കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Wednesday, January 18, 2012

അപ്പോള്‍ വര്‍ഗീയതയുടെ ഫാക്ടറി ആരാണ് യുവറോണര്‍?


ഇതിപ്പോ വല്ലാത്ത ചേലായിപ്പോയി..

മാധ്യമം വര്‍ഗീയത പ്രചരിപ്പിക്കുന്നു പോലും ...

268 പേരെ പ്രത്യേകം നോട്ടമിടണമെന്നും അവരൊക്കെ ഭൂമി മലയാളത്തില്‍ എടങ്ങേറുകള്‍ പടക്കാന്‍ ഒരുമ്പെടുന്നവരാണെന്നും പറഞ്ഞ് ഒര് ലിസ്റ്റ് കൊടുക്കുക....
അതില്‍ 258 പേരും ഒരു പ്രത്യേക സമുദായത്തില്‍ നിന്നാവുക..
ലിതില്‍ ഒരു വിധത്തിലുള്ള വര്‍ഗീയതയും ചേരിതിരിവും ഒന്നുമില്ല..
എന്നല്ല ., സമ്പൂര്‍ണ്ണ സ്‌നേഹം, സൗഹാര്‍ദം , സമാധാനം തുടങ്ങിയവയെല്ലാം ഉള്‍ചേര്‍ന്നിരിക്കുന്നു..
ദൈവമേ .. ലെവന്‍മാരുടെ സ്‌നേഹം കൊണ്ട് ഇരിക്കാന്‍ വയ്യേ..

ഈ ചേരിതിരിവുകളെ പറ്റി പറഞ്ഞാല്‍ അതെങ്ങനെ ചേരിതിരിവ് പടക്കും എന്നാണ് മനസ്സിലാകാത്തത്..
ആ .. വല്ലഭന് പുല്ലും ആയുധം എന്നാണല്ലോ..
ഭരണകൂടം പയറ്റട്ടേ.. പക്ഷേ രക്ഷപ്പെടാന്‍ പറ്റും എന്ന് കരുതുന്നത് മൗഢ്യമാണ്.

പത്താളുകളുടെ പേരുകള്‍ എന്തിനാണ്് വിട്ടത് എന്നാണിപ്പോള്‍ മുഖ്യന്‍ ചോദിക്കുന്നത്..
സ്‌കൂപ്പിന്റെ ഉന്നം തന്നെ ഒരു പ്രത്യേക സമുദായത്തെ നോട്ടമിടുന്നു., അവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞ് നോക്കുന്നുവെന്നതാണ്..
എന്നിട്ട് പത്താളുകളുടെ പേരില്ല എന്നും പറഞ്ഞ് വിഷയം ഗതിമാറ്റാന്‍ നോക്കുന്നത് കാണുമ്പോള്‍ സഹതാപം തോന്നുന്നു..
( ഇനിയിപ്പോ അതില്‍ പിടിച്ച് തൂങ്ങണ്ട എന്ന് കരുതി മാധ്യമം എല്ലാ പേരുകളും പ്രസിദ്ധപ്പെടുത്തിയത് സ്വാഗതാര്‍ഹമാണ്)

നിങ്ങള്‍ തമ്മില്‍(ബിജെപിയും ലീഗും) ഇപ്പോള്‍ അകലം കുറയുകയാണോ എന്ന വേണുവിന്റെ (റിപ്പോര്‍ട്ടര്‍ ചാനല്‍)ചോദ്യം ശരിക്കും ഷാജിയെ കുഴക്കിയിരിക്കുന്നു..

രണ്ട് പാര്‍ട്ടിയുടേയും നിലപാടുകള്‍കാണുമ്പോള്‍ ശരിക്കും ആ ഒരു സംശയം ഞങ്ങള്‍ക്കും ഉണ്ട് മാഷേ..

ഭീകരവാദി എന്ന് മുദ്ര കുത്തപ്പെടുമോ എന്ന് ഭയന്ന് ഉര്‍ദു പോലും പറയാന്‍ മടിച്ചിരുന്ന സമദാനി വെട്ടിലായതാണ് മറ്റൊരു സംഗതി..
അച്ചുദാനന്ദന്‍ അങ്ങേരെയും കൊണ്ടേ പോകൂ..

എന്താ ചെയ്യാ ഭയക്കുന്നതാണ് സംഭവിക്കുക എന്നല്ലേ..


