കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Sunday, January 22, 2012

നിങ്ങളിപ്പോള്‍ കണ്ട്‌കൊണ്ടിരിക്കുന്നത് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്‌


ചാണ്ടിയും കുഞ്ഞാപ്പയും ഇപ്പോള്‍ വല്ലാത്ത മനോഹരമായ കളിയാണ് കാഴ്ച്ച വെക്കുന്നത്..
അഞ്ചാമനായി ശ്രീമാന്‍ അലി ഇറങ്ങുമോ എന്ന് ഇത് വരെ വ്യക്തമായിട്ടില്ല.
പാഡും ഹെല്‍മെറ്റും വെച്ചുള്ള അദ്ദേഹത്തിന്റെ ഇരിപ്പ് വലിയ തോതിലുള്ള സഹതാപമാണ് കാണികളില്‍ ഉണര്‍ത്തുന്നത്...

അതാ മിഡ്ഓഫിലേക്ക് പന്തിനെ പായിച്ച് ചാണ്ടിച്ചായന്‍ ഒരൊന്നൊന്നര കളി കാഴ്ച വെച്ചിരിക്കുന്നു..

ഗമണ്ടന്‍ കളിയാണ് നടന്ന് കൊണ്ടിരിക്കുന്നത്..

ഒരോവറില്‍ ആറ് പന്തുകളാണുള്ളത്...
അതിലെ മൂന്നു പന്തും എറിഞ്ഞ്കഴിഞ്ഞിരിക്കെ നാലാമത്തെ പന്തതാ മന്ദം മന്ദം കടന്ന് വരുന്നു..

ചാണ്ടിയുടെ ബാറ്റില്‍ നിന്ന് പന്ത് ചോര്‍ന്നിരിക്കുന്നു..
കീപ്പര്‍ പന്ത് കളക്റ്റ് ചെയ്ത് കളക്റ്ററായി തീര്‍ന്നിരിക്കുന്നു..

പിന്നില്‍ കീപ്പറുണ്ടെന്ന ധൈര്യത്തിലാണ് താന്‍ പന്ത് ചോര്‍ത്തിയതെന്ന മട്ടിലാണ് ചാണ്ടിച്ചായന്‍ ...

വീണ്ടാമതും രണ്ട് പന്തുകള്‍ കൂടി ചോര്‍ന്നിരിക്കുന്നു..

പത്രക്കാരെല്ലാം ഒച്ചയും വിളിയും ഉണ്ടാക്കുന്നുണ്ട്..
മുഖ്യമന്ത്രി ഈ ചോര്‍ച്ചക്ക് ഉത്തരം പറയണമെന്നാണ് അവര്‍ പറയുന്നത്..
മുല്ലപ്പെരിയാര്‍ ചോര്‍ച്ചക്ക് മറുപടി പറയണമെന്ന് ജോസഫും പറയുന്നുണ്ട്..

(ചോദ്യപ്പേപ്പര്‍ ചോര്‍ച്ച വരാനിരിക്കുന്നേയുള്ളു എങ്കിലും അതിനും കൂടെ ഇപ്പോഴേ ഉത്തരം കണ്ട് വെക്കുന്നത് നല്ലതാണ്)

ബൗളര്‍ പന്തെറിഞ്ഞത് കൊണ്ടാണ് പന്ത് ചോര്‍ന്നത് എന്നും നടപടിയെടുക്കേണ്ടത് അയാള്‍ക്കെതിരെ ആണെന്നും ചാണ്ടിച്ചായന്‍ പറയുന്നുണ്ട്..

അതാരും വക വെക്കുന്നതായി കാണുന്നില്ല..

കളി തോറ്റാലും വേണ്ടില്ല, ബൗളര്‍ക്കെതിരെ ഔട്ട് വിധിക്കാന്‍ അമ്പയര്‍ തയ്യാറാവണമെന്ന് ആര്യാടന്‍ ആജ്ഞാപിക്കുന്നുണ്ട്..

മൊത്തത്തില്‍ കളിയാകെ അലമ്പായ മട്ടാണ്...

കളിയില്‍ ഇനിമുതല്‍ ബൗളര്‍മാര്‍ വേണ്ട, അവര്‍ വര്‍ഗീയത ഉണ്ടാക്കും എന്ന നിലപാടിലാണ് കുഞ്ഞാപ്പ..

എന്തായാലും ഈ കളി പൂര്‍ത്തിയാക്കുമോ എന്ന ആശങ്കയിലാണ് എല്ലാവരും....

ഇനി സ്വല്‍പ്പനേരം ബ്രേക്ക്....

6 comments:

മൊത്തത്തില്‍ കളിയാകെ അലമ്പായ മട്ടാണ്...

ഇനി സ്വല്‍പ്പനേരം ബ്രേക്ക്....

സൂപ്പര്‍ പോസ്റ്റ്‌.. എല്ലാം നല്ലരീതിയില്‍ കൂട്ടിയിണക്കി..

അവസാനം അമ്പയര്‍ പുരത്താകുമോന്നാ എന്റെ പേടി

സിദ്ധീഖ്ക്ക, ജെഫുക്ക, ഷാജുക്കാ, ഷാജിക്കാ..

വന്ന് കണ്ടതിന് താങ്ക്‌സ് ട്ടോ...

കാണികളെ പുറത്താക്കിയിട്ട് കളി തുടരുന്നതാ ഉചിതം

Post a Comment