കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Tuesday, February 7, 2012

ക്ഷമിക്കണം ഇതൊരു സ്ത്രീവിരുദ്ധ പോസ്റ്റല്ല കെട്ടോ


മോനേ കുട്ടാ ., പെണ്ണ് കെട്ടാന്‍ നില്‍ക്കരുത് കെട്ടോ ഹൊരിക്കലും...

അങ്ങനെ വല്ലോം നടന്നാല്‍ നിന്റെ ജീവിതം പിന്നെ ഡിങ്കോ ഡബാള്‍ഫി...

പിന്നെ നിന്റെ ഇളിച്ച ചിരിയൊന്നും ഈ മുഖത്ത് കാണുകേല..

ചിരിക്കണേല്‍ രാത്രി പത്തിന് ചിരിത്തിര തന്നെ കാണേണ്ടിവരും..
ലവള്‍ അടുത്തുണ്ടേല്‍ ദതും നടക്കുകേല..

എല്ലാം മുതിര്‍ന്നവരുടെ ഉപദേശങ്ങളാണയ്...
അനുഭവമല്ലേ ഗുരു.. കൂഷ്മാണ്ഡങ്ങള്‍ പറയുമ്പോള്‍ ദെങ്ങനെ വിശ്വസിക്കാതിരിക്കും...

അല്ല ഞാന്‍ കാണുന്നുണ്ട് പാവങ്ങടെ കഷ്ടപ്പാടുകള്‍..

ചുമ്മാ ലൊടുക്കൂസ് പായാരങ്ങളും പരാതികളും..

അമേരിക്കന്‍ സാമ്യാജ്യത്തെ സൈദ്ധാന്തികമായി കൊല ചെയ്യും നേരത്താകും ലവള്‍ വിളിക്കുന്നത്..
അമ്മായിത്തള്ള എന്നോട് ശരിക്കും ചിരിച്ചില്ല. .. ചിരിച്ചപ്പോള്‍ രണ്ട് പല്ല് മാത്രമേ പുറത്ത് കണ്ടുള്ളൂ... എന്നോട് സ്‌നേഹല്ല്യാന്നല്ലേ ദതിന്റെ അര്‍ഥം..

പിരാന്ത് കേറാന്‍ പിന്നെ വല്ലതും വേണോ... അറബ് വസന്തം എന്തായിത്തീരും എന്ന ആശങ്ക കേറി നില്‍ക്കുമ്പോഴാ ലവളുടെ...

സ്ത്രീധനം മേടിക്കാതെ വിവാഹിച്ചവര്‍ വരെ പറഞ്ഞ് തുടങ്ങിയിരിക്കുന്നു.. ഈ കുരിശിനെ ചുമക്കാന്‍ അമ്പത്തഞ്ച് ലക്ഷോം പോരമോനേ...NB:
ഉമ്മയോട് ഞാന്‍ പറഞ്ഞു..
അതേയ് എനിക്കിപ്പോ ഒരു ചിന്ത.. ബാച്ച്‌ലറായാലോന്ന്...

അതോക്കെ.. .. പെണ്ണ് കെട്ടണം എന്നും പറഞ്ഞിനി എന്റെ മുമ്പിലേക്ക് വന്നേക്കരുത്‌.. പറഞ്ഞേക്കാം....

-------------------------------
ദൈവ്വേ കുടുങ്ങ്യോ.. ചു്മ്മാ സിദ്ധാന്തം പറയാനും സമ്മതിക്കില്ലാന്ന് വെച്ചാല്‍..

11 comments:

ഒരു നിരാശ കാമുകന്റെ വിലാപങ്ങള്‍ ....??

മക്ബൂലെ പോസ്റ്റ്‌ ബ്ലോഗില്‍ തന്നെയുണ്ടാവും ...നീ ഒരുത്തിയുടെ കൂടെ ചുറ്റുന്നത്‌ പലരും കാണുന്നുണ്ടെന്നാണ് ബൂലോക സംസാരം.ചിത്ര സഹിതം സ്കൂപ്പ് ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യാന്‍ സീടി ആളെ ഏര്‍പ്പാട് ചെയ്തിട്ടുണ്ട് ...ജാഗ്രതൈ

ഈ ഫസ്റ്റ് കമന്റും, രൺറ്റാമത്തെ കമന്റും, പോസ്റ്റും എനിക്കെന്തൊക്കെയോ മണക്കുന്നു. എന്തായാലും ആശംസകൾ.

അതൊന്നൂല്യ.. സിടിയെ ബാച്ച്‌ലര്‍ അസോസിയേഷനില്‍ നിന്ന് പുറത്താക്കി..

അതിന്റെ ദേഷ്യം തീര്‍ക്കുവാ....

പിന്നെ മണ്ടസോ.. മണക്കാന്‍ മാത്രം ഇതിലൊന്നൂല്യ..
പിന്നെ എന്റെ ഇമേജ് തകര്‍ക്കാന്‍ ചില തല്‍പര കക്ഷികള്‍ ശ്രമിക്കുന്നുണ്ട്....
അവരെ ഞാന്‍ പുടിക്കുന്നുണ്ട്... ഹമ്പട.. അത്രക്കായോ..

മോനേ മക്ബൂലേ....

കല്യാണ കിണറ്റിലേക്ക്‌ എടുത്തു ചാടാന്‍ എളുപ്പമാ...
തിരിച്ചു കയറാനാണ് പ്രയാസം....
പടച്ചോന്‍ കാക്കട്ടെ....:)

NB:ഇഷ്ടായി. മിടുക്കന്‍ ......
ഏറ്റില്ല അല്ലെ?

നിന്നെ ശരിയാക്കാന്‍ ഒരു പെണ്ണ് വിചാരിച്ചാലേ നടക്കൂ മോനെ മക്ബൂ ,കല്യാണം കഴിക്കണ്ട സമയത്ത് കഴിക്കുക തന്നെ വേണം ,സുന്നത്ത് നടത്തുന്നതിനെ പറ്റി ഓരോരുത്തര്‍ പറഞ്ഞത് കേട്ട് നമ്മള്‍ അത് ചെയ്യാതിരിക്കുനില്ലല്ലോ ,അത് പോലെയാ ഇതും ,ആ പെന്കൊചിന്റെ കൂടെ സസന്തോഷം ആജീവനാന്തം വാഴുക ,,ആശംസകള്‍

ആഹാ
എന്നെ ശരിയാക്കാന്‍ ഇങ്ങ് വരട്ടെ കൂഷ്മാണ്ഡം..


സിയാഫ്ക്കാ, നാരദന്‍, അബ്‌സാര്‍ ഭായ്

വന്ന് കണ്ടതിന് താങ്ക്‌സ് കെട്ടോ

ഷഫീഖ്ക്കാടെ ബ്ലോഗില്‍ ഞാന്‍ കയറി..
ചുമ്മാ കണ്ണേറ് തട്ടാതിരിക്കാന്‍ തുടങ്ങിയതാണോ.. പോസ്‌റ്റൊന്നും കാണുന്നില്ല...

അങ്ങ് പോസ്‌റ്റെന്ന്.. വെവരല്ലാത്ത ഞാനൊക്കെ പോസ്റ്റുമ്പോള്‍ നിങ്ങളെ പോലെത്തെ ബുജീകള്‍ ചുമ്മാതിരിക്കല്ലേന്ന്..

Post a Comment