കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Tuesday, December 20, 2011

സല്യൂട്ടാണത്രെ , ഒര്മാതിരി കോപ്പിലെ സല്യൂട്ട്‌


സിനിമകളിലാണധികവും കണ്ടിട്ടുള്ളത്..
മേലുദ്യോഗസ്ഥന്‍ ഗമയിലങ്ങനെ വരും ..

ണന്നേരം ഡ്യൂട്ടിയിലുള്ള പോലീസ് കാല് നിലത്തടിച്ച് ,വലത് കൈ നെറ്റിയില്‍ വെച്ച് ഒര്മാതിരി കോപ്പിലെ അഭ്യാസമാണ്.. സല്യൂട്ട് എന്നൊക്കെ പറയും..

ഒരൊറ്റ സല്യൂട്ടിന് എത്ര കലോറി ഊര്‍ജം ചെലവാകും എന്ന് പറയേണ്ടത് ഈ അണ്ഡകടാഹത്തിലെ ഡോക്ടേഴ്‌സ് ആണ്..

എന്ത്മാത്രം മനുഷ്യപ്പറ്റില്ലാത്ത അഭിവാദന രീതിയാണിത്...

പരസ്പരം കാണുമ്പോള്‍ ഒന്ന് ചിരിച്ചാലെന്താണ്..
ഒരു ഷേക്ക്ഹാന്റ് നല്‍കിയാല്‍..

മേലുദ്യോഗസ്ഥര്‍ക്കെന്താ ചിരിക്കാന്‍ പാടില്ലേ..
ചിരിച്ചാല്‍ പല്ല് കൊഴിഞ്ഞ് ഹലാക്കാകുമോ..
ഓസോണ്‍ പാളി തുള വീണ് പാളീസാകുമോ..

കൊളോണിയല്‍ സംസ്‌കാരങ്ങള്‍ ഇന്നും ഇവിടെ നടമാടുന്നത് കാണുമ്പോള്‍ സത്യത്തില്‍ ഓക്കാനം വരും ..

പുരാതന റോമന്‍ പട്ടാളത്തിലാണ് ഈ സല്യൂട്ടെന്ന കോപ്രായത്തിന് തുടക്കം കുറിച്ചത്..
വലത് കയ്യില്‍ ആയുധങ്ങളൊന്നും ഒളിപ്പിച്ചിട്ടില്ലെന്ന് ഉയര്‍ന്ന റാങ്കുള്ള ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താനായിരുന്നു ഇത്..

സല്യൂട്ട് ചെയ്യുന്നതിന്റെ ആധുനികരൂപം തുടങ്ങിയത് ബ്രിട്ടീഷ് നേവിയില്‍....
1588 ല്‍ സ്പാനിഷ് അര്‍മഡയെ പരാജയപ്പെടുത്തിയ
ബ്രിട്ടീഷ്‌നേവിയെ അഭിനന്ദിക്കാന്‍ എലിസബത്ത് രാജ്ഞി എത്തിയപ്പോഴായിരുന്നു അത്.
സമ്മാനങ്ങള്‍ ഏറ്റ് വാങ്ങുന്ന നാവികര്‍ രാജ്ഞിയുടെ സൗന്ദര്യം ആസ്വദിക്കാതിരിക്കാന്‍ അവരുടെ കയ്യുയര്‍ത്തി വലത് കൈപ്പത്തികൊണ്ട് സ്വന്തം കണ്ണുകള്‍ മറയുന്ന രൂപത്തില്‍ പിടിക്കാനായിരുന്നു ഉത്തരവ്..

അങ്ങനെവന്ന ഉഡായ്പ്പാണ് നമ്മളിന്ന് വളരെ അച്ചടക്കത്തിലും അക്ഷരസ്ഫുടതയിലും ചെയ്ത് സായൂജ്യമടയുന്നത്..

സായിപ്പ് ചെയ്‌തോ.., എങ്കിലത് തന്നെ എന്ന തിയറി എന്ത്മാത്രം കഷ്ടമാണ്..

NB:
'ആരെക്കണ്ടാലും പുഞ്ചിരിയോടെ സ്വാഗതം ചെയ്യുക, പുഞ്ചിരി ഒരു ദാനമാണ്..'
എന്ന് മുഹമ്മദ് നബി

ശരിയാണ്.., ചെലവില്ലാത്ത ദാനമാണ് പുഞ്ചിരി..
അതിലും നമ്മള്‍ പിശുക്ക് കാണിച്ച് തുടങ്ങിയാല്‍ എന്തോ ചെയ്യും..

