കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Thursday, November 3, 2011

ദേ. അറിയേണ്ടിയിരുന്നതൊക്കെയും പിന്നെയും ശേഷിക്കുന്നു...

O,Si,Al,Fe,Ca,Na,K,Mg


സമ്മതിച്ചു..
എട്ട് മൂലകങ്ങള്‍ ചേര്‍ന്ന്
ഭൂമിക്ക് പുറന്തോടുണ്ടായെന്ന് ..

അക്ഷാംശ രേഖയും
ദ്രുവാംശ രേഖയുമൊക്കെ
ചേര്‍ത്താണ് ഭൂപടം പടച്ചതെന്ന്..

രക്തമെന്നാല്‍
പ്ലാസ്മയും അണുക്കളും ചേര്‍ന്ന
ചുവന്ന ദ്രാവകമാണെന്ന്..

നീരാവി , പൊടിപടലം
വിവിധ വാതകങ്ങള്‍
എല്ലാം ചേര്‍ന്നാല്‍
അന്തരീക്ഷമായെന്ന്..

എല്ലാം സമ്മതിച്ചു

എന്നിട്ടും സുഹൃത്തെ
അറിയാനായ്, അന്വേഷിക്കാനായ്
പിന്നെയും ചിലത്
ശേഷിക്കുന്നില്ലേ...

കണക്കില്‍പെടാത്തവന്റെ
ഗണിതശാസ്ത്രം
ഗതിമുട്ടിയവന്റെ
ജീവശാസ്ത്രം..
ഇടം നഷ്ടപ്പെട്ടവന്റെ
ഭൂമിശാസ്ത്രം..


എവിടെ നിന്ന്
ആര്‍ജിച്ചെടുക്കും ഇതെല്ലാം
ഏത് അധ്യാപകനില്‍ നിന്ന്
ഏത് കലാലയത്തില്‍ നിന്ന്..

ഒത്തിരി പഠിച്ചിട്ടും
അറിഞ്ഞിട്ടും..അനുഭവിച്ചിട്ടും
ദേ.. അറിയേണ്ടിയിരുന്നതൊക്കെയും പിന്നെയും ശേഷിക്കുന്നു...


(ഈ കണ്ണാടി ലോകത്ത് ചങ്ങാതിയുടെ പ്രസക്തി എന്ന മാഗസിനില്‍ ഞാനെഴുതിയ എഡിറ്റോറിയല്‍)
സന്തോഷം:
നല്ല പേരന്റ്‌സ്, നല്ല സഹോദരങ്ങള്‍, നല്ല ഫ്രണ്ട്‌സ്.....
എല്ലാം ജീവിതത്തില്‍ കിട്ടുന്ന വലിയ അനുഗ്രഹങ്ങളാണ്..
വീടിനകത്തും പുറത്തും നമ്മുടെ നന്‍മ മാത്രം ആഗ്രഹിക്കുന്നവരെ കിട്ടുക എന്നതില്‍ പരം ഭാഗ്യം മറ്റെന്താണ്..

ഞാന്‍ സ്‌ക്രിപ്റ്റ് എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്ത മിസ്റ്റേക്ക്‌സ് എന്ന ഷോര്‍ട്ട് ഫിലിം സ്റ്റേറ്റ് ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നു..

കോപ്പി അയച്ചുകൊടുത്തതും മറ്റുമെല്ലാം ചെയ്തതൊന്നും ഞാനായിരുന്നില്ല..
ഷഫീഖും ടീമുമായിരുന്നു...
.....................................................................................

11 comments:

മഖ്‌ബു ഭാഗ്യവാനാണ് കാരണം ഞാന്‍ മഖ്‌ബുവിന്റെ നന്മ ആഗ്രഹിക്കുന്നു.

പടച്ചോനെ.. ഇനി മഖ്ബുക്ക ഞമ്മളെയൊക്കെ മൈന്റ് ചെയ്യുമോ ആവോ.. :)

വന്ന് കണ്ടവര്‍ക്കോക്കെയും ഒരു ഗമണ്ടന്‍ താങ്ക്‌സ്‌

നാരദന്‍ സാറെ ...സന്തോഷം കെട്ടോ...

പ്രോല്‍സാഹിപ്പിക്കാനും മറ്റും നിങ്ങളോക്കെ ഉള്ളതല്ലേ എന്റെ ആശ്വാസം...

ആശംസകള്‍....

സ്നേഹപൂര്‍വ്വം... :)

നല്ല കവിത...

താങ്കൾ എഴുതി സംവിധാനം ചെയ്ത മിസ്റ്റേക്ക്‌സ് എന്ന ഷോര്‍ട്ട് ഫിലിം, സ്റ്റേറ്റ് ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുകപ്പെട്ടത് വലിയ കാര്യം തന്നെയാണ്. ഒരായിരം ആശംസകൾ അഭിനന്ദനങ്ങൾ..........

ലുട്ടുമോന്‍...
റിജോ.. ഒത്തിരി താങ്ക്‌സ്

asslamu alikkaraaum


othiri sathoshamayito

Post a Comment