കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Monday, January 30, 2012

മനുഷ്യന് ഒരു ആമുഖം ഉള്ളുലക്കുന്ന രചനാവൈഭവം


സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം എന്ന നോവല്‍ ഇപ്പോള്‍ വായിച്ച് വെച്ചതേയുള്ളൂ..
എന്തെഴുതിയാണ് ഞാന്‍ എഴുത്തുകാരനെ അഭിനന്ദിക്കുക.
സത്യം എനിക്ക് വാക്കുകളില്ല..

ചരിത്രത്തില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന രചനാ നിര്‍മ്മിതി..
ഉള്ളുലക്കുന്ന ഇത്തരം രചനാവൈഭവങ്ങള്‍ വളരെ കുറച്ചേ കണ്ടിട്ടുള്ളൂ..

ഒവി വിജയന്റെ ധര്‍മ്മപുരാണം.. എന്‍പിയുടെ ഹിരണ്യ കശിപു,ആനന്ദിന്റെ ഗോവര്‍ധന്റെ യാത്രകള്‍.. എം സുകുമാരന്റെ കഥകള്‍, ........

അങ്ങനെ ചിന്തയുടെ ,ധിഷണയുടെ ഏഴാകാശങ്ങളിലേക്കെന്നെ വലിച്ചിട്ട രചനകള്‍ ചുരുക്കം..
ഇതാ ഈ നോവല്‍ കൂടി എന്റെ ഉള്ളകങ്ങളില്‍ കയറി ഇരിപ്പുറപ്പിച്ചിരിക്കുന്നു..
ഇതിലെ കഥയോ കണ്ടന്റോ പറയാന്‍ വയ്യെനിക്ക്..
കഴിയില്ല എന്നതാണ് സത്യം..
വായനയേക്കാള്‍ ഇതൊരു അനുഭവമാണ്.
അനുഭവിച്ച് മാത്രം അറിയേണ്ടുന്ന ഒന്ന്....

അല്ലേല്‍ ഇങ്ങനെ പറയാം .. മനുഷ്യന് ഒരു ആമുഖമാണ് ഈ നോവല്‍...

NB:
*പഠനത്തിനും ജോലി തേടലിനും വിവാഹത്തിനും വീട്‌കെട്ടലിനുമപ്പുറത്ത് മറ്റൊന്നും ചെയ്യാനില്ലാത്ത ഒരു പുരുഷായുസ്സില്‍ കുടുങ്ങി .......

* സാമി, ഞാനേ കൊറേ കാലം ജീവിച്ചു..കൊറേ കൊയ്യിച്ചു, കൊറേ മെതിച്ചളന്നു.., കൊറേ തിന്നു..സന്തതികളും അവരുടെ സന്തതികളുമായിട്ട് കൊറേ പേരെ കണ്ടു.., കൊറേ ജനനോം കൊറേ മരണോം കണ്ടു.. പത്തെണ്‍്പത വയസ്സായി .. ഇപ്പോ എന്തോ ഒരിത്...

*ചെറുതെങ്കിലും മഹത്തായ ബാല്യമെന്ന പദവിയില്‍ നിന്ന് ഓരോ ജീവിക്കും മുതിര്‍ന്നേ മതിയാകൂ.. സ്ഥാനക്കയറ്റം കിട്ടുന്തോറും സ്വയമൊരു താഴ്ത്തിക്കെട്ടല്‍ അനുഭവപ്പെടുന്ന ഒരേയൊരു ഉദ്യോഗമേയുള്ളൂ.. ജീവിതം..

*അഛന്‍മാര്‍ സങ്കല്‍പ്പിക്കുക പോലും ചെയ്തിട്ടില്ലാത്ത വസ്തുക്കള്‍ മക്കള്‍ സുഗമമായി കൈകാര്യം ചെയ്ത് തുടങ്ങിയ വര്‍ഷങ്ങളിലായിരുന്നു അയാളുടെ കൗമാരവും യൗവ്വനവും..
തെങ്ങുകള്‍ സൗകര്യമായി വീഴ്ത്തിക്കൊടുത്ത വെള്ളയ്ക്കകളില്‍ ഈര്‍ക്കിലി കയറ്റിയുണ്ടാക്കിയ കളിപ്പാട്ടങ്ങള്‍ കുട്ടിക്കാലത്തെ സന്തോഷിപ്പിച്ച അവസാനത്തെ തലമുറയും അയാളുടേതായിരുന്നു..

----- മനുഷ്യന് ഒരു ആമുഖം -----

Friday, January 27, 2012

ദൈവ്വേ ഈ ബ്ലഡി ഇന്‍ഡ്യന്‍സ് ഇംഗ്ലീഷും കൊണ്ടേ പോകൂ..


അല്ലെങ്കിലേ സായിപ്പന്‍മാര്‍ക്ക് ശനിദശയാണ്..
വാള്‍സ്ട്രീറ്റില്‍ കുറേ ലവന്‍മാര്‍ കൊടിയും പിടിച്ച് ഇങ്കിലാബ് വിളിക്കുന്നുണ്ട്.

