കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Thursday, November 17, 2011

ആരെയും കൂസാതെ കാലം പാഞ്ഞ് പാഞ്ഞ് പോയി

കുഞ്ഞ്‌നാളില്‍ വീടിന്റെ തൂണിനോട് ചേര്‍ന്ന് നടക്കാന്‍ തുനിഞ്ഞതാണ്..ഉപ്പ വിലക്കി..
ടാ.. വീഴും..
ഈ ഉപ്പാക്കെന്താ..

ബാബുവും രമ്യേച്ചിയും സനലുമെല്ലാം പുറത്ത് നല്ല കളിയിലാണ്..
കൂടെ കൂടിയാലോ...
ഉമ്മ കണ്ണുരുട്ടി.. ഞാന്‍ ഉള്ളിലേക്ക് തന്നെ വലിഞ്ഞു..
ഈ ഉമ്മാക്കെന്താ..

ഇന്നലെ സകല ബന്ധുമിത്രാദി കൂഷ്മാണ്ഡങ്ങളും വീട്ടിലുണ്ടായിരുന്നു.. ഹോം വര്‍ക്ക് ചെയ്യാനൊത്തില്ല..
ടീച്ചര്‍ കലിതുള്ളി..
ഈ ടീച്ചര്‍ക്കിതെന്താ..

അങ്ങോട്ടോടരുത്.. ചാടരുത്..
അവിടെ നില്‍ക്കരുത്.. ഇരിക്കരുത്.. കിടക്കരുത്..
ചെയ്യരുത്. പറയരുത്..
ഈ മുതിര്‍ന്നവര്‍ക്കിതെന്താ..

------------------------------------------
ആരെയും കൂസാതെ കാലം പാഞ്ഞ് പാഞ്ഞ് പോയി
------------------------------------------

പെങ്ങളുടെ കൂട്ടി അനു(ആസിം അനാന്‍)പുറത്തേക്കോടാനുള്ള ഭാവത്തിലാണ് .....

അറിയാതെ വായില്‍ നിന്ന് വന്നു..
ടാ വീഴും...

(ഈ മാമനിതെന്താ.. അവന്‍ ഉള്ളില്‍ ചോദിക്കുന്നുണ്ടാകുമോ..?)

9 comments:

ഈ മക്കുവിനിതെന്താ...ഹ ഹ

kaalam varuthunna maattangal...............

കരുതല്‍ നല്ലതാ
പക്ഷെ അത് അതിജീവനശേഷി കുറയ്ക്കും

പേടിയ്ക്കേണ്ട,ഇപ്പോളത്തെ കുട്ടികളാരും അങ്ങനെ പറയില്ല-പകരം "ഒന്ന് പോയേരാവിടുന്നു..." എന്ന് ഉറക്കെ തന്നെ പറഞ്ഞിട്ട് മുറ്റത്തെയ്ക്കോടും -അത്രയ്ക്കുണ്ട്‌ അനുസരണ.

ഞാനെന്തൂട്ടാ പറയാ.. പറഞ്ഞാൽ അന്‌ക്കെന്താന്ന് ചോദിക്കില്ല്ലെ..

അതൊരു പ്രക്രതി നിഴ്മം അല്ലെ മറ്റാനോക്കില്ല മഖ്ബൂ

വന്ന് കണ്ടവര്‍ക്കൊക്കെയും താങ്ക്‌സ് ട്ടോ

Post a Comment