NB:
ഇവിടത്തെ സൗഹാര്‍ദാന്തരീക്ഷം തകരുന്നതില്‍ ആത്മാര്‍ഥമായ സങ്കടവും ഖേദവും ഉണ്ടെങ്കില്‍ കേസെടുക്കേണ്ടത് മറ്റുചില പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും എതിരാണ്...
ലൗ ജിഹാദെന്നും പറഞ്ഞ് ഇവിടെ ഡപ്പാന്‍ കൂത്ത് നടത്തിയിരുന്നല്ലോ ചിലര്‍ ., അവര്‍ക്കെതിരെ...
തയ്യാറുണ്ടോ ആവോ... എവിടെ..

അത്‌കൊണ്ട് വര്‍ഗീയതയും ചേരിതിരിവും ഉണ്ടാക്കുന്ന ഫാക്ടറി ഭരണകൂടം തന്നെയാണെന്ന് ഞങ്ങള്‍ ന്യായമായും സംശയിക്കുന്നു.. യുവറോണര്‍..
--------------------------------------------------------------
വായനക്കാരെ പേടിപ്പിച്ച സ്‌കൂപ്പ് പൊളിയുന്നു എന്ന് ചന്ദ്രിക...
ശരിയാ.. ലീഗിനെ സ്‌കൂപ്പ് ശരിക്കും പേടിപ്പിച്ചിരിക്കുന്നു

19 comments:

ഇന്ത്യന്‍ ഭരണ ഘടനയില്‍ പൌരന്റെ സ്വകാര്യത മൌലികാവകാശ മായാണ് രേഖപ്പെടുത്തിയിട്ടുള്ളത് .അത് കൊണ്ട് തന്നെ അതിലേക്കുള്ള കടന്നു കയറ്റമായാണ് ഈ മെയ്ല്‍ ചോര്‍ത്തലിനെ കാണേണ്ടത് .

തൂലിക പടവാളാകട്ടെ!!!

സത്യം വിളിച്ചു പറയുമ്പോള്‍ കേസ്സെന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കുന്നോ? ലവ് ജിഹാദിന്റെ പേരില്‍ മനോരമ, കേരള കൌമുദി, ദീപിക, മങ്കളം ഇതൊക്കെ ഉറഞ്ഞു തുള്ളിയപ്പോള്‍ എവിടെയായിരുന്നു പോലീസ് പട ... കേസ്സെടുപ്പ് മാധ്യമത്തില്‍ മാത്രം ഒതുക്കരുത് .. ആദ്യം മനോരമയില്‍ നിന്നും തുടങ്ങട്ടെ.

ഈയൊരു പ്രശ്നത്തില്‍ പ്രസക്തമല്ലെങ്കിലും ജനങ്ങള്‍ തമ്മില്‍ അകലം കൂട്ടുന്നതില്‍ (മത പരമായ )മാധ്യമം വലിയ പങ്കു വഹിച്ചിട്ടുണ്ട്‌ എന്നതില്‍ സംശയാമില്ല ,കേരളത്തില്‍ പല പ്രശ്നങ്ങളെയും മുന്‍പെങ്ങുമില്ലാത്ത വിധം മതിന്റെ സീലടിച്ചു വിതരണം ചെയ്യാന്‍ മാധ്യമം കാണിച്ച മിടുക്ക് ചില്ലറയൊന്നുമല്ല ,മതപ്രശ്നങ്ങളെ ഉയര്‍ത്തി ചെറിയ കാര്യങ്ങളെ ഊതി വേര്‍പ്പിച്ചു പ്രശ്നമുണ്ടാക്കിയാല്‍ നഷ്ടമുണ്ടാവുക ന്യൂനപക്ഷങ്ങള്‍ക്ക് തന്നെയാവും ,അത് മറക്കാതിരുന്നാല്‍ നന്ന് ...

പലരും പറയുന്നത് എനിക്കിപ്പോഴും മനസ്സിലാകുന്നില്ല..
ആര് തമ്മിലാണിപ്പോള്‍ അകന്നത്... ഏത് സമുദായങ്ങള്‍ തമ്മില്‍..

ചുമ്മാ അകന്നു അകന്നു എന്ന് പ്രസംഗിച്ചത് കൊണ്ട് ആയില്ലല്ലോ...

സ്വാഭാവികമായും യുഡി എഫ്് ഗവണ്‍മെന്റുമായി മാധ്യമം അകന്നിട്ടുണ്ടാകും ..അതിപ്പോള്‍ ആദ്യമല്ലല്ലോ...

പത്ര സ്ഥാപനങ്ങള്‍ക്ക് പിന്നെ ഭരണകൂടത്തെ പ്രേമിച്ച് നടക്കാനൊന്നും പറ്റില്ലല്ലോ...

