കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Monday, February 27, 2012

ശ്ശൊ.. ഫ്രണ്ട്‌സെല്ലാം ഇങ്ങനെ പെണ്ണ്‌കെട്ടാന്‍ തുടങ്ങ്യാലോ


ഇതെന്നാ ചെയ്യാനാ..
ഈ ശൈത്വാന്‍മാരെല്ലാം ഇങ്ങനെ പെണ്ണ് കെട്ടാന്‍ തുടങ്ങിയാല്‍...
എനിക്ക് ലെവന്‍മാരുടെ കല്യാണത്തിന് പോയി ബിരിയാണി കഴിച്ച് ബയ്യാണ്ടായി..

ഒരു വിവരോം വിവേകോം പക്വതേം പാകതേം ഇല്ലാത്ത നേരത്ത് ഗല്യാണം കഴിക്കാന്‍ നടക്കുന്നു ബ്ലഡി ബഡ്ക്കൂസുകള്‍..

എല്ലാത്തിനും ഒര് നേരണ്ട്ന്നല്ലേ.. ബിരിയാണി കഴിക്കേണ്ട കാലത്ത് ദതേ കഴിക്കാവൂ..
അല്ലാതെ കല്യാണം കഴിക്കാന്‍ നടക്വാ.. ഷെയിം..
ചുരുങ്ങിയത് ഉറൂബിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ രണ്ടാം വാള്യമെങ്കിലും ദതുകള്‍ വായിക്കണ്ടേ...

ദോക്യേ..
രാഹുല്‍ ബ്രിഗേഡ് എന്ന കോമാളിത്തം കേന്ദ്രത്തില്‍ അരങ്ങ് തകര്‍ക്കുന്നു..
മന്‍മോഹന്‍ ദശലക്ഷം കോടികള്‍ ആസ്തിയുള്ള കോര്‍പ്പറേറ്റുകളെ സൃഷ്ടിച്ച്‌കൊണ്ടിരിക്കു്ന്നു...
അതൊക്കെ പോട്ടെ ., ലോകത്തിന്റെ ദരിദ്രപട്ടികയില്‍ എത്യോപ്യയും സോമാലിയയും ബംഗ്ലാദേശും കഴിഞ്ഞാല്‍ അടുത്ത സ്ഥാനം ഇന്ത്യക്കാണ്,...

ഹെന്നിട്ട് അതേപറ്റിയൊന്നും വിചാരമില്ലാതെ പെണ്ണകെട്ടി കളിക്കാന്‍ നടക്കുന്നു ബ്ലഡി ഫ്രണ്ടസ്..
എന്റെ വീട്ടില്‍ ഹെനിക്ക് വേണ്ടി ഒന്ന് റെക്കമെന്റ് ചെയ്യുക.., ദതില്ല

NB:
ഹെന്റെ കൂട്ടാരന്‍ സുഹൈബിന്റെയും നദയുടേയും (ലെവള്‍ എനിക്ക് പണി തരാനുള്ള ലൊടുക്ക് കമന്റ്‌സുമായി ദിടക്കിടക്ക് ജാഡലോടകം ബ്ലോഗില്‍ വരാറുണ്ട്് )കല്യാണമായിരുന്നു കഴിഞ്ഞ ഞായറാഴ്ച(ഫെബ്രു26).
അന്ന് ഫുഡ്ഡിയതിന്റെ ക്്ഷീണം ദിതുവരെ മാറിയിട്ടില്ല..

നവ ദമ്പതുകളേ .., ഹെനിക്ക് പറയാനുള്ളത് കേള്‍ക്കൂ..
ജീവിതമെന്നത് ഒരു ഒഴുകുന്ന പുഴ പോലെയാണ്..
മന്ദം മന്ദം അലമ്പായി ഒഴുകുന്ന ശാന്ത ഗംഭീരമായ പുഴ..
ആ പുഴയില്‍ കല്ലും മണ്ണും ഒക്കെയുണ്ടാകും..

'അതോണ്ട്'

അതോണ്ടൊന്നുല്യ.. മര്യാദക്ക് ജീവിക്കാന്‍ നോക്കെന്ന് .. ഹല്ലപിന്നെ..

പിന്നെ എന്നെപോലെയുള്ള മുതിര്‍ന്ന പക്വതയും പാകതയും ഒത്തിരി ജീവിതാനുഫവവും ഉള്ള ആളുകളോട് ഉപദേശങ്ങള്‍ ആരായുന്നത് ആരോഗ്യത്തിന് നല്ലതാണ്...
അപ്പോ എല്ലാവിധത്തിലുമുള്ള മംഗളങ്ങളും മനോരമകളും മാധ്യമങ്ങളും നേരുന്നു.. ഓള്‍ ദ ബെസ്റ്റ്

Saturday, February 25, 2012

സത്യായിട്ടും ഈ ബ്ലഡി ബുജീസ് എന്റെ കയ്യില്‍ നിന്നും മേടിക്കും..ഒലക്കേണ് .. ഒര്മാതിരി കോപ്പിലെ നിരൂപണം..
ആരെയും ഒരു പണിയും ചെയ്യാന്‍ സമ്മതിക്കുകേല..
എന്തിലും സവര്‍ണ ആഢ്യത്വം കാണും ലെവന്‍മാര്‍..

നിരൂപിച്ച്, നിരൂപിച്ച് സകലതിനേം എരപ്പാക്കും..

എഴുത്തുകാരനും ഡയറക്റ്ററുമൊന്നും മനസാ വാചാ കര്‍മണാ വിചാരം കൊണ്ടിട്ടുണ്ടാകില്ല...
ബട്ട് ദിതൂസിന് ഉറപ്പാണ്..ദലിത് ന്യൂനപക്ഷ വിരുദ്ധ പരിപ്രേക്ഷ്യത്തില്‍ തന്ന്യാ ദിതിന്റെ സൃഷ്ടിപ്പെന്ന്..

