കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Monday, January 30, 2012

മനുഷ്യന് ഒരു ആമുഖം ഉള്ളുലക്കുന്ന രചനാവൈഭവം


സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം എന്ന നോവല്‍ ഇപ്പോള്‍ വായിച്ച് വെച്ചതേയുള്ളൂ..
എന്തെഴുതിയാണ് ഞാന്‍ എഴുത്തുകാരനെ അഭിനന്ദിക്കുക.
സത്യം എനിക്ക് വാക്കുകളില്ല..

ചരിത്രത്തില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന രചനാ നിര്‍മ്മിതി..
ഉള്ളുലക്കുന്ന ഇത്തരം രചനാവൈഭവങ്ങള്‍ വളരെ കുറച്ചേ കണ്ടിട്ടുള്ളൂ..

ഒവി വിജയന്റെ ധര്‍മ്മപുരാണം.. എന്‍പിയുടെ ഹിരണ്യ കശിപു,ആനന്ദിന്റെ ഗോവര്‍ധന്റെ യാത്രകള്‍.. എം സുകുമാരന്റെ കഥകള്‍, ........

അങ്ങനെ ചിന്തയുടെ ,ധിഷണയുടെ ഏഴാകാശങ്ങളിലേക്കെന്നെ വലിച്ചിട്ട രചനകള്‍ ചുരുക്കം..
ഇതാ ഈ നോവല്‍ കൂടി എന്റെ ഉള്ളകങ്ങളില്‍ കയറി ഇരിപ്പുറപ്പിച്ചിരിക്കുന്നു..
ഇതിലെ കഥയോ കണ്ടന്റോ പറയാന്‍ വയ്യെനിക്ക്..
കഴിയില്ല എന്നതാണ് സത്യം..
വായനയേക്കാള്‍ ഇതൊരു അനുഭവമാണ്.
അനുഭവിച്ച് മാത്രം അറിയേണ്ടുന്ന ഒന്ന്....

അല്ലേല്‍ ഇങ്ങനെ പറയാം .. മനുഷ്യന് ഒരു ആമുഖമാണ് ഈ നോവല്‍...

NB:
*പഠനത്തിനും ജോലി തേടലിനും വിവാഹത്തിനും വീട്‌കെട്ടലിനുമപ്പുറത്ത് മറ്റൊന്നും ചെയ്യാനില്ലാത്ത ഒരു പുരുഷായുസ്സില്‍ കുടുങ്ങി .......

* സാമി, ഞാനേ കൊറേ കാലം ജീവിച്ചു..കൊറേ കൊയ്യിച്ചു, കൊറേ മെതിച്ചളന്നു.., കൊറേ തിന്നു..സന്തതികളും അവരുടെ സന്തതികളുമായിട്ട് കൊറേ പേരെ കണ്ടു.., കൊറേ ജനനോം കൊറേ മരണോം കണ്ടു.. പത്തെണ്‍്പത വയസ്സായി .. ഇപ്പോ എന്തോ ഒരിത്...

*ചെറുതെങ്കിലും മഹത്തായ ബാല്യമെന്ന പദവിയില്‍ നിന്ന് ഓരോ ജീവിക്കും മുതിര്‍ന്നേ മതിയാകൂ.. സ്ഥാനക്കയറ്റം കിട്ടുന്തോറും സ്വയമൊരു താഴ്ത്തിക്കെട്ടല്‍ അനുഭവപ്പെടുന്ന ഒരേയൊരു ഉദ്യോഗമേയുള്ളൂ.. ജീവിതം..

*അഛന്‍മാര്‍ സങ്കല്‍പ്പിക്കുക പോലും ചെയ്തിട്ടില്ലാത്ത വസ്തുക്കള്‍ മക്കള്‍ സുഗമമായി കൈകാര്യം ചെയ്ത് തുടങ്ങിയ വര്‍ഷങ്ങളിലായിരുന്നു അയാളുടെ കൗമാരവും യൗവ്വനവും..
തെങ്ങുകള്‍ സൗകര്യമായി വീഴ്ത്തിക്കൊടുത്ത വെള്ളയ്ക്കകളില്‍ ഈര്‍ക്കിലി കയറ്റിയുണ്ടാക്കിയ കളിപ്പാട്ടങ്ങള്‍ കുട്ടിക്കാലത്തെ സന്തോഷിപ്പിച്ച അവസാനത്തെ തലമുറയും അയാളുടേതായിരുന്നു..

----- മനുഷ്യന് ഒരു ആമുഖം -----

15 comments:

നോവൽ വായിച്ചിട്ടില്ലാത്തത് കൊണ്ട് ഒന്നും പറയാനില്ല. പക്ഷ്ഹെ ചുരുങിയ വരികളിലൂടെയുള്ള ഈ പരിചയപ്പെടുത്തൽ നന്നായി... അഭിനന്ദനങ്ങൾ

പരിചയപ്പെടുത്തല്‍ നന്നായി..

*പഠനത്തിനും ജോലി തേടലിനും വിവാഹത്തിനും വീട്‌കെട്ടലിനുമപ്പുറത്ത് മറ്റൊന്നും ചെയ്യാനില്ലാത്ത ഒരു പുരുഷായുസ്സില്‍ കുടുങ്ങി ...

