കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Saturday, November 12, 2011

അന്നേരം അവന്റെ കണ്ണില്‍ എത്രായിരം പെരുന്നാളാണ് പൂവിട്ടത്.

പെരുന്നാള്‍ തലേന്ന്...

മന്‍സൂര്‍ക്കയുടെ ചെരുപ്പ് കടയില്‍ ഇരുന്ന് സൊറ പറയുകയാണ്..

അന്നേരം ചെരുപ്പ് വാങ്ങാന്‍ ഒരു കുട്ടി വന്നു..

നൂറ് രൂപേടെ ചെരുപ്പുണ്ടോ...?
(നൂറ് രൂപക്ക് ഇക്കാലത്ത് എന്ത് ചെരുപ്പ് കിട്ടാനാണ്..)

മന്‍സൂര്‍ക്ക പുഞ്ചിരിച്ചു...
മോന്‍ക്ക് എങ്ങനത്തെ ചെരുപ്പാ വേണ്ടത്...കെട്ടുന്നത് മതിയോ....

നൂറ് രൂപക്ക് കിട്ട്വോ...?

നമുക്ക് നോക്ക്വാലോ.... മോന്റെ പേരെന്താ...

സുഹൈല്‍...

ഉപ്പാക്കെന്താ പണി..?

ഇപ്പൊ അങ്ങനെ പണിയൊന്നുല്യ..

മന്‍സൂര്‍ക്ക നല്ലൊരു ചെരിപ്പെടുത്ത് കൊടുത്തു...
മോനിതെടുത്തോ... എന്റെ പെരുന്നാള്‍ സമ്മാനം..
അന്നേരം അവന്റെ കണ്ണില്‍ എത്രായിരം പെരുന്നാളാണ് പൂവിട്ടത്...
(മന്‍സൂര്‍ക്ക വലിയ ധനികനൊന്നുമല്ല, ലക്ഷങ്ങള്‍ കടബാധ്യതയുള്ള ഒരു സാധാരണക്കാരന്‍)

അവന്‍ പോയപ്പോള്‍ മന്‍സൂര്‍ക്ക പറഞ്ഞു..

ഒരു പെരുന്നാള്‍ തലേന്ന് ഡ്രസ്സെടുക്കാന്‍ കാശില്ലാതെ പലരോടും കടം ചോദിച്ചലഞ്ഞ ഒരു പെരുന്നാളോര്‍മ്മ ഇന്നും എന്റെ മനസ്സില്‍ മായാതെ നില്‍പ്പുണ്ട് മഖ്ബൂ..
ഉപ്പ ഗള്‍ഫില്‍ ജോലിയില്ലാതെ വലയുന്ന കാലം..
ആരും കാശ് തന്നില്ല..
പുത്തനുടുപ്പിട്ട് കൂട്ടുകാര്‍ ഉല്ലസിക്കും നേരം തല പെരുത്ത് .. നെഞ്ച് കലങ്ങി..
കണ്ണീരുപ്പ് കലര്‍ന്ന എന്റെ ആ പെരുന്നാള്‍....


NB:
ഈ ചെറിയ ജീവിതത്തില്‍ ഒട്ടേറെ പേരെ കണ്ടു..
പരിചയിച്ചു..
പലര്‍ക്കും പല രൂപം ..പല രീതി.. പല ഭാവം..
ചിലരെന്നെ അല്‍ഭുതപ്പെടുത്തും..

അവരെപ്പോലെ ആയിക്കൂടെ നിനക്കെന്ന് ഉള്ളോതും..

ആകണം .. അവരെപ്പോലെ തന്നെ ആകണം..
എന്നിട്ട് നന്‍മയുടെ വസന്തം പടക്കണം..
നേരിന്റെ നിലാവൊരുക്കണം...

19 comments:

ഓരോരുത്തരും നന്മയുടെ വിത്തുകള്‍ ഉള്ളില്‍ കൊണ്ട് നടക്കുന്നുണ്ട് .അത് നാട്ടു നനച്ചു വളര്‍ത്തണം എന്ന് മാത്രം ...നല്ല പോസ്റ്റ്‌ മഖ്‌ബു

വളരെ ശെരിയാണ്, ജീവിതം പഠിക്കണമെങ്കില്‍ ജീവിതത്തില്‍ നല്ല പ്രയാസങ്ങള്‍ തരണം ചെയ്യണം, തീര്‍ച്ചയായും അതു കൂടി ഉണ്ടെങ്കിലെ ജീവിതം മുഴിവനാക്കൂ