സത്യായിട്ടും ഈ ബ്ലഡി ബുജീസ് എന്റെ കയ്യില്‍ നിന്നും മേടിക്കും..

പുതിയ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ (മാര്‍ച്ച് 3) ഹെന്ത് കൊണ്ട് കൊലവെറി പാട്ട് ഹിറ്റായി എന്നതിനെ പറ്റി സി എസ് വെങ്കിടേശ്വരന്റെ ഒരു നിരൂഫണം ഉണ്ട്..

ദതൊന്ന് കേട്ടോളൂ..

- കറുപ്പ്- വെളുപ്പ്
തെന്നിന്ത്യ-ഉത്തരേന്ത്യ
പുരുഷന്‍-സ്ത്രീ
ഉന്നതകല- അധമകല
ജനപ്രിയം-വരേണ്യം
കീഴാളന്‍-ഉപരിവര്‍ഗം
തമിഴ്-ഇംഗ്ലിഷ്
പരിഷ്‌കൃതം-അപരിഷ്‌കൃതം
ഗ്രാമീണം-നാടന്‍
നാഗരികം- ആധുനികം.... തുടങ്ങി ഒട്ടേറെ ദ്വന്തങ്ങള്‍ ഉപയോഗിക്കപ്പെട്ടു എന്നത് തന്നെ ഈ പാട്ട് ഉണര്‍ത്തിവിട്ടിട്ടുള്ള ഭൂതങ്ങളേയും ബേജാറുകളേയും സൂചിപ്പിക്കുന്നുണ്ട്..
ഈ ദ്വന്തപ്പിളര്‍പ്പുകള്‍ ഈ പാട്ട് എന്ന 'സംഭവത്തെ' ഒരോ അടരുകളിലേക്ക് ചുരുക്കിയൊതുക്കാന്‍ ശ്രമിക്കുന്നു..
എന്നാല്‍ വ്യക്തിപരമായ അനുഭവം എന്ന നിലക്കും സമൂഹങ്ങളിലൂടെയുള്ള അതിന്റെ പടര്‍ച്ചകള്‍ എന്ന നിലക്കും മനസ്സിലാക്കുന്നതില്‍ അത്തരം അടവുകള്‍ (closure/strategy) പിഴയ്്ക്കുന്നു..


_ അപ്പൊ ദതോണ്ടാണ് പാട്ട് ഹിറ്റായത്.. തിരിഞ്ഞില്ലേ..

NB:

ഹെനിക്കീപാട്ട് ഇഷ്ട്ടായി..
ധനുഷിനേക്കാള്‍ സോനു നിഖമിന്റെ മകന്‍ നവീന്‍ പാടിയ പാട്ടാ പെരുത്തിഷ്ടായത്..
കാരണം...
ആ.. ഇഷ്ട്ടായി.. അത്രന്നെ..
ബിരിയാണി എനിക്കിഷ്ടാ.. എന്തോണ്ടെന്ന് ചോദിച്ചാ ..അത് സവര്‍ണമനോഭാവത്തിന്റെ മൂലക്കല്ലിളക്കുന്നത് കൊണ്ടാണെന്നൊ്ന്നു്ം എനിക്കഭിപ്രായമില്ല..

ഹത്്‌പോലെ ദിതും ഇഷ്ടായി .. ദാറ്റ്‌സ് ഓള്‍...

Friday, February 17, 2012

ഹൊ പാവം അന്നത്തെ കമിതാക്കള്‍.. എന്തോരം ബുദ്ധിമുട്ടിക്കാണും..


കാലങ്ങള്‍ക്ക് ശേഷം ഞാനൊരു 'പയേ' പടം കണ്ടു.
ഇല കൊഴിയും ശിശിരത്തില്‍ (കോട്ടക്കല്‍ കുഞ്ഞി മൊയ്തീന്‍ കുട്ടി എഴുതിയ)
എന്ന ഹിറ്റ് ഗാനം ഉള്ളടങ്ങിയ വര്‍ഷങ്ങള്‍ പോയതറിയാതെ എന്ന ചിത്രം..

സംഗതി ഞാന്‍ ജനിക്കും മുമ്പ് ഇറങ്ങിയതാണ്..
ഹതോണ്ട് വല്ലാത്ത ഇന്ററിസ്റ്റിലാണ് കാണാന്‍ തുടങ്ങിയത്..
ആഹാ.. എനിക്കും മുമ്പുള്ള കാലം ഒന്ന്‌ കാണണൂലോ...

അക്കാലത്ത് നന്നായി തന്നെ ഓടിയ സാധനാണ്.....
ബട്ട് തുടക്കം മുതല്‍ ഒടുക്കം വരെ ഞാന്‍ ചിരിയോട് ചിരിയായിരുന്നു..
(കോമഡി പടമല്ലാത്ത ഈ ചിത്രം കണ്ട് ചിരി്ക്കാന്‍ ലെവനെന്താ പ്രാന്തുണ്ടോ എന്ന് കരുതല്ലേട്ടോ.., പുതിയ പരിപ്രേക്ഷ്യത്തില്‍ പഴയ സിനിമ കാണുമ്പോഴുള്ള ഒരിതില്ലേ.. ഹതന്നെ)

നായകന്റേം നായികേടേം പേര് നെറ്റില്‍ എത്ര സെര്‍ച്ചിയിട്ടും കിട്ടിയില്ല..
(ലൊടുക്കൂസ് അഭിനയം രണ്ടിന്റേം... ചുമ്മാതല്ല ലിതുകള്‍ക്ക് പിന്നെ പടം കിട്ടാഞ്ഞേ)

സുകുമാരി, ഇന്നസെന്റ്,മേനക, നെടുമൂടി വേണു.. തുടങ്ങിയവരും അഭിനയിക്കുന്നു.. മോഹന്‍ രൂപ് ആണ് സംവിധായകന്‍..