18 comments:

എന്താ മക്കു മാനേജര് നിന്നെക്കണ്ട് ഇപ്പോ ചിരിക്കുന്നില്ലേ ?

ബ്യൂറോക്രസി തലക്കു പിടിച്ചാല്‍ അങ്ങിനെയാണ്... പാവം കീഴുദ്യോഗസ്ഥന് അത് നിലനില്‍പ്പിന്റെയും വയറ്റു പിഴപ്പിന്റെയും പ്രശ്നമാണ്... മനുഷ്യന്‍ കൂടുതല്‍ പുരോഗമിക്കുന്നു എന്നു പറയുമ്പോഴും മധ്യകാലം പോലും ലജ്ജിച്ചു പോവുന്ന ഇത്തരം അടിമ സമ്പ്രദായങ്ങളും കൂടി വരുകയാണ്... കൂടുതല്‍ വകുപ്പുകളിലേക്ക് അത് വ്യാപിക്കുകയും ചെയ്യുന്നു...

ആലോചിക്കേണ്ട വിഷയമാണ് അവതരിപ്പിച്ചത്....

നല്ല പോസ്റ്റ്‌, തീം വേറിട്ട്‌ നില്‍കുന്ന ഒരു പോസ്റ്റ്‌. നാം അങ്ങിനെ ആണ് സായിപ്പ് പോയി ആ മോരിലെ പുലും പോയി പക്ഷെ പല ഭരണ രീതിയും സായിപ്പിന്റെ ഭാഷയില്‍ തന്നെ ആന്നു . അത് മാറ്റാന്‍ സാധ്യമല്ല മക്ബൂലെ...

ഇതെന്തായാലും കലക്കി.. ചിന്തിക്കാവുന്ന ഒരു വിഷയം തന്നെ..

മഖ്‌ബുവിന്റെ വിഷയവൈവിധ്യം അപാരമാണ് .പക്ഷെ സല്യൂട്ട് മാത്രമല്ല മേലധികാരികളുടെ യഥാര്‍ത്ഥ മുഖം കണ്ടാലേ ഇതൊന്നും സാരമില്ല എന്ന് മനസ്സിലാകൂ ,

പൊരി വെയിലത്ത്‌ മേലുദ്യോഗ്യസ്ഥന്‍റെ ഓഫീസിനു പുറത്തു വടി പോലെ നില്ക്കാന്‍ വിധിക്കപ്പെട്ട പോലീസുകാരനെ കണ്ടിട്ടില്ലേ ..30 വര്‍ഷം അവരങ്ങനെ നില്‍ക്കണം .പെന്‍ഷന്‍ പറ്റിയിട്ടു വേണം അവര്‍ക്കൊന്നു ഇരിക്കാന്‍ .പണ്ട് ഇഗ്ലിശുകാരനായ സായിപ്പു നാട്ടുക്കാരനായ പീസിയെ തനിക്കു കാവല്‍ നിര്‍ത്തിയതാണ്.അവന്‍ ഇരുന്നാല്‍ തന്‍റെ ബഹുമാനം കുറയുമെന്നത്‌ സായിപ്പിന്‍റെ വര്‍ണ്ണ വിവേചനം .സ്വാതന്ത്രം നേടിയതൊന്നും കറുത്ത സായിപ്പുകള്‍ അറിഞ്ഞിട്ടില്ല ...അവരിപ്പോഴും അവനെ പൊരി വെയിലത്ത്‌ നിര്ത്തുന്നു .ഇത് ഇനിയും എത്ര കാലം....

