കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Thursday, December 29, 2011

സങ്കടം സഹിക്കാന്‍ വയ്യാ.. ഒന്ന് പൊട്ടിക്കരഞ്ഞോട്ടെ ഞാന്‍..

രണ്ടായിരത്തിപ്പതിനൊന്നും ദേ ഗുഡ്‌ബൈ പറയുന്നു..

എല്ലാവരും ഒന്ന് മിണ്ടാതിരി..

സങ്കടം സഹിക്കാന്‍ വയ്യാ.. ഒന്ന് പൊട്ടിക്കരഞ്ഞോട്ടെ ഞാന്‍..
ഏകാന്തപഥികനായി ഒന്ന് സങ്കടിച്ചോട്ടെ...

വിഷമങ്ങളുടെ തുശാരസുഷിരങ്ങള്‍
(എന്ത്... സാഹിത്യമാണോ
ആ ദൈവത്തിന്നറിയാം..)

ഹൊ ., എന്തൊക്കെ ഗുലുമാലുകളായിരുന്നു..

കേരളത്തില്‍ ഭരണചക്രം മാറി ,ട്രാക്കില്‍ മെല്ലെ യുഡിഎഫ് കയറി വന്ന കാലം..
ഇടത് പക്ഷത്തോട് വലിയ മുഹബ്ബത്തില്ലെങ്കിലും എന്റെ സത്യസന്ധമായ ഒരു നിരീക്ഷണം പറയാം ..
ഇടത് പക്ഷം തന്നെ ഭരിക്കുന്നതായിരുന്നു നാടിനും നാട്ടാര്‍ക്കും കൂടുതല്‍ ഗുണം ചെയ്യുമായിരുന്നത്..
നിലവിലെ അവസ്ഥ തന്നെ മതിയല്ലോ അതിന് തെളിവായിട്ട്..

മാണിച്ചായന്‍ വന്നാല്‍ മുട്ട് വിറക്കുന്ന ഒരു മുസ്ലിം ലീഗ്.
കോണ്ഗ്രസില്‍ ഒര് ഉമ്മന്‍ ചാണ്ടിയും മറ്റ്മുണ്ട് എനിക്ക് പ്രിയങ്കരനായിട്ട്..
ആ.. എല്ലാം ശരിയാകുമായിരിക്കും അല്ലേ..
ബീ പോസറ്റീവ് എന്നാണല്ലോ..

ഒട്ടേറെ ഏകാധിപത്യങ്ങള്‍ തകര്‍ന്ന് തരിപ്പണമായി എന്നതും വലിയ സന്തോഷം പടക്കുന്നു..
എല്ലാം ഭദ്രമെന്ന് സ്വയം തീര്‍പ്പ് കല്‍പ്പിച്ച അധികാരികളെ ഇന്ന് ചരിത്രത്തിന്റെ ചവറ് കൂനയില്‍ തിരഞ്ഞാല്‍ കിട്ടുമായിരിക്കും..

പുതിയകാലത്തെ പാഠം

ആശയങ്ങളെ പറയാനും പ്രചരിപ്പിക്കാനും ഇനി ഞങ്ങള്‍ ചെറുപ്പക്കാര്‍ക്ക്് ചാനലുകളുടേയും പത്രമാധ്യമങ്ങളുടേയും ഓശാരം വേണ്ട..
കള്ളും കഞ്ചാവും ഭേസി ഭാവനാലോകത്ത് ജീവിക്കുന്ന കൂഷ്മാണ്ടങ്ങള്‍ക്ക് തീറെഴുതിയിരിക്കുകയാണല്ലോ അവയെല്ലാം..

പോരാട്ടം വിതക്കാന്‍, ഞങ്ങള്‍ക്കിന്ന് പുതുമാര്‍ഗങ്ങളുണ്ട്..
രീതികളുണ്ട്..
അവസരങ്ങളുടെ നീലാകാശങ്ങളുണ്ട്...
അവിടെ ഞങ്ങള്‍ പറയും.. കേട്ടാല്‍ മതി..
(സലീം കുമാര്‍ സ്റ്റൈല്‍- മായാവി)

NB:
മാധ്യമം പുതുവര്‍ഷപ്പതിപ്പില്‍ ആര്‍ വി ജി മോനോന്‍, കെ പാപ്പുട്ടി തുടങ്ങിയവര്‍ ., എവിടെ തീക്ഷ്ണയൗവനം കാണാനില്ലല്ലോ എന്ന്....
പാവങ്ങടെ പരിഭവവും പരിദേവനവും ...

എന്ത് ചെയ്യാം ., ചില കണ്ണുകള്‍ക്കെന്നും പവര്‍ക്കട്ടാണ്..
അല്ല എഴുപതുകളിലെ യുവത്വം എന്ത് കോപ്പാണാവോ ചെയ്തത്..

------------------------------------------------------------------------------------

എല്ലാവര്‍ക്കും ജാഡയില്ലാത്ത നന്‍മയുടെ പ്രഭാതങ്ങള്‍ നേരുന്നു

8 comments:

പുതുവത്സരാശംസകൾ..

മെഹത് മഖ്ബൂല്‍,
ഭാഷയുടെ ശക്തിയാണ് താങ്കളുടെ ബ്ലോഗിനെ ആകര്‍ഷകമാക്കുന്നത്.
പറയാന്‍ മറന്ന നാറുന്ന തിരുവനന്തപുരത്തേയും പൊട്ടാന്‍ കാത്തിരിക്കുന്ന മുല്ലപ്പെരിയാറിനേയും
ഓര്‍മിപ്പിച്ചുകൊണ്ട്
Happy New year

എഴുപതുകളിലെ യുവത്വത്തെ ,പ്രത്യേകിച്ചും പഴയ നക്സലൈറ്റുകളെ മാധ്യമം വല്ലാതെ ആഘോഷിക്കാറുണ്ട് ,,,

പോരാട്ടം വിതക്കാന്‍, ഞങ്ങള്‍ക്കിന്ന് പുതുമാര്‍ഗങ്ങളുണ്ട്..
രീതികളുണ്ട്.
പുതിയ പോരാട്ടങ്ങള്‍ക്കായി
പുതുവത്സരാശംസകള്‍

യുവത്യം എങ്ങനെ ആയിരിക്കണമെന്ന് മാധ്യമം ആഴ്ച്ചപ്പതിപ്പിലൂടെ പ്രബന്ധിചവരുടെ എല്ലാവരുടെയും പ്രായം നല്പ്പതിനു മുകളില്‍ ....ഏതായാലും സര്‍ഗാത്മക യുവതയുടെ 2012 ആശംസകള്‍

Post a Comment