കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Monday, February 6, 2012

വില്‍പ്പനയില്‍ റെക്കോഡ് പടച്ച നോവലാടേയ്.. ഒന്ന് വായീര്..


ബ്ലോഗറാണത്രെ ബ്ലോഗര്‍...
ഇത് വരെ പെരുമ്പടവത്തിന്റെ ഒരു സങ്കീര്‍ത്തനം പോലെ വായിച്ചിട്ടില്ല..
ചുമ്മാ ബ്ലോഗേഴ്‌സിനെ പറയിപ്പിക്കാന്‍....

വില്‍പ്പനയില്‍ റെക്കോഡ് പടച്ച നോവലാടേയ്.. ഒന്ന് വായീര്...

ഫ്രണ്ട്‌സിന്റെ ഇമ്മാതിരി ചപ്ലാച്ചി ഡയലോഗുകള്‍ കേട്ടിട്ടാണ് ലൈബ്രറിയില്‍ നിന്ന് ബുക്കെടുത്തത്...

സത്യം പറയാല്ലോ..
എന്നെ വല്ലാതെ നിരാശപ്പെടുത്തി ഈ നോവല്‍ ..
എന്ത്‌കൊണ്ട് ഈ പുസ്തകത്തിന് ഇങ്ങനെ പ്രചാരം കിട്ടി എന്നത് എന്നെ വല്ലാതെ അല്‍ഭുതപ്പെടുത്തുന്നു..

ഒരു മലയാല നോവലിനുണ്ടായിരിക്കേണ്ട ശൈലീ സൗന്ദര്യം തന്നെ ഇതിനില്ല..
ട്രാന്‍സ്ലേഷന്‍ നോവല്‍ വായിക്കുമ്പോഴുണ്ടാകുന്ന സൈം ഫീലിംഗ്...
ചില ഡയലോഗ്‌സ് ഗമണ്ടനാണ്.. അതും പക്ഷേ പെരുമ്പടവത്തിന്റെ കഴിവല്ല.., ദസ്തയേവിസ്‌കി എന്ന എഴുത്തുകാരന്റെ കഴിവാണ്..

വലിയ പ്രതീക്ഷയോടെ വായന തുടങ്ങി ഒടുക്കം നിരാശപ്പെടുത്തിയ ചുരുക്കം പുസതകങ്ങളുടെ കൂട്ടത്തില്‍ ലിതും പെടും..

NB:
* ഞാന്‍ പറയുന്നത് കല്ല് കൊണ്ടുള്ള മനസ്സും അന്തസ്സായി കരുതുന്നവരെ പറ്റിയാണ്..
*ദൈവത്തിന്നൊരാഗ്രഹമുണ്ടായിരുന്നു ശാപങ്ങള്‍ കൊണ്ടൊരാളെ അനുഗ്രഹിക്കണമെന്ന്..
* ധൃതി പിടിച്ച് പോകുമ്പോഴാണ് യാതൊരാവശ്യവുമില്ലാത്തവരേയും വഴിയില്‍ കണ്ട്മുട്ടുന്നത്..
* ചിലരുടെ കാര്യത്തില്‍ ദൈവം അങ്ങനെയാണ്.. ഇട്ട് കഷ്ടപ്പെടുത്തി ഊപ്പാട് വരുത്തും..സഹിക്കാനുള്ള കഴിവെത്രയുണ്ടെന്ന് പരീക്ഷിച്ച് പരീക്ഷിച്ച്....
* സ്‌നേഹവും അലിവുമുള്ള ഒരു ചങ്ങാതിയുണ്ടായിരിക്കുക എന്നത് ഏതൊരു മനുഷ്യന്റേയും ഭാഗ്യമാണ്..

-ഒരു സങ്കീര്‍ത്തനം പോലെ -

13 comments:

ഞാന്‍ വായിച്ചിട്ടില്ല . വായിക്കാന്‍ ഇപ്പോള്‍ തീരെ സമയവും ഇല്ല . മുന്പ് ( ഒരു ഇരുപതു കൊല്ലം ആയിക്കാണും ) വായിച്ചതില്‍ ഖസാകിന്റെ ഇതിഹാസവും തകഴിയുടെ രണ്ടിടങ്ങഴിയും ഇന്നും മനസ്സില്‍ തന്നെ നില്‍ക്കുന്നു . (അതൊരു വല്ലാത്ത വായാനാനുഭവം തന്നെ ആയിരുന്നു )

ഞാന്‍ വായിച്ചിട്ടില്ല ഈ അടുത്തകാല വായനയിലേക്ക് തിരെഞ്ഞെടുത്ത ഒന്നാണിത്

എല്ലാം എല്ലാവര്‍ക്കും ഇഷ്ടപ്പെടണമെന്നില്ല . തനിക്കു ഇഷ്ടപ്പെട്ടില്ല എന്നത് കൊണ്ട് നോവല്‍ മോശമാകണം എന്നും ഇല്ല.

