കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Sunday, October 30, 2011

നീ കപ്പല്‍ കണ്ടിട്ടുണ്ടോ...കടല്‍ കണ്ടിട്ടുണ്ടോ..?


വാസ്‌കോഡ ഗാമ കപ്പലിറങ്ങി..
കൊളംബസ് അമേരിക്ക കണ്ട്പിടിച്ചു....
അങ്ങനെ നമ്മള്‍ ചൊല്ലിപ്പഠിച്ച ചരിത്രപാഠങ്ങള്‍ ഒത്തിരി ..
ഞാന്‍ ഫ്രണ്ട്‌സിനോട് ചോദിക്കാറുണ്ട്..
നമുക്കേറ്റവും വലിയ ചരിത്രം നമ്മുടെ ചരിത്രമല്ലേ..
എന്നിട്ടും എന്തിന് നമ്മള്‍ ഡയറി എഴുതാതിരിക്കണം..
വളരെ ചെറുപ്പത്തില്‍ തുടങ്ങിയ ഡയറിയെഴുത്ത് ജീവിതത്തില്‍ ചെറുതല്ലാത്ത സ്വാധീനം ചെലുത്തിയിട്ടുണ്ട്..

അത്‌പോലെ വിവിധകാലങ്ങളില്‍ ഞാന്‍ പരിചയപ്പെടുന്നവരെക്കൊണ്ട് എന്റെ ഡയറിയില്‍ എഴുതിപ്പിക്കും..അവരുടെ ഉപദേശങ്ങളാരായും.. എന്നെ വിലയിരുത്താന്‍ പറയും....

എനിക്ക് വേണ്ടി ഷഫീഖ് കൊടിഞ്ഞിയെന്ന കൂട്ടുകാരന്‍ എഴുതിത്തന്ന വരികള്‍..

'മഖ്ബൂല്‍... നീ കപ്പല്‍ കണ്ടിട്ടുണ്ടോ...കടല്‍ കണ്ടിട്ടുണ്ടോ..? ഇല്ലെങ്കില്‍ കാണണം..കടലും കപ്പലും സ്വപ്‌നങ്ങളും...

കടലില്‍ കൊടുങ്കാറ്റ് വരുമ്പോള്‍ നിന്റെ ഹൃദയമെന്തിന് വിറകൊള്ളണം..
നീ തന്നെ കപ്പലും നീ തന്നെ കപ്പിത്താനും നീ തന്നെ കപ്പലോടേണ്ട കടലും ..നീ തന്നെ കപ്പല്‍ ചെന്നണയേണ്ട തീരവും..

മഖ്ബൂല്‍ നീ ആരെ കാത്ത് നില്‍ക്കുന്നു..
നീ തന്നെ യാത്രക്കാരന്‍ ..നീ തന്നെ വഴികാട്ടി..
നീ തന്നെ വഴി ..നീ തന്നെ ലക്ഷ്യ സ്ഥാനം..നിന്റെ ലക്ഷ്യം നിര്‍ണയിക്കാന്‍ നീ ശ്രമിക്കുക..

മഖ്ബൂല്‍.. നീ സ്വപ്‌നങ്ങള്‍ കാണാറുണ്ടോ..
സ്വപനങ്ങള്‍ മെനയാറുണ്ടോ..
ഒരു സ്വപ്‌നമുണ്ടാവുക ..ആ സ്വപ്‌നത്തിന്റെ സാക്ഷാല്‍ക്കാരത്തിന്നായി കഠിനാദ്ധ്വാനം ചെയ്യുക.. എന്നിട്ട് ആ സ്വപനം നമ്മുടെ കണ്‍മുമ്പില്‍ യാഥാര്‍ത്ഥ്യമായിത്തീരുന്നത് കണ്ട് കൊണ്ടിരിക്കുക..


നീ സൂക്ഷിക്കണം.. ഉഛിഷ്ടത്തില്‍ പറ്റിപ്പിടിച്ച ഉറുമ്പുകളെ..കോമ്പല്ലുകള്‍ പുറത്ത് കാട്ടി അവ അടക്കം പറയുന്നുണ്ട്..
പ്രലോഭനങ്ങളില്‍ വീഴാതെ കാല്‍വെപ്പുകള്‍ ശരിപ്പെടുത്തുക.. അത് നി്‌ന്നെ തുണച്ചേക്കും..

മഖ്ബൂല്‍ .. എത്ര കരുത്തുള്ള മനുഷ്യനായാലും ദഹിക്കാവുന്നതിലധികം വിശ്വാസങ്ങള്‍ വിഴുങ്ങരുത്..
ആത്മശക്തിയില്ലാത്ത ശക്തികള്‍ താല്‍ക്കാലികങ്ങളാണ്..

മഖ്ബൂല്‍ .. നീ നിന്റെ തൂലിക മുറുകെ പിടിക്കുക..
നിനക്ക് പലതും പറയാനുണ്ട് .. അവ എഴുതിത്തീര്‍ക്കുക..

പ്രാര്‍ത്ഥിക്കുക..മനസ്സില്‍ തട്ടിയുള്ള പ്രാര്‍ത്ഥന ചുണ്ട്‌കൊണ്ടുള്ള വെറും ഉച്ചാരമല്ല...

നിന്റെ പാതയില്‍ ദൈവം നിന്നെ തുണക്കട്ടെ...

12 comments:

ഖലീല്‍ ജിബ്രാനെ ഓര്‍മ്മ വന്നു

നല്ല വരികള്‍
ആശംസകള്‍

വന്ന് കണ്ടവര്‍ക്കൊക്കെയും താങ്ക്‌സ്‌

നല്ല ചിന്തകള്‍...മുന്നോട്ടുള്ള യാത്രക്ക് അവ പ്രേരകമാവട്ടെ..

പ്രചോദനമാകുന്ന വരികള്‍..

വിപിന്‍, ജെഫുക്ക..
സന്ദര്‍ശനത്തിന് താങ്ക്‌സ്‌

ഞാന്‍ കപ്പല്‍ എപ്പോഴും കാണുന്നതാ ഇപ്പഴും കാണുന്നു പക്ഷെ അകത്ത് കേറിയിട്ടില്ല
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍

പഞ്ചാരക്കുട്ടന്‍.. നമുക്കൊരു ദിവസം പോകാന്നേ...
എല്ലാത്തിനും ഒരു ദിവസമുണ്ടെന്നല്ലേ...ഹ ഹ

ഈ ഡയറിക്കുറിപ്പ്‌ എനിക്ക് ഇഷ്ടപ്പെട്ടു...

Post a Comment