കേരളത്തില്‍ ടൂറാന്‍ വന്നവന്‍മാരാണ് ഈ കൊടി പിടിക്കുന്നശീലം ലത്കളെ പഠിപ്പിച്ചതെന്നാണ് കേട്ടുകേള്‍വി..

ഇപ്പൊ ഈ ബ്ലഡി ഇന്‍ഡ്യന്‍സ് ഭാഷയേയും തൊട്ട് കളിക്ക്വാന്ന് വെച്ചാല്‍ ..

ഒരു ഭാഷ പ്രചരിക്കുന്നു എന്ന് വെച്ചാല്‍ ആ സംസ്‌കാരം പ്രചരിക്കുന്നു എന്ന് തന്നെയാണര്‍ഥം..
അപ്പോള്‍ സംസ്‌ക്കാരത്തെ തന്നെയാണ് ആരൊക്കെയോ നോട്ടമിടുന്നത്..

കുറേ റിയാലിറ്റി ലവളുമാര്‍ ഒരുമാതിരി ലൊടുക്ക് ഭാഷ നിര്‍മിച്ചിരുന്നു മുമ്പ്..

മംഗ്ലീഷ് എന്ന് വിളിക്കും ..

മലയാളത്തെ നശിപ്പിക്കുന്നു ഇത് എന്ന് കുറേ ഭാഷാസ്‌നേഹികള്‍ അന്ന് കലിതുള്ളി..
എനിക്കന്നേ തോന്നിയത്‌ ലിതുകള്‍ നശിപ്പിക്കുന്നത് ഇംഗ്ലീഷിനെയാണെന്നാണ്..

ഇപ്പൊ അനിരുദ്ധ് രവിചന്ദര്‍ സംഗീതം ചെയ്ത് ധനുഷും ശ്രുതിഹാസനും
ചേര്‍ന്ന് പാടിയ കൊലവെറി പാട്ടും സൈം പണിയാണ് ചെയ്ത് കൊണ്ടിരിക്കുന്നത്..

ഐ ആം ഗോയ്‌ങ്ങേ.. യുവര്‍ നൈമീസെ... യു ഡു നവ്വ്...

ഈ തംഗ്ലീഷ് ഇംഗ്ലീഷിനേയും കൊണ്ടേ പോകൂ..

ബിബിസി ഇംഗ്ലീഷ് സംസാരിച്ചിരുന്നവര്‍ പോലും മൊത്തത്തില്‍ കരണം മറിഞ്ഞിട്ടുണ്ട്...

കഷ്ടപ്പെട്ട് പഠിച്ച ഫൊണറ്റിക്‌സെല്ലാം ഞാന്‍ എവിടെ കൊണ്ട് പോയി പയറ്റും ദൈവ്വേ..

Wednesday, January 25, 2012

ആഹാ അത്രക്കായൊ നീയാരെടാ തിലകന്റെ പേരക്കുട്ടിയോ.


എന്തെടാ ചെക്കാ നീ ക്രിക്കറ്റ് കളിക്കാന്‍ വരാത്തത്....
നോക്കിക്കോ.., ഇനി കളിക്കാന്‍ കൂട്ടില്ല....

കളിക്കാന്‍ സ്റ്റാമിനയില്ലെങ്കില്‍ കാണാനെങ്കിലും വന്നൂടെ..
(`ഓ വല്യ ആനക്കാര്യല്ലേ കാണാന്‍)
വെയിലത്ത് നിന്നാലെന്താ കറുത്ത് പണ്ടാറമടങ്ങുമോ...

ഗഷ്ട്ടപ്പെട്ട്് എത്രായിരം കാശാ ഞങ്ങള് ലിതിന് മേണ്ടി മുടക്കീത്...
എന്നിട്ട് നിനക്കൊക്കെ ലിതെല്ലാം വെറും അസ്‌ക്കാ പിസ്‌ക്കാ...

നിനക്ക് മാത്രം വരാതിരിക്കാന്‍ എന്താ കാരണമെന്ന് നമ്മക്കിപ്പോ തന്നെ അറിയണം...

മമ്മൂക്കാ വന്നല്ലോ..
ബിബിസി ഇംഗ്ലിഷ് സംസാരിക്കുന്ന സൗത്തിന്ത്യയിലെ ഏകനടന്‍ വന്നല്ലോ..
ഭാവന,ജലീനിയ,പ്രിയാമണി.., തുടങ്ങിയ സകലമാന കൂഷ്മാണ്ടങ്ങളും വന്നല്ലോ...

എന്നിട്ട് ഇന്നലെ മുളച്ച് വന്ന നിനക്ക് മാത്രം ലിതൊന്നും പറ്റ്ുകേല...

നിനക്കെന്താ ഗ്യാലറിയിലിരുന്ന് അമ്പത് കഴിഞ്ഞ ഞങ്ങളെയൊക്കെ ഒന്ന് പ്രോല്‍സാഹിപ്പിച്ചാല്‍..
ഒന്നൂല്ലെങ്കില്‍ ഈ തടിയും വെച്ച് കളിക്കുന്നുണ്ടല്ലോ..
ദിതിന് കിട്ടണം മാന്‍ ഓഫ് ദ മാച്ച് ..