ഇതെനിക്ക് പെരുത്തിഷ്ടായി

നോവല്‍ വായനയിലാണ്. മുന്‍പൊരിക്കല്‍ വായന തുടങ്ങി ഇടക്ക് നിറുത്തേണ്ടി വന്നിരുന്നു. (മറ്റു ചില കാര്യങ്ങള്‍ കൊണ്ട്..) പോസ്റ്റ് പുസ്തകവിചാരത്തിലേക്ക് ഉപയോഗിക്കാമോ? മെയില്‍ വഴി അറിയിക്കു

ഞാന്‍ വായിച്ചിട്ടില്ല അത് കൊണ്ട് കൂടുതല്‍ ഒന്നും പറയാനില്ല

പരിചയപ്പെടുത്തല്‍ ഉസാറായി .. നന്ദി മഖ്ബൂല്‍ ജീ .....

വായിച്ചിട്ടില്ല ..ഈ പരിചയപ്പെടുത്തല്‍ നന്നായി ട്ടോ ...

oru yuvavaya subash thalamurakalude jeevitham ezhuthi nammale pedippikkunnnu.

സങ്കീർത്തനം പൊലെ എന്ന നൊവലിന് നിങ്ങൽ പരഞ്ഞ അഭിപ്രായം തന്നെയാണ് ഇതിനോടെനിക്കും. വായനയ്ക്ക് ഒഴുക്ക് കിട്ടുന്നില്ല, അത് വീണ്ടും വായിക്കാൻ തോന്നുന്നില്ല. ഞാനത് അത് ഏഴദ്ധ്യായം വായിച്ച് മാസങ്ങൾക്ക് മുന്നേ വച്ചതാ. ഇതുവരെ തൊട്ടിട്ടില്ല. ആശംസകൾ.

എന്തോ മഖ്‌ബു പറഞ്ഞ പുസ്തകങ്ങളുടെ കൂട്ടത്തില്‍ പെടുത്താന്‍ പറ്റിയ പുസ്തകം എന്ന് എനിക്കഭിപ്രായമില്ല ,മാതൃഭൂമിയില്‍ സീരിയലൈസ് ചെയ്തു വന്നപ്പോള്‍ വായിച്ചിരുന്നു ,അന്നും അത്ര ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്നില്ല എന്നാണു തോന്നിയത് ,,എന്റെ വായനയുടെ തകരാര്‍ ആവണം ..

മഖ്ബുവിലെ നല്ല വായനക്കാരനെ അറിഞ്ഞു ....

കൈരളി ടി വിയിലെ പുസ്തക നിരൂപണത്തില്‍ അശ്വമേധം FAME ജി എസ് പ്രദീപ്‌ പറഞ്ഞത് ഈ പുസ്തകം വായിച്ചു തുടങ്ങി അല്പം കഴിഞ്ഞപ്പോള്‍ അദ്ദേഹം ഈ പുസ്തക കര്‍ത്താവിനെ ഫോണ്‍ നമ്പര്‍ അന്വേഷിച്ചു പിടിച്ചു വിളിച്ചുവത്രേ...!!!!

അത്രയ്ക്ക് അദ്ദേഹം ഈ പുസ്തകത്തിലെ ഓരോ വരികളെയും ചിന്തിന്തിച്ചുവത്രേ ...

വായിക്കണം എന്നുണ്ട് ..സമയം പോലെ ..
അഭിനന്ദിക്കാം ബഹുമാനപ്പെട്ട സുഭാഷ് ചേട്ടനെ ...

ഇനിയത് വായിച്ചേ പറ്റൂ ..അത്രയ്ക്കുണ്ട് പരിചയപ്പെടുത്തല്‍ .നന്ദി.

ഈ നോവല്‍ അത്ര മഹത്തായി ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല.. കാതലായ കുറെ വരികള്‍ ഇടയ്ക്കിടെ കാണാമെങ്കിലും മിക്കപോഴും ദൈനംടിനത്വത്തിന്റെ കുരുക്കുകളില്‍ ഇത് എന്നെ മുഷിപ്പിക്കുകയാണ് ചെയ്തത്. മുന്നൂടംപതു താളുകളില്‍ ഇദ്ദേഹം എഴുതിയ കൃതിയേക്കാളും എനിക്കിഷ്ടപെട്ടത്‌ 'ആയുസ്സിന്റെ പുസ്തകം' എന്ന കൃതിയാണ്. ഇതെന്റെ അഭിപ്രായം മാത്രമാണ് , വാദമോ പ്രതിവാദമോ വിവാദമോ ഒന്നുമല്ല!

മാനുഷന് ഒരാമുഖവും, ഒപ്പം ഒവി വിജയന്റെ ധര്‍മ്മപുരാണം.. എന്‍പിയുടെ ഹിരണ്യ കശിപു,ആനന്ദിന്റെ ഗോവര്‍ധന്റെ യാത്രകള്‍.. എം സുകുമാരന്റെ കഥകളും ഇനി വായിക്കണം മക്ബൂല്‍.,.

നന്ദി

Post a Comment