കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Friday, December 23, 2011

വാര്‍ദ്ധക്യം നമ്മെ ചിലതൊക്കെ പഠിപ്പിക്കുന്നു സാബ്‌


വല്ലരോഗങ്ങളും വന്നെന്ന് വെക്ക്..
അല്ലേല്‍ വാര്‍ദ്ധക്യം..

മെയ്യനക്കാനൊക്കാതെ
മരുന്ന്മണമുള്ള ആശുപത്രിമൂറിയില്‍
ഇരുണ്ടമൂലയില്‍ പറ്റിപ്പിടിച്ച ചിലന്തിവലയും നോക്കി..

പിന്നിട്ട ഇരുളും വെട്ടവും ഓര്‍ത്തെടുത്ത്..

കഴിഞ്ഞകാല ചെയ്തികളെ വിചാരണ ചെയ്ത്..


എന്തൊരു ഡംഭായിരുന്നു..
ചിരിക്കാനൊന്നും മനസ്സില്ലായിരുന്നു..
അയല്‍ക്കാരോട്, ബന്ധുക്കളോട്, സുഹൃത്തുക്കളോട്,ഗുരുനാഥന്‍മാരോട്....


ഞാനൊരു മഹാസംഭവം എന്ന സ്വയം തീര്‍പ്പില്‍ ആനന്ദപുളകിതനായിരുന്ന നടന്ന്‌പോയ കാലങ്ങള്‍...

ഒര് തുണ്ട്ഭൂമിക്ക് വേണ്ടിയായിരുന്നില്ലേ
കത്തികൊണ്ടോങ്ങി അയല്‍ബന്ധങ്ങള്‍ക്ക് മുറിവേല്‍പ്പിച്ചത്‌

എന്നിട്ടൊടുക്കം നേടിയതെന്താണ്..

വിചാരിച്ചേടത്തേക്കൊന്നും അവയവങ്ങള്‍ വരുന്നില്ല..
ഈ അവയവങ്ങള്‍ അപ്പോള്‍ എന്റേതല്ലേ..
എന്റേതായിരുന്നേല്‍ ഞാന്‍ വിചാരിച്ചേടത്തേക്ക് കിട്ടേണ്ടതല്ലേ..

അങ്ങനെ ചിന്തകളുടെ ഏഴ്കടലും ആകാശങ്ങളും കടന്ന്....

ഒരല്‍പം സമയംകൂടി നാം ദൈവത്തോട് ചോദിക്കില്ലേ..
എന്നാല്‍ ഒത്തിരി നന്‍മകള്‍ ചെയ്‌തേക്കാമെന്ന് കേണ് പറയില്ലേ..

-------------------------------------------------------
സമയം, ആരോഗ്യം.. ഈ രണ്ട് കാര്യങ്ങളില്‍ അധികപേരും അശ്രദ്ധരാണ്
- മുഹമ്മദ് നബി

NB:
രാഷ്ടീയക്കാര്‍ തെണ്ടികളാണെന്ന പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ അഭിപ്രായത്തോട് എനിക്ക്‌ യോജിപ്പില്ല.
എന്നാല്‍ അങ്ങേരെ തല്ലി ഞങ്ങള്‍ തെണ്ടികള്‍ തന്നെയാണെന്ന് എന്തിനാണ് താഷ്ട്ീയക്കാര്‍ തെളിയിക്കുന്നത്‌

**പ്രവാചകന്റെ വഴി എന്ന ഒവി വിജയന്റെ നോവലില്‍ ഒരു കഥാപാത്രം പറഞ്ഞ ഡയലോഗ് ആണ് ടൈറ്റില്‍ ആയി കൊടുത്തിട്ടുള്ളത്‌.

11 comments:

.ചില കുട്ടികളെ കണ്ടിട്ടില്ലേ .. പക്യതയോടെ സംസാരിക്കുന്നവര്‍ ...അവരെ പറ്റി ചിലര്‍ പറയും കുട്ടികളായാല്‍ അങ്ങനെ വേണമെന്ന്. പാവം കുട്ടിത്തം ഇല്ലാത്ത കുട്ടികളെ എന്തിനു കൊള്ളാം.അവനൊക്കെ യുവത്യകാലത്ത് തന്നെ വാര്‍ധക്യം ബാധിച്ചിരിക്കും ...മക്ബൂലെ ...ഞാന്‍ അല്‍പ്പം ഓവറായോ?

എല്ലാവര്ക്കും വന്നെത്തും ഇങ്ങനെയൊരവസ്ഥ...നന്നായി അവതരിപ്പിച്ചു, ആശംസകള്‍.

അപ്പോള്‍ , ഇപ്പോ തന്നെ ഇങ്ങനെ ഒന്നും ചിന്തിക്കേണ്ട എന്നാണോ ബഷീര്‍ക്കാ....

ഇടയ്ക്ക് ഇങ്ങിനെയൊക്കെ ഓര്‍ക്കുന്നത് നല്ലതാ, അപ്പം ഡംഭാക്കെ കുറയും അല്ലേ മക്ബൂല്‍

എല്ലാവര്ക്കും ഉള്ള ആ ഒരു ദിനം ,ഓര്‍മ്മപ്പെടുത്തുന്നു പലതും ..

നന്നായി ഈ ഓര്‍മ്മപ്പെടുത്തല്‍..

നല്ല ചിന്ത നല്ല ഓര്മ പെടുത്തല്‍

ഓരോ മനുഷരും ഉറപ്പിക്കേണ്ട ഒരു കാര്യം മരണം അടുത്തു തന്നെ ഉണ്ട്... എല്ലാ ശരീരങ്ങളും മരണത്തിന്റെ രുചി അറിയുക തന്നെ ചെയ്യും.. മഖ്ബൂല്‍ നല്ല ബ്ലോഗ്.

ജീവിതത്തിന്റെ അസ്തമനകാലമായ വാര്‍ദ്ധക്യത്തിന്റെ അരുചികള്‍ ഞാന്‍ നന്നേ മനസിലാക്കിയത് എന്റെ മുത്തശി വയ്യാതെ കിടന്നപ്പോഴാണ്.ഇന്നത്തെ നമ്മുടെ തലമുറ പലതും മറക്കുന്നതു ചൂണ്ടിക്കട്ടിയ ലേഖനം നന്നായി
നന്ദി.................

Post a Comment