കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Tuesday, December 13, 2011

ഒരു വഴിയിലൂടെയും ആരും പോയില്ല..


മുന്നില്‍ ഒട്ടനേകം വഴികള്‍..
ശരിക്കും വഴി ഏതായിരിക്കും?

കൂടെയുള്ള ആരോ പറഞ്ഞു..
ദേ.. ഈ കാണുന്നതാണ് ശരിക്കും വഴി..
ഇതിലൂടെ പോയാല്‍ നിശ്ചയം ലക്ഷ്യത്തിലെത്തും..

വേറൊരാള്‍- ഒന്ന് പോ ചങ്ങാതി....
ഇത് പൊട്ട വഴി.. അതാണ് യഥാര്‍ഥ വഴി..
കണ്ടില്ലേ .., ഒട്ടേറെ കാല്‍പാടുകള്‍..
മുന്‍ഗാമികള്‍ നടന്ന വഴി അതാണ്..

മുമ്പുള്ളവര്‍ നടന്നു എന്ന് വെച്ച് ആ വഴി തന്നെ നല്ലത് എന്നില്ലല്ലോ..

നല്ല വഴി തീരുമാനിക്കുന്നത് നീയാണോ..


അല്ലാതെ പിന്നെ നിന്റെ -------- ആണോ....


----------------------------------------------------------

നല്ല വഴി ഏതെന്നും പറഞ്ഞ് അവര്‍ തമ്മില്‍ തര്‍ക്കമായി..
വഴിത്തര്‍ക്കം..
കയ്യാങ്കളിയിലെത്തി അത്..

അവിടെ ഒരു ആള്‍ക്കൂട്ടമായി..
ഓരോരുത്തര്‍ക്കും സ്വന്തമായി അനുയായികളായി...
കൊടിയായി.., ആസ്ഥാന കേന്ദ്രങ്ങളായി..

പൊട്ടന്‍, ശുംഭന്‍, ആസനത്തില്‍ ഊതുന്നവന്‍..
പരസ്പരം ആക്ഷേപിക്കാന്‍ പുതിയ പുതിയ പദങ്ങള്‍ അവര്‍ കണ്ടെടുത്തു..
അനുയായികള്‍ അത്‌കേട്ട് കയ്യടിച്ചു..


വഴിവക്കില്‍ മുദ്രാവാക്യം വിളിച്ചും , തെറിവിളിച്ചും അവരങ്ങിനെ കാലം കഴിച്ചു....

എന്നാല്‍
ഒരു വഴിയിലൂടെയും ആരും പോയില്ല..

17 comments:

'ഒരുത്തി' എന്നെഴുതാന് വിട്ടു മഖ്ബൂല്

മകബൂ ....നമുക്കൊരു പുതിയ വഴി കൂടി ഉണ്ടാ ക്കിയാലോ?

"ചിന്തനം ചെയ്യുമ്പോള്‍ അന്തരം കാണുകില്‍,
പിന്നെന്തു കുന്തമാണ് പുല്ലേ.".? നന്മയിലേക്ക് സ്വാഗതമോതുമ്പോള്‍..!

വഴിതിരയുന്നവനിലും തെറിവിളി, നമ്മുടെ മതങ്ങള്‍

വേറെയുമുണ്ട് കേരള രാഷ്ട്രീയ നിഘണ്ടുവിലെ പുതിയ പദങ്ങള്‍... ഇനിയും അവര്‍ ഗവേഷണം നടത്തികൊണ്ടേയിരിക്കും .. ദൈവോ രക്ഷ.

നല്ല വഴി തീരുമാനിക്കുന്നത് അവനവന്‍ തന്നാണ് ...കൊള്ളാം

അതെന്തായാലും കലക്കി ... ശരിക്കും ഇഷ്ടപ്പെട്ടു..

ഇത് കലക്കിയതല്ല, കലക്കവെള്ളത്തില്‍ മീന്‍ പിടിച്ചതാ.. പിന്നെ, മനുഷ്യന്‍ എന്ന നിലക്ക് ആരുടെ എങ്കിലും വായില്‍ നിന്ന്‍ വന്നു പോയത്‌ വെച്ച് ഇത്തരം സംവാദങ്ങളെ മൊത്തത്തില്‍ ആക്ഷേപിക്കുന്നത് പൊട്ടതരമാണ്. അങ്ങനെ വന്നു പോയവര്‍ തന്നെ തിരുതിയിട്ടുമുനണ്ട്‌.. അതൊന്നും ആര്‍കും കാണാന്‍ കഴിയില്ലല്ലോ.. യുടുബില്‍ ഉള്ളത് മാത്രല്ലേ "ഞമ്മ" കാണുകയുള്ളൂ...

പരസ്പരം തെറി വിളിക്കുക.. എന്താ ഇങ്ങനെ എന്ന് ചോദിച്ചാല്‍ ഞങ്ങള്‍ മനുഷ്യരല്ലേ ., തെറ്റ്പറ്റും എന്ന് പറയുക..

ആ തെറിക്ക് മറുതെറി പറയുക...(നമുക്ക് ക്ഷമിക്കാം., മനുഷ്യന്‍മാരല്ലേ)

അതിനും പിന്നെ മറുപടിത്തെറി....

എല്ലാം ഞങ്ങള്‍ ക്ഷമിക്കാം....

ആരെ നന്നാക്കാനാണീ ഉദ്യമങ്ങള്‍..
സത്യം എനിക്കറിയില്ല..

നാട് നന്നാക്കാനിറങ്ങി പരസ്പരം വഴക്കും വക്കാണവും കൂടി നാട്ട്കാരെ കൊണ്ട് പറയിപ്പിച്ച രാഷ്ട്ീയപ്രവര്‍ത്തകരായ മക്കളെ ഒടുക്കം അച്ചന്‍ രണ്ട് പെടക്കുന്നുണ്ട്..
എന്നിട്ടൊരു ഗമണ്ടന്‍ ഡയലോഗ്..
മക്കളേ ആദ്യം സ്വയം നന്നാക്...
(സന്ദേശം സിനിമ)

ചിലപ്പോള്‍ ഇങ്ങനെയൊക്കെ നമ്മള്‍ നന്നാകുമായിരിക്കും അല്ലെ ?

ആസന ത്തില്‍ ഊതുന്നവന്‍ എന്ന വാക്ക് ഞാന്‍ ആദ്യം കേള്‍ക്കുന്നത് ഒരു മത പുരോഹിതന്‍ എന്ന് നടിക്കുന്ന ആളില്‍ നിന്നാണ് അത് കൊണ്ട് ആ ഒരു വാക്ക് കൊണ്ട് നിങ്ങള്‍ പറയാന്‍ ശ്രമിച്ചതിനെ വെക്തമായി മനസ്സിലായി

Post a Comment