കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Monday, January 2, 2012

സന്തോഷസന്താപ വേളകളില്‍ ബ്രേക്ക് ഡാന്‍സിന്റെ പ്രാധാന്യം


ചിലതൊക്കെ പറയാതെ വയ്യ കൂട്ടരേ ..
ഇതൊക്കെ പറഞ്ഞില്ലേല്‍ ഇച്ചങ്ങാതീടെ കലിപ്പ് തീരുല്ലാ...
അത്‌കൊണ്ട് ചോദിക്കാണ്..
ഉത്തരം നാവില്‍ തരിക്കുന്നവരൊക്കെ ജസ്‌റ്റൊന്ന് കൈ പൊന്തിക്കണേ..

മൈ ഡൗട്ടീസ്.....

സങ്കടം സന്തോഷം .., ഇത്യാദി വികാരങ്ങളൊക്കെ മനുഷ്യ സഹജമാണല്ലോ..
സ്വാഭാവികമായും മനുഷ്യനെ പറയുന്ന കലയാണല്ലോ സിനിമ, അത്‌കൊണ്ട് മനുഷ്യന്റെ സുഖദു:ഖങ്ങള്‍ അതില്‍ തീര്‍ച്ചയായും വരും ..
ചലച്ചിത്ര പ്രവര്‍ത്തകര്‍ അത്യാദികള്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്യും ..

ബട്ട് .. അതല്ല പ്രശ്‌നം ..
നായകനോ നായികക്കോ വല്ല സന്തോഷവും വന്നെന്ന് വെക്ക് ..
ഉടനെ രണ്ടും കൂടി ഒടുക്കത്തെ ഡാന്‍സാണ്..
കൂട്ടിന് പെട്ടെന്ന് എവിടെ നിന്നോ മുളച്ച് വന്ന കുറേ സഹ ഡാന്‍സുകാരും ..
ഇപ്പോള്‍ സങ്കടം വന്നാലും ഡാന്‍സോട് ഡാന്‍സാണ്...
............................
ഭക്തിഗാനങ്ങള്‍ക്കൊക്കെ ദൈവത്തെ വരെ ഡാന്‍സ് ചെയ്യിപ്പിക്കാനുള്ള പവറുണ്ട്..

ഹൊ.. ഡാന്‍സായ നമഹ...


സന്തോഷസന്താപ വേളകളില്‍ ഡാന്‍സ് ചെയ്‌തേ പറ്റു എന്നൊരു പൊതുബോധം അങ്ങിനെ സംജാതമാവുന്നു,...

ദൈവമേ ., ഡാന്‍സാനൊന്നും ഈ പാവത്താന് അറിയുകേല..
അത് കൊണ്ട് സന്തോഷിക്കാനോ സങ്കടിക്കാനോ പാടില്ല എന്നുണ്ടോ...
നിങ്ങള്‍ തന്നെ പറ..എന്തോ ചെയ്യും ഞാന്‍..

മമ്മുക്ക വരെ ഡാന്‍സും മറ്റും പഠിച്ച സ്ഥിതിക്ക് ഞാനും ഒന്ന് ട്രൈ ചെയ്യട്ടെ...

NB:
ട്രാഫിക്ക്, മേല്‍വിലാസം , സാള്‍ട്ട് ആന്റ് പെപ്പര്‍,ബ്യുട്ടിഫുള്‍..
തുടങ്ങിയ ചിത്രങ്ങള്‍ മലയാള സിനിമയില്‍ വലിയൊരു ഗതിമാറ്റത്തിന തുടക്കം കുറിച്ചിരിക്കുന്നു..
മാറ്റത്തോടൊപ്പം സഞ്ചരിക്കുന്ന പുതു തലമുറക്ക് എന്റെ ബിഗ് സല്യൂട്ട്...

8 comments:

ഡാൻസും പാട്ടും ഇന്ത്യൻ സിനിമകളുടെ സ്വന്തം. മൂന്ന് മണിക്കൂർ ഇതൊക്കെ ഇരുന്നുകാണാൻ ആളുകളെ കിട്ടുന്നുണ്ടല്ലൊ..

ഇന്ത്യന്‍ സിനിമയുടെ ഒരു പ്രത്യേകതയാണ് പാട്ടും കൂത്തും ,കുറെ പേര്‍ക്ക് ജീവിത മാര്‍ഗം ,പിന്നെ തനിമയാര്‍ന്ന ഒരു കലാരൂപം ,എല്ലാത്തിനും പടിഞ്ഞാറോട്ട് നോക്കണോ ?

പാട്ടായ നമഹ: ഹി ഹൂം ഹെ.. :)

ഭക്തിഗാനങ്ങള്‍ക്കൊക്കെ ദൈവത്തെ വരെ ഡാന്‍സ് ചെയ്യിപ്പിക്കാനുള്ള പവറുണ്ട്..
=
ഹഹ കലക്കീക്ക്ണ് ട്ടോ..

ബഷീര്‍ക്കാ വെയ്റ്റ് ചെയ്‌തോ..

ഒരൊന്നൊന്നര ഡാന്‍സ് എന്റെ വക..

എനിക്കെന്താ ഇതൊന്നും പറ്റ്‌കേലേ...

ട്രാഫിക്ക്, മേല്‍വിലാസം , സാള്‍ട്ട് ആന്റ് പെപ്പര്‍,ബ്യുട്ടിഫുള്‍..
തുടങ്ങിയ ചിത്രങ്ങള്‍ മലയാള സിനിമയില്‍ വലിയൊരു ഗതിമാറ്റത്തിന തുടക്കം കുറിച്ചിരിക്കുന്നു..
മാറ്റത്തോടൊപ്പം സഞ്ചരിക്കുന്ന പുതു തലമുറക്ക് എന്റെ ബിഗ് സല്യൂട്ട്...

ങ്ങളെന്തൊക്ക്യാ ച്ചാ പറഞ്ഞോളൂം. ഞാനതൊന്നും ശ്രദ്ധിക്കൂലാ. എന്തൂട്ടിനാ പടിഞ്ഞറോട്ട് നോക്കുന്നേ എല്ലാതിനും ? നമ്മൾ പാട്ടും കൂത്തും ഡാൻസുമുള്ള ആ കലയെ ഇഷ്ടപ്പെടുന്നു,അത് കണ്ട് ആനന്ദിക്കുന്നു,പിന്നെന്താ ? എനിക്കീ വിമർശനത്തോട് യോജിപ്പില്ല. ആശംസകൾ.

രണ്ടര മൂന്ന് മണിക്കൂര്‍ കാശു കൊടുത്ത് തീയേറ്ററില്‍ ഇരിക്കുന്ന പ്രേക്ഷകനെ എങ്ങിനെയെങ്കിലും സന്തോഷിപ്പിക്കുക. അത്രേയുള്ളൂ ഈ സന്തോഷ ഡാന്‍സ് കൊണ്ടുള്ള ലക്‌ഷ്യം. ഈ കലാപരിപാടികള്‍ ഇന്ത്യന്‍ സിനിമയില്‍ മാത്രമേ കാര്യമായിട്ടുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്.

Post a Comment