കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Wednesday, February 1, 2012

ദേ ഇടത്തും വലത്തും വട്ടത്തിലുമായി അടുത്തിരിപ്പുണ്ട് കൂഷ്മാണ്ടങ്ങള്‍....


ഒട്ടേറെ പേരെ കണ്ടു,ജീവിതത്തില്‍..
തിരക്ക് ജീവിതത്തില്‍ പതറാതെ ,ഇടറാതെ,
കാലടികള്‍ ശരിപ്പെടുത്താന്‍ ഉപദേശം തന്നവര്‍...
മുന്നില്‍ നോക്കി മണ്ടിക്കോ എന്ന് ഊര്‍ജം തന്നവര്‍...

ഫ്രണ്ട്‌സ്....
നമ്മുടെ വിജയപരാജയങ്ങളിലൊക്കെ അവരുടെ അദൃശ്യമായ സാന്നിധ്യം കാണാം....

പരിചയപ്പെടുന്നവരോടൊക്കെ ഉപദേശം ആരായുകയും ഡയറിയില്‍ എഴുതിക്കുകയും ചെയ്യുന്ന ഒരു ശീലം എനിക്കുണ്ട്..
ചിലരെഴുതും.. നീ വല്യസംഭവമാ...

പിന്നെ സംഭവമാകാനുള്ള പണിപ്പാടാണ്..
കൂട്ടുകാരുടെ പ്രതീക്ഷക്കൊത്ത് ഉയരാതിരിക്കുന്നതെങ്ങനെ....

സബീര്‍ അഹ്മദ് - അവനെന്റെ ഫ്രണ്ട് ലിസ്റ്റില്‍ വളരെ മുന്നില്‍ തന്നെയുണ്ട്..

ദിവസവും വായിക്കുന്ന പ്രധാന പോയന്റുകള്‍ വൈകീട്ട് പരസ്പരം പങ്ക് വെക്കണമെന്ന എന്റെ നിര്‍ദ്ദേശം പാലിക്കുന്നതിന്‌
വേണ്ടി ലൈബ്രറി കയറിയിറങ്ങിയ എന്റെ പ്രിയകൂട്ടുകാരന്‍...

അവനുമായുള്ള ഒട്ടേറെ അനുഭവങ്ങള്‍ എനിക്ക് പറയാനുണ്ട്.. അതൊക്കെ പിന്നെ...

NB:
സബീര്‍ എനിക്ക് ഡയറിയില്‍ എഴുതിത്തിന്ന വരികളില്‍ ചിലത് താഴെ
-------------------------------------------------------

പ്രിയ മഖ്ബൂല്‍..,
മനസ്സിലുള്ളതൊന്നും വാക്കുകള്‍ക്ക് വഴങ്ങുന്നില്ലെടാ..
ശരീരത്തില്‍ നിന്നെന്തോ പറിച്ച് മാറ്റുന്ന പോലെ
വല്ലാത്ത പിടച്ചില്‍...

എല്ലാം ഞാന്‍ നിന്നോട് പറഞ്ഞ് കഴിഞ്ഞു..
ഇനിയും മുഖം മൂടികളൊന്നും ബാക്കിയില്ല.
കാല്‍ നൂറ്റാണ്ടിലേക്കടുക്കുന്ന എന്റെ
ജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തി..

നിന്നോട് സംസാരിച്ച പോലെ മറ്റാരോടും എനിക്ക്
സംസാരിക്കാന്‍ സാധിച്ചിട്ടില്ല..
ഒരാളോട് എത്രത്തോളം അടുക്കാം എന്ന് ഞാന്‍ പഠിച്ചത് നിന്നിലൂടെയാണ്..

എനിക്കറിയാം എന്റെ സുഹൃത്ത് ഉയരങ്ങള്‍ കീഴടക്കുമെന്ന് ..,
നിന്റെ എല്ലാ ഉയര്‍ച്ചകളിലും എന്റെ പ്രാര്‍ഥനയുണ്ടാകും....
- ഒരുപാട് സ്‌നേഹത്തോടെ-

(ഇങ്ങനെ എന്റെ കൂട്ടുകാര്‍ എഴുതിത്തന്ന എഴുത്തുകുത്തുകള്‍ ഞാന്‍ ഇടക്കിടക്ക് വായിക്കും .., വായിച്ച് കണ്ണ് നിറയും )

ഒടുക്കം: അതേയ് പിന്നെ വായനക്കാര്‍ ധരിക്കരുത്.. ഇവരൊക്കെ എന്നെ വിട്ട്പിരിഞ്ഞ് ഏതോ ഉഗാണ്ടയിലേക്കോ മറ്റോ ടൂറാന്‍ പോയീന്ന്...

