കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Tuesday, January 17, 2012

അത്‌കൊണ്ട് എഴുപത്കളിലെ പ്രണയം ഉദാത്തമാകുന്നു(കോപ്പാണ്)"അല്ല, എന്താ ഇങ്ങനെ വിഷണ്ണനായിരിക്കുന്നത്?
"വിഷണ്ണിക്കാനാണോ കാരണങ്ങളില്ലാത്തത്..
എഴുപത്കള്‍ക്ക് ശേഷം ഒരു ക്ഷുബ്ധയൗവനം വന്നിട്ടുണ്ടോ ഇവിടെ...

കള്ളും കഞ്ചാവും ഭേസി പൂസായി ,നാട്ട്കാരെ കൊണ്ട് പറയിപ്പിച്ചിരുന്ന ആ ഉന്‍മാദ സുന്ദരകാലം...
ഹൊ..ഓര്‍ക്കുമ്പോള്‍ കുളിര്‍മ കോരുന്നു...

പുവര്‍ ഫെല്ലോസ്.. നിങ്ങള്‍ക്കിതൊന്നും തിരിയില്ല..
തിരിയണമെങ്കില്‍ അല്‍പ്പം സെന്‍സ് വേണം ..ഒര്മാതിരി വൃത്തികെട്ട സെന്‍സ്..
(അന്നത്തെ യൗവനമാണ് ഇന്നത്തെ കിഴവന്‍മാര്‍.., സകല വേണ്ടാതീനങ്ങള്‍ക്കും ചരട് വലിക്കുന്നവര്‍.. അഴിമതിയും കുംഭകോണവും.. വേണ്ട. ഞാനൊന്നും പറയുന്നില്ല)

ദിപ്പോ നോക്ക്
പിടി ഉഷക്ക് ശേഷം നല്ലൊരു ഓട്ടക്കാരിയുണ്ടോ..ആര്‍ക്കും ഓടാനും ചാടാനുമൊന്നും തീരെ താല്‍പ്പര്യമില്ലാതെ വന്നിരിക്കുന്നു..
പുതിയ പിള്ളേരെല്ലാം പഠിച്ച് മിടുക്കരാവാന്‍ പോവ്വ്വാ..
കലികാലം എന്നല്ലാതെ എന്ത് പറയാന്‍...
ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും ഓടി വിപ്ലവം കൊണ്ട് വന്നാല്‍ എന്താ ഇവന്‍മാര്‍ക്ക് ..

യേശുദാസിന് ശേഷം നല്ലൊരു പാട്ടുകാരനുണ്ടോ..
(കാതുകള്‍ക്കടപ്പ് വീണ് എഴുപത്കളിലെ ഇടത്പക്ഷ ഊളത്തരങ്ങളില്‍ ആമഗ്നരായവരോട്‌ എന്ത് പറയാന്‍)

പഫൂ... ഇന്നെന്തൂട്ട് പ്രണയം. ചുമ്മാ ചാറ്റിംഗും ചീറ്റിംഗും എന്നല്ലാതെ....

മക്കളേ.. ബണ്ട് ബണ്ടായിരുന്നു പ്രണയം..
ഉളുപ്പില്ലാതെ .., പെമ്പിള്ളേരെ വായില്‍ നോക്കി സ്‌കൂള്‍ വരാന്തയിലങ്ങിനെ നില്‍ക്കും... ലൗ ലെറ്റര്‍ കൊടുക്കും .., നാട്ടുകാരുടെ കയ്യില്‍നിന്ന് തല്ല് മേടിക്കും.. ദേഹത്ത് നിന്ന് രക്തം കിനിയും...

ത്യാഗം സഹിക്കാതെ എന്തൂട്ട് വിപ്ലവം...
(ചിലരൊക്കെ പറഞ്ഞ് പറഞ്ഞ് ഈ വിപ്ലവം എന്ന വാക്കിന് അര്‍ഥമാറ്റങ്ങള്‍ വന്നിരിക്കുന്നു കെട്ടോ)

NB:
എഴുപത്കളിലെ സംസ്‌കാരം എത്ര ഉദാത്തവും ഉത്തുംഗവുമായിരുന്നു..
ഓര്‍ക്കുമ്പോള്‍ അവര്‍ക്കിട്ട് പത്ത് പെട പെടക്കാന്‍ തോന്നുന്നു..