മുമ്പ് ഇന്ത്യാവിഷന്‍, റിപ്പോര്‍ട്ടര്‍ ചാനലുകള്‍ക്ക് നേരെ ഉണ്ടായതും അത് തന്നെയല്ലേ....

അല്ലേല്‍ പിന്നെ മാധ്യമം ചന്ദ്രികയായിത്തീരണം..

This comment has been removed by the author.

((""ഈയൊരു പ്രശ്നത്തില്‍ പ്രസക്തമല്ലെങ്കിലും ജനങ്ങള്‍ തമ്മില്‍ അകലം കൂട്ടുന്നതില്‍ (മത പരമായ )മാധ്യമം വലിയ പങ്കു വഹിച്ചിട്ടുണ്ട്‌ എന്നതില്‍ സംശയാമില്ല ,കേരളത്തില്‍ പല പ്രശ്നങ്ങളെയും മുന്‍പെങ്ങുമില്ലാത്ത വിധം മതിന്റെ സീലടിച്ചു വിതരണം ചെയ്യാന്‍ മാധ്യമം കാണിച്ച മിടുക്ക് ചില്ലറയൊന്നുമല്ല ,മതപ്രശ്നങ്ങളെ ഉയര്‍ത്തി ചെറിയ കാര്യങ്ങളെ ഊതി വേര്‍പ്പിച്ചു പ്രശ്നമുണ്ടാക്കിയാല്‍ നഷ്ടമുണ്ടാവുക ന്യൂനപക്ഷങ്ങള്‍ക്ക് തന്നെയാവും ,അത് മറക്കാതിരുന്നാല്‍ നന്ന് ...""))അതിനു തുടക്കമിട്ടത് മുഖ്യമന്ത്രിയുടെ ഓഫീസും. അതില്‍ പങ്കു പറ്റുന്നത് സമുദായ സ്നേഹിയായ ലീഗ്. ലീഗ് ഇപ്പോള്‍ വിധേയത്തം വിട്ടു അടിമത്തത്തില്‍.

മനോരമ ഇപ്പോള്‍ ഭൂമി കുലുങ്ങിയാലും അറിയുകേല..

വാരികക്കെതിരെ കേസ് എന്നായിരുന്നു ഇന്നലെ മനോരമന്യൂസില്‍ വന്ന വാര്‍ത്ത..

ഏത് വാരിക ,എന്ത് വാരിക എന്നൊന്നുമില്ല.. ഏതോ ഒര് വാരിക..
അത്ര തന്നെ...

പേര് പറഞ്ഞാല്‍ ഇനി മാധ്യമത്തിന്റെ സര്‍ക്കുലേഷന്‍ എങ്ങാനും കൂടിയാലോ...

വാര്‍ത്തിക്കുന്നേല്‍ ഇങ്ങനെ തന്നെ വേണം..
കണ്ട് പഠിച്ചോ എല്ലാരും..

വിജു വീ നായര്‍ അറിയപ്പെടുന്ന മുതിര്‍ന്ന പത്ര പ്രവര്‍ത്തകനും അറിയപ്പെടുന്ന സെക്യു ലരിസ്റ്റും ആണ്. കുറെ കാലം അദ്ദേഹം 'കലകൌമുദി' വാരികയില്‍ ആയിരുന്നു. അദ്ദേഹത്തിന് ഒരു അന്വേഷണ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിക്കുക എന്നതിലുപരി മറ്റു താല്പര്യങ്ങള്‍ ഉണ്ടാവാന്‍ ഇടയില്ല എന്ന് അദ്ധേഹത്തിന്റെ ലേഖനങ്ങള്‍ പണ്ട് മുതലേ വായിച്ച അനുഭവമുള്ളവര്‍ പറയില്ല.

പിന്നെ ലീഗ് സുഹൃത്തുക്കള്‍ മനസ്സിലാക്കേണ്ട ഒരു കാര്യം വിജുവിന്റെ റിപ്പോര്‍ട്ടില്‍ ഒരിടത്തും ലീഗിനെ അല്ല വിമര്‍ശിക്കുന്നത്. ആഭ്യന്തര വകുപ്പിന്റെ ഒരു കുത്സിത ശ്രമത്തെ പുറത്തു കൊണ്ട് വരികയാണ് ചെയ്തിരിക്കുന്നത്. ഭരണത്തിന്റെ ബലമുള്ള ലീഗുകാര്‍ ആ അധികാരം ഉപയോഗിച്ച് ഒന്ന് ഉറക്കെ കരയുക എങ്കിലും വേണം.

ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ: 258 പേരില്‍ 50 ബിഷപ്മാരും 100 പള്ളിയിലച്ചന്മാരും 50 കന്യാസ്ത്രീകളും തിരുവല്ല, പാല, കോട്ടയം തുടങ്ങിയ മേഖലകളില്‍ നിന്നുള്ള വിവിധ ബിസിനസ് നടത്തുന്ന 25 ക്രിസ്ത്യന്‍ സുഹൃത്തുക്കളും ബാക്കി 33 പേര്‍ വിവിധ മാധ്യമങ്ങളില്‍ ജോലി ചെയ്യുന്ന ഇതര വിഭാഗത്തില്‍ പെട്ടവരാണെന്നും സങ്കല്‍പ്പിക്കുക. ഈ ഭരണം ഇത് പോലെ നില നില്‍ക്കുമോ...?

എഴുതേണ്ടത് പേന കൊണ്ടാണ് തീ കൊള്ളി കൊണ്ടല്ല
വളെടുത്തവന്‍ വാളാല്‍
ഇ-മെയ്ല്‍ ഐഡി നിര്‍മിക്കുമ്പോള്‍ തന്നെ അറിയാം ഇത് ആര്‍ക്കും എവിടെ നിന്നും തുറന്നു നോക്കാന്‍ സാധിക്കുന്ന ഉരുപ്പടിയാണ് പിന്നെ ഇതില്‍ എന്തു അതിശയം !!!!!!!!
പല സ്ഥലത്തും ഇത്തരം നടപടികള്‍ ഉണ്ടായിട്ടുമുണ്ട് എന്നു പറയപ്പെടുന്നു
ന്യൂനപക്ഷ കോംപ്ലെക്സ് കത്തിച്ചു നിര്‍ത്താന്‍ എന്തുണ്ട് എന്നന്വേഷിച്ച് നടക്കുന്നവര്‍ക്ക് കിട്ടുന്ന ചില ആയുധം, അതിലപ്പുറം ഇതിന് വലിയ ആത്മാര്‍ത്തയുണ്ട് എന്നു തോന്നുന്നില്ല........
ഉണ്ടങ്കില്‍ കാര്യങ്ങള്‍ വ്യക്തമായി ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കണം. അല്ലാതെ കത്തിക്കാനല്ല ശ്രമിക്കേണ്ടത്

മാധ്യമത്തിന്നെതിരെ കേസ് വേണ്ട എന്ന് മുഖ്യമന്ത്രി...

അതെന്താടോ വേണ്ടാത്തേ..
മര്യാദക്ക് കേസും നടത്തി, തോറ്റ്് തുന്നം പാടി, നാട്ട്കാരുടെ മുന്നില്‍ നാണം കെട്ടേ ഇവിടെനിന്ന് പോകാവൂ...
ഓരോരുത്തര് വായ വാടകെക്കെടുത്ത് വന്നിരിക്കുകയാ...
(ഇന്നസെന്റ് സ്‌റ്റൈലില്‍)

കേവല വൈകാരിക തലങ്ങളിലേക്ക് വാര്‍ത്തയെ വഴി തിരിച്ചു വിടുക വഴി മാധ്യമം വീണ്ടും അതിന്റെ വഴിത്തിരിവ് ധര്‍മ്മം നിറവേറ്റിയെന്നു പറയാം. സമുദായത്തിന്റെ പേരില്‍ ഊറ്റം കൊള്ളുന്നവരുടെ ഇസ്ലാമികത നമ്മള്‍ തിരൂരിലെ സര്‍ക്കസിലൂടെ അളന്നതാണല്ലോ...സമുദായ സംഘടനകളുടെ അരമന രഹസ്യങ്ങള്‍ ചാരപ്പണിയിലൂടെ ചോര്തെടുക്കുന്നവര്‍ ചിക്കിയും, ചികഞ്ഞുമെടുത്തു വാര്‍ത്തയും, പരംപരയും ഉണ്ടാക്കും, അവര്‍ക്കാണിപ്പോള്‍ ഈ മെയില്‍ ചോര്‍ത്തിയതില്‍ അരിശം...

വലിയ വിഷയങ്ങള്‍ വളരെ ചെറിയ വാക്കുകളില്‍ രസകരമായി അവതരിപ്പിക്കുന്ന മക്ബൂല്‍
ഈ വിഷയവും അങ്ങ് വളരെ നല്ല രൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നു
ആശംസകള്‍

Post a Comment