കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Wednesday, February 15, 2012

ദിവംഗതനായ മൂപ്പിലാനുംഞാനും ബഡാ ക്ലോസായിരുന്നന്നേ


നമ്മുടെ നാട്ടിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്ത് സദാ ഒച്ചപ്പാടുകള്‍ തീര്‍ത്ത
മഹാനവര്‍കളായിരുന്നു
അന്തരിച്ച അല്ലേല്‍ ദിവംഗതനായ അല്ലേല്‍ കാലം ചെയ്ത ശ്രീ ചാത്തന്‍ സാര്‍..

ഹെന്റെ ഓര്‍മ്മ വെച്ചകാലം മുതല്‍ ഞങ്ങള്‍ തമ്മില്‍ വല്യ അടിയും കുത്തുമായിരുന്നു..
നല്ല മുട്ടന്‍ സാംസ്‌കാരിക തെറികള്‍ വിളിച്ച് ഞങ്ങള്‍ പരസ്പരം കോര്‍ക്കുമായിരുന്നു..

ഹതെല്ലാം മക്കളേ ഞങ്ങളുടെ അഭൂതപൂര്‍വ്വമായ സ്‌നേഹവായ്പില്‍ നിന്നും നിര്‍ഗളിക്കുന്നതായിരുന്നു.., ആവിര്‍ഭാവം കൊള്ളുന്നതായിരുന്നു..

ചീത്ത വിളിക്കുന്ന അദ്ദേഹത്തിന്റെ മുഖം കാണാന്‍ ഹെന്നാ ഗ്ലാമറന്നൊ..
അതല്ലേ ഇടക്കിടക്ക് ലദ്ദേഹത്തെ ഞാന്‍ ശുണ്ഠിതനാക്കുന്നത്..

അദ്ദേഹത്തിന്റെ ചത്തലിസി എന്ന പുസ്തകം ഹൗ വല്ലാത്തൊരു ദുരനുഫവം തന്നെയായിരുന്നു..

എത്രവട്ടമാണ് ഞാനത് വായനക്കെടുത്തത് എന്ന് എനിക്ക് തന്നെ ഓര്‍മയില്ല.....

അതിലെ ഓരോ വരിയും വാക്കും എന്നെ വിജൃംഭിപ്പിച്ചു..
ഞാന്‍ പറയുന്നതൊന്നും ശരിയല്ല എന്നുറക്കെ പറയാന്‍ മരണപ്പെട്ട ശ്രീ ചാത്തന്‍ സാര്‍ വരുകില്ല എന്ന ധൈര്യത്തിലാണ് ഞാനിതൊക്കെ പറയുന്നത് എന്ന് ചിലര്‍പിറുപുറുക്കുന്നത് ഹെന്ിക്ക് കേള്‍ക്കാം ..

തല്‍ക്കാലം ഞാനത് മൈന്‍ഡ് ചെയ്യുന്നില്ല..


അങ്ങേര്‍ക്ക് പകരം ഇനി ആരാണ്..
സാംസ്‌കാരിക ലോകം അനാഥമായില്ലേ..

നോക്കൂ ശൂന്യത...
ഈ ശൂന്്യത ഹെന്നെ ഫയപ്പെടുത്തുന്നു..
എന്റെ കണ്ഠനാളം ഇപ്പോള്‍ വേനല്‍ക്കാലത്തെ ഭാരതപ്പുഴ പോലെ വരണ്ടിരിക്കുന്നു....

അദ്ദേഹം ഇങ്ങനെയൊന്നും അറിയപ്പെടേണ്ട ആളല്ല.. കുറച്ചൂടെ ലോ ലെവലില്‍ അറിയപ്പെടേണ്ട ആളാ.... (ബിജുക്കുട്ടന്‍ സ്റ്റൈല്‍- ഛോട്ടാ മുംബൈ)..

ഇനി കുറച്ച് റെസ്‌റ്റെടുത്ത് ബാക്കി പറയാം .. ഓകെ ..

- ശ്രീ പോത്തന്‍.. - സാംസ്‌കാരിക നായകന്‍

5 comments:

hihihi, marichalelum amgeekarikkappedunnundallo

മരിച്ചാലും മറക്കൂല്ല ....
കൊന്നു നോക്കിയാലോ?

മരിച്ചാലും, കുഴീന്ന് മാന്തിയെടുത്ത് ഉപ്പും മുളകും കൂട്ടി തിന്നണം ട്ടോ. ആശംസകൾ.

ചാത്തന്‍ മരിച്ചില്ലെങ്കില്‍ നമുക്ക് കൊല്ലാലോ ജീവിച്ചിരുന്ന സമയത്ത് അതാണല്ലോ ചെയ്തത്

ഇതല്പ്പം കടന്ന കൈ ആയിപ്പോയി,

Post a Comment