എഴുപത്കളിലെ ക്ഷുബ്ധയൗവനത്തിന്റെ ഫോട്ടോ ഫ്രെയിമിട്ട് പൂമാലയും ചാര്‍ത്തി ഒര് മെഴുക് തിരിയും കത്തി്ച്ച് വെച്ച് ഒന്ന് ഗമണ്ടനായി പൂജിക്കുക തന്നെ...
ദല്ലാതെ ദിവന് തൃപ്തി വരില്ല മക്കളേ തൃപ്തി വരില്ല..

18 comments:

അന്നത്തെ യൗവനമാണ് ഇന്നത്തെ കിഴവന്‍മാര്‍.., സകല വേണ്ടാതീനങ്ങള്‍ക്കും ചരട് വലിക്കുന്നവര്‍.. അഴിമതിയും കുംഭകോണവും.. വേണ്ട. ഞാനൊന്നും പറയുന്നില്ല)..ha ha ha

"എഴുപത്കളിലെ ക്ഷുബ്ധയൗവനത്തിന്റെ ഫോട്ടോ ഫ്രെയിമിട്ട് പൂമാലയും ചാര്‍ത്തി ഒര് മെഴുക് തിരിയും കത്തി്ച്ച് വെച്ച് ഒന്ന് ഗമണ്ടനായി പൂജിക്കുക തന്നെ..."
രസായി ട്ടോ...


! വെറുമെഴുത്ത് !

എന്റെ ബാല്യം..അതാണ് ബാല്യം..എന്റെ കൌമാരം..അതാണു കൌമാരം..എന്റെ യൌവ്വനം..അതാണ് യൌവ്വനം..

Ente oru cheriya doubt,ndha e "uthungam" ???? ndhayalum jadalokathile puthiya prayogangal rasamaitund!!!

@ഷാനി
ഉത്തുംഗം എന്നാല്‍ ഉന്നതം എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്..

പിന്നെ മലയാല ഭാഷാ വിദഗ്ദനല്ലാത്തത് കൊണ്ട് തെറ്റ്കള്‍ വരാം .. തിരുത്തണേ...

അപ്പോള്‍ വന്ന് കണ്ടവര്‍ക്കെക്കെയും താങ്ക്‌സ് കെട്ടോ...

ഇന്നും ഉണ്ടെടോ നല്ല പ്രണയം ചാറ്റിലൂടെ കണ്ട പെണ്ണിനെ പ്രേമിച്ചു സൈബര്‍ അടിച്ചു തുണിയുരിഞ്ഞ വീഡിയോ അത്മാര്തത്യോടെ പലയിടത്തും ഷെയര്‍ ചെയ്യലും ബ്ലൂട്ടൂത്ത് വിടലും ഒക്കെ യുള്ള പ്രണയം ഹഹഹഹ

ഒന്നും കാലത്തിന്റെ പ്രശ്‌നമല്ല... വ്യക്തികളുടെ പ്രശ്‌നങ്ങളല്ലേ എല്ലാം...

ഒരു കലത്തെ അങ്ങ് ഉദാത്ത വല്‍ക്കരിക്കുമ്പോള്‍ മിണ്ടാതിരിക്കാന്‍ പറ്റുമോ കൊമ്പന്‍ സാറേ...

അല്ലെങ്കിലും കൊമ്പന് എഴുപത്കളിലെ ലെവന്‍മാരോട് ഒര് സോഫ്റ്റ് മനോഭാവമുണ്ട്.. ആ ശരിയാക്കിത്തരാം..

സന്ദര്‍ശനത്തിന് ഒര് ഗമണ്ടന്‍ താങ്ക്‌സ്...

കലികാലം എന്നല്ലാണ്ട് എന്താ പറയാ ? പ്രണയത്തിനു ചുറ്റി ക്കളിക്കാന്‍ മരം വേണ്ടാതയിട്ടു കാലം കുറെ ആയി അതിനു ശേഷം ഒളികാമറ വന്നു പ്രണയത്തെ വിപ്ലവകരമായ സൈബര്‍ ലോകത്തെത്തിച്ചു ഇക്കിളിപ്പെടുത്താന്‍ തുടങ്ങി. ഇതില്‍കൂടുതല്‍ വിപ്ലവം ഇനിയും വേണോ ?