നമ്മള്‍ കിഴക്കന്‍ രാജ്യത്തെ ആളുകള്‍ എല്ലാം തന്നെ പുരോഗതി എന്ന പേരില്‍ പാശ്ചാത്യ നാടുകളെ പിന്‍ പറ്റാന്‍ ഉള്ള ഒരു വല്ലാത്ത ശ്രമത്തില്‍ ആണ് അതിന്റെ ഭാഗമായി തന്നെ ആവണം ഈ പരിഷ്ക്കാരവും കടന്നു വന്നിട്ടുണ്ടാകുക എന്ന് തോന്നുന്നു മഖ്ബൂല്‍ വെത്യസ്തമായ ആശയം കൊണ്ടുള്ള ഈ ലേഖനം വെത്യതമാണ്

മഖ്ബൂല്‍ ... നിങ്ങളുടെ ലേഖനം വായിച്ചപോള്‍ എനിക്ക് ഓര്മ വന്നത് ഈയടുത്ത് സമയത്ത് നടന്ന ഒരു കാര്യമാണ്, കുവൈത്തില്‍ ഒരു സംഘടന നടത്തിയ പരിവാടിക്ക് പോയതായിരുന്നു ഞാന്‍, കുറച്ച കഴിഞ്ഞപോള്‍ സംഘാടകര്‍ എല്ലാവരോടും എണീറ്റ്‌ നില്ക്കാന്‍ പറഞ്ഞു... ഏതോ പുരോഹിതന്‍ വരുന്നുണ്ട് പോലും... അയാളെ ബഹുമാനിക്കാന്‍ നമ്മള്‍ എണീച്ചു നില്‍ക്കണം ... എന്ത് കഥ... ഒരാള്‍ ബഹുമാനം ചോദിച്ചു വാങ്ങുകയോ? അത് പോലെ തന്നെയാണ് ഈ സലൂട്ടും .. ഇതൊരു ചോദിച്ചു വാങ്ങല്‍ പരിവാടിയാണ്..

ഒരു സല്യൂട്ടിനെ ഇത്രയും ഭീകരമായി അവതരിപ്പിക്കാന്‍ മാത്രം ഉണ്ടോ?? അതിനെ ഒരു സംസ്കാരമായി കാണാതെ വെറുമൊരു ആചാരമായി മാത്രം കണ്ടാല്‍ പോരെ?? ബ്രിട്ടീഷുകാരില്‍ നിന്ന് വന്നു എന്നത് കൊണ്ട് മാത്രം ഒന്നിനെയും സ്വീകരിക്കണമെന്നില്ല, എതിര്ത്തോളണം എന്നും ഇല്ലല്ലോ..

നമ്മുടെ രാജ്യത്ത്‌ കോളൊണിയല്‍ ശക്തികളൂടെ കടന്ന് കയറ്റം ഉണ്‌ടായിരുന്നല്ലേ ? ഔദ്യോഗിക നടപടികളില്‍ ഇപ്പോഴും അവരുടെ തിരു ശേഷിപ്പുകളുണ്‌ട്‌, അവ സല്യൂട്ടായും, ഭാഷാ പ്രയോഗങ്ങളായും, തീന്‍മേഷ മര്യാദകളായുമെല്ലാം നമ്മള്‍ കടം കൊണ്‌ടിട്ടുണ്‌ട്‌. ചിരി , പുഞ്ചിരി അതാണ്‌ യഥാര്‍ത്ഥ മെസ്സെഞ്ചര്‍...

സല്യൂട്ട് ഇത്ര വലിയ പ്രശ്നം ആയി കാണണം എന്നുണ്ടോ...? മേല്‍ ഉദ്യോഗസ്ഥരെ ബഹുമാനിക്കാനുള്ള ഒരു രീതി എന്ന് മാത്രം കണ്ടാല്‍ മതി...
പിന്നെ മറ്റൊരു കാര്യം .. പാറാവ്‌ കാരുടെത് ... അത് വലിയ കഷ്ടം തന്നെ ആണ് .. അത് തീര്‍ച്ചയായും മാട്ടപെടെണ്ട ഒരു കാര്യം തന്നെ...
ആരും ശ്രദ്ധിക്കാതെ വിടുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചിരിക്കുന്നു ... അത് തന്നെ ആണ് ഈ പോസ്റ്റിന്റെ വ്യത്യസ്തതയും .... ആശംസകള്‍ ..

അഭിനന്ദനങ്ങള്‍ മഖ്ബൂല്‍..അങ്ങനെയെന്തെല്ലാം അഴിച്ചു പണിയാന്‍ ഉണ്ട്!.ഇതൊക്കെ നമുക്ക് പരസ്പരം പുറം ചൊറിഞ്ഞു സുഖിക്കാന്‍ ഒരു വിഷയം മാത്രം..

പുത്യ അറിവാണു.... എന്നാലും സല്യൂട്ടിനു ഒരി സുഖംണ്ട് ഭായ്

Post a Comment