കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Sunday, February 5, 2012

ഈയൊരു വീക്ഷണകോണകത്തിലൂടെ കമ്യൂണിസത്തെ നോക്കുമ്പോള്‍ ..


അതായത് ഈയൊരു വീക്ഷണകോണകത്തിലൂടെ കമ്യൂണിസത്തെ വായിക്കാന്‍ നമ്മളൊക്കെ പഠിക്കണം..

അല്ലാതെ ചുമ്മാ .., ഒര്മാതിരി ചാപ്പാകൂപ്പാ വര്‍ത്താനോം പറഞ്ഞ് സഖാക്കടെ മേക്കിട്ട് കേറാന്‍ വന്നാലുണ്ടല്ലോ...

യേശുവിനെ കമ്യൂണിസ്റ്റാക്കി പോലും....
അതിപ്പോള്‍ ആക്കാനെന്തിരിക്കുന്നു...
യേശു ക്രിസ്തു മുമ്പേ കമ്യൂണിസ്റ്റാണല്ലോ...
കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ച് തന്ന്യാ കമ്യൂണിസത്തില്‍ യേശുദേവന്‍ ജ്ഞാന സ്‌നാനം ചെയ്തത്...

അതൊക്കെ തിരിയണമെങ്കില്‍ അല്‍പമെങ്കിലും ജനറല്‍ നോളജ് വേണം..
എപ്പിസ്റ്റമോളജിയും ഈസ്തറ്റിക്‌സും അറിയണം...

ഇതൊന്നും ചെയ്യാതെ സ്പീക്കാന്‍ വന്നിരിക്കുന്നു ബ്ലഡി ഫെല്ലോസ്...

മതം രാഷ്ട്രീയത്തില്‍ ഇടങ്കോലിടാന്‍ വരണ്ട എന്ന് പറഞ്ഞത് നേരാ...
ബട്ട് രാഷ്ട്രീയത്തിന് മതത്തില്‍ ഇടപെടുന്നേന് ലെന്തോന്ന് പ്രോബ്‌ളം...
ഹിന്ദു വോട്ട് കിട്ടാന്‍ നമ്മ സ്വാമി വിവേകാനന്ദന്റെ പടം വെക്കും..,
ദേശാഭിമാനിയുടെ മലപ്പുറത്തെ പരസ്യം കണ്ടില്ലേ,,, മക്കനയിട്ട പെണ്‍കുട്ടി ദേശാഭിമാനിയും പുടിച്ചിരിക്കുന്നത്...

ദിതാണ് തിയറി.. ഡയലക്റ്റികല്‍ മെറ്റീരിയലിസം...

പിന്നെ മക്കളേ ., തൊണ്ണൂറുകള്‍ക്ക് ശേഷമുണ്ടായ ആഗോള മാറ്റങ്ങള്‍ ഞങ്ങളീ രണ്ടായിരത്തി പന്ത്രണ്ടില്‍ വിലയിരുത്തുന്നുണ്ട്..
ബാക്കിയൊക്കെ ലിതില്‍ വായിക്കാം..

അപ്പൊ നമോവാകം...

4 comments:

ഇപ്പോഴും എപ്പോഴും സ്തുതി ആയിരിക്കട്ടെ .... ബാക്കിയൊക്കെ ലത് വരുമ്പോള്‍ വായിക്കാം ....

എപ്പോഴും സ്തുതി ആയിരിക്കട്ടെ

എന്തിനാപ്പോ അതിനു ഞമ്മള്‍ ബെജാരാവുന്നത് കല്ലി വല്ലി

ആര്‍ക്കാ ശരിക്കും ബേജാറ് ?

Post a Comment