കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Friday, February 17, 2012

ഹൊ പാവം അന്നത്തെ കമിതാക്കള്‍.. എന്തോരം ബുദ്ധിമുട്ടിക്കാണും..


കാലങ്ങള്‍ക്ക് ശേഷം ഞാനൊരു 'പയേ' പടം കണ്ടു.
ഇല കൊഴിയും ശിശിരത്തില്‍ (കോട്ടക്കല്‍ കുഞ്ഞി മൊയ്തീന്‍ കുട്ടി എഴുതിയ)
എന്ന ഹിറ്റ് ഗാനം ഉള്ളടങ്ങിയ വര്‍ഷങ്ങള്‍ പോയതറിയാതെ എന്ന ചിത്രം..

സംഗതി ഞാന്‍ ജനിക്കും മുമ്പ് ഇറങ്ങിയതാണ്..
ഹതോണ്ട് വല്ലാത്ത ഇന്ററിസ്റ്റിലാണ് കാണാന്‍ തുടങ്ങിയത്..
ആഹാ.. എനിക്കും മുമ്പുള്ള കാലം ഒന്ന്‌ കാണണൂലോ...

അക്കാലത്ത് നന്നായി തന്നെ ഓടിയ സാധനാണ്.....
ബട്ട് തുടക്കം മുതല്‍ ഒടുക്കം വരെ ഞാന്‍ ചിരിയോട് ചിരിയായിരുന്നു..
(കോമഡി പടമല്ലാത്ത ഈ ചിത്രം കണ്ട് ചിരി്ക്കാന്‍ ലെവനെന്താ പ്രാന്തുണ്ടോ എന്ന് കരുതല്ലേട്ടോ.., പുതിയ പരിപ്രേക്ഷ്യത്തില്‍ പഴയ സിനിമ കാണുമ്പോഴുള്ള ഒരിതില്ലേ.. ഹതന്നെ)

നായകന്റേം നായികേടേം പേര് നെറ്റില്‍ എത്ര സെര്‍ച്ചിയിട്ടും കിട്ടിയില്ല..
(ലൊടുക്കൂസ് അഭിനയം രണ്ടിന്റേം... ചുമ്മാതല്ല ലിതുകള്‍ക്ക് പിന്നെ പടം കിട്ടാഞ്ഞേ)

സുകുമാരി, ഇന്നസെന്റ്,മേനക, നെടുമൂടി വേണു.. തുടങ്ങിയവരും അഭിനയിക്കുന്നു.. മോഹന്‍ രൂപ് ആണ് സംവിധായകന്‍..

കത്തുകളുടേയും ലൗ ലെറ്ററുകളുടേതുമായ ആ കരാളകാലം....
ഹൊ പാവം അന്നത്തെ കമിതാക്കള്‍.. എന്തോരം ബുദ്ധിമുട്ടിക്കാണും..

NB:
വീണേ ., നീയെന്താണീ കാണിക്കുന്നത്..
എന്താ വിളിച്ചത്., നീയെന്നൊ.. നിങ്ങളെന്നെ മടിയിലിരുത്തിയാണോ പേരിട്ടത്..
നിന്നെ എനിക്ക് മനസ്സിലാക്കാനാവുന്നില്ല..
ഇവിടെ മനസ്സിലാക്കാനെന്തിരിക്കുന്നു..
നീ മറ്റുള്ളവരുമായി ഡാന്‍സ് ചെയ്യുന്നത് എനിക്കിഷ്ടമല്ല..
ബട്ട് ഐ ലൈക്കിറ്റ്..
നീ കഴിഞ്ഞതെല്ലാം മറന്നോ..നമ്മള്‍ തമ്മില്‍ വിവാഹം വരെ നിശ്ചയിച്ചതല്ലേ.,
കോളേജില്‍ പഠിക്കുമ്പോള്‍ അങ്ങനെ പലതും പറഞ്ഞെന്നിരിക്കും..അതൊക്കെ വിശ്വസിച്ച നിങ്ങള്‍ ശരിക്കും ഒരു വിഡ്ഢി തന്നെയാണ്..
- വര്‍ഷങ്ങള്‍ പോയതറിയാതെ-

സമര്‍പ്പണം: സകലമാന വിഡ്ഢിക്കൂഷ്മാണ്ഡങ്ങള്‍ക്കും

9 comments:

അന്തകാലം അതൊക്കെ ഉണ്ടാകും

ഒരു ഇരുപതുവര്‍ഷം കഴിഞ്ഞ് ഇന്നത്തെ സിനിമകള്‍ കണ്ടാല്‍ അന്നത്തെ ആളുകള്‍ക്കും ഇതൊക്കെ തന്നെ തോന്നുമായിരിക്കും...

പണ്ടത്തെ സിനിമകള്‍ കണ്ടാല്‍ ചിരിച്ചു ചിരിച്ചു മണ്ണ് കപ്പും.

സന്തോഷ്‌ പണ്ഡിറ്റിന്റെയും ഏലിയാസ് ജാക്കിമാരുടെയും പട്ടണത്തിലെ ഭൂതങ്ങളുടെയും ഒക്കെ സിനിമ 20 വര്ഷം കഴിഞ്ഞു കണ്ടാല്‍ അവര്‍ നമ്മളെ തെറി പറയും. ഇവന്മാരെയൊക്കെ സൂപര്‍ സ്റ്റാര്‍ ആക്കുവാന്‍ മാത്രം വിഡ്ഢിക്കോമരങ്ങള്‍ ആയിരുന്നോ നമ്മളെന്നും പറഞ്ഞ് കൊണ്ട്. അതിനെക്കാളൊക്കെ നന്നായിരിക്കും ഈ സിനിമ എന്നാണു എനിക്ക് തോന്നുന്നത്.

ഇന്നത്തെ പൈങ്കിളി നാളത്തെ ..........

കാലം മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുകയാണ്.

ഒരു മുപ്പത് വര്‍ഷങ്ങൾ കഴിഞ്ഞ് ഇന്നത്തെ സിനിമകള്‍ കണ്ടാല്‍ അന്നത്തെ ആളുകള്‍ക്കും ഇതൊക്കെ തന്നെ തോന്നുമായിരിക്കും എന്നല്ല, തോന്നും, തോന്നണം. അതാണല്ലോ കാലഘട്ടത്തിന്റെ ആവശ്യം. ആശംസകൾ.

pazhutha ilaveezhunnathu kandittu pachayila chirikanda........

അന്തകലത്ത് ഇങ്ങനെ എന്തോരം കാര്യങ്ങളാ അല്ലേ ഭായ്

Post a Comment