കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Friday, October 28, 2011

ഞാനൊന്നും കേട്ടില്ലേ രാമനാരായണ...

ചില പുസ്തകങ്ങള്‍ നമ്മെ വല്ലാതെ സ്വാധീനിക്കും ..ഇരുത്തി ചിന്തിപ്പിക്കും..
നമുക്ക് ധിഷണാപരമായ ഊക്കേകും..ഗൂഗിളില്‍ പഞ്ചപാണ്ഡവന്‍മാരെക്കുറിച്ച കഥകളൊക്കെയും സെര്‍ച്ചുന്ന നേരത്ത് യാദൃശ്ചികമായാണ് പഞ്ചതന്ത്രകഥകളിലെത്തുന്നത്..

ഗൂഗിള്‍ പറഞ്ഞത്...
'മഹിളാരോപ്യത്തിലെ രാജാവായിരുന്ന അമരശക്തിയുടെ ബുദ്ധിഹീനന്‍മാരായിരുന്ന മൂന്ന് പുത്രന്‍മാരെ ശാസ്ത്രങ്ങളില്‍ നിപുണരാക്കുകയെന്ന ലക്ഷ്യത്തോടെ വിഷ്ണുശര്‍മ്മയെന്ന ആള്‍ എഴുതിയതാണ് പഞ്ചതന്ത്രകഥകള്‍ ..

ആറ് മാസം കൊണ്ടവര്‍ സംഭവങ്ങളാകുകയും ചെയ്തു..'

ഇത് വായിച്ചയുടനെ ഞാന്‍ ലൈബ്രറിയിലേക്കോടി..
ഞാനും റാഷിദ്ക്കയും (ലൈബ്രേറിയന്‍)തിരച്ചിലോട് തിരച്ചില്‍.
ഒടുക്കം ഒരു കീറിപ്പറിഞ്ഞ പുസ്തകം കിട്ടി..
വായന തുടങ്ങി.. കൂട്ടുകാരൊക്കെ കളിയാക്കി..
ദേ മഖ്ബു വീണ്ടാമതും ഒന്നാം ക്ലാസില്‍ ചേര്‍ന്നേ..

വായന കഴിഞ്ഞപ്പോള്‍ ഞാനാകെ അല്‍ഭുതസ്തബ്ധനായി..
വല്ലാത്ത പുസ്തകം ..
എത്രയോ കാലങ്ങള്‍ക്ക് മുമ്പ് ജീവിച്ച വിഷ്ണുശര്‍മ്മ എന്നയാളെ പറ്റി വലിയ മതിപ്പ് ...സ്‌നേഹം .. