കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Tuesday, November 1, 2011

വീടിന്റെ മേല്‍ക്കൂരയായിരുന്നു അന്നെന്റെ ആകാശം..


കുഞ്ഞ് നാളില്‍.രാത്രി നേരങ്ങളില്‍ ഉമ്മ ചോറ് വാരിത്തരും..
കഴിക്കാന്‍ വിസമ്മതിച്ചാല്‍ അങ്ങാകാശത്തേക്ക്
കൈചൂണ്ടും..
മോനേ.. ആകാശം കണ്ടില്ലേ നീ..
അതില്‍...അമ്പിളിമാമനെ..
എണ്ണിക്കണക്കാക്കാനൊക്കാത്ത നക്ഷത്രങ്ങളെ...


ആകാശം കണ്ടില്ല..
പക്ഷെ അമ്പിളിമാമനെ കണ്‍നിറയെ കണ്ടു..
നക്ഷത്രങ്ങളേയും..

പകല്‍കാലങ്ങളിലും അന്ന് ആകാശം കാണാന്‍ കഴിഞ്ഞില്ല..
പണിത്തിരക്കിലാകും ഉമ്മ..
കതകടച്ച് റൂമില്‍ കളിപ്പാട്ടങ്ങളുമായി ഞാന്‍..
വീടിന്റെ മേല്‍ക്കൂരയായിരുന്നു അന്നെന്റെ ആകാശം..


പിന്നെന്നോ പഠിപ്പ് ജീവിതം തുടങ്ങി..
ഇരുളൊടുങ്ങും മുമ്പ് മദ്രസയിലെത്തും..
ശേഷം സ്‌കൂള്‍ ബസ് വരും..
ബാഗ്, കുട , വാട്ടര്‍ ബോട്ടില്‍.. എല്ലാം പേറി ഞാനങ്ങനെ.............

A മുതല്‍ z വരെ ,1 മുതല്‍ 100 വരെ , അലിഫ് മുതല്‍ യാഅ് വരെ......
അ ആ ഇ ഈ....
ഏക്, ദോ ,തീന്‍..
അറിവിന്റെ , അക്ഷരങ്ങളുടെ ഭാരവാഹിയായിത്തീര്‍ന്നു ഞാന്‍...

ആകാശം കാണാനൊക്കെ എവിടെയാ നേരം..

ഇനി വരുന്നത് ജീവിതത്തിന്റെ നട്ടുച്ചകളായിരിക്കുമോ..
ജീവിതത്തിന്റെ വേനലും വര്‍ഷവും..
ജോലി,വിവാഹം, പ്രാരാബ്ധം,
കുശുമ്പ്‌,ജാഡ,പാരവെപ്പ്,കുതികാല്‍വെട്ട്..
അന്യനെ പറ്റിക്കല്‍,കെറുവ്..

ആകാശം കാണാനൊക്കെ നേരം കിട്ടുമോ ആവോ...

അല്ല , പറ്റുമായിരിക്കും .. ഒരിക്കല്‍..
നരകേറി,ജീവിതത്തിന് ചുളിവ് വീഴും നേരത്ത്..
നിലക്കാത്ത ചുമ വാക്കുകളെ വിഴുങ്ങുന്നുണ്ടാകും..
അന്നേരം സിറ്റൗട്ടില്‍ ദൂരെ ആകാശവും നോക്കി കിടക്കാന്‍ പറ്റുമായിരിക്കും..
ജീവിതത്തിന്റെ കിഴക്കും പടിഞ്ഞാറും വിലയിരുത്തി..
പിന്നിട്ട ഇരുളും വെട്ടവും ഓര്‍ത്തെടുത്ത്..
അങ്ങനെയങ്ങനെ.........

25 comments:

best yaaaar.....
thirakkukalkidayil nam paladhum marakkunnu..... aakasham kanan.... thiricharinha adhinte srishtavine kurichariyaan.... angine kureee.....

ജുമാന്‍.. ആദ്യായിട്ടല്ലേ ഇവിടെ..

ഒരു ഗംഭീര വെല്‍കം സോംഗ്‌

നന്നായിട്ടുണ്ട്....ചെറിയ പക്ഷെ ഒതുക്കമുള്ള ഹൃദയസ്പര്‍ശിയായ ഒരു പോസ്റ്റ്‌. അഭിനന്ദനങ്ങള്‍

ആകാശം കാണാനൊക്കെ നേരം കിട്ടുമോ ആവോ...

അല്ല , പറ്റുമായിരിക്കും .. ഒരിക്കല്‍

വായിക്കാന്‍ രസം തോന്നുന്ന അവതരണം..ആശംസകള്‍...

വന്ന് കണ്ടവരക്കൊക്കെയും താങ്ക്‌സ് ട്ടോ..

നല്ല ചിന്ത ചെറിയ വരികളില്‍ ...എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി ....

