കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Wednesday, December 14, 2011

സകലര്‍ക്കും താങ്ക്‌സ് ,നൂറിന്റെ ജാഡയില്‍ ജാഡലോടകം


ഏതോ ഒരു ദിവസം...
അത്രമാത്രം ഓര്‍മയുണ്ട്..
(കൃത്യമായ ഓര്‍മയുണ്ടെങ്കില്‍ ഞാന്‍ പിന്നെ ശ്രീനിവാസ രാമാനുജനാകില്ലേ.., ഹല്ല പിന്നെ..)

ചില ഫ്രണ്ട്‌സൊക്കെ എന്നോട് വന്ന് പറഞ്ഞു.. മോനേ.., ബഡ്ക്കൂസേ..നിനക്കൊരു ബ്ലോഗ് തുടങ്ങിയാലെന്താ..

എന്ത് .., ആര്‍ക്ക് സുഖല്യാന്ന്....

എടാ പോത്തേ.., ഒരു ബ്ലോഗ് തുടങ്ങിക്കൂടേന്ന്..
നിന്റെ തോന്നിവാസങ്ങളൊന്നും പിന്നെ ഞങ്ങള്‍ മാത്രം സഹിക്കേണ്ടല്ലോ..

(ക്ലാസില്‍ ഒരു ബോര്‍ഡുണ്ട്.., രചനാത്മകമായ കുരുത്തക്കേടുകള്‍ക്കെല്ലാമുള്ള ഇടം)

ഒരിക്കല്‍ അശ്‌റഫ്‌സാറും പറഞ്ഞു..
നിന്റെ കവിതകള്‍ക്കായി ഒരു ബ്ലോഗ് തുടങ്ങണം മഖ്ബൂല്‍..

വസീം എ ജെ യും ഇടക്കിടക്ക് ഇത് തന്നെ പറയും..

എന്നാല്‍ പിന്നെ എന്തിന് അമാന്തിക്കണം...
കിടക്കട്ടെ ഒരു ബ്ലോഗ്..

ചുരുക്കിപ്പറഞ്ഞാല്‍ അങ്ങിനെയാണ് മക്കളേ ആ സംഭവം സംഭവിച്ചത്...

ബ്ലോഗ് തുടങ്ങിയിട്ട് കാലം കുറച്ചായെങ്കിലും കഴിഞ്ഞ നാല് മാസമാണ് ബ്ലോഗില്‍ ശരിക്കും സജീവമായത്...

ഒത്തിരിയൊത്തിരി കൂഷ്മാണ്ടങ്ങളെ പരിചയപ്പെട്ടു.., ചിലരൊക്കെ ഫോണില്‍ വിളിച്ചു..
തീര്‍ച്ചയായും നമുക്ക് കാണണം എന്നൊക്കെ പായാരം പറഞ്ഞു..

ചില പ്രവാസികള്‍ നിന്നെ കണ്ടേ അടങ്ങൂ എന്ന പിടിവാശിയിലാണ്..
(ദൈവമേ .., തല്ലിക്കൊല്ലാനാകുമോ എന്തോ)

അപ്പോള്‍ പ്രിയപ്പെവരേ.., ഫോളേവേഴ്‌സ് നൂറ് ആയ സ്ഥിതിക്ക് സ്വല്‍പം ജാഡയൊക്കെ എനിക്ക് കാട്ടാലോ അല്ലേ...

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ഞാനെന്റെ വാക്കുകള്‍ ഉപസംഹരിക്കുന്നു..
നന്ദി., നമസ്‌കാരം..

NB:ജാഡലോടകത്തെ പറ്റിയുള്ള നിരൂപണങ്ങളും ചീത്ത വിളികളും നിര്‍ദാക്ഷിണ്യം സ്വാഗതം ചെയ്യുന്നു..

18 comments:

ജ്ജ് സച്ചിനെ വെട്ടിച്ച് കളഞ്ഞൂ ല്ലേ...!!
----------------------------
ഭാവുകങ്ങള്‍ നേരുന്നു
ചിപ്പി

നൂറു ആയിരം ആകട്ടെ ,ആശംസകള്‍ ..

ഈ സുമനസ്സിന്റെ ആശംസകള്‍ ... ഇനിയും നല്ല ബ്ലോഗുകള്‍ പ്രതീക്ഷിക്കുന്നു ...

ഈ ചെറിയ ഉപചാരം കൂടി വാങ്ങി വെക്കുക.

എല്ലാവരുടെയും ആശംസകള്‍ മൊത്തമായി എടുത്തിരിക്കുന്നു കെട്ടോ...
നല്ല വാക്ക് മിണ്ടിപ്പറഞ്ഞ സകലര്‍ക്കും താങ്ക്‌സ്.

ഇനിയും ലൈവായി തുടരുക.
ആശംസകള്‍.

നിന്റെ ആ കൂട്ടുക്കാരെ അഡ്രെസ്സ് ഒന്ന് തരുമോ? ഒരു പണി കൊടുക്കാനാ
ഇപ്പോള്‍ സഹിക്കണത് ഞങ്ങള്‍ അല്ലെഎല്ലാ ആശംസകളും നേരുന്നു

നീയിപ്പോ സ്റ്റാറയില്ലേ .....

വഴിയിലെ കുപ്പിച്ചില്ലുകളും തടസ്സങ്ങളും വകഞ്ഞു മാറ്റി മുന്നേറുന്ന കാട്ടാളാ ആശംസകള്‍

നൂറു ആയിരം ആകട്ടെ ,ആശംസകള്‍ ..

നൂറടിച്ചിട്ടും ഔട്ടായില്ല!! നല്ല കപാസിറ്റിയുണ്ടല്ലൊ..

Post a Comment