നീയാരെടാ തിലകന്റെ പേരക്കുട്ടിയോ..വിനയന്റെ ലൊടുക്ക് കസിനോ..

വളര്‍ത്താനും പ്രോല്‍സാഹിപ്പിക്കാനും നമ്മ വന്നില്ലെങ്കിലും
നടപടിയെടുക്കാന്‍ കൃത്യമായി നമ്മ വരും ..
ചോദ്യം ചെയ്ത് ഉത്തരം മുട്ടിച്ച് കളയും .. ഹമ്പട...

Sunday, January 22, 2012

നിങ്ങളിപ്പോള്‍ കണ്ട്‌കൊണ്ടിരിക്കുന്നത് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്‌


ചാണ്ടിയും കുഞ്ഞാപ്പയും ഇപ്പോള്‍ വല്ലാത്ത മനോഹരമായ കളിയാണ് കാഴ്ച്ച വെക്കുന്നത്..
അഞ്ചാമനായി ശ്രീമാന്‍ അലി ഇറങ്ങുമോ എന്ന് ഇത് വരെ വ്യക്തമായിട്ടില്ല.
പാഡും ഹെല്‍മെറ്റും വെച്ചുള്ള അദ്ദേഹത്തിന്റെ ഇരിപ്പ് വലിയ തോതിലുള്ള സഹതാപമാണ് കാണികളില്‍ ഉണര്‍ത്തുന്നത്...

അതാ മിഡ്ഓഫിലേക്ക് പന്തിനെ പായിച്ച് ചാണ്ടിച്ചായന്‍ ഒരൊന്നൊന്നര കളി കാഴ്ച വെച്ചിരിക്കുന്നു..

ഗമണ്ടന്‍ കളിയാണ് നടന്ന് കൊണ്ടിരിക്കുന്നത്..

ഒരോവറില്‍ ആറ് പന്തുകളാണുള്ളത്...
അതിലെ മൂന്നു പന്തും എറിഞ്ഞ്കഴിഞ്ഞിരിക്കെ നാലാമത്തെ പന്തതാ മന്ദം മന്ദം കടന്ന് വരുന്നു..

ചാണ്ടിയുടെ ബാറ്റില്‍ നിന്ന് പന്ത് ചോര്‍ന്നിരിക്കുന്നു..
കീപ്പര്‍ പന്ത് കളക്റ്റ് ചെയ്ത് കളക്റ്ററായി തീര്‍ന്നിരിക്കുന്നു..

പിന്നില്‍ കീപ്പറുണ്ടെന്ന ധൈര്യത്തിലാണ് താന്‍ പന്ത് ചോര്‍ത്തിയതെന്ന മട്ടിലാണ് ചാണ്ടിച്ചായന്‍ ...

വീണ്ടാമതും രണ്ട് പന്തുകള്‍ കൂടി ചോര്‍ന്നിരിക്കുന്നു..

പത്രക്കാരെല്ലാം ഒച്ചയും വിളിയും ഉണ്ടാക്കുന്നുണ്ട്..
മുഖ്യമന്ത്രി ഈ ചോര്‍ച്ചക്ക് ഉത്തരം പറയണമെന്നാണ് അവര്‍ പറയുന്നത്..
മുല്ലപ്പെരിയാര്‍ ചോര്‍ച്ചക്ക് മറുപടി പറയണമെന്ന് ജോസഫും പറയുന്നുണ്ട്..

(ചോദ്യപ്പേപ്പര്‍ ചോര്‍ച്ച വരാനിരിക്കുന്നേയുള്ളു എങ്കിലും അതിനും കൂടെ ഇപ്പോഴേ ഉത്തരം കണ്ട് വെക്കുന്നത് നല്ലതാണ്)

ബൗളര്‍ പന്തെറിഞ്ഞത് കൊണ്ടാണ് പന്ത് ചോര്‍ന്നത് എന്നും നടപടിയെടുക്കേണ്ടത് അയാള്‍ക്കെതിരെ ആണെന്നും ചാണ്ടിച്ചായന്‍ പറയുന്നുണ്ട്..

അതാരും വക വെക്കുന്നതായി കാണുന്നില്ല..

കളി തോറ്റാലും വേണ്ടില്ല, ബൗളര്‍ക്കെതിരെ ഔട്ട് വിധിക്കാന്‍ അമ്പയര്‍ തയ്യാറാവണമെന്ന് ആര്യാടന്‍ ആജ്ഞാപിക്കുന്നുണ്ട്..

മൊത്തത്തില്‍ കളിയാകെ അലമ്പായ മട്ടാണ്...

കളിയില്‍ ഇനിമുതല്‍ ബൗളര്‍മാര്‍ വേണ്ട, അവര്‍ വര്‍ഗീയത ഉണ്ടാക്കും എന്ന നിലപാടിലാണ് കുഞ്ഞാപ്പ..

എന്തായാലും ഈ കളി പൂര്‍ത്തിയാക്കുമോ എന്ന ആശങ്കയിലാണ് എല്ലാവരും....

ഇനി സ്വല്‍പ്പനേരം ബ്രേക്ക്....

