കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Thursday, January 5, 2012

കൂഷ്മാണ്ഡങ്ങള്‍.. എന്റെ കയ്യില്‍ കിട്ടിയാല്‍ ഞാന്‍ നല്ല പെട കൊടുക്കും


പാതിരാ നേരം..
ഞാനും കൂട്ടാരന്‍ ബന്നയും ഒടുക്കത്തെ കത്തിയില്‍ ..
കത്തിയെന്ന് പറഞ്ഞാല്‍ ലൊടുക്ക് കത്തിയൊന്നുമല്ല..,
ഒരൊന്നൊന്നര ഈര്‍ച്ചവാള്‍ തന്നെ..

സൈദ്ധാന്തിക പരിപ്രേക്ഷ്യത്തിലൊക്കെ കാര്യങ്ങളെ വ്യവഹരിച്ച് ഞാനങ്ങ് വശം കെട്ടു..
അമേരിക്ക, ബ്രിട്ടന്‍, ചെക്കോസ്ലാവാക്യ........

അന്നേരം ബന്നയുടെ മൊബൈല്‍ റിംഗ് ചെയ്തു..
വൈ ദിസ് കൊലവെറി...... ഡി

പാതിരാ നേരത്തൊക്കെ ഇതേത് കോപ്പനാണ്..
അവന്റെ നാവില്‍ കൊടുങ്ങല്ലൂര്‍ ഭരണി..

ഹലോ..
റാംജി റൗ സ്പീക്കിംഗ്..
എന്റെ ജ്യേഷ്ടന്റെ മോള്‍ ന്ിന്റെ ഫ്രണ്ടിന്റെ ഒപ്പം ഒളിച്ചോടി..
മോനേ ദിനേശാ നീയറിയാതെ ഇത്തരം ഒരു പണിയും നടക്കുകേല എന്നറിയാം..
പറ ., എവിടേയാ നീയവരെ ഒളിപ്പിച്ച് വെച്ചത്..
(പോയ പെണ്‍കുട്ടിയുടേയും ആണ്‍കുട്ടിയുടേയും പേരൊന്നും ഞാന്‍ പറയുന്നില്ല., മോശല്ലേ)

ബന്ന ഒന്ന് കിടുങ്ങി..
മനസാ വാചാ കര്‍മണാ.. ചേട്ടാ ഞാനൊന്നും
അറിഞ്ഞിട്ടില്ല..
വേണേല്‍ ഇവിടെ വന്ന് സെര്‍ച്ചിക്കോ...

---------------------------------------

സത്യത്തില്‍ ഈ പിള്ളേര്‍ക്കിതെന്താണ്...
ചുമ്മാതൊരു ഹരത്തിനങ്ങ് എങ്ങോട്ടെന്നില്ലാതെ ചാടിപ്പോവ്വ്വാ..

ഛായ്...
ഇത്രയും കാലം പൂവേ തേനേ എന്നൊക്കെ പറഞ്ഞ് വളര്‍ത്തിയ ഉമ്മ , ഉപ്പ , ബന്ധുമിത്രാധികള്‍ ഇവരെയൊക്കെ നാണം കെടുത്തി.......

സിനിമയല്ല ജീവിതം എന്ന് ഇവര്‍ക്കിതറിയാഞ്ഞിട്ടാണോ..

കൂഷ്മാണ്ഡങ്ങള്‍.. എന്റെ കയ്യില്‍ കിട്ടിയാല്‍ ഞാന്‍ നല്ല പെട കൊടുക്കും നോക്കിക്കോ...

NB:
എന്തോ ഒന്നിന്റെ നിരാശയിലാണ് ഞാനിങ്ങനെയൊക്കെ എഴുതുന്നത് എന്ന് എന്റെ ചില ഫ്രണ്ട്‌സുകള്‍ പ്രചരിപ്പിക്കുന്നുണ്ട്..

അതൊക്കെ തീര്‍ത്തും വാസ്തവാ വിരുദ്ധമാണെന്ന് ഇതിനാല്‍ ഞാന്‍ അറിയിച്ച് കൊള്ളുന്നു..

6 comments:

കൗമാരത്തിലല്ലെ അധികവും ഒളിച്ചോട്ടങ്ങള്‍...പ്രണയം തലക്ക് പിടിക്കുംമ്പൊ വീട്ടുകാരെ ഒന്നും ഓര്‍ക്കൂല്ല,,...വീട്ടിനടുത്ത് ഈയ്യിടെ ഒരു ഒളിച്ചോട്ടമുണ്ടായി. രണ്ട് മക്കളുടെ അമ്മ ഒരു കുട്ടിയുടെ അച്ഛനാവാന്‍ പോകുന്ന ആള്‍ടെ കൂടെ ഒളിച്ചോടി...അച്ഛനും അമ്മക്കും ബന്ധുക്കള്‍ക്കും പുറമെ ഭര്‍ത്താവിനും ഭാര്യക്കും മക്കള്‍ക്കും വരെ അപമാനമുണ്ടാക്കുന്ന രീതിയില്‍...!! തല്ലുന്നെങ്കില്‍ ഇവരെ പോലുള്ളോരെ തല്ലണേ..
{അപ്പൊ നിരാശയിലൊന്നുമല്ല എഴുതിയത് എന്ന് വിശ്വസിച്ചു കേട്ടൊ...}

അവരുടെ ഇഷ്ടത്തെ അംഗീകരിക്കാന്‍ തയ്യാറായാല്‍ ഈ ഒളിച്ചോട്ടങ്ങള്‍ ഒന്നുമുണ്ടാവില്ലല്ലോ..?

കത്തീം ഈര്‍ച്ച വാളും ഒക്കെയായി സമയം കളയാതെ ഒളിച്ചോടാന്‍ ആരെയെങ്കിലും കിട്ടുമോ എന്നൊന്ന് നോക്കെന്റെ മഖ്‌ബൂ.....

ഓന്തോടിയാല്‍ എത്ര വരെ ഓടും നാരദന്‍ സാറേ..

ഹെന്തായാലും നല്ല ഉപദേശം..

Post a Comment