കത്തുകളുടേയും ലൗ ലെറ്ററുകളുടേതുമായ ആ കരാളകാലം....
ഹൊ പാവം അന്നത്തെ കമിതാക്കള്‍.. എന്തോരം ബുദ്ധിമുട്ടിക്കാണും..

NB:
വീണേ ., നീയെന്താണീ കാണിക്കുന്നത്..
എന്താ വിളിച്ചത്., നീയെന്നൊ.. നിങ്ങളെന്നെ മടിയിലിരുത്തിയാണോ പേരിട്ടത്..
നിന്നെ എനിക്ക് മനസ്സിലാക്കാനാവുന്നില്ല..
ഇവിടെ മനസ്സിലാക്കാനെന്തിരിക്കുന്നു..
നീ മറ്റുള്ളവരുമായി ഡാന്‍സ് ചെയ്യുന്നത് എനിക്കിഷ്ടമല്ല..
ബട്ട് ഐ ലൈക്കിറ്റ്..
നീ കഴിഞ്ഞതെല്ലാം മറന്നോ..നമ്മള്‍ തമ്മില്‍ വിവാഹം വരെ നിശ്ചയിച്ചതല്ലേ.,
കോളേജില്‍ പഠിക്കുമ്പോള്‍ അങ്ങനെ പലതും പറഞ്ഞെന്നിരിക്കും..അതൊക്കെ വിശ്വസിച്ച നിങ്ങള്‍ ശരിക്കും ഒരു വിഡ്ഢി തന്നെയാണ്..
- വര്‍ഷങ്ങള്‍ പോയതറിയാതെ-

സമര്‍പ്പണം: സകലമാന വിഡ്ഢിക്കൂഷ്മാണ്ഡങ്ങള്‍ക്കും

Wednesday, February 15, 2012

ദിവംഗതനായ മൂപ്പിലാനുംഞാനും ബഡാ ക്ലോസായിരുന്നന്നേ


നമ്മുടെ നാട്ടിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്ത് സദാ ഒച്ചപ്പാടുകള്‍ തീര്‍ത്ത
മഹാനവര്‍കളായിരുന്നു
അന്തരിച്ച അല്ലേല്‍ ദിവംഗതനായ അല്ലേല്‍ കാലം ചെയ്ത ശ്രീ ചാത്തന്‍ സാര്‍..

ഹെന്റെ ഓര്‍മ്മ വെച്ചകാലം മുതല്‍ ഞങ്ങള്‍ തമ്മില്‍ വല്യ അടിയും കുത്തുമായിരുന്നു..
നല്ല മുട്ടന്‍ സാംസ്‌കാരിക തെറികള്‍ വിളിച്ച് ഞങ്ങള്‍ പരസ്പരം കോര്‍ക്കുമായിരുന്നു..

ഹതെല്ലാം മക്കളേ ഞങ്ങളുടെ അഭൂതപൂര്‍വ്വമായ സ്‌നേഹവായ്പില്‍ നിന്നും നിര്‍ഗളിക്കുന്നതായിരുന്നു.., ആവിര്‍ഭാവം കൊള്ളുന്നതായിരുന്നു..

ചീത്ത വിളിക്കുന്ന അദ്ദേഹത്തിന്റെ മുഖം കാണാന്‍ ഹെന്നാ ഗ്ലാമറന്നൊ..
അതല്ലേ ഇടക്കിടക്ക് ലദ്ദേഹത്തെ ഞാന്‍ ശുണ്ഠിതനാക്കുന്നത്..

അദ്ദേഹത്തിന്റെ ചത്തലിസി എന്ന പുസ്തകം ഹൗ വല്ലാത്തൊരു ദുരനുഫവം തന്നെയായിരുന്നു..

എത്രവട്ടമാണ് ഞാനത് വായനക്കെടുത്തത് എന്ന് എനിക്ക് തന്നെ ഓര്‍മയില്ല.....

അതിലെ ഓരോ വരിയും വാക്കും എന്നെ വിജൃംഭിപ്പിച്ചു..
ഞാന്‍ പറയുന്നതൊന്നും ശരിയല്ല എന്നുറക്കെ പറയാന്‍ മരണപ്പെട്ട ശ്രീ ചാത്തന്‍ സാര്‍ വരുകില്ല എന്ന ധൈര്യത്തിലാണ് ഞാനിതൊക്കെ പറയുന്നത് എന്ന് ചിലര്‍പിറുപുറുക്കുന്നത് ഹെന്ിക്ക് കേള്‍ക്കാം ..

തല്‍ക്കാലം ഞാനത് മൈന്‍ഡ് ചെയ്യുന്നില്ല..


അങ്ങേര്‍ക്ക് പകരം ഇനി ആരാണ്..
സാംസ്‌കാരിക ലോകം അനാഥമായില്ലേ..

നോക്കൂ ശൂന്യത...
ഈ ശൂന്്യത ഹെന്നെ ഫയപ്പെടുത്തുന്നു..
എന്റെ കണ്ഠനാളം ഇപ്പോള്‍ വേനല്‍ക്കാലത്തെ ഭാരതപ്പുഴ പോലെ വരണ്ടിരിക്കുന്നു....

അദ്ദേഹം ഇങ്ങനെയൊന്നും അറിയപ്പെടേണ്ട ആളല്ല.. കുറച്ചൂടെ ലോ ലെവലില്‍ അറിയപ്പെടേണ്ട ആളാ.... (ബിജുക്കുട്ടന്‍ സ്റ്റൈല്‍- ഛോട്ടാ മുംബൈ)..

