കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Thursday, February 9, 2012

ഈ രാജൂനേം രാധേനേം പറ്റി ആര്‍ക്കും അശേഷം വിചാരല്ല്യാട്ടോ


ദിങ്ങട് നോക്ക്യേ... എല്ലാരും സ്വാര്‍ഥന്‍മാരാ...

അല്ലെന്ന് പറഞ്ഞാലും ഞാന്‍ സമ്മതിക്കുകേല.
എത്ര കാലമായി ബാലരമയിലെ മായാവിക്കഥ നമ്മള്‍ വായിക്കുന്നു..

ഇന്നേ വരെ ആരാണ് ഈ രാജുവും രാധയും എന്ന് നിങ്ങള്‍ ചോദിച്ചോ...
അവരെങ്ങനെ അനാഥരായി എന്ന് ചോദിച്ചോ..അവരുടെ അഛനും അമ്മക്കും എന്ത് പറ്റി എന്ന് ചോദിച്ചോ..
കാറോ ബസ്സോ ചാമ്പിയതാണോ, അതല്ല പാമ്പ് കൊത്തി മയ്യത്തായതാണോ,
അതല്ല ഹാര്‍ട്ട് അറ്റാക്ക് വന്ന് ക്ലോസ്സായതാണോ ....
നിങ്ങള്‍ ചോദിച്ചോ....

ഇനി അതുമല്ല .., അവര്‍ സഹോദരീ സഹോദരന്‍മാര്‍ തന്നെയാണോന്ന് സദാചാരത്തിന്റെ ബ്രാന്‍ഡ് അമ്പാസിഡര്‍മാരായ നമ്മളൊക്കെ അന്യേഷിക്കേണ്ടതായിയിരുന്നില്ലേ....

കുട്ടൂസനില്‍ നിന്നും ഡാങ്കിനിയില്‍ നിന്നുമൊക്കെ എസ്‌ക്കേപ്പടിക്കുന്നതൊക്കെ കൊള്ളാം ., ന്നാലും മായാവി പോലും കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ ഒട്ടും ശ്രദ്ധിക്കുന്നില്ല എന്നതിന് ന്യായമെന്താണ്....

ക്ലാസിന് പോകാതെ ഈ രണ്ട് പിള്ളേര്‍ മുത്തുവിനും വിക്രമനും മുട്ടന്‍ പണികൊടുക്കാന്‍ നടക്കുമ്പോഴും നമ്മള്‍ വലിയ വായില്‍ പറയുന്നു നൂറ് ശതമാനം സാക്ഷരതയുള്ള സംസ്ഥാനമാണ് ദിതെന്ന്...

മിനിമം വിദ്യാഭ്യാസ യോഗ്യത പോലുമില്ലാത്ത. സ്‌കൂളിന്റെ പടിപോലും കണ്ടിട്ടില്ലാത്ത ദിതുകളുടെ ഫാവി എന്താകും... ആര്‍ക്കുമെന്താ യാതൊരു ബോജാറുമില്ലാത്തത്..

സംസ്ഥാനമൊട്ടാകെ അറിയപ്പെടുന്ന ഈ രണ്ട് പിള്ളേരുടെ കാര്യം ഇതാണെങ്കില്‍ മറ്റുള്ളവരുടെ ഗാര്യം ദൈവ്വേ ഹാലോചിക്കാന്‍ പോലും വയ്യ....

മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രതിപക്ഷ കക്ഷികളും ഇക്കാര്യം ഇത് വരെ ഏറ്റെടുക്കാത്തതില്‍ എന്റെ അമര്‍ഷം ഞാന്‍ ശക്തിയായി രേഖപ്പെടുത്തുന്നു....
NB:
പ്രായം കൂടാതിരിക്കാന്‍ ദിതുകള്‍ എന്ത് ലവണതൈലമാണാവോ യൂസ് ചെയ്യുന്നത്...
സൂപ്പര്‍സ്റ്റാറുകള്‍ക്ക് വേണ്ടി ഈ അന്യേഷണചുമതല ഞാന്‍ തന്നെ ഏറ്റെടുക്കണമോ എന്തോ....

15 comments:

നല്ല ഒരു കോമഡി, നമ്മൾക്ക് അതിനേക്കാൾ വലിയ കാര്യങ്ങൾ ചിന്തിക്കാനും പ്രവർത്തിക്കാനും ഉണ്ടാകുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കാൻ ആർക്കു നേരം സുഹൃത്തേ ? ഒരു കാര്യം ചെയ്യാം. അവരെ ശ്രദ്ധിക്കാൻ താങ്കളെ അങ്ങ് ചുമതലപ്പെടുത്തുന്നൂ, ആരേലും വേണ്ടേ അവരെ ശ്രദ്ധിക്കാൻ ?അല്ല, പിന്നെ. ആശംസകൾ.

അന്വേഷിക്കാന്‍ പോകുമ്പോള്‍ ആ ലുട്ടപ്പിയോടു ചോദിച്ചു മൂന്നാല് കുന്തം വാങ്ങി വാ..പെട്രോളിന്റെ വില ഇങ്ങനെ കുതിച്ചു കേറുമ്പോള്‍ അത് തന്നെയാ ഏറ്റവും നല്ല വാഹനം...ഏതു..ലത് തന്നെ...