Friday, January 20, 2012

ബഡ്ക്കൂസേ പാര്‍ട്ടിക്ലാസിന് വരാത്തത്‌കൊണ്ടാ മതേതരത്വം തിരിയാത്തത്‌


'ദേണ്ടെടാ.. അവന്‍മാരെന്നെ ഒളിഞ്ഞ് നോക്കുന്നു..
ഒര്മാതിരി വൃത്തികെട്ട നോട്ടം..:'

'മിണ്ടാതിരിയെടാ.'.

'മിണ്ടാതിരുന്നാല്‍ ഒക്കോ ., നമ്മുടെ സമുദായ പാര്‍ട്ടിനേതാക്കളുടെ വള്ളിട്രൗസറിന്റെ നിറം വരെ ദേ ലെവന്‍മാരുടെ സൈറ്റിലുണ്ട്..'

'ഞാനാ പറഞ്ഞേ , നിന്നോട് മിണ്ടാതിരിക്കാന്‍ ..
ദൈവമേ..,നിന്റെയീ ഒച്ചയിടല്‍ കാരണം മതേതരത്വം പൊട്ടി പണ്ടാരമടങ്ങുമല്ലോ ..
ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ കൂഷ്മാണ്‍ടമേ..
പിന്നെ സമുദായ പാര്‍ട്ടിയെ പറ്റി നീയെന്തിനാ വേവലാതി കൊള്ളുന്നേ...
ഈമെയിലും ഫീമെയിലും അവര്‍ക്കൊരു പ്രശ്‌നമേ അല്ല.,
ഒട്ടേറെ കണ്ട് വളര്‍േേന്നാരാ അവര്‍...കേട്ടോ..'

'എന്നാലും ...'

'ഒരു എന്നാലുമില്ല..,ലീഗും ബിജെപിയും ആര്യാടനും ചേര്‍ന്ന് കഷ്ടപ്പെട്ട് ഉണ്ടാക്കിയതാ നമ്മുടെ മതേതരത്വം....മനസ്സിലായോ ഉവ്വേ..'

'അപ്പോള്‍ ലൗ ജിഹാദ് കാലത്ത് എന്താ നമ്മുടെ മതേതരത്വത്തിന് ക്ഷതം പറ്റാഞ്ഞത്‌...'

'ദൈവ്വേ.. നിനക്കിത്വരെ മതേതരത്വം എന്താന്ന് തിരിഞ്ഞില്ല്‌ല്ലോ...
പാര്‍ട്ടിക്ലാസിന് കൃത്യമായി വരാത്തത് കൊണ്ടാ നിനക്കിതൊന്നും മനസ്സിലാകാത്തത്..'

'എന്നാല്‍ തോട്ടമ്പള്ളി പറ ., എന്താ ഈ മതേതരത്വം..?'

'അതേയ് .. കേരളത്തില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യം അനുവദിച്ചിട്ടുണ്ട് ശരിയാ..
ധോണിയുടെ ടീം പൊട്ടിപ്പാളീസാകുന്നത് നമ്മളൊരുമിച്ചിരുന്ന് കാണുന്നതും അത്‌കൊണ്ടാ.. എന്ന് വെച്ച് മതേതരത്വബുജികളെ ചോദ്യം ചെയ്യരുത്.. ഓകെ...'

NB:
'കളളനെ പിടിക്കാന്‍ ചെന്നവനെ കള്ളനെന്നും പറഞ്ഞ് നാട്ടുകര്‍ ഇടിച്ച് പാളീസാക്കിയ കഥ കേട്ടിട്ടില്ലേ..'
'അതിന്'..
'അയ്യോ.. ഞാനൊന്നും പറഞ്ഞില്ല.. മതേതരത്വമെങ്ങാന്‍ പൊട്ടിത്തകര്‍ന്നാലോ.. കമ മിണ്ടുന്നില്ല .. പോരേ'

Wednesday, January 18, 2012

അപ്പോള്‍ വര്‍ഗീയതയുടെ ഫാക്ടറി ആരാണ് യുവറോണര്‍?


ഇതിപ്പോ വല്ലാത്ത ചേലായിപ്പോയി..

മാധ്യമം വര്‍ഗീയത പ്രചരിപ്പിക്കുന്നു പോലും ...

268 പേരെ പ്രത്യേകം നോട്ടമിടണമെന്നും അവരൊക്കെ ഭൂമി മലയാളത്തില്‍ എടങ്ങേറുകള്‍ പടക്കാന്‍ ഒരുമ്പെടുന്നവരാണെന്നും പറഞ്ഞ് ഒര് ലിസ്റ്റ് കൊടുക്കുക....
അതില്‍ 258 പേരും ഒരു പ്രത്യേക സമുദായത്തില്‍ നിന്നാവുക..
ലിതില്‍ ഒരു വിധത്തിലുള്ള വര്‍ഗീയതയും ചേരിതിരിവും ഒന്നുമില്ല..
എന്നല്ല ., സമ്പൂര്‍ണ്ണ സ്‌നേഹം, സൗഹാര്‍ദം , സമാധാനം തുടങ്ങിയവയെല്ലാം ഉള്‍ചേര്‍ന്നിരിക്കുന്നു..
ദൈവമേ .. ലെവന്‍മാരുടെ സ്‌നേഹം കൊണ്ട് ഇരിക്കാന്‍ വയ്യേ..