ഇനി കുറച്ച് റെസ്‌റ്റെടുത്ത് ബാക്കി പറയാം .. ഓകെ ..

- ശ്രീ പോത്തന്‍.. - സാംസ്‌കാരിക നായകന്‍

Monday, February 13, 2012

ആകാശത്തിന് ലിമിറ്റില്ലഡേയ് യൂ കാന്‍ വേലായുധന്‍


യൂ കാന്‍ വേലായുധന്‍.., എന്ത്‌കൊണ്ട് നിനക്ക് പറ്റില്ല..,
കേട്ടിട്ടില്ലേ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍., ഷൈ്വറ്റ്‌സര്‍., തോമസ് ആല്‍വാ എഡിസന്‍.,
ഇവരൊക്കെ ഹെങ്ങനെയാ വമ്പന്‍മാരായത്...
കൂതറത്വവും കുറുമ്പത്തരവും മാത്രം കൈമുതലായുണ്ടായിരുന്ന ലിതുകള്‍ ഹെങ്ങനെ ഉയരങ്ങളിലെത്തി...
ഇരുട്ടത്തിരുന്ന് .., പാതിരാത്രിയുടെ നിശബ്ദവേളകളില്‍ ലതുകള്‍ വായിച്ചു..., പഠിച്ചു....
(ദൈവമേ ഇവന്‍മാരെന്താ മൂങ്ങകളോ., ഇരുട്ടത്ത് കണ്ണ് കാണാന്‍)

യൂ കാന്‍ വേലായുധന്‍ ഇഫ് യു തിങ്ക് യൂ കാന്‍..

ദിങ്ങട് നോക്കൂ... ആകാശത്തേക്ക്.. പരിമിതികളില്ലാത്ത ആകാശം... അനന്തതകളുടെ നീലാകാശം...
ഒന്നാമാകാശം .., രണ്ടാമാകാശം....
നീണ്ട് പരന്നങ്ങനെ പോകുന്നത് നോക്കൂ...
സ്‌കൈ ഈസ് നോട്ട് ലിമിറ്റ് .., ബട്ട് സ്റ്റാര്‍ട്ടിംഗ് പോയന്റ്...
നമുക്ക് തുടങ്ങേണ്ട് ആകാശത്ത് നിന്നാണ്..
(ആകാശത്ത് നിന്ന് തുടങ്ങാന്‍ ഇതെന്താ പേമാരിയോ)

കുതിക്കൂ മിസ്റ്റര്‍ വേലായുധന്‍ .. യൂ കാന്‍..

ഹെന്ത് കുതിക്കാന്‍ വയ്യെന്നോ.. കാലൊടിഞ്ഞ് അനക്കാന്‍ വയ്യെന്നോ..
നെവര്‍...
ഇഛാശക്തിയുണ്ടോ.. വില്‍പവറുണ്ടോ.. ആനയേയും എതിരിടാനുള്ള കരുത്തുണ്ടോ..
എങ്കില്‍ കാലില്ലെങ്കിലും ഓടാന്‍ കഴിയും..
കണ്ണില്ലെങ്കിലും കാണാന്‍ കഴിയും..
മൂക്കില്ലെങ്കിലും നാറ്റാന്‍ (നാറ്റിക്കാന്‍)കഴിയും..

വീണ്ടാമതും ആകാശത്തേക്ക് നോക്കൂ...
കണ്ടില്ലേ അനന്തത.. യൂ കാന്‍ വേലായുധന്‍...

NB:
അപ്പോള്‍ ആന കുത്താന്‍ വന്നാല്‍ നമ്മളെന്ത് ചെയ്യും..
ഓടും
അയ്യോ ഓടരുത്.. അനങ്ങുക പോലും ചെയ്യരുത്.. മന:ശക്തിയാണ് പ്രധാനം.
ആന ചവിട്ടാന്‍ വന്നാല്‍ എന്ത് ചെയ്യും..
ചാടും..
അയ്യോ ചാടരുത്..,അനങ്ങുക പോലും ചെയ്യരുത്.. മന:ശക്തിയാണ് പ്രധാനം.
ആന ചവിട്ടിക്കൊന്നാല്‍ എന്ത് ചെയ്യും...
ഈ മാഷിന്റെ ഒരു കാര്യം .. പിന്നെ നമ്മളെന്തോന്ന് ചെയ്യാനാ..
ആനയെ എന്ത് ചെയ്യും എന്നാടേയ് നാന്‍ ഉദ്ദേശിച്ചത്...

#്ര# പേഴ്‌സനാലിറ്റി ബോഡിലാംഗേജ് ബിള്‍ഡിംഗ് കോഴ്‌സിന് അപേക്ഷകള്‍ ക്ഷണിച്ച് കൊള്ളുന്നു.. ആദ്യം അപേക്ഷിക്കുന്ന നൂറ് അപേക്ഷകള്‍ക്ക് ക്രൈസിസ് മാനേജ്‌മെന്റ് , ഹൗ റ്റു ഫൈസ് എക്‌സാം വിദ്യകള്‍ ഫ്രീയായി പഠിപ്പിച്ച് കൊടുക്കുന്നു..

Thursday, February 9, 2012

ഈ രാജൂനേം രാധേനേം പറ്റി ആര്‍ക്കും അശേഷം വിചാരല്ല്യാട്ടോ


ദിങ്ങട് നോക്ക്യേ... എല്ലാരും സ്വാര്‍ഥന്‍മാരാ...

