കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Tuesday, November 29, 2011

കണ്‍ഫ്യൂഷ്യന്‍ ദൈവമേ കണ്‍ഫ്യൂഷ്യന്‍...

ഹോ.. രണ്ട് ദിവസമായി ഉറങ്ങിയിട്ടില്ല...
എന്തോ .. ഉറങ്ങാന്‍ കഴിയുന്നില്ല..
മനസ്സില്‍ നിറയെ ചിന്തയുടെ പൂത്തിരി കത്തുകയാണ്..
(എങ്ങനെയുണ്ട് പ്രയോഗം..
പോരേ.....
എന്നാല്‍ ചിന്തയുടെ പടക്കം പൊട്ടുകയാണ് എന്നാക്കിയാലോ..
എന്തായാലും പടക്കവും പൂത്തിരിയും വിട്ടിട്ടുള്ള കളിയൊന്നുമില്ല)

ചിന്ത ഇതാണ്.....
എന്താ ഈ മതേതരത്വം എന്നൊക്കെ പറഞ്ഞാല്‍..

സത്യത്തില്‍ അതൊരു മതമാണോ..
ഞാന്‍ മതേതരത്വവാദിയാകണേല്‍ എന്താ ചെയ്യേണ്ടത്..
മതേതരത്വം ജയിക്കട്ടെ എന്ന് ചുമ്മാ പറഞ്ഞാല്‍ മതിയോ..

മതേതരത്വം ജയിക്കട്ടെ മീന്‍സ്......
മതമല്ലാത്തതൊക്കെ ജയിക്കട്ടെ എന്നാണോ..
അല്ലേല്‍ എല്ലാ മതങ്ങളും ജയിക്കട്ടെ എന്നാണോ..

കണ്‍ഫ്യൂഷ്യന്‍ ദൈവമേ കണ്‍ഫ്യൂഷ്യന്‍...
അല്ല .. മതേതരത്വം എന്ന മതത്തിന് ദൈവമുണ്ടോ..

പ്രിയപ്പെട്ട ബൂലോക വായനക്കാരേ
നിങ്ങളും എന്റെയീ ആശയക്കുഴപ്പത്തില്‍ പങ്കാളികളാവൂ..

ചോദ്യം ഇതാണ്...
* എന്താണ് മതേതരത്വം?
* ആരൊക്കെയാണ് മതേതരികള്‍..?
-----------------------------------------------
ബെര്‍ളിയച്ചായന്‍ മുമ്പൊരിക്കല്‍ പറഞ്ഞത്...
സെക്യുലരിസം സില്‍സില പോലെ എന്തോ ഒന്നായിപ്പോയി..
ആ വാക്ക് കൊണ്ട ഉദ്ദേശിക്കുന്നതല്ല പലരും അര്‍ഥമാക്കുന്നത്..
ഓരോരുത്തരും അവരുടെ പ്രത്യയശാസ്ത്രങ്ങള്‍ക്കും യുക്തിചിന്തകള്‍ക്കും വിശ്വാസ സംഹിതകള്‍ക്കുമനുസരിച്ച് സെക്യുലരിസം എന്ന വാക്കിനെ പുനര്‍ നിര്‍വചിക്കുന്നു..
ആരാണ് യഥാര്‍ഥ സെക്യുലരിസ്റ്റ് എന്ന ആശയക്കുഴപ്പത്തില്‍ നിന്ന് പുതിയൊരു സെക്യുലരിസം ഉണ്ടായെന്നും വരാം..

NB:
ഒരു സന്തോഷ വാര്‍ത്ത..
ഞാന്‍ ഡൈലി എക്‌സര്‍സൈസ് തുടങ്ങി..
ശരീരം ഒന്ന് പുഷ്ടിപ്പെടുത്തിയിട്ട് വേണം അണ്ണന്‍മാരോട് രണ്ട് ചോദിക്കാന്‍..

35 ലക്ഷം വെള്ളത്തിനടിയില്‍ പെട്ട് ചക്രശ്വാസം വലിച്ചാലും തനിക്കൊന്നും നോവില്ല..
ജസ്റ്റ് റിമംബര്‍ ദാറ്റ്..

8 comments:

മതേതരത്ത്വം എന്താന്നു അറിഞ്ഞാല്‍ മതിയോ ?ഇപ്പൊ ശരിയാക്കിത്തരാം കേട്ടോ ,ഞാന്‍ ഒരു മോല്ലാക്കയെയും ,പള്ളീലച്ചനെയും ഒരു സ്വാമിയെയും കണ്ടു പിടിക്കട്ടെ (അവരെ മൂന്നു പേരെയും നിരത്തി നിര്‍ത്തി ഒരു ഫോട്ടോ എടുത്താല്‍ മതേതരത്വം ആയി )

മതേതരത്വം!!! കണ്ഫുഷന്‍ മാറിയാല്‍ പറയണേ , റഫറന്‍സും പറയാന്‍ മക്ബൂലെ നമ്മുടെ കണ്ഫുഷനും മാറ്റാല്ലോ .

"നിങ്ങളും എന്റെയീ ആശയക്കുഴപ്പത്തില്‍ പങ്കാളികളാവൂ..."

ഇതാ പങ്കാളിയായി കഴിഞ്ഞു.പോരെ..?

ഞങ്ങളും പങ്കാളികളാവുന്നു ഈ ആശയക്കുഴപ്പത്തിൽ.. അല്ലേലും എന്താ ഈ സാധനം?

ഇതിപ്പോ വല്യ കഷ്ടായല്ലോ....
എല്ലാരും എന്നോടാണോ ചോദിക്കുന്നത്....

എവിടെ മതേതരത്വ വിശാരദന്‍മാര്‍...

പറയൂ..
നിങ്ങളെങ്ങിനെ നിങ്ങളായെന്ന്...

കണ്‍ഫ്യൂഷ്യന്‍ ദൈവമേ കണ്‍ഫ്യൂഷ്യന്‍...

തമാശ ആയിട്ടാണെങ്കിലും മഖ്ബൂ നീ പങ്കു വെച്ച ആശങ്ക കാംബുള്ളതാ
നമ്മള്‍ ശരിക്കും മതേതര വാദികള്‍ അല്ല കപട വാദികള്‍ ആണ് അല്ലെ

Post a Comment