സവര്‍ണമനോഭാവത്തിന്റെ മൂലക്കല്ലിളക്കുന്നത് കൊണ്ടാണെന്നൊ്ന്നു്ം എനിക്കഭിപ്രായമില്ല..

ഹത്്‌പോലെ ദിതും ഇഷ്ടായി .. ദാറ്റ്‌സ് ഓള്‍...

10 comments:

മാതൃഭൂമി വായിച്ചു - ബുജികള്‍ പറയുമ്പോഴാണ് നമുക്ക് വേണ്ടാത്തതൊക്കെ തോന്നുക... ഒരു പാട്ടിന്റെ ആസ്വാദനത്തിലും കയറി ഇടപെട്ട് കുളമാക്കുന്ന ഇവന്മാരെ ബൂലോക അവാര്‍ഡിനു പരിഗണിച്ച് നാണം കെടുത്തി വിടണം.

ഇതെനിക്കിഷ്ട്ടമായി

ഹ ഹ ഹ ഹാ ഹാ ഹാ സൂപ്പർ. സംഭവായിട്ടുണ്ട് ട്ടോ. ഇല്ലേലും ഇവരുടെ കോപ്പിലെ നിരൂപണം കേട്ടാൽ ഭ്രാന്ത് പിടിക്കാത്തവനും പിടിക്കും. അല്ല പിന്നെ ന്നാ പിന്നെ അവർക്കങ്ങ്ട് ചീതാ പൊരായിരുന്നിലേ ഇതൊക്കെ അല്ലേ ? ആശംസകൾ.

ബിരിയാണി എനിക്ക് ഇഷ്ടാ ....
എന്ത് കൊണ്ടാണെന്ന് അങ്ങിനെ അങ്ങ് പറയാന്‍ പറ്റുമോ
ആലോചിക്കട്ടെ

ഡാ മഖ്ബൂ ഇങ്ങനെ നാട്യക്കാരുടെ നിലനില്‍പ്പ്‌ ഇങ്ങനത്തെ വിമര്‍ശനത്തിലാ ഹഹഹ

എന്തിലും ഏതിലും കീഴാള രാഷ്ട്രീയവും സവര്‍ണ ഫാസിസവും സാംസ്ക്കാരിക ദ്വന്ദങ്ങളും ആരോപിക്കുന്ന ഈ നിരൂപക പണ്ഡിതന്മാര്‍ ആടിനെ പട്ടിയാക്കുകയാണ് . ഭാഷപരമായോ സാഹിത്യമൂല്ല്യം കൊണ്ടോ യാതൊരു പരിഗണനയും അര്‍ഹിക്കാത്ത ഈ ഗാനം വ്യത്യസ്തമായ ആലാപന രീതികൊണ്ടും സംഗീത ശൈലി കൊണ്ടുമാണ് ശ്രദ്ധേയമായത് .കുറച്ചു ദിവസം കഴിഞ്ഞാല്‍ ഇതും മറവിയിലേക്ക് തള്ളപ്പെടും . ഇത്രയൊന്നും ചര്‍ച്ച ചെയ്യപ്പെടാന്‍ പോലും ഇതില്‍ എന്തെങ്കിലുമുണ്ടോ ?

അതില്‍ ഒരു കളിയുണ്ട്.
കൊലവറി എന്ന് ആളുകള്‍ ചികയുമ്പോള്‍ തന്റെ പയ്യന്റെ പാട്ടും പടവും അതില്‍ പതിയും എന്ന് കുടിലബുധിയായ സോനു നിഗം കണക്കുകൂട്ടി. അതല്ലേ ആ കുട്ടിപ്പാട്ടും ഹിറ്റ്‌ ആയത്. ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്‍പേ....

Post a Comment