അല്ലെന്ന് പറഞ്ഞാലും ഞാന്‍ സമ്മതിക്കുകേല.
എത്ര കാലമായി ബാലരമയിലെ മായാവിക്കഥ നമ്മള്‍ വായിക്കുന്നു..

ഇന്നേ വരെ ആരാണ് ഈ രാജുവും രാധയും എന്ന് നിങ്ങള്‍ ചോദിച്ചോ...
അവരെങ്ങനെ അനാഥരായി എന്ന് ചോദിച്ചോ..അവരുടെ അഛനും അമ്മക്കും എന്ത് പറ്റി എന്ന് ചോദിച്ചോ..
കാറോ ബസ്സോ ചാമ്പിയതാണോ, അതല്ല പാമ്പ് കൊത്തി മയ്യത്തായതാണോ,
അതല്ല ഹാര്‍ട്ട് അറ്റാക്ക് വന്ന് ക്ലോസ്സായതാണോ ....
നിങ്ങള്‍ ചോദിച്ചോ....

ഇനി അതുമല്ല .., അവര്‍ സഹോദരീ സഹോദരന്‍മാര്‍ തന്നെയാണോന്ന് സദാചാരത്തിന്റെ ബ്രാന്‍ഡ് അമ്പാസിഡര്‍മാരായ നമ്മളൊക്കെ അന്യേഷിക്കേണ്ടതായിയിരുന്നില്ലേ....

കുട്ടൂസനില്‍ നിന്നും ഡാങ്കിനിയില്‍ നിന്നുമൊക്കെ എസ്‌ക്കേപ്പടിക്കുന്നതൊക്കെ കൊള്ളാം ., ന്നാലും മായാവി പോലും കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ ഒട്ടും ശ്രദ്ധിക്കുന്നില്ല എന്നതിന് ന്യായമെന്താണ്....

ക്ലാസിന് പോകാതെ ഈ രണ്ട് പിള്ളേര്‍ മുത്തുവിനും വിക്രമനും മുട്ടന്‍ പണികൊടുക്കാന്‍ നടക്കുമ്പോഴും നമ്മള്‍ വലിയ വായില്‍ പറയുന്നു നൂറ് ശതമാനം സാക്ഷരതയുള്ള സംസ്ഥാനമാണ് ദിതെന്ന്...

മിനിമം വിദ്യാഭ്യാസ യോഗ്യത പോലുമില്ലാത്ത. സ്‌കൂളിന്റെ പടിപോലും കണ്ടിട്ടില്ലാത്ത ദിതുകളുടെ ഫാവി എന്താകും... ആര്‍ക്കുമെന്താ യാതൊരു ബോജാറുമില്ലാത്തത്..

സംസ്ഥാനമൊട്ടാകെ അറിയപ്പെടുന്ന ഈ രണ്ട് പിള്ളേരുടെ കാര്യം ഇതാണെങ്കില്‍ മറ്റുള്ളവരുടെ ഗാര്യം ദൈവ്വേ ഹാലോചിക്കാന്‍ പോലും വയ്യ....

മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രതിപക്ഷ കക്ഷികളും ഇക്കാര്യം ഇത് വരെ ഏറ്റെടുക്കാത്തതില്‍ എന്റെ അമര്‍ഷം ഞാന്‍ ശക്തിയായി രേഖപ്പെടുത്തുന്നു....
NB:
പ്രായം കൂടാതിരിക്കാന്‍ ദിതുകള്‍ എന്ത് ലവണതൈലമാണാവോ യൂസ് ചെയ്യുന്നത്...
സൂപ്പര്‍സ്റ്റാറുകള്‍ക്ക് വേണ്ടി ഈ അന്യേഷണചുമതല ഞാന്‍ തന്നെ ഏറ്റെടുക്കണമോ എന്തോ....

Wednesday, February 8, 2012

അഛനാണത്രെ അഛന്‍ ....


മിസ്റ്റര്‍ വേലായുധന്‍ കേള്‍ക്കുന്നുണ്ടോ..

ഉണ്ട് രമണീ താന്‍ സ്പീക്കിക്കോളൂ...

ബന്ധങ്ങള്‍ താറുമാറായിക്കൊണ്ടിരിക്കുന്ന ഈ പ്രത്യേക സാഹചര്യത്തില്‍ കാര്യങ്ങളെ വിലയിരുത്തുകയും വിഷണ്ണിക്കുകയും ചെയ്യുമ്പോള്‍ ...

പറയൂ രമണീ ചെയ്യുമ്പോള്‍ ..

സത്യത്തില്‍ വേലായുധന്‍ എന്താണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്..
സംഗതിതളെ ഒന്ന് സൈദ്ധാന്തികമായി പരിപ്രേക്്ഷിക്കാമോ..

കണ്ണ്കടി, കുശുമ്പ്, അസൂയ, കുനിഷ്ട് ഇത്യാദികള്‍ ചെലവന്‍മാരുടെ മെഡുല ഒബ്ലേംഗേറ്റ വരെ എത്തുകയും കുതികാല്‍ വെട്ട്,പാരവെപ്പ് മുതലായവ എ പോസറ്റീവ് രക്തത്തിന്റെ കൂടെ അലിഞ്ഞചേരുകയും ചെയ്തതിന്റെ ഫലമായി ഉല്‍ഭവിക്കുന്ന ഒരു പ്രത്യേകതരം കൃമിയാണ് ബന്ധങ്ങള്‍ക്കിടയില്‍ ഉഡായ്പുകള്‍ തീര്‍ത്തുകൊണ്ടിരിക്കുന്നത് എന്നാണ് എന്റെ വ്യക്തിപരമായ വീക്ഷണം...

