കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Wednesday, January 25, 2012

ആഹാ അത്രക്കായൊ നീയാരെടാ തിലകന്റെ പേരക്കുട്ടിയോ.


എന്തെടാ ചെക്കാ നീ ക്രിക്കറ്റ് കളിക്കാന്‍ വരാത്തത്....
നോക്കിക്കോ.., ഇനി കളിക്കാന്‍ കൂട്ടില്ല....

കളിക്കാന്‍ സ്റ്റാമിനയില്ലെങ്കില്‍ കാണാനെങ്കിലും വന്നൂടെ..
(`ഓ വല്യ ആനക്കാര്യല്ലേ കാണാന്‍)
വെയിലത്ത് നിന്നാലെന്താ കറുത്ത് പണ്ടാറമടങ്ങുമോ...

ഗഷ്ട്ടപ്പെട്ട്് എത്രായിരം കാശാ ഞങ്ങള് ലിതിന് മേണ്ടി മുടക്കീത്...
എന്നിട്ട് നിനക്കൊക്കെ ലിതെല്ലാം വെറും അസ്‌ക്കാ പിസ്‌ക്കാ...

നിനക്ക് മാത്രം വരാതിരിക്കാന്‍ എന്താ കാരണമെന്ന് നമ്മക്കിപ്പോ തന്നെ അറിയണം...

മമ്മൂക്കാ വന്നല്ലോ..
ബിബിസി ഇംഗ്ലിഷ് സംസാരിക്കുന്ന സൗത്തിന്ത്യയിലെ ഏകനടന്‍ വന്നല്ലോ..
ഭാവന,ജലീനിയ,പ്രിയാമണി.., തുടങ്ങിയ സകലമാന കൂഷ്മാണ്ടങ്ങളും വന്നല്ലോ...

എന്നിട്ട് ഇന്നലെ മുളച്ച് വന്ന നിനക്ക് മാത്രം ലിതൊന്നും പറ്റ്ുകേല...

നിനക്കെന്താ ഗ്യാലറിയിലിരുന്ന് അമ്പത് കഴിഞ്ഞ ഞങ്ങളെയൊക്കെ ഒന്ന് പ്രോല്‍സാഹിപ്പിച്ചാല്‍..
ഒന്നൂല്ലെങ്കില്‍ ഈ തടിയും വെച്ച് കളിക്കുന്നുണ്ടല്ലോ..
ദിതിന് കിട്ടണം മാന്‍ ഓഫ് ദ മാച്ച് ..

നീയാരെടാ തിലകന്റെ പേരക്കുട്ടിയോ..വിനയന്റെ ലൊടുക്ക് കസിനോ..

വളര്‍ത്താനും പ്രോല്‍സാഹിപ്പിക്കാനും നമ്മ വന്നില്ലെങ്കിലും
നടപടിയെടുക്കാന്‍ കൃത്യമായി നമ്മ വരും ..
ചോദ്യം ചെയ്ത് ഉത്തരം മുട്ടിച്ച് കളയും .. ഹമ്പട...

13 comments:

വളര്‍ത്താനും പ്രോല്‍സാഹിപ്പിക്കാനും നമ്മ വന്നില്ലെങ്കിലും
നടപടിയെടുക്കാന്‍ കൃത്യമായി നമ്മ വരും ..
ചോദ്യം ചെയ്ത് ഉത്തരം മുട്ടിച്ച് കളയും .. സൂക്ഷിച്ചോ മഖ്ബൂല്‍ ഭായി ..

ഇതിന്റെ പേരില്‍ വല്ല പ്രശ്നവും ഉണ്ടായോ ? ഞാന്‍ ഇടപെടണോ ? പറയണം ..:)

ആകെ പ്രശനല്ലേ രമേശേട്ടാ... ചെക്കനെതിരെ നടപടിയെടുക്കുംന്ന് ഇടവേള ബാബു...

പിന്നെ ഇടപെട്ട് നാറ്റിക്കരുതെന്ന് ഒരു അഡൈ്വസ് ഉണ്ട്...

വന്ന് കണ്ടവര്‍ക്കൊക്കെയും താങ്ക്‌സ് കെട്ടോ..

സംഭവം ഇതാണ്.. സിനിമാക്കാര്‍ തമ്മിലുള്ള ക്രിക്കറ്റ്് മല്‍സരമായ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരളടീമില്‍ ആസിഫ് അലി അംഗമാണ്..

റിഹാഴ്‌സലിനോ കളി കാണാനോ പ്കഷേ ലെവന്‍ വന്നില്ല,..

മോഹന്‍ലാല്‍ ഫോണ്‍ ചെയ്തിട്ട് പയ്യന്‍ അറ്‌റന്‍ഡ് ചെയ്യുക പോലും ചെയ്തില്ലത്രെ..

നടപടിയെടുക്കും എന്നാ കേള്‍ക്കുന്നത്,...

പക്ഷേ ആസിഫിന് രാഷ്ട്രീയ സ്വാധീനം ഉള്ളത് കൊണ്ട് ഒന്നും ഏശാന്‍ സാധ്യതയില്ല

ഫീല്‍ഡ് ചെയ്യുന്നെന്ന വ്യാജേന മൂപ്പന്മാര്‍ക്ക് രണ്ടെറി കൊടുക്കാനുള്ള ചാന്‍സ് പയ്യന്‍സ് കളഞ്ഞു അത്രന്നെ......
അതില്‍ ആശ്വസിക്കയല്ലേ വേണ്ടത്?

ഇനി അവന്റെ കാര്യവും പോക്കാ ............

ബാപ്പ സമ്മതിക്കൂല

വളര്‍ത്താനും പ്രോല്‍സാഹിപ്പിക്കാനും നമ്മ വന്നില്ലെങ്കിലും
നടപടിയെടുക്കാന്‍ കൃത്യമായി നമ്മ വരും ..
ചോദ്യം ചെയ്ത് ഉത്തരം മുട്ടിച്ച് കളയും ..ഇഷ്ടായീട്ടാ............

ആഹഹാ നല്ല രണ്ടു പെട കൊടുകഞ്ഞിട..ജാട തെണ്ടി ...

Post a Comment