അതില്ല.. പക്ഷെ എന്റെ അഭിപ്രായമല്ലേ എനിക്ക് പറയാന്‍ ഒക്കൂ...

ഹഹഹഹ് സത്യം പറഞ്ഞു ട്ടൊ

ഈയടുത്തു ഞാൻ വായിച്ചു.. “ട്രാന്‍സ്ലേഷന്‍ നോവല്‍ വായിക്കുമ്പോഴുണ്ടാകുന്ന സൈം ഫീലിംഗ്...” അതു ഞാനും സമ്മതിക്കുന്നു. പക്ഷേ കഥപരഞ്ഞ ശൈലി എനിക്കിഷ്ടപ്പെട്ടു :)

>>>ദാസ്തയോസ്കി എഴുതിയത് പകര്‍ത്തി വെച്ചിരിക്കുന്നു.>>>
ഇത് മനസ്സിലായില്ല. ദാസ്തയോസ്കിയും അന്നയും തമ്മിലുള്ള പ്രണയത്തെ പെരുമ്പടവത്തിന്റെ ഭാവനയില്‍ വിരിയിച്ച നോവലല്ലേ ഇത് ? പിന്നെ എങ്ങിനെ ടെസ്ടയോസ്കി എഴുതിയത് പകര്‍ത്തി വെച്ജതാവും?
വില്പ്പന്നയില്‍ റിക്കാര്‍ഡു സൃഷ്ടിച്ചത് വെറുതെ ആണെന്നാണോ താന്കള്‍ പറയുന്നത് ??

വായിച്ച് പെട്ടു പോയി അല്ലേ... സാരമില്ല ഇതിൽ നിന്നും പുതിയ ഒരനുഭവം ഉണ്ടാകട്ടെ എന്നാശംസിക്കുന്നു...

നോവല്‍ തീരെ നിലവാരം കെട്ടതാണെന്നല്ല ഞാന്‍ പറഞ്ഞത്....
സാമാന്യം ഭേദപ്പെട്ട നോവല്‍ തന്നെയാണ്...

ഇങ്ങനെ കൊട്ടിഘോഷിക്കപ്പെടാന്‍ മാത്രം ഉണ്ടോ എന്നതാണ്...

ഇതിനേക്കാള്‍ എത്രയെത്ര മികച്ച നോവലുകള്‍ മലയാളത്തില്‍ വന്നിട്ടുണ്ട്..
അവക്കൊന്നും ഇല്ലാത്ത പ്രചാരണം ഈ നോവലിനെങ്ങനെ കിട്ടി എന്നതാണ്..

എന്‍ പി യുടെ ഹിരണ്യകശിപുവും നാവും എത്രമാത്രം ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്..
കെ എല്‍ മോഹനവര്‍മയുടെ പ്രൈവറ്റ് ലിമിറ്റഡ് പോലുള്ളതില്‍ ഭാഷാ സൗന്ദര്യമൊന്നും ഇല്ല.. പക്ഷേ എന്തൊക്കെയോ പരിവര്‍ത്തനങ്ങള്‍ , ചിന്താ സഞ്ചാരങ്ങള്‍ നമ്മില്‍ നടക്കുന്നുണ്ട്...

orikkal vaayikkan edutthu...coleegil padikkumpol...pakshe marichu nokki...thudakkam shariyilla ..vaayichilla...

എല്ലാം അവരവരുടെ ഇഷ്ടം പൊലെ പറയുക, അത്ര തന്നേ. എനിക്കത് വായിച്ച ഓർമ്മ മുഴുവനില്ല, വായിച്ചിട്ടുണ്ട്. ദസ്തേയവ്സ്ക്കി എന്നൊക്കെ പറയുമ്പോ എന്തൊക്കെയോ ഓർമ്മ. ഞാനൊന്നും പറയുന്നില്ല, ആശംസകൾ.

മുന്‍ധാരണയോടെ വായിക്കാന്‍ പോയാല്‍ ഇങ്ങനെ ഇരിക്കും ......
സഹിച്ചോ ....

തുടങ്ങി, പൂര്‍ത്തീകരിക്കാന്‍ ആവതു ശ്രമിച്ചു. കഴിഞ്ഞില്ല.

Post a Comment