മക്കളെ തന്തയില്ലാത്തവന്‍ എന്ന് അഛന്‍ വിളിക്കുകയും തന്തയുടെ ചെയ്തികള്‍ ഒരുമാതിരി തന്തയില്ലായ്മയാണെന്ന് മക്കള്‍ നിരൂപിക്കുകയും ചെയ്ത് കൊണ്ടിരിക്കുന്നു.ഇതെല്ലാം അമേരിക്കന്‍ സാമ്രാജ്യത്വം കേരളത്തിലെ രാഷ്ട്രീയസാക്ഷരതയെ തുരങ്കംവെക്കാന്‍ ഗൂഢാലോചന ചെയ്ത് നിര്‍മിക്കുന്നതാകുമോ...

ശരിയാണ് രമണീ.. ആ സാധ്യതയും നമുക്ക് തള്ളിക്കളയാന്‍ കഴിയില്ല.
നയന്‍താര പ്രഭുദേവ വിഷയത്തിലും ആഗോളവല്‍ക്കരണം , ഉദാരവല്‍ക്കരണം തുടങ്ങിയ പിടികിട്ടാപുള്ളികള്‍ക്ക് പങ്കുണ്ടോ എന്ന സംശയവും ബലവത്താണ്..

അഭിപ്രായങ്ങള്‍ക്ക് നന്ദി വേലായുധന്‍..താങ്ക്‌സ്..

ഇനി നമുക്ക് കാര്യത്തിലേക്ക് കടന്ന്വരാം ..അതായത് മന്ത്രിസ്ഥാനം രാജിവെച്ച് സിനിമയിലേക്ക് മടങ്ങാന്‍ തന്നെയാണ് ഗണേഷ്‌കുമാറിന്റെ തീരുമാനം..
അദ്ദേഹം അഭിനയിക്കുന്ന അഛനാണത്രെ അഛന്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് തിങ്കളാഴ്ച്ച ഒറ്റപ്പാലത്ത് വെച്ച് ആരംഭിക്കുമെന്ന് സിനിമാവൃത്തങ്ങള്‍ അറിയിച്ചു..

Tuesday, February 7, 2012

ക്ഷമിക്കണം ഇതൊരു സ്ത്രീവിരുദ്ധ പോസ്റ്റല്ല കെട്ടോ


മോനേ കുട്ടാ ., പെണ്ണ് കെട്ടാന്‍ നില്‍ക്കരുത് കെട്ടോ ഹൊരിക്കലും...

അങ്ങനെ വല്ലോം നടന്നാല്‍ നിന്റെ ജീവിതം പിന്നെ ഡിങ്കോ ഡബാള്‍ഫി...

പിന്നെ നിന്റെ ഇളിച്ച ചിരിയൊന്നും ഈ മുഖത്ത് കാണുകേല..

ചിരിക്കണേല്‍ രാത്രി പത്തിന് ചിരിത്തിര തന്നെ കാണേണ്ടിവരും..
ലവള്‍ അടുത്തുണ്ടേല്‍ ദതും നടക്കുകേല..

എല്ലാം മുതിര്‍ന്നവരുടെ ഉപദേശങ്ങളാണയ്...
അനുഭവമല്ലേ ഗുരു.. കൂഷ്മാണ്ഡങ്ങള്‍ പറയുമ്പോള്‍ ദെങ്ങനെ വിശ്വസിക്കാതിരിക്കും...

അല്ല ഞാന്‍ കാണുന്നുണ്ട് പാവങ്ങടെ കഷ്ടപ്പാടുകള്‍..

ചുമ്മാ ലൊടുക്കൂസ് പായാരങ്ങളും പരാതികളും..

അമേരിക്കന്‍ സാമ്യാജ്യത്തെ സൈദ്ധാന്തികമായി കൊല ചെയ്യും നേരത്താകും ലവള്‍ വിളിക്കുന്നത്..
അമ്മായിത്തള്ള എന്നോട് ശരിക്കും ചിരിച്ചില്ല. .. ചിരിച്ചപ്പോള്‍ രണ്ട് പല്ല് മാത്രമേ പുറത്ത് കണ്ടുള്ളൂ... എന്നോട് സ്‌നേഹല്ല്യാന്നല്ലേ ദതിന്റെ അര്‍ഥം..

പിരാന്ത് കേറാന്‍ പിന്നെ വല്ലതും വേണോ... അറബ് വസന്തം എന്തായിത്തീരും എന്ന ആശങ്ക കേറി നില്‍ക്കുമ്പോഴാ ലവളുടെ...

സ്ത്രീധനം മേടിക്കാതെ വിവാഹിച്ചവര്‍ വരെ പറഞ്ഞ് തുടങ്ങിയിരിക്കുന്നു.. ഈ കുരിശിനെ ചുമക്കാന്‍ അമ്പത്തഞ്ച് ലക്ഷോം പോരമോനേ...NB:
ഉമ്മയോട് ഞാന്‍ പറഞ്ഞു..
അതേയ് എനിക്കിപ്പോ ഒരു ചിന്ത.. ബാച്ച്‌ലറായാലോന്ന്...

അതോക്കെ.. .. പെണ്ണ് കെട്ടണം എന്നും പറഞ്ഞിനി എന്റെ മുമ്പിലേക്ക് വന്നേക്കരുത്‌.. പറഞ്ഞേക്കാം....

-------------------------------
ദൈവ്വേ കുടുങ്ങ്യോ.. ചു്മ്മാ സിദ്ധാന്തം പറയാനും സമ്മതിക്കില്ലാന്ന് വെച്ചാല്‍..

Monday, February 6, 2012

വില്‍പ്പനയില്‍ റെക്കോഡ് പടച്ച നോവലാടേയ്.. ഒന്ന് വായീര്..