ഈ ചേരിതിരിവുകളെ പറ്റി പറഞ്ഞാല്‍ അതെങ്ങനെ ചേരിതിരിവ് പടക്കും എന്നാണ് മനസ്സിലാകാത്തത്..
ആ .. വല്ലഭന് പുല്ലും ആയുധം എന്നാണല്ലോ..
ഭരണകൂടം പയറ്റട്ടേ.. പക്ഷേ രക്ഷപ്പെടാന്‍ പറ്റും എന്ന് കരുതുന്നത് മൗഢ്യമാണ്.

പത്താളുകളുടെ പേരുകള്‍ എന്തിനാണ്് വിട്ടത് എന്നാണിപ്പോള്‍ മുഖ്യന്‍ ചോദിക്കുന്നത്..
സ്‌കൂപ്പിന്റെ ഉന്നം തന്നെ ഒരു പ്രത്യേക സമുദായത്തെ നോട്ടമിടുന്നു., അവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞ് നോക്കുന്നുവെന്നതാണ്..
എന്നിട്ട് പത്താളുകളുടെ പേരില്ല എന്നും പറഞ്ഞ് വിഷയം ഗതിമാറ്റാന്‍ നോക്കുന്നത് കാണുമ്പോള്‍ സഹതാപം തോന്നുന്നു..
( ഇനിയിപ്പോ അതില്‍ പിടിച്ച് തൂങ്ങണ്ട എന്ന് കരുതി മാധ്യമം എല്ലാ പേരുകളും പ്രസിദ്ധപ്പെടുത്തിയത് സ്വാഗതാര്‍ഹമാണ്)

നിങ്ങള്‍ തമ്മില്‍(ബിജെപിയും ലീഗും) ഇപ്പോള്‍ അകലം കുറയുകയാണോ എന്ന വേണുവിന്റെ (റിപ്പോര്‍ട്ടര്‍ ചാനല്‍)ചോദ്യം ശരിക്കും ഷാജിയെ കുഴക്കിയിരിക്കുന്നു..

രണ്ട് പാര്‍ട്ടിയുടേയും നിലപാടുകള്‍കാണുമ്പോള്‍ ശരിക്കും ആ ഒരു സംശയം ഞങ്ങള്‍ക്കും ഉണ്ട് മാഷേ..

ഭീകരവാദി എന്ന് മുദ്ര കുത്തപ്പെടുമോ എന്ന് ഭയന്ന് ഉര്‍ദു പോലും പറയാന്‍ മടിച്ചിരുന്ന സമദാനി വെട്ടിലായതാണ് മറ്റൊരു സംഗതി..
അച്ചുദാനന്ദന്‍ അങ്ങേരെയും കൊണ്ടേ പോകൂ..

എന്താ ചെയ്യാ ഭയക്കുന്നതാണ് സംഭവിക്കുക എന്നല്ലേ..


NB:
ഇവിടത്തെ സൗഹാര്‍ദാന്തരീക്ഷം തകരുന്നതില്‍ ആത്മാര്‍ഥമായ സങ്കടവും ഖേദവും ഉണ്ടെങ്കില്‍ കേസെടുക്കേണ്ടത് മറ്റുചില പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും എതിരാണ്...
ലൗ ജിഹാദെന്നും പറഞ്ഞ് ഇവിടെ ഡപ്പാന്‍ കൂത്ത് നടത്തിയിരുന്നല്ലോ ചിലര്‍ ., അവര്‍ക്കെതിരെ...
തയ്യാറുണ്ടോ ആവോ... എവിടെ..

അത്‌കൊണ്ട് വര്‍ഗീയതയും ചേരിതിരിവും ഉണ്ടാക്കുന്ന ഫാക്ടറി ഭരണകൂടം തന്നെയാണെന്ന് ഞങ്ങള്‍ ന്യായമായും സംശയിക്കുന്നു.. യുവറോണര്‍..
--------------------------------------------------------------
വായനക്കാരെ പേടിപ്പിച്ച സ്‌കൂപ്പ് പൊളിയുന്നു എന്ന് ചന്ദ്രിക...
ശരിയാ.. ലീഗിനെ സ്‌കൂപ്പ് ശരിക്കും പേടിപ്പിച്ചിരിക്കുന്നു

Tuesday, January 17, 2012

അത്‌കൊണ്ട് എഴുപത്കളിലെ പ്രണയം ഉദാത്തമാകുന്നു(കോപ്പാണ്)"അല്ല, എന്താ ഇങ്ങനെ വിഷണ്ണനായിരിക്കുന്നത്?
"വിഷണ്ണിക്കാനാണോ കാരണങ്ങളില്ലാത്തത്..
എഴുപത്കള്‍ക്ക് ശേഷം ഒരു ക്ഷുബ്ധയൗവനം വന്നിട്ടുണ്ടോ ഇവിടെ...

കള്ളും കഞ്ചാവും ഭേസി പൂസായി ,നാട്ട്കാരെ കൊണ്ട് പറയിപ്പിച്ചിരുന്ന ആ ഉന്‍മാദ സുന്ദരകാലം...
ഹൊ..ഓര്‍ക്കുമ്പോള്‍ കുളിര്‍മ കോരുന്നു...

