കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Wednesday, February 8, 2012

അഛനാണത്രെ അഛന്‍ ....


മിസ്റ്റര്‍ വേലായുധന്‍ കേള്‍ക്കുന്നുണ്ടോ..

ഉണ്ട് രമണീ താന്‍ സ്പീക്കിക്കോളൂ...

ബന്ധങ്ങള്‍ താറുമാറായിക്കൊണ്ടിരിക്കുന്ന ഈ പ്രത്യേക സാഹചര്യത്തില്‍ കാര്യങ്ങളെ വിലയിരുത്തുകയും വിഷണ്ണിക്കുകയും ചെയ്യുമ്പോള്‍ ...

പറയൂ രമണീ ചെയ്യുമ്പോള്‍ ..

സത്യത്തില്‍ വേലായുധന്‍ എന്താണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്..
സംഗതിതളെ ഒന്ന് സൈദ്ധാന്തികമായി പരിപ്രേക്്ഷിക്കാമോ..

കണ്ണ്കടി, കുശുമ്പ്, അസൂയ, കുനിഷ്ട് ഇത്യാദികള്‍ ചെലവന്‍മാരുടെ മെഡുല ഒബ്ലേംഗേറ്റ വരെ എത്തുകയും കുതികാല്‍ വെട്ട്,പാരവെപ്പ് മുതലായവ എ പോസറ്റീവ് രക്തത്തിന്റെ കൂടെ അലിഞ്ഞചേരുകയും ചെയ്തതിന്റെ ഫലമായി ഉല്‍ഭവിക്കുന്ന ഒരു പ്രത്യേകതരം കൃമിയാണ് ബന്ധങ്ങള്‍ക്കിടയില്‍ ഉഡായ്പുകള്‍ തീര്‍ത്തുകൊണ്ടിരിക്കുന്നത് എന്നാണ് എന്റെ വ്യക്തിപരമായ വീക്ഷണം...

മക്കളെ തന്തയില്ലാത്തവന്‍ എന്ന് അഛന്‍ വിളിക്കുകയും തന്തയുടെ ചെയ്തികള്‍ ഒരുമാതിരി തന്തയില്ലായ്മയാണെന്ന് മക്കള്‍ നിരൂപിക്കുകയും ചെയ്ത് കൊണ്ടിരിക്കുന്നു.ഇതെല്ലാം അമേരിക്കന്‍ സാമ്രാജ്യത്വം കേരളത്തിലെ രാഷ്ട്രീയസാക്ഷരതയെ തുരങ്കംവെക്കാന്‍ ഗൂഢാലോചന ചെയ്ത് നിര്‍മിക്കുന്നതാകുമോ...

ശരിയാണ് രമണീ.. ആ സാധ്യതയും നമുക്ക് തള്ളിക്കളയാന്‍ കഴിയില്ല.
നയന്‍താര പ്രഭുദേവ വിഷയത്തിലും ആഗോളവല്‍ക്കരണം , ഉദാരവല്‍ക്കരണം തുടങ്ങിയ പിടികിട്ടാപുള്ളികള്‍ക്ക് പങ്കുണ്ടോ എന്ന സംശയവും ബലവത്താണ്..

അഭിപ്രായങ്ങള്‍ക്ക് നന്ദി വേലായുധന്‍..താങ്ക്‌സ്..

ഇനി നമുക്ക് കാര്യത്തിലേക്ക് കടന്ന്വരാം ..അതായത് മന്ത്രിസ്ഥാനം രാജിവെച്ച് സിനിമയിലേക്ക് മടങ്ങാന്‍ തന്നെയാണ് ഗണേഷ്‌കുമാറിന്റെ തീരുമാനം..
അദ്ദേഹം അഭിനയിക്കുന്ന അഛനാണത്രെ അഛന്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് തിങ്കളാഴ്ച്ച ഒറ്റപ്പാലത്ത് വെച്ച് ആരംഭിക്കുമെന്ന് സിനിമാവൃത്തങ്ങള്‍ അറിയിച്ചു..

6 comments:

ആദ്യമായാണിവിടെ കൊള്ളാം

ആദ്യായതോണ്ട് ഒരു ഗമണ്ടന്‍ സ്വാഗതം ആശംസിക്കുന്നു.. ഹെന്താ റ്റോംസ്..

മഖ്‌ബു ആണത്രേ മഖ്‌ബു ..കൊള്ളാടാ നിന്റെ തലയില്‍ ഇതിനു മാത്രം പോസ്റ്റ്‌ എവിടെയാ ഇരിക്കുന്നെ ?

ഇത് വായിച്ചപ്പോൾ ഒരു കോമഡി ഓർമ്മ വരുന്നൂ. ഒബാമ ഫോണിൽ പറയുന്നൂ: 'ആ കൂതറ കൊറിയയുടെ കാര്യമൊക്കെ എങ്ങനേയെങ്കിലുമായിക്കോട്ടെ കുഴപ്പല്ല്യാ. നീയാ കേരളത്തിൽ സി.പീ.എം നെതിരെ പോസ്റ്ററുകൾ ഒട്ടിച്ചോ ?'
അതാണ് എനിക്ക് മനസ്സിൽ വന്നത്. ആശംസകൾ,

മണ്ടസന്‍, സിയാഫ്ക്കാ.. വന്ന് കണ്ടതിന് താങ്ക്‌സ് കെട്ടോ..

Post a Comment