ആ മോന്‍ ആണോ ......ഈ മോന്‍ ..ആ സുന്ദര കുട്ടന് ..നന്മയാല്‍ പകുത്ത ഒരുമ്മ ...വായിച്ചപ്പോള്‍ നല്ല സന്തോഷം ....നന്മകള്‍ ഒരിക്കലും പോകാതിരിക്കട്ടെ ..എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

ഹൃദയത്തില്‍ തട്ടുന്ന അനുഭവ വിവരണം ... ഇത് പോലെ നന്മകള്‍ സൂക്ഷിക്കുന്ന മനുഷ്യര്‍ ഒരു പാട് നമുക്കിടയില്‍ ഉണ്ട് ... നന്ദി മഖ്ബൂല്‍

ഇതു പോലെ എത്രയെത്ര പേർ.. നാം കാണാത്തതോ അതോ കണ്ടില്ലെന്നു നടിക്കുന്നതോ???

ഉള് ഹിയത് മാംസം അമുസ്ലീങ്ങള്‍ക്ക് നല്‍കാന്‍ പാടില്ല എന്ന് പറയുന്നവര്‍ തെളിവ് ഹാജരാക്കുക. തെളിവില്ലെന്കില്‍ മിണ്ടാണ്ടിരിക്കുക. നായക്ക് വെള്ളം കൊടുത്തു സ്വര്‍ഗത്തില്‍ പോകാം. അമുസ്ലിമിന് അല്‍പം മാംസം കൊടുതാല്‍ മഹാ കുറ്റവും....പോടെയ്‌ മിണ്ടാതെ....

ലക്ഷങ്ങള്‍ കടമുള്ള മന്‍സൂര്‍ക്കാക്കേ
ആ ചെരുപ്പ് കൊടുക്കാന്‍ കഴിയൂ.
പെരുന്നാളിന്റെ നിലാവ് എണ്ണത്തില്‍ ചുരുങ്ങുന്ന മന്‍സൂര്‍ക്കമാരാണ്‌.

മനസ്സില്‍ തട്ടിയ സമ്മാനം..

മനസ്സില്‍ നന്മ വിതക്കുന്ന ഇത്തരം പോസ്റ്റുകള്‍ സ്വാഗതാര്‍ഹം.
പക്ഷെ അതിനിടയില്‍ അന്‍സാര്‍ അലി പറഞ്ഞത് മനസ്സിലായില്ല. ആരെ ഇപ്പൊ മൂപ്പരോട് അത് പാടില്ലെന്ന് പറഞ്ഞത്‌?

പുഞ്ചിരി പോലും നന്മയാണ്....

നല്ലത് മിണ്ടിപ്പറഞ്ഞവര്‍ക്കൊക്കെയും താങ്ക്‌സ്..

അന്‍സാര്‍ക്കാ എന്ത് പറ്റി...

ഷുക്കൂര്‍ക്ക പറഞ്ഞപോലെ ആരും അതേപറ്റിയൊന്നും പറഞ്ഞില്ലല്ലോ..

മനസ്സില്‍ ഒരു നനവ്‌ അറിയാതെ കിനിഞ്ഞു പോയി...ഇനിയും ഇത്തരത്തിലുള്ള അനുഭവക്കുറിപ്പുകള്‍ എഴുതുക..ആശംസകള്‍...

ഈ ജാഡലോകത്തിൽ ഇനിയും നൻമ വറ്റാത്ത ഒരുപാട് മനുഷ്യർ ബാക്കിയുണ്ട്..

നന്മ ഉള്ളവരും ഇല്ലാത്തവരും ഒക്കെ ഉണ്ടാകുമ്പോള്‍ അല്ലെ ഈ ലോകത്തിനു ഒരു പൂര്‍ണത വരുന്നോള്ളൂ

നൗഷാദ്ക്ക, ഷാജുക്കാ.. കൊമ്പന്‍ ഭായ്...
സന്ദര്‍ശനത്തിന് താങ്ക്‌സ്..

പെരുന്നാള്‍ സമ്മാനം..super

അടിക്കുറിപ്പാണ് ഈ പോസ്റ്റിന്റെ ജീവന്‍ .നന്മ ചെയ്യുക പ്രോത്സാഹിപ്പിക്കുക. ഈ നന്മ ജീവിതത്തില്‍ പടര്‍ത്താന്‍ സാധിക്കട്ടെ

Iniyum nanma avasheshikunna manasukal...avaril ninnum ere padikkanund....post ishtamai maqboolikka...mansoor ikkak nte salamum prarthanakalum.

നന്മകള്‍ മാത്രം ചിന്തിക്കാന്‍ കഴിയുന്ന ആളുകള്‍ വളരെ കുറച്ചേ ഉള്ളൂ... മനസ്സില്‍ തട്ടിയുള്ള വിവരണം.

Post a Comment