കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Friday, January 20, 2012

ബഡ്ക്കൂസേ പാര്‍ട്ടിക്ലാസിന് വരാത്തത്‌കൊണ്ടാ മതേതരത്വം തിരിയാത്തത്‌


'ദേണ്ടെടാ.. അവന്‍മാരെന്നെ ഒളിഞ്ഞ് നോക്കുന്നു..
ഒര്മാതിരി വൃത്തികെട്ട നോട്ടം..:'

'മിണ്ടാതിരിയെടാ.'.

'മിണ്ടാതിരുന്നാല്‍ ഒക്കോ ., നമ്മുടെ സമുദായ പാര്‍ട്ടിനേതാക്കളുടെ വള്ളിട്രൗസറിന്റെ നിറം വരെ ദേ ലെവന്‍മാരുടെ സൈറ്റിലുണ്ട്..'

'ഞാനാ പറഞ്ഞേ , നിന്നോട് മിണ്ടാതിരിക്കാന്‍ ..
ദൈവമേ..,നിന്റെയീ ഒച്ചയിടല്‍ കാരണം മതേതരത്വം പൊട്ടി പണ്ടാരമടങ്ങുമല്ലോ ..
ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ കൂഷ്മാണ്‍ടമേ..
പിന്നെ സമുദായ പാര്‍ട്ടിയെ പറ്റി നീയെന്തിനാ വേവലാതി കൊള്ളുന്നേ...
ഈമെയിലും ഫീമെയിലും അവര്‍ക്കൊരു പ്രശ്‌നമേ അല്ല.,
ഒട്ടേറെ കണ്ട് വളര്‍േേന്നാരാ അവര്‍...കേട്ടോ..'

'എന്നാലും ...'

'ഒരു എന്നാലുമില്ല..,ലീഗും ബിജെപിയും ആര്യാടനും ചേര്‍ന്ന് കഷ്ടപ്പെട്ട് ഉണ്ടാക്കിയതാ നമ്മുടെ മതേതരത്വം....മനസ്സിലായോ ഉവ്വേ..'

'അപ്പോള്‍ ലൗ ജിഹാദ് കാലത്ത് എന്താ നമ്മുടെ മതേതരത്വത്തിന് ക്ഷതം പറ്റാഞ്ഞത്‌...'

'ദൈവ്വേ.. നിനക്കിത്വരെ മതേതരത്വം എന്താന്ന് തിരിഞ്ഞില്ല്‌ല്ലോ...
പാര്‍ട്ടിക്ലാസിന് കൃത്യമായി വരാത്തത് കൊണ്ടാ നിനക്കിതൊന്നും മനസ്സിലാകാത്തത്..'

'എന്നാല്‍ തോട്ടമ്പള്ളി പറ ., എന്താ ഈ മതേതരത്വം..?'

'അതേയ് .. കേരളത്തില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യം അനുവദിച്ചിട്ടുണ്ട് ശരിയാ..
ധോണിയുടെ ടീം പൊട്ടിപ്പാളീസാകുന്നത് നമ്മളൊരുമിച്ചിരുന്ന് കാണുന്നതും അത്‌കൊണ്ടാ.. എന്ന് വെച്ച് മതേതരത്വബുജികളെ ചോദ്യം ചെയ്യരുത്.. ഓകെ...'

NB:
'കളളനെ പിടിക്കാന്‍ ചെന്നവനെ കള്ളനെന്നും പറഞ്ഞ് നാട്ടുകര്‍ ഇടിച്ച് പാളീസാക്കിയ കഥ കേട്ടിട്ടില്ലേ..'
'അതിന്'..
'അയ്യോ.. ഞാനൊന്നും പറഞ്ഞില്ല.. മതേതരത്വമെങ്ങാന്‍ പൊട്ടിത്തകര്‍ന്നാലോ.. കമ മിണ്ടുന്നില്ല .. പോരേ'

4 comments:

പ്രതികരിക്കുന്ന മനസ്സേ .. ഈ സുമനസ്സിന്റെ അഭിനന്ദനം .. കൂടെ ഈ ബ്ലോഗും വായിക്കാന്‍ ശ്രമിക്കുമല്ലോ

സുമനസ്സ്: "ലൗ ജിഹാദ്" വൈ ദിസ്‌ കൊലവിളി
http://sumanass.blogspot.com/2012/01/blo...

ഷുക്കൂര്‍ക്കാ.,
വായിച്ചു കെട്ടോ

കാര്യങ്ങളെ കാര്യമായി തന്നെ പറഞ്ഞു..
.........................
ഓരോ വ്യക്തിയും ജേണലിസ്റ്റ് ആകുന്ന പുതിയ കാലത്ത് മീഡിയകള്‍ക്കിനിയും അസത്യം എക്കാലത്തേക്കും നിലനിര്‍ത്താനൊക്കില്ല..

നന്‍മകള്‍ നേരുന്നു.. സന്ദര്‍ശനത്തിന് നന്ദി..

ഹഹഹ ചിരിച്ചു നല്ല പ്രധിഷേധം

Post a Comment