അത്‌കൊണ്ട് എഴുപത്കളിലെ പ്രണയം ഉദാത്തമാകുന്നു(കോപ്പാണ്)ha ha..

(ചിലരൊക്കെ പറഞ്ഞ് പറഞ്ഞ് ഈ വിപ്ലവം എന്ന വാക്കിന് അര്‍ഥമാറ്റങ്ങള്‍ വന്നിരിക്കുന്നു കെട്ടോ)
athenthanavo?? :D

എഴ്പതുകളിലെ കാര്യം പറയുമ്പോള്‍ എഴുപതുകളിലെ കാര്യം പറയണം ,അല്ലാതെ ഇടതുപക്ഷത്തിന്റെ നെഞ്ചത്തോട്ട് കേരുന്നതെന്തിനു ?ഞാനങ്ങോട്ടു വരണോ ?മഖ്‌ബൂ ,നല്ല പോസ്റ്റ്‌

@സിയാഫ്ക്ക
എഴുപത്കളിലെ യൗവനത്തെ ആഘോഷിക്കുന്നത് ഇടത്പക്ഷമായത് കൊണ്ട് പിന്നെ അവരുടെ നെഞ്ചത്തേക്ക് തന്നെയല്ലേ കയറേണ്ടത്...

ഇടത്പക്ഷ ബുജികളാണ് നിരന്തരം അതേപറ്റി പ്രസംഗിക്കുന്നത്..

ഫോര്‍ എക്‌സാംബിള്‍.. മാധ്യമം പുതുവര്‍ഷ പതിപ്പൊന്ന് വായിക്കൂ...

രണ്ടായിരത്തി പത്തിലെ പ്രണയമായിരുന്നു പ്രണയം എന്ന് പറയാന്‍ മഖ്‌ബൂനു ഇനി എത്രനാള്‍ ജീവിക്കണം?

നമ്മള്‍ കുറേ ജിവിക്കണം എന്ന് വെച്ചാലും എഴുപത്കളിലെ ബുജികള്‍ സമ്മതിക്കും എന്ന് തോന്നുന്നില്ല...

നാരദന്‍ മഹര്‍ഷി എന്റെ കൂടെ നില്‍ക്കണേ .. കൈലാസത്തിലേക്കെന്നും പറഞ്ഞ് അന്നേരം പൊയ്ക്കളയരുത്..

എഴുപത്കളിലെ ക്ഷുബ്ധയൗവനത്തിന്റെ ഫോട്ടോ ഫ്രെയിമിട്ട് പൂമാലയും ചാര്‍ത്തി ഒര് മെഴുക് തിരിയും കത്തി്ച്ച് വെച്ച് ഒന്ന് ഗമണ്ടനായി പൂജിക്കുക തന്നെ...
ദല്ലാതെ ദിവന് തൃപ്തി വരില്ല മക്കളേ തൃപ്തി വരില്ല.. ...

ഇന്നത്തെ പരമനാറികളും എഴുപത്കളിലെ ക്ഷുബ്ധയൗവനത്തിന്റെ ആളുകളാണെന്നത് വലിയൊരു സത്യം.

എന്റെ മഖ്ബൂലെ നൂറ്റി ഇരുപത്തഞ്ച് ലൈക്ക്

ഈ പോസ്റ്റിലെ വാക്കുകൾ വായിച്ചിട്ടെനിക്കടങ്ങാൻ വയ്യേ....! സംഭവമായിട്ടുണ്ട് ട്ടോ. ഇങ്ങനെ തുരുതുരാ വിഷയങ്ങൾ ഉണ്ടാവുന്നല്ലോ ? അതും സാധാരണ മനസ്സിലൂടെ ഓടിനടക്കുന്നവ. അപാരം ട്ടോീ വിഷയ വൈവിധ്യം. ആശംസകൾ.

നര്‍മം നിറഞ്ഞ വാക്കിലൂടെ നല്ല സന്ദേശങ്ങള്‍ നല്കുന്ന എഴുത്തുകാരന് ആശംസകള്‍

ഹി. ഹി.. എന്തിനാ എഴുപതുകളിലെ യുവതയുടെ നെഞ്ചത്ത് കയറുന്നത്??? ഏതു തലമുറക്കും പുതിയ തലമുറയോട് അലറ്ജിയായിരിക്കും..

Post a Comment