കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Wednesday, November 23, 2011

ടാ.. കളറ് സംഗത്യായിട്ടാ..

ഫ്രണ്ട്‌സ് എങ്ങനെയായിരിക്കണം എന്നതിനെ പറ്റി എല്ലാവര്‍ക്കും ഗമണ്ടന്‍ കാഴ്ച്ചപ്പാടുകളുണ്ട്..
ഫ്രണ്ടസ് സിനിമ കണ്ട് സകലരും പറഞ്ഞു..
ദേണ്ടേ.. യെവന്‍മാരാടേ ഫ്രണ്ട്‌സ്..

നിറം, ദോസ്ത്, ത്രീഇഡിയറ്റ്‌സ്.... അങ്ങിനെയങ്ങിനെ..
പലപല സിനിമകളിലായി ആത്മാര്‍ഥതയുള്ള ഒട്ടേറെ സുഹൃദ് ബന്ധങ്ങള്‍ നാം കണ്ടു... കയ്യടിച്ചു...


വാല്‍സല്യം പടം കണ്ട് ഓള്‍ മലയാളീസും നയരേഖയിറക്കി..
പാവം മമ്മുട്ടി..
ആകുന്നേല്‍ അങ്ങനെത്തന്നെ ആകണം..
ഉള്ളില്‍ പക്ഷേ എല്ലാവരും സിദ്ദീഖിനെ ആവാഹിച്ചു..
കെറുവും മുഷ്‌കുമായി ജീവിച്ചു..

ഒരു പാട്ടുണ്ടല്ലോ..
ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ആയിരം പേര്‍ വരും..
കരയുമ്പോള്‍ കൂടെ കരയാന്‍ ഇന്നിഴല്‍ മാത്രം വരും..

മൗലികമായ വിയോജിപ്പുണ്ടെനിക്കീ വരികളോട്..

കരയുമ്പോള്‍ കൂടെ കരയാനും, സഹതപിക്കാനും ,സമാശ്വാസം നല്‍കാനും, സാന്ത്വനിപ്പിക്കാനും ചിലപ്പോള്‍ പലരും വരും ...

അവര്‍ തോളില്‍ തട്ടി പറയും.. സാരമില്ലെടാ എല്ലാം വിധി..

അവരത് പറയും നേരം അവരുടെ അന്തരംഗങ്ങളില്‍ പൊട്ടിച്ചിരിയുടെ പൂത്തിരി കത്തുന്നുണ്ടാകും..

യഥാര്‍ഥ ഫ്രണ്ട്‌സ് നിങ്ങളുടെ സന്തോഷങ്ങളില്‍ കൂട്ടിനുണ്ടാകും ആഹ്ലാദങ്ങളില്‍ ഒപ്പം ചേരും ..
ഫോണ്‍ ചെയ്ത് അഭിനന്ദിക്കും..
ടാ.. കളറ് സംഗത്യായിട്ടാ..
നിങ്ങളുടെ ശോഭനസുന്ദരമായ ഭാവിക്കവര്‍ മുതല്‍കൂട്ടേകും ...
ഉജ്വലമായ ഫീഡ്ബാക്ക്..

കരയാനും സഹതപിക്കാനും കൂടെ നിന്ന എല്ലാവരും നിങ്ങളെ അഭിനന്ദിക്കാനെത്തിയെന്ന് വരില്ല..

NB:
പൗലോ കൊയ്‌ലോ , സഹീര്‍ എന്ന നോവലില്‍ സമാന ആശയം പങ്ക് വെക്കുന്നുണ്ട്..
നോവലിലെ ആ ഭാഗം മാത്രമേ എനിക്കിഷ്ടപ്പെട്ടുള്ളൂ..

10 comments:

കളറ് സങ്ങത്യായിട്ടാ ,പക്ഷെ അഭിനന്ദങ്ങളെക്കാളും ഒരു പാട് വിലപ്പെട്ടതാണ്‌ വിഷമഘട്ടങ്ങളിലെ ആശ്വസിപ്പിക്കലുകളും സഹായിക്കലും........

നന്മനിറഞ്ഞ നല്ല സ്നേഹിതന്‍, അതില്‍ പരം മറ്റൊന്നില്ല പകരമീഭൂമിയില്‍

yeda appo ninte postokke usharayenn parayunnavar mathran kutukar yennano paranhadh..?!

നല്ല സ്നേഹിതനോളം വരില്ല മറ്റൊന്നും എനിക്കുമുണ്ട് അങ്ങനെ ഒരു ശുഹ്ര്‍ത്ത്

എന്താത്?? മനസ്സിലായില്ല.. അല്ലേലും ഈ കടിച്ചാ പൊട്ടാത്ത സംഗതികൾ എനിക്ക് മനസ്സിലാകാറില്ല :)

ജുമാന്‍...
അയ്യോ.. അങ്ങനെയൊന്നും ഞാന്‍ ഉദ്ദേശിച്ചിട്ടില്ല കേട്ടോ..
നീ വേണേല്‍ പോസ്്റ്റുകളൊക്കെ തനി കൂതറയെന്നങ്ങ് പറഞ്ഞോ..
എനിക്ക് നോ പ്രോബഌ..ഹ ഹ

ബാസില്‍.. മനസ്സിലാകാതിരിക്കാന്‍ മാത്രം ബുജിത്തരങ്ങളൊന്നും ഞാന്‍ പറഞ്ഞില്ലല്ലോ..

ഞാൻ ഫോൺചെയ്തിട്ടറിയിക്കാം എന്ത്യേ.. :)

Abhnandikkaan ente kayyil number illallo...maqboo

എനിയ്ക്ക് കുറെ ഫ്രണ്ട്സ് ഉണ്ട്--നല്ല കുറച്ചു ഫ്രണ്ട്സും-- സന്തോഷത്തില്‍ ചിരിയ്ക്കും,അബദ്ധങ്ങളില്‍ കളിയാക്കിയും വിഷമങ്ങളില്‍ ഒപ്പം നിന്നും-അങ്ങനെ അങ്ങനെ....

എഴുതിക്കൊണ്ടേ ഇരിക്കുക.........

Post a Comment