ഇത് കുറച്ചുകൂടു ആധുനികരിച്ചാല്‍ ആകാശം എന്താണ് എന്ന ഒരു വിവരണവും ഇവിടെ കൊടുക്കേണ്ടിവരും
മോഡേണ്‍ കുട്ടിക്കള്‍ ആ സമയത്ത് ഗേമിങ്ങിലായിരിക്കും

നല്ല രീതിയില്‍ കുറഞ്ഞവരിയില്‍ എഴുതി

ഷാജുക്കാ, മയില്‍പ്പീലി .. നല്ലവാക്കിന് താങ്ക്‌സ്‌

പക്ഷെ ആകാശം എന്നും നമ്മെ കണ്ടുകൊണ്ടിരിക്കുന്നു.

"ഇനി വരുന്നത് ജീവിതത്തിന്റെ നട്ടുച്ചകളായിരിക്കുമോ..
ജീവിതത്തിന്റെ വേനലും വര്‍ഷവും.."

വളരെ നല്ല വരികള്‍

മഖ്‌ബു എല്ലായ്പ്പോഴും വളരെ ലളിതമായി ഗഹനമായ ആശയങ്ങള്‍ ചിത്രീകരിക്കാറുണ്ട്.ഇത്തവണയും മുടക്കം വരുത്തിയില്ല ,ആശംസകള്‍ ,,,,,,

നന്നായി അവതരിപ്പിച്ചു. ഇപ്പോള്‍ കാണാം കമ്പ്യൂട്ടര് ഗെയിമില്‍ കാണുന്ന blu platform ആണ് ആകാശം എന്ന് കൂടി പറയാം..

അല്ല , പറ്റുമായിരിക്കും .. ഒരിക്കല്‍..
നരകേറി,ജീവിതത്തിന് ചുളിവ് വീഴും നേരത്ത്..
നിലക്കാത്ത ചുമ വാക്കുകളെ വിഴുങ്ങുന്നുണ്ടാകും..
അന്നേരം സിറ്റൗട്ടില്‍ ദൂരെ ആകാശവും നോക്കി കിടക്കാന്‍ പറ്റുമായിരിക്കും..
ജീവിതത്തിന്റെ കിഴക്കും പടിഞ്ഞാറും വിലയിരുത്തി..
പിന്നിട്ട ഇരുളും വെട്ടവും ഓര്‍ത്തെടുത്ത്..
അങ്ങനെയങ്ങനെ.........

മനുഷ്യനെ ആകെ ബേജാറാക്കിക്കളഞ്ഞു ഭായീ. നന്നായിട്ടുണ്ട്. ആശംസകൾ.

നല്ല ഒഴുക്കുള്ള രചന ..
വായനാസുഖം വേണ്ടുവോളം .
പിന്നെ
നര കേറി സിറ്റൌട്ടില്‍ ഇരുന്നു ആകാശം കാണാമെന്ന അതിമോഹമൊന്നും വേണ്ടാ ട്ടോ .. അപ്പൊ അകത്തെ ഏതെങ്കിലും റൂമില്‍ പിടിച്ചിരുത്തും ......
കുട്ട്യോളെ ചെങ്ങായിമാരോക്കെ വരുമ്പോ ഓര്ക്കു അതൊക്കെ ഒരു മോശം ആകും ..

അതൊക്കെ ഇനി തനിയെ മാനം കാണും

പറ്റുമായിരിക്കും, പറ്റട്ടെ. അല്ല ഇനി അന്നും പറ്റില്ല എന്ന് വരുമോ? വര്‍ത്തമാനാനുസൃതമായ ഭാവിയാണുള്ളതെങ്കില്‍ അന്നും പറ്റിക്കൊള്ളണമെന്നില്ല. കീബോഡില്‍ മേടി, മോണിറ്ററില്‍ ആകാശം കാണാം. നല്ല കവിത വളരെ ഇഷ്ടപ്പെട്ടു.

പുതു തലമുറയിലെ നമുക്ക് അങ്ങനെ ഒരാഗ്രഹം വേണോ ശീല കശേരയില്‍ നെഞ്ചിലെ നെര വീണ രോമത്തില്‍ തടവി മേല്‍പ്പോട്ടു നോക്കി ഒരു ഇരുത്തം സ്കോപ്പില്ല

ഞാന്‍ മൊത്തം ഒന്ന് വായിച്ചിട്ട് വന്നു വിവരം പറയാം...പോരെ?

അല്ല , പറ്റുമായിരിക്കും .. ഒരിക്കല്‍..
നരകേറി,ജീവിതത്തിന് ചുളിവ് വീഴും നേരത്ത്..

മഖ്ബൂലേ നീ സ്കൂൾ ബസ്സിലാണോ സ്കൂളീ പോയിരുന്നത് ? നിന്റെ സ്കൂൾ ജീവിതത്തിന്റെ സുഖത്തിൽ നിന്ന് അൻപത് ശതമാനം നഷ്ടപ്പെട്ടു മോനേ. ആശംസകൾ.

Post a Comment