പുവര്‍ ഫെല്ലോസ്.. നിങ്ങള്‍ക്കിതൊന്നും തിരിയില്ല..
തിരിയണമെങ്കില്‍ അല്‍പ്പം സെന്‍സ് വേണം ..ഒര്മാതിരി വൃത്തികെട്ട സെന്‍സ്..
(അന്നത്തെ യൗവനമാണ് ഇന്നത്തെ കിഴവന്‍മാര്‍.., സകല വേണ്ടാതീനങ്ങള്‍ക്കും ചരട് വലിക്കുന്നവര്‍.. അഴിമതിയും കുംഭകോണവും.. വേണ്ട. ഞാനൊന്നും പറയുന്നില്ല)

ദിപ്പോ നോക്ക്
പിടി ഉഷക്ക് ശേഷം നല്ലൊരു ഓട്ടക്കാരിയുണ്ടോ..ആര്‍ക്കും ഓടാനും ചാടാനുമൊന്നും തീരെ താല്‍പ്പര്യമില്ലാതെ വന്നിരിക്കുന്നു..
പുതിയ പിള്ളേരെല്ലാം പഠിച്ച് മിടുക്കരാവാന്‍ പോവ്വ്വാ..
കലികാലം എന്നല്ലാതെ എന്ത് പറയാന്‍...
ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും ഓടി വിപ്ലവം കൊണ്ട് വന്നാല്‍ എന്താ ഇവന്‍മാര്‍ക്ക് ..

യേശുദാസിന് ശേഷം നല്ലൊരു പാട്ടുകാരനുണ്ടോ..
(കാതുകള്‍ക്കടപ്പ് വീണ് എഴുപത്കളിലെ ഇടത്പക്ഷ ഊളത്തരങ്ങളില്‍ ആമഗ്നരായവരോട്‌ എന്ത് പറയാന്‍)

പഫൂ... ഇന്നെന്തൂട്ട് പ്രണയം. ചുമ്മാ ചാറ്റിംഗും ചീറ്റിംഗും എന്നല്ലാതെ....

മക്കളേ.. ബണ്ട് ബണ്ടായിരുന്നു പ്രണയം..
ഉളുപ്പില്ലാതെ .., പെമ്പിള്ളേരെ വായില്‍ നോക്കി സ്‌കൂള്‍ വരാന്തയിലങ്ങിനെ നില്‍ക്കും... ലൗ ലെറ്റര്‍ കൊടുക്കും .., നാട്ടുകാരുടെ കയ്യില്‍നിന്ന് തല്ല് മേടിക്കും.. ദേഹത്ത് നിന്ന് രക്തം കിനിയും...

ത്യാഗം സഹിക്കാതെ എന്തൂട്ട് വിപ്ലവം...
(ചിലരൊക്കെ പറഞ്ഞ് പറഞ്ഞ് ഈ വിപ്ലവം എന്ന വാക്കിന് അര്‍ഥമാറ്റങ്ങള്‍ വന്നിരിക്കുന്നു കെട്ടോ)

NB:
എഴുപത്കളിലെ സംസ്‌കാരം എത്ര ഉദാത്തവും ഉത്തുംഗവുമായിരുന്നു..
ഓര്‍ക്കുമ്പോള്‍ അവര്‍ക്കിട്ട് പത്ത് പെട പെടക്കാന്‍ തോന്നുന്നു..

എഴുപത്കളിലെ ക്ഷുബ്ധയൗവനത്തിന്റെ ഫോട്ടോ ഫ്രെയിമിട്ട് പൂമാലയും ചാര്‍ത്തി ഒര് മെഴുക് തിരിയും കത്തി്ച്ച് വെച്ച് ഒന്ന് ഗമണ്ടനായി പൂജിക്കുക തന്നെ...
ദല്ലാതെ ദിവന് തൃപ്തി വരില്ല മക്കളേ തൃപ്തി വരില്ല..

Thursday, January 5, 2012

കൂഷ്മാണ്ഡങ്ങള്‍.. എന്റെ കയ്യില്‍ കിട്ടിയാല്‍ ഞാന്‍ നല്ല പെട കൊടുക്കും


പാതിരാ നേരം..
ഞാനും കൂട്ടാരന്‍ ബന്നയും ഒടുക്കത്തെ കത്തിയില്‍ ..
കത്തിയെന്ന് പറഞ്ഞാല്‍ ലൊടുക്ക് കത്തിയൊന്നുമല്ല..,
ഒരൊന്നൊന്നര ഈര്‍ച്ചവാള്‍ തന്നെ..

സൈദ്ധാന്തിക പരിപ്രേക്ഷ്യത്തിലൊക്കെ കാര്യങ്ങളെ വ്യവഹരിച്ച് ഞാനങ്ങ് വശം കെട്ടു..
അമേരിക്ക, ബ്രിട്ടന്‍, ചെക്കോസ്ലാവാക്യ........