ബ്ലോഗറാണത്രെ ബ്ലോഗര്‍...
ഇത് വരെ പെരുമ്പടവത്തിന്റെ ഒരു സങ്കീര്‍ത്തനം പോലെ വായിച്ചിട്ടില്ല..
ചുമ്മാ ബ്ലോഗേഴ്‌സിനെ പറയിപ്പിക്കാന്‍....

വില്‍പ്പനയില്‍ റെക്കോഡ് പടച്ച നോവലാടേയ്.. ഒന്ന് വായീര്...

ഫ്രണ്ട്‌സിന്റെ ഇമ്മാതിരി ചപ്ലാച്ചി ഡയലോഗുകള്‍ കേട്ടിട്ടാണ് ലൈബ്രറിയില്‍ നിന്ന് ബുക്കെടുത്തത്...

സത്യം പറയാല്ലോ..
എന്നെ വല്ലാതെ നിരാശപ്പെടുത്തി ഈ നോവല്‍ ..
എന്ത്‌കൊണ്ട് ഈ പുസ്തകത്തിന് ഇങ്ങനെ പ്രചാരം കിട്ടി എന്നത് എന്നെ വല്ലാതെ അല്‍ഭുതപ്പെടുത്തുന്നു..

ഒരു മലയാല നോവലിനുണ്ടായിരിക്കേണ്ട ശൈലീ സൗന്ദര്യം തന്നെ ഇതിനില്ല..
ട്രാന്‍സ്ലേഷന്‍ നോവല്‍ വായിക്കുമ്പോഴുണ്ടാകുന്ന സൈം ഫീലിംഗ്...
ചില ഡയലോഗ്‌സ് ഗമണ്ടനാണ്.. അതും പക്ഷേ പെരുമ്പടവത്തിന്റെ കഴിവല്ല.., ദസ്തയേവിസ്‌കി എന്ന എഴുത്തുകാരന്റെ കഴിവാണ്..

വലിയ പ്രതീക്ഷയോടെ വായന തുടങ്ങി ഒടുക്കം നിരാശപ്പെടുത്തിയ ചുരുക്കം പുസതകങ്ങളുടെ കൂട്ടത്തില്‍ ലിതും പെടും..

NB:
* ഞാന്‍ പറയുന്നത് കല്ല് കൊണ്ടുള്ള മനസ്സും അന്തസ്സായി കരുതുന്നവരെ പറ്റിയാണ്..
*ദൈവത്തിന്നൊരാഗ്രഹമുണ്ടായിരുന്നു ശാപങ്ങള്‍ കൊണ്ടൊരാളെ അനുഗ്രഹിക്കണമെന്ന്..
* ധൃതി പിടിച്ച് പോകുമ്പോഴാണ് യാതൊരാവശ്യവുമില്ലാത്തവരേയും വഴിയില്‍ കണ്ട്മുട്ടുന്നത്..
* ചിലരുടെ കാര്യത്തില്‍ ദൈവം അങ്ങനെയാണ്.. ഇട്ട് കഷ്ടപ്പെടുത്തി ഊപ്പാട് വരുത്തും..സഹിക്കാനുള്ള കഴിവെത്രയുണ്ടെന്ന് പരീക്ഷിച്ച് പരീക്ഷിച്ച്....
* സ്‌നേഹവും അലിവുമുള്ള ഒരു ചങ്ങാതിയുണ്ടായിരിക്കുക എന്നത് ഏതൊരു മനുഷ്യന്റേയും ഭാഗ്യമാണ്..

-ഒരു സങ്കീര്‍ത്തനം പോലെ -

Sunday, February 5, 2012

ഈയൊരു വീക്ഷണകോണകത്തിലൂടെ കമ്യൂണിസത്തെ നോക്കുമ്പോള്‍ ..


അതായത് ഈയൊരു വീക്ഷണകോണകത്തിലൂടെ കമ്യൂണിസത്തെ വായിക്കാന്‍ നമ്മളൊക്കെ പഠിക്കണം..

അല്ലാതെ ചുമ്മാ .., ഒര്മാതിരി ചാപ്പാകൂപ്പാ വര്‍ത്താനോം പറഞ്ഞ് സഖാക്കടെ മേക്കിട്ട് കേറാന്‍ വന്നാലുണ്ടല്ലോ...

യേശുവിനെ കമ്യൂണിസ്റ്റാക്കി പോലും....
അതിപ്പോള്‍ ആക്കാനെന്തിരിക്കുന്നു...
യേശു ക്രിസ്തു മുമ്പേ കമ്യൂണിസ്റ്റാണല്ലോ...
കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ച് തന്ന്യാ കമ്യൂണിസത്തില്‍ യേശുദേവന്‍ ജ്ഞാന സ്‌നാനം ചെയ്തത്...

അതൊക്കെ തിരിയണമെങ്കില്‍ അല്‍പമെങ്കിലും ജനറല്‍ നോളജ് വേണം..
എപ്പിസ്റ്റമോളജിയും ഈസ്തറ്റിക്‌സും അറിയണം...

ഇതൊന്നും ചെയ്യാതെ സ്പീക്കാന്‍ വന്നിരിക്കുന്നു ബ്ലഡി ഫെല്ലോസ്...

മതം രാഷ്ട്രീയത്തില്‍ ഇടങ്കോലിടാന്‍ വരണ്ട എന്ന് പറഞ്ഞത് നേരാ...
ബട്ട് രാഷ്ട്രീയത്തിന് മതത്തില്‍ ഇടപെടുന്നേന് ലെന്തോന്ന് പ്രോബ്‌ളം...
ഹിന്ദു വോട്ട് കിട്ടാന്‍ നമ്മ സ്വാമി വിവേകാനന്ദന്റെ പടം വെക്കും..,
ദേശാഭിമാനിയുടെ മലപ്പുറത്തെ പരസ്യം കണ്ടില്ലേ,,, മക്കനയിട്ട പെണ്‍കുട്ടി ദേശാഭിമാനിയും പുടിച്ചിരിക്കുന്നത്...

