കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Friday, January 27, 2012

ദൈവ്വേ ഈ ബ്ലഡി ഇന്‍ഡ്യന്‍സ് ഇംഗ്ലീഷും കൊണ്ടേ പോകൂ..


അല്ലെങ്കിലേ സായിപ്പന്‍മാര്‍ക്ക് ശനിദശയാണ്..
വാള്‍സ്ട്രീറ്റില്‍ കുറേ ലവന്‍മാര്‍ കൊടിയും പിടിച്ച് ഇങ്കിലാബ് വിളിക്കുന്നുണ്ട്.

കേരളത്തില്‍ ടൂറാന്‍ വന്നവന്‍മാരാണ് ഈ കൊടി പിടിക്കുന്നശീലം ലത്കളെ പഠിപ്പിച്ചതെന്നാണ് കേട്ടുകേള്‍വി..

ഇപ്പൊ ഈ ബ്ലഡി ഇന്‍ഡ്യന്‍സ് ഭാഷയേയും തൊട്ട് കളിക്ക്വാന്ന് വെച്ചാല്‍ ..

ഒരു ഭാഷ പ്രചരിക്കുന്നു എന്ന് വെച്ചാല്‍ ആ സംസ്‌കാരം പ്രചരിക്കുന്നു എന്ന് തന്നെയാണര്‍ഥം..
അപ്പോള്‍ സംസ്‌ക്കാരത്തെ തന്നെയാണ് ആരൊക്കെയോ നോട്ടമിടുന്നത്..

കുറേ റിയാലിറ്റി ലവളുമാര്‍ ഒരുമാതിരി ലൊടുക്ക് ഭാഷ നിര്‍മിച്ചിരുന്നു മുമ്പ്..

മംഗ്ലീഷ് എന്ന് വിളിക്കും ..

മലയാളത്തെ നശിപ്പിക്കുന്നു ഇത് എന്ന് കുറേ ഭാഷാസ്‌നേഹികള്‍ അന്ന് കലിതുള്ളി..
എനിക്കന്നേ തോന്നിയത്‌ ലിതുകള്‍ നശിപ്പിക്കുന്നത് ഇംഗ്ലീഷിനെയാണെന്നാണ്..

ഇപ്പൊ അനിരുദ്ധ് രവിചന്ദര്‍ സംഗീതം ചെയ്ത് ധനുഷും ശ്രുതിഹാസനും
ചേര്‍ന്ന് പാടിയ കൊലവെറി പാട്ടും സൈം പണിയാണ് ചെയ്ത് കൊണ്ടിരിക്കുന്നത്..

ഐ ആം ഗോയ്‌ങ്ങേ.. യുവര്‍ നൈമീസെ... യു ഡു നവ്വ്...

ഈ തംഗ്ലീഷ് ഇംഗ്ലീഷിനേയും കൊണ്ടേ പോകൂ..

ബിബിസി ഇംഗ്ലീഷ് സംസാരിച്ചിരുന്നവര്‍ പോലും മൊത്തത്തില്‍ കരണം മറിഞ്ഞിട്ടുണ്ട്...

കഷ്ടപ്പെട്ട് പഠിച്ച ഫൊണറ്റിക്‌സെല്ലാം ഞാന്‍ എവിടെ കൊണ്ട് പോയി പയറ്റും ദൈവ്വേ..

6 comments:

ഹ ഹ ഹ ഹ ..റിഥം കറക്റ്റ് ?

വൈ ദിസ്‌ കൊലവേരിടാ മഖ്‌ബൂ ,അല്ലോ ദേം ടു സിങ്ങെ..

അവരുടെ ഭാഷയെ അപമാനിച്ചു നമുക്ക് അധിനിവേശത്തിനു പകരം ചോദിക്കാം

നമ്മടെ രായപ്പന്റെ അടുത്തു പോയി ഇംഗ്ലീഷ് ശരിക്കൊന്നു പഠിച്ചാലോ എന്ന് ആലോചിക്കുകയാണ്.

വൈ ദിസ് കൊലവെറി?
പഠിച്ച ഫൊണറ്റിക്‌സെല്ലാം മറന്നുകള...

Post a Comment