അന്നേരം ബന്നയുടെ മൊബൈല്‍ റിംഗ് ചെയ്തു..
വൈ ദിസ് കൊലവെറി...... ഡി

പാതിരാ നേരത്തൊക്കെ ഇതേത് കോപ്പനാണ്..
അവന്റെ നാവില്‍ കൊടുങ്ങല്ലൂര്‍ ഭരണി..

ഹലോ..
റാംജി റൗ സ്പീക്കിംഗ്..
എന്റെ ജ്യേഷ്ടന്റെ മോള്‍ ന്ിന്റെ ഫ്രണ്ടിന്റെ ഒപ്പം ഒളിച്ചോടി..
മോനേ ദിനേശാ നീയറിയാതെ ഇത്തരം ഒരു പണിയും നടക്കുകേല എന്നറിയാം..
പറ ., എവിടേയാ നീയവരെ ഒളിപ്പിച്ച് വെച്ചത്..
(പോയ പെണ്‍കുട്ടിയുടേയും ആണ്‍കുട്ടിയുടേയും പേരൊന്നും ഞാന്‍ പറയുന്നില്ല., മോശല്ലേ)

ബന്ന ഒന്ന് കിടുങ്ങി..
മനസാ വാചാ കര്‍മണാ.. ചേട്ടാ ഞാനൊന്നും
അറിഞ്ഞിട്ടില്ല..
വേണേല്‍ ഇവിടെ വന്ന് സെര്‍ച്ചിക്കോ...

---------------------------------------

സത്യത്തില്‍ ഈ പിള്ളേര്‍ക്കിതെന്താണ്...
ചുമ്മാതൊരു ഹരത്തിനങ്ങ് എങ്ങോട്ടെന്നില്ലാതെ ചാടിപ്പോവ്വ്വാ..

ഛായ്...
ഇത്രയും കാലം പൂവേ തേനേ എന്നൊക്കെ പറഞ്ഞ് വളര്‍ത്തിയ ഉമ്മ , ഉപ്പ , ബന്ധുമിത്രാധികള്‍ ഇവരെയൊക്കെ നാണം കെടുത്തി.......

സിനിമയല്ല ജീവിതം എന്ന് ഇവര്‍ക്കിതറിയാഞ്ഞിട്ടാണോ..

കൂഷ്മാണ്ഡങ്ങള്‍.. എന്റെ കയ്യില്‍ കിട്ടിയാല്‍ ഞാന്‍ നല്ല പെട കൊടുക്കും നോക്കിക്കോ...

NB:
എന്തോ ഒന്നിന്റെ നിരാശയിലാണ് ഞാനിങ്ങനെയൊക്കെ എഴുതുന്നത് എന്ന് എന്റെ ചില ഫ്രണ്ട്‌സുകള്‍ പ്രചരിപ്പിക്കുന്നുണ്ട്..

അതൊക്കെ തീര്‍ത്തും വാസ്തവാ വിരുദ്ധമാണെന്ന് ഇതിനാല്‍ ഞാന്‍ അറിയിച്ച് കൊള്ളുന്നു..

Tuesday, January 3, 2012

അക്കസ്സേട്ടാ ., അമ്പട്ടന്‍ പാര


മോഹന്‍ലാലിന്റെ ചില സമീപകാല ചവറ് സിനിമകള്‍ കാണുമ്പോള്‍ വല്ലാത്ത സങ്കടം വരും ..

താടിക്ക് കയ്യും കൊടുത്ത് ഞാനങ്ങനെ കുന്തിച്ചിരിക്കും..
സങ്കടം സഹിക്കവയ്യാതെ പൊട്ടിക്കരയും..

കണ്ണീര്‍ ധാരധാരയായി ദങ്ങനെ അറബിക്കടലിലേക്ക്..


എന്നാ പറ്റി ഈ ലാലേട്ടന്..

എത്ര ഗമണ്ടന്‍ സിനിമകള്‍ ചെയ്ത പയ്യനായിരുന്നു..(?)

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് , 1992ല്‍ സംഗീത് ശിവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത .യോദ്ധ എന്ന സിനിമയൊക്കെ വല്ലാത്തൊരു മാനസികാവസ്ഥയോടെയാണ് കണ്ട് തീര്‍ത്തത്..

എത്രയോ ദിനങ്ങള്‍ ആ കഥാപാത്രങ്ങളൊക്കെ മനസ്സിലുടക്കി നിന്നു..

യോദ്ധയെ പറ്റി ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണമുണ്ട്..

അതില്‍ അക്കസ്സോട്ടാ എന്ന നിഷ്‌കളങ്ക വിളിയോടെ നമ്മുടെയൊക്കെ ഉള്ളകം കീഴടക്കിയ മൊട്ടത്തലയന്‍ ലാമാ പയ്യന്‍ റിമ്പോച്ചെ ( ശരിക്കും പേര് സിദ്ധാര്‍ഥ)...
ദേ വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്നു
ചങ്ങാതിക്കിപ്പോള്‍ കാഠ്മണ്ഡുവില്‍ ഒരു ദൃശ്യമാധ്യമത്തിലാണ് ജ്യോലി..

ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഇടവപ്പാതി എന്ന ചിത്രത്തിലാണ് സിദ്ധാര്‍ഥ പ്രധാനകഥാപാത്രമായി വരുന്നത്..
നോ മാന്‍സ് ലാന്‍ഡ് എന്ന പേരില്‍ ഇംഗ്ലീഷിലും ഈ സിനിമയെത്തും..


NB:
നിങ്ങളെ പട്ടിണിക്കിട്ട് കൊല്ലും എന്നായിരുന്നു തമിഴ്‌നാടിന്റെ ഭീഷണി...
എന്നിട്ട്‌
പഴം പച്ചക്കറികള്‍ക്ക് വിലക്കേര്‍പ്പെടുത്തി..

നമ്മളുണ്ടോ കുലുങ്ങുന്നു..കര്‍ണാടകാ, മഹാരാഷ്ട്രാ എന്നിവിടങ്ങളില്‍ നിന്നങ്ങ് വേണ്ടതെല്ലാം വരുത്തിച്ചു..

തമിഴ്‌നാട്ടില്‍ ഇപ്പോഴതെല്ലാം ചീഞ്ഞ് തുടങ്ങി എന്നതാണ് ലേറ്റസ്റ്റ് ന്യൂസ്..
തോന്ന്യാസങ്ങള്‍ക്ക് അതിന്റേതായ ഫലം ലഭിക്കാതെ പിന്നെ...

വികാരമല്ല, വിവേകമാണ് നാട് നയിക്കേണ്ടത്‌

Monday, January 2, 2012

സന്തോഷസന്താപ വേളകളില്‍ ബ്രേക്ക് ഡാന്‍സിന്റെ പ്രാധാന്യം


ചിലതൊക്കെ പറയാതെ വയ്യ കൂട്ടരേ ..
ഇതൊക്കെ പറഞ്ഞില്ലേല്‍ ഇച്ചങ്ങാതീടെ കലിപ്പ് തീരുല്ലാ...
അത്‌കൊണ്ട് ചോദിക്കാണ്..
ഉത്തരം നാവില്‍ തരിക്കുന്നവരൊക്കെ ജസ്‌റ്റൊന്ന് കൈ പൊന്തിക്കണേ..

മൈ ഡൗട്ടീസ്.....

സങ്കടം സന്തോഷം .., ഇത്യാദി വികാരങ്ങളൊക്കെ മനുഷ്യ സഹജമാണല്ലോ..
സ്വാഭാവികമായും മനുഷ്യനെ പറയുന്ന കലയാണല്ലോ സിനിമ, അത്‌കൊണ്ട് മനുഷ്യന്റെ സുഖദു:ഖങ്ങള്‍ അതില്‍ തീര്‍ച്ചയായും വരും ..
ചലച്ചിത്ര പ്രവര്‍ത്തകര്‍ അത്യാദികള്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്യും ..

ബട്ട് .. അതല്ല പ്രശ്‌നം ..
നായകനോ നായികക്കോ വല്ല സന്തോഷവും വന്നെന്ന് വെക്ക് ..
ഉടനെ രണ്ടും കൂടി ഒടുക്കത്തെ ഡാന്‍സാണ്..
കൂട്ടിന് പെട്ടെന്ന് എവിടെ നിന്നോ മുളച്ച് വന്ന കുറേ സഹ ഡാന്‍സുകാരും ..
ഇപ്പോള്‍ സങ്കടം വന്നാലും ഡാന്‍സോട് ഡാന്‍സാണ്...
............................
ഭക്തിഗാനങ്ങള്‍ക്കൊക്കെ ദൈവത്തെ വരെ ഡാന്‍സ് ചെയ്യിപ്പിക്കാനുള്ള പവറുണ്ട്..

ഹൊ.. ഡാന്‍സായ നമഹ...


സന്തോഷസന്താപ വേളകളില്‍ ഡാന്‍സ് ചെയ്‌തേ പറ്റു എന്നൊരു പൊതുബോധം അങ്ങിനെ സംജാതമാവുന്നു,...

ദൈവമേ ., ഡാന്‍സാനൊന്നും ഈ പാവത്താന് അറിയുകേല..
അത് കൊണ്ട് സന്തോഷിക്കാനോ സങ്കടിക്കാനോ പാടില്ല എന്നുണ്ടോ...
നിങ്ങള്‍ തന്നെ പറ..എന്തോ ചെയ്യും ഞാന്‍..

മമ്മുക്ക വരെ ഡാന്‍സും മറ്റും പഠിച്ച സ്ഥിതിക്ക് ഞാനും ഒന്ന് ട്രൈ ചെയ്യട്ടെ...

NB:
ട്രാഫിക്ക്, മേല്‍വിലാസം , സാള്‍ട്ട് ആന്റ് പെപ്പര്‍,ബ്യുട്ടിഫുള്‍..
തുടങ്ങിയ ചിത്രങ്ങള്‍ മലയാള സിനിമയില്‍ വലിയൊരു ഗതിമാറ്റത്തിന തുടക്കം കുറിച്ചിരിക്കുന്നു..
മാറ്റത്തോടൊപ്പം സഞ്ചരിക്കുന്ന പുതു തലമുറക്ക് എന്റെ ബിഗ് സല്യൂട്ട്...