@മണ്ടസന്‍
ചുമതലപ്പെടുത്തിയിട്ട് അങ്ങനെയങ്ങ് പോയാലോ...
അതിനൊക്കെ ചില റൂള്‍സ് ആന്റ് റെഗുലേഷന്‍സ് ഉണ്ട്...

എന്ത്....
ആ.......................

@ദുബായിക്കാരന്‍ പറഞ്ഞത് നേരാ...

ലുട്ടാപ്പിയുടെ ആ കുന്തം കിട്ടിയിരുന്നെങ്കില്‍ല്‍ല്‍ല്‍ല്‍........

ഹെനിക്ക് ദുബായിയൊക്കെ ഒന്ന് കാണാമായിരുന്നൂൂൂൂൂൂൂൂൂൂൂൂ........

http://berlytharangal.com/?p=7515

berly pande ithu chinthichatha

@സിവില്‍ എഞ്ചിനീയര്‍..

ബെര്‍ളിയച്ചായന്‍ ഒരു ഗമണ്ടന്‍ പഠനം തന്നെ നടത്തിയിട്ടുണ്ടല്ലോ...

ഓരോ കഥാപാത്രത്തേയും സുന്ദരമായി വിലയിരുത്തിയിരിക്കുന്നു..

ആകൊ മൊത്തം ടോട്ടല്‍ അതൊരു കൊട്ടാണ്.. ആര്‍ക്കെതിരെയാണെന്ന് ഞാന്‍ പറയേണ്ടല്ലോ...

@സുമ രാജീവ് ..

വന്ന് തേങ്ങയുടച്ചൂല്ലേ.., താങ്ക്‌സ്..

എല്ലാ കുഞ്ഞു പിള്ളേരും പുസ്തകച്ചുമെടുമായി, എക്സാം പനിയുമായി കഷ്ടപെടുന്നു. രാജും രാധേം എങ്കിലും അതില്‍ നിന്നും രക്ഷപ്പെട്ടതില്‍ എനിക്ക് സന്തോഷവും അസുയയും ഉണ്ട്.അവര്‍കുണ്ടോ വല്ല ടെന്‍ഷനും ???

ദിദിന്റെ കാര്യം ലവിടെ നിക്കട്ടെ ,ഇങ്ങനെ പോയാല്‍ നിന്റെ കാര്യം എന്താകും മോനേ...

@ഷാനിക്ക് അല്ലേലും പഠിക്കാന്‍ ച്ചിരി മടിയാണെന്നാ കേട്ടത്...
പഠിക്കേണ്ട കാലത്തേയ് പഠിക്കണം...
ഞങ്ങടെ കാലത്തേയ് പഠിക്കാന്‍ ഇത്ര സൗകര്യങ്ങളൊന്നും ണ്ടായിരുന്നില്ല..
ഗഷ്ട്‌പ്പെട്ടാ ഞങ്ഹള്‍ പഠിച്ചത്...
ന്നിട്ടും കണ്ടില്ലേ ഞങ്ങളീ നിലയിലെത്തി..

ഹെങ്ങനെ ...

കഠിന പ്രയത്‌നം തന്നെ...

@ അല്ലേലും സിയാഫ്ക്കാക്ക് ഹെന്റെ കാര്യത്തില്‍ ബല്യ ബേജാറാ.....
പ്രശ്‌നമാക്കേണ്ടന്നേ.. ഞാന്‍ ബമ്പനാകും നോക്കിക്കേ(ഉറൂബ് സ്‌റ്റൈല്‍)

@കൊമ്പന്‍ ഭായ്.. ഹങ്ങനെ വിളിച്ചാലൊന്നും മായാവി വരുകില്ല...

വിളിക്കുമ്പോള്‍ ശ്രുതി വേണം.. തിരിഞ്ഞോ....

ചിന്തിക്കാന്‍ വക നല്‍കുന്ന പോസ്റ്റ്‌....

ഇപ്പോഴും ചിന്തിച്ചു കൊണ്ടിരിക്കുന്നു...."ഈ മക്ബൂല് രാധയെ കെട്ടാന്‍ തക്കം പാര്‍ത്ത് ഇരിക്കുകയാണോ???"

ദൈവ്വ്വേ ..എന്നിട്ട് വേണം ലൗ ജിഹാദ് എന്നും പറഞ്ഞ് മനോരമക്കും മാതൃഭൂമിക്കും എന്നെവെച്ച് സ്‌കൂപ്പ് എഴുതാന്‍..

അബ്‌സാര്‍ഭായ് കണ്ണില്‍ചോരയില്ലാത്ത ബര്‍ത്താനം പറയല്ലേന്ന്..

കലക്കി ട്ടോ !! ഞാനും ഒരുപാടായി അന്വേഷിക്കുന്നു ഇവരെ ഇപ്പോള്‍ കണ്ടു!!

രാജുവിനെയും രാധയും സദാചാരപോലീസ് വളയാത്തതില്‍ ഇത്ര ബേജാറോ?
ഇത്യഭ്യാസി ആനയെ എടുക്കൂന്നു പറഞ്ഞിട്ടു എന്താ കുട്ടൂസന്‍ മായാവിയെ പിടിക്കാത്തെ?
മുത്തുവിനും വിക്രമനും എന്താ ബുദ്ധിവരാത്തെ?രാഷ്ട്രീയത്തില്‍ ഇറങ്ങിയിരുന്നെങ്കില്‍ ഇപ്പോഴേ കോടീശ്വരന്‍ മാരാകാമായിരുന്നു!

Post a Comment