കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Saturday, November 5, 2011

എന്റെ വൊഡാഫോണ്‍ മുത്തപ്പാ... എന്നാലും എന്നോടീ ചതി...

ഹൊ ..മടുത്തു മോനേ ,മടുത്തു..



മൊത്തത്തില്‍ ടയേഡാടാ..
ഈയിടെ ഒന്നും ശരിയാവുന്നില്ല..
ആകെയൊരു കല്ലുകടി..
ഇതെന്താടാ ഇങ്ങനെ..
ഇവന്‍മാരൊന്നും ഒരു കാലത്തും ഗൂണം പിടിക്കില്ല..
ഒന്ന് ചിരിച്ചാലെന്താ..
മസിലും പിടിച്ച് മുഖം വീര്‍പ്പിച്ചങ്ങനെ ഇരിക്കും..
ഒരുമാതിരി വാട്ടര്‍ബലൂണില്‍ വെള്ളം നിറച്ചപോലെ...
കൂഷമാണ്ഡങ്ങള്‍..

ഒന്നും പറയണ്ട..
എന്റെ അമ്മായിയമ്മ ഒരു രാക്ഷസി തന്നെയാ മോനേ..
ഞാനെന്താ ഗര്‍ദഭമോ(മീന്‍സ് കഴുത)..
ഇങ്ങനെ എല്ല് മുറിയെ പണിയെടുക്കാന്‍..
അമ്മായിത്തള്ളയെ തനിച്ച് കിട്ടിയാലുണ്ടല്ലോ..
പൊറാട്ടക്ക് മാവ് കുഴക്കും പോലെ അസ്‌ക്കാ പിസ്‌ക്കാ..

മഖ്ബു .. അവള് പോയെടാ..
ഹെന്നെ പറ്റിച്ചു..
ഈ പെണ്‍പിള്ളേരെയൊന്നും വിശ്വസിക്കാന്‍ കൊള്ളുകേലാ..
ബഡ്ക്കൂസുകള്‍...
വിഫലമായിപ്പോയ എന്റെ എത്രയെത്ര മഞ്ചുകള്‍...
എത്രയെത്ര റീചാര്‍ജ് കൂപ്പണുകള്‍...
എന്റെ വൊഡാഫോണ്‍ മുത്തപ്പാ...
എന്നാലും എന്നോടീ ചതി...
പത്തില്‍തോറ്റപ്പോള്‍ പോലും ദിങ്ങനെ നിരാശിച്ചിട്ടില്ലെടാ...

പെണ്ണ് കെട്ടിപ്പോയതാ മോനേ ജീവിതത്തില്‍ ഞാന്‍ ചെയ്ത
ഏറ്റവും വലിയ തെറ്റ്..
ഒരു സൊഖണ്ടാ .. പൊറുതി..
സദാ നേരം കുനിഷ്ട് തന്നെ..
യെവളുടെ വായില്‍ ചീരാമുളക് തിരുകാന്‍ തോന്നും..
രണ്ടായിരത്തഞ്ഞൂറാ മോനേ അവളെടുത്ത ചുരിദാറിന്..

NB:
ലിതെല്ലാം എന്റെ ഫ്രണ്ട്‌സിന്റെയും ഇക്കമാരുടെയും ചേച്ചിമാരുടേയും പായാരങ്ങളാണേ..
ഞാന്‍ നോ കമന്റ്....

എല്ലാവര്‍ക്കും എന്റെ ഉള്ളറിഞ്ഞ പെരുന്നാള്‍ ആഹ്ലാദങ്ങള്‍

14 comments:

വെറുതെ പുളു അടിക്കണ്ട മക്കു.. ഒക്കെ നിനക്കു പറയമെന്നുണ്ടായിരുന്നു. ശരിയല്ലേ..? വെറുതെ ചേച്ചിമാരുടെയും ചേട്ടമാരുടെയും തലയില് കെട്ടിവെക്കണ്ട

വാസ്തവ വിരുദ്ധമായ ജലീലിന്റെ ഈ പ്രസ്താവന ഞാന്‍ ശക്തിമത്തായി നിഷേധിക്കുന്നു......

ഹ ഹ

മഖ്ബു .. അവള് പോയെടാ..
ഹെന്നെ പറ്റിച്ചു..
ഈ പെണ്‍പിള്ളേരെയൊന്നും വിശ്വസിക്കാന്‍ കൊള്ളുകേലാ..
ബഡ്ക്കൂസുകള്‍...

ഹോ ഇത് കൊള്ളാം

ഷാജുക്കാ .. അത് ഇഷ്ട്‌പ്പെടാന്‍ മാത്രം എന്തോ കാരണം ഉണ്ടല്ലോ...
അയ്യോ.. ഞാനൊന്നും പറഞ്ഞില്ലേ...

അപ്പോഴും പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്നു .....
എന്നിട്ട് ഒരു നല്ല പിള്ള ചമയലും
പറ്റിപ്പോയി അതിന്റെ കലിപ്പ് തീരണില്ല ....അതല്ലേ സത്യം

മക്ബൂല്‍ മാറഞ്ചേരി | നിങ്ങളുടെ മിസ്ടക്സ് എന്നാ സിനിമക്ക് സ്റ്റേറ്റ് ചില്‍ദ്രന്‍ ഫെസ്റ്റില്‍ സെലക്ഷന്‍ കിട്ടിയതായറിഞ്ഞു . ആശംസകള്‍ || ഇവിടെ ക്ലിക്കൂലെ

kathu sukshichadh poyalle....pakshe ne avalk recharge cheidh kodknadhonnum nhanarinhillalo....

വന്ന് കണ്ടവര്‍ക്കൊക്കെയും താങ്ക്‌സ്‌

മഖ്‌ബുവിനു അവാര്‍ഡ്‌ കിട്ടിയെന്നറിഞ്ഞു സന്തോഷം .

ഹ ഹ .. ഇനിയെന്തൊക്കെ കിട്ടാന്‍ കിടക്കുന്നു..
(അടിയും കുത്തും)
സത്യായിട്ടും പുറം തടവി ഞാന്‍ വെയ്റ്റ് ചെയ്യുകയാ..

Maqbul ...swantham anubhavamalledaa...ennaalum aa reecharge kooppanukal

അല്ലെന്നേ.. ഇതെന്താ എല്ലാരും ഇങ്ങനെ പറയുന്നത്... ഹ ഹ

Post a Comment