കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Tuesday, January 3, 2012

അക്കസ്സേട്ടാ ., അമ്പട്ടന്‍ പാര


മോഹന്‍ലാലിന്റെ ചില സമീപകാല ചവറ് സിനിമകള്‍ കാണുമ്പോള്‍ വല്ലാത്ത സങ്കടം വരും ..

താടിക്ക് കയ്യും കൊടുത്ത് ഞാനങ്ങനെ കുന്തിച്ചിരിക്കും..
സങ്കടം സഹിക്കവയ്യാതെ പൊട്ടിക്കരയും..

കണ്ണീര്‍ ധാരധാരയായി ദങ്ങനെ അറബിക്കടലിലേക്ക്..


എന്നാ പറ്റി ഈ ലാലേട്ടന്..

എത്ര ഗമണ്ടന്‍ സിനിമകള്‍ ചെയ്ത പയ്യനായിരുന്നു..(?)

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് , 1992ല്‍ സംഗീത് ശിവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത .യോദ്ധ എന്ന സിനിമയൊക്കെ വല്ലാത്തൊരു മാനസികാവസ്ഥയോടെയാണ് കണ്ട് തീര്‍ത്തത്..

എത്രയോ ദിനങ്ങള്‍ ആ കഥാപാത്രങ്ങളൊക്കെ മനസ്സിലുടക്കി നിന്നു..

യോദ്ധയെ പറ്റി ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണമുണ്ട്..

അതില്‍ അക്കസ്സോട്ടാ എന്ന നിഷ്‌കളങ്ക വിളിയോടെ നമ്മുടെയൊക്കെ ഉള്ളകം കീഴടക്കിയ മൊട്ടത്തലയന്‍ ലാമാ പയ്യന്‍ റിമ്പോച്ചെ ( ശരിക്കും പേര് സിദ്ധാര്‍ഥ)...
ദേ വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്നു
ചങ്ങാതിക്കിപ്പോള്‍ കാഠ്മണ്ഡുവില്‍ ഒരു ദൃശ്യമാധ്യമത്തിലാണ് ജ്യോലി..

ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഇടവപ്പാതി എന്ന ചിത്രത്തിലാണ് സിദ്ധാര്‍ഥ പ്രധാനകഥാപാത്രമായി വരുന്നത്..
നോ മാന്‍സ് ലാന്‍ഡ് എന്ന പേരില്‍ ഇംഗ്ലീഷിലും ഈ സിനിമയെത്തും..


NB:
നിങ്ങളെ പട്ടിണിക്കിട്ട് കൊല്ലും എന്നായിരുന്നു തമിഴ്‌നാടിന്റെ ഭീഷണി...
എന്നിട്ട്‌
പഴം പച്ചക്കറികള്‍ക്ക് വിലക്കേര്‍പ്പെടുത്തി..

നമ്മളുണ്ടോ കുലുങ്ങുന്നു..കര്‍ണാടകാ, മഹാരാഷ്ട്രാ എന്നിവിടങ്ങളില്‍ നിന്നങ്ങ് വേണ്ടതെല്ലാം വരുത്തിച്ചു..

തമിഴ്‌നാട്ടില്‍ ഇപ്പോഴതെല്ലാം ചീഞ്ഞ് തുടങ്ങി എന്നതാണ് ലേറ്റസ്റ്റ് ന്യൂസ്..
തോന്ന്യാസങ്ങള്‍ക്ക് അതിന്റേതായ ഫലം ലഭിക്കാതെ പിന്നെ...

വികാരമല്ല, വിവേകമാണ് നാട് നയിക്കേണ്ടത്‌

7 comments:

മഖ്ബൂല് പ്രണയം കണ്ടില്ല അല്ലേ ? കണ്ടാല് ഈ അഭിപ്രായം മാറ്റും

വികാരമല്ല, വിവേകമാണ് നാട് നയിക്കേണ്ടത്‌
ആശംസകള്‍

എല്ലാത്തിനും ഒരു കാലമുണ്ട് ദാസാ..

പ്രണയം കണ്ടില്ല ജലീല്‍...

സിനിമ കിട്ടാന്‍ പ്പൊ ച്ചിരി ബുദ്ധിമുട്ടുണ്ടേ..
കാരണം പറയേണ്ടല്ലോ...

അയിന് ഇജ്ജ്‌ ഓന്റെ സില്‍മ കാണണ്ട.

Post a Comment