ദിതാണ് തിയറി.. ഡയലക്റ്റികല്‍ മെറ്റീരിയലിസം...

പിന്നെ മക്കളേ ., തൊണ്ണൂറുകള്‍ക്ക് ശേഷമുണ്ടായ ആഗോള മാറ്റങ്ങള്‍ ഞങ്ങളീ രണ്ടായിരത്തി പന്ത്രണ്ടില്‍ വിലയിരുത്തുന്നുണ്ട്..
ബാക്കിയൊക്കെ ലിതില്‍ വായിക്കാം..

അപ്പൊ നമോവാകം...

Wednesday, February 1, 2012

ദേ ഇടത്തും വലത്തും വട്ടത്തിലുമായി അടുത്തിരിപ്പുണ്ട് കൂഷ്മാണ്ടങ്ങള്‍....


ഒട്ടേറെ പേരെ കണ്ടു,ജീവിതത്തില്‍..
തിരക്ക് ജീവിതത്തില്‍ പതറാതെ ,ഇടറാതെ,
കാലടികള്‍ ശരിപ്പെടുത്താന്‍ ഉപദേശം തന്നവര്‍...
മുന്നില്‍ നോക്കി മണ്ടിക്കോ എന്ന് ഊര്‍ജം തന്നവര്‍...

ഫ്രണ്ട്‌സ്....
നമ്മുടെ വിജയപരാജയങ്ങളിലൊക്കെ അവരുടെ അദൃശ്യമായ സാന്നിധ്യം കാണാം....

പരിചയപ്പെടുന്നവരോടൊക്കെ ഉപദേശം ആരായുകയും ഡയറിയില്‍ എഴുതിക്കുകയും ചെയ്യുന്ന ഒരു ശീലം എനിക്കുണ്ട്..
ചിലരെഴുതും.. നീ വല്യസംഭവമാ...

പിന്നെ സംഭവമാകാനുള്ള പണിപ്പാടാണ്..
കൂട്ടുകാരുടെ പ്രതീക്ഷക്കൊത്ത് ഉയരാതിരിക്കുന്നതെങ്ങനെ....

സബീര്‍ അഹ്മദ് - അവനെന്റെ ഫ്രണ്ട് ലിസ്റ്റില്‍ വളരെ മുന്നില്‍ തന്നെയുണ്ട്..

ദിവസവും വായിക്കുന്ന പ്രധാന പോയന്റുകള്‍ വൈകീട്ട് പരസ്പരം പങ്ക് വെക്കണമെന്ന എന്റെ നിര്‍ദ്ദേശം പാലിക്കുന്നതിന്‌
വേണ്ടി ലൈബ്രറി കയറിയിറങ്ങിയ എന്റെ പ്രിയകൂട്ടുകാരന്‍...

അവനുമായുള്ള ഒട്ടേറെ അനുഭവങ്ങള്‍ എനിക്ക് പറയാനുണ്ട്.. അതൊക്കെ പിന്നെ...

NB:
സബീര്‍ എനിക്ക് ഡയറിയില്‍ എഴുതിത്തിന്ന വരികളില്‍ ചിലത് താഴെ
-------------------------------------------------------

പ്രിയ മഖ്ബൂല്‍..,
മനസ്സിലുള്ളതൊന്നും വാക്കുകള്‍ക്ക് വഴങ്ങുന്നില്ലെടാ..
ശരീരത്തില്‍ നിന്നെന്തോ പറിച്ച് മാറ്റുന്ന പോലെ
വല്ലാത്ത പിടച്ചില്‍...

എല്ലാം ഞാന്‍ നിന്നോട് പറഞ്ഞ് കഴിഞ്ഞു..
ഇനിയും മുഖം മൂടികളൊന്നും ബാക്കിയില്ല.
കാല്‍ നൂറ്റാണ്ടിലേക്കടുക്കുന്ന എന്റെ
ജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തി..

നിന്നോട് സംസാരിച്ച പോലെ മറ്റാരോടും എനിക്ക്
സംസാരിക്കാന്‍ സാധിച്ചിട്ടില്ല..
ഒരാളോട് എത്രത്തോളം അടുക്കാം എന്ന് ഞാന്‍ പഠിച്ചത് നിന്നിലൂടെയാണ്..

എനിക്കറിയാം എന്റെ സുഹൃത്ത് ഉയരങ്ങള്‍ കീഴടക്കുമെന്ന് ..,
നിന്റെ എല്ലാ ഉയര്‍ച്ചകളിലും എന്റെ പ്രാര്‍ഥനയുണ്ടാകും....
- ഒരുപാട് സ്‌നേഹത്തോടെ-

(ഇങ്ങനെ എന്റെ കൂട്ടുകാര്‍ എഴുതിത്തന്ന എഴുത്തുകുത്തുകള്‍ ഞാന്‍ ഇടക്കിടക്ക് വായിക്കും .., വായിച്ച് കണ്ണ് നിറയും )

ഒടുക്കം: അതേയ് പിന്നെ വായനക്കാര്‍ ധരിക്കരുത്.. ഇവരൊക്കെ എന്നെ വിട്ട്പിരിഞ്ഞ് ഏതോ ഉഗാണ്ടയിലേക്കോ മറ്റോ ടൂറാന്‍ പോയീന്ന്...

നെവര്‍.. ദേ ഇടത്തും വലത്തും വട്ടത്തിലുമായി അടുത്തിരിപ്പുണ്ട് കൂഷ്മാണ്ടങ്ങള്‍....