നെവര്‍.. ദേ ഇടത്തും വലത്തും വട്ടത്തിലുമായി അടുത്തിരിപ്പുണ്ട് കൂഷ്മാണ്ടങ്ങള്‍....

13 comments:

നീ ശരിക്കും ഒരു സംഭവമല്ല ഒരു വലിയ പ്രസ്ഥാനം ആണ് മകനെ ..തഥാസ്തു ..

നിങ്ങളെന്നെ പ്രസ്ഥാനമാക്കി എന്നൊരു ഡ്രാമ ഉണ്ടല്ലോ ...

സന്യാസത്തിനിടയില്‍ വന്ന് കമന്റാന്‍ കാണിച്ച സന്‍മനസ്സിന് നന്ദി..

മഖ്‌ബൂ
എന്നെ വിട്ടു പോയി ,അടുത്തില്ലെന്കിലും നമ്മള്‍ ഒറ്റക്കരളല്ലേ,,?:(

ഒരുപാട് സ്‌നേഹത്തോടെ.......

സിയാഫ്ക്കാ വിട്ടുപോയിട്ടൊന്നൂല്യ...
ബൂലോക ഫ്രണ്ട്‌സിനെ പ്രത്യേകം തന്നെ പറയണം....
ഇന്നേവരെ കാണാത്ത ., ഏതോ ലോകത്തുള്ളവര്‍..
എന്നാല്‍ അവരെ ദിവസവും കാണുന്നു.. വേണ്ട നിര്‍ദ്ദേശങ്ങള്‍ തരുന്നു..
ഒരു ദിനം കാണാഞ്ഞാല്‍ എന്താ ഇന്നലെ കണ്ടില്ലല്ലോ എന്ന് ചോദിക്കുന്നു..

ഒരു ഡിസ്റ്റന്‍സ് ഫീല്‍ ചെയ്യാത്ത കുറേ നല്ല ആളുകള്‍...
അവരെ പറ്റി പ്രത്യേകം തന്നെ എഴുതണം............

ദേ ഈ ജെഫുക്കയും അവരില്‍ പെടും...

വന്ന് കണ്ടതിന് താങ്ക്‌സ് കെട്ടോ..

അവര്‍ക്കൊരു അബദ്ധം പറ്റി എന്ന് വച്ച് .....

ഹ ഹ..

കുറേകാലമായി ചോദിക്കണം എന്ന് കരുതുന്നു..
നാരദമുനിയുടെ ശരിക്കും പേരെന്താ...

ഫേസ്ബുക്കിലും നാരദന്‍ എന്നാണല്ലോ...

മനസ്സിലുള്ളതൊന്നും വാക്കുകള്‍ക്ക് വഴങ്ങുന്നില്ലെടാ.

ithoru ezhuthukarante problemanu ketto... :)

മഖ്ബൂ ശരിക്കും അങ്ങനെ ഉണ്ടോ? എനിക്ക് സംശയം ഉണ്ട്
അങ്ങനെ ഒക്കെ ഉണ്ടെങ്കില്‍ ഈ ഭൂമിയില്‍ പ്രതികാരം ഇല്ലാതാകുമായിരുന്നു

ഈ നല്ലകൂട്ടുകെട്ടിന് ആശംസകൾ...!
പുലരി

അതൊക്കെ ഉള്ളതാന്നേ കൊമ്പാ..

ഇത് പോസ്റ്റിയ ഉടനെ അര മണിക്കൂറിനകം അവനെനിക്ക് വിളിക്കേം ചെയ്ത്..

എട പോത്തേ.., നീയെന്തൊക്കെയാ എഴുതിയിരിക്കുന്നത് എന്ന്..

ഇതവന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍...


http://www.facebook.com/profile.php?id=100000336439072

എനിക്കുമുണ്ട് ചില ഡയറികൾ..പക്ഷെ സുഹൃത്തുക്കൾ..

@viddiman

സുഹൃത്തുക്കളില്ല എന്നത് ഒരു തോന്നലല്ലേ..

അവര്‍ അടുത്തുള്ളപ്പോള്‍ ലെവന്‍മാരുടെ വിലയറിയാഞ്ഞിട്ടാ...


അവരങ്ങ് അകലങ്ങളിലായിരിക്കണം അപ്പൊ തിരിയും...

സന്ദര്‍ശനത്തിന് താങ്ക്‌സ് കെട്ടോ..

Post a Comment