കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Monday, February 13, 2012

ആകാശത്തിന് ലിമിറ്റില്ലഡേയ് യൂ കാന്‍ വേലായുധന്‍


യൂ കാന്‍ വേലായുധന്‍.., എന്ത്‌കൊണ്ട് നിനക്ക് പറ്റില്ല..,
കേട്ടിട്ടില്ലേ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍., ഷൈ്വറ്റ്‌സര്‍., തോമസ് ആല്‍വാ എഡിസന്‍.,
ഇവരൊക്കെ ഹെങ്ങനെയാ വമ്പന്‍മാരായത്...
കൂതറത്വവും കുറുമ്പത്തരവും മാത്രം കൈമുതലായുണ്ടായിരുന്ന ലിതുകള്‍ ഹെങ്ങനെ ഉയരങ്ങളിലെത്തി...
ഇരുട്ടത്തിരുന്ന് .., പാതിരാത്രിയുടെ നിശബ്ദവേളകളില്‍ ലതുകള്‍ വായിച്ചു..., പഠിച്ചു....
(ദൈവമേ ഇവന്‍മാരെന്താ മൂങ്ങകളോ., ഇരുട്ടത്ത് കണ്ണ് കാണാന്‍)

യൂ കാന്‍ വേലായുധന്‍ ഇഫ് യു തിങ്ക് യൂ കാന്‍..

ദിങ്ങട് നോക്കൂ... ആകാശത്തേക്ക്.. പരിമിതികളില്ലാത്ത ആകാശം... അനന്തതകളുടെ നീലാകാശം...
ഒന്നാമാകാശം .., രണ്ടാമാകാശം....
നീണ്ട് പരന്നങ്ങനെ പോകുന്നത് നോക്കൂ...
സ്‌കൈ ഈസ് നോട്ട് ലിമിറ്റ് .., ബട്ട് സ്റ്റാര്‍ട്ടിംഗ് പോയന്റ്...
നമുക്ക് തുടങ്ങേണ്ട് ആകാശത്ത് നിന്നാണ്..
(ആകാശത്ത് നിന്ന് തുടങ്ങാന്‍ ഇതെന്താ പേമാരിയോ)

കുതിക്കൂ മിസ്റ്റര്‍ വേലായുധന്‍ .. യൂ കാന്‍..

ഹെന്ത് കുതിക്കാന്‍ വയ്യെന്നോ.. കാലൊടിഞ്ഞ് അനക്കാന്‍ വയ്യെന്നോ..
നെവര്‍...
ഇഛാശക്തിയുണ്ടോ.. വില്‍പവറുണ്ടോ.. ആനയേയും എതിരിടാനുള്ള കരുത്തുണ്ടോ..
എങ്കില്‍ കാലില്ലെങ്കിലും ഓടാന്‍ കഴിയും..
കണ്ണില്ലെങ്കിലും കാണാന്‍ കഴിയും..
മൂക്കില്ലെങ്കിലും നാറ്റാന്‍ (നാറ്റിക്കാന്‍)കഴിയും..

വീണ്ടാമതും ആകാശത്തേക്ക് നോക്കൂ...
കണ്ടില്ലേ അനന്തത.. യൂ കാന്‍ വേലായുധന്‍...

NB:
അപ്പോള്‍ ആന കുത്താന്‍ വന്നാല്‍ നമ്മളെന്ത് ചെയ്യും..
ഓടും
അയ്യോ ഓടരുത്.. അനങ്ങുക പോലും ചെയ്യരുത്.. മന:ശക്തിയാണ് പ്രധാനം.
ആന ചവിട്ടാന്‍ വന്നാല്‍ എന്ത് ചെയ്യും..
ചാടും..
അയ്യോ ചാടരുത്..,അനങ്ങുക പോലും ചെയ്യരുത്.. മന:ശക്തിയാണ് പ്രധാനം.
ആന ചവിട്ടിക്കൊന്നാല്‍ എന്ത് ചെയ്യും...
ഈ മാഷിന്റെ ഒരു കാര്യം .. പിന്നെ നമ്മളെന്തോന്ന് ചെയ്യാനാ..
ആനയെ എന്ത് ചെയ്യും എന്നാടേയ് നാന്‍ ഉദ്ദേശിച്ചത്...

#്ര# പേഴ്‌സനാലിറ്റി ബോഡിലാംഗേജ് ബിള്‍ഡിംഗ് കോഴ്‌സിന് അപേക്ഷകള്‍ ക്ഷണിച്ച് കൊള്ളുന്നു.. ആദ്യം അപേക്ഷിക്കുന്ന നൂറ് അപേക്ഷകള്‍ക്ക് ക്രൈസിസ് മാനേജ്‌മെന്റ് , ഹൗ റ്റു ഫൈസ് എക്‌സാം വിദ്യകള്‍ ഫ്രീയായി പഠിപ്പിച്ച് കൊടുക്കുന്നു..

10 comments:

യൂ കേൻ ബ്ലൊഗ്ഗർ യു കേൻ. ഇഫ് യു വിഷ് യു കേൻ പൊസ്സിബിൾ ഇറ്റ്. ആൾ യൂ കേൻ. ആശംസകൾ.

അപ്പോള്‍ ആന കുത്താന്‍ വന്നാല്‍ നമ്മളെന്ത് ചെയ്യും.
@ജാഡലോ(ട)കം നോക്കാന്‍ പറയും

അപ്പോള്‍ ആന കുത്താന്‍ വന്നാല്‍ നമ്മളെന്ത് ചെയ്യും...

ഉറുമ്പിനെ വിളിക്കും എന്ന് പറഞ്ഞ് ആനയെ പേടിപ്പിക്കും !!!
:)

സ്ക്യ്ക്ക് ലിമിട്ടില്ലെടെയ്‌ ,ഇവന്റെ എഴുത്തിനും ലിമിട്ടില്ലടെയ്‌ ,യു കെന്‍ മഖ്‌ബൂ,,,

കവി എന്താ ഉദ്ദേശിച്ചത്?? ആന കുത്താന്‍ വന്നാല്‍ ഞമ്മക്ക് വേദാന്തം ചൊല്ലിക്കൊടുക്കാം.

കുറേ കാലമായി മഖ്ബുക്കയുടെ ബ്ലോഗിൽ വന്നിട്ട്.. പണ്ടത്തത് പോലെ എല്ലാം ഭംഗിയായി പോകുന്നുണ്ടല്ലൊ അല്ലേ..? :)

ഹ്ഹ്ഹ്....യൂ കേൻ മക്ബൂ....യു കേൻ. ഇഫ് യു വിഷ് യു കേൻ പൊസ്സിബിൾ ഇറ്റ്...ആശംസകൾ.

i can... we can... but @jadalotakam only you can....

:) അതെയതെ ...യു കാന്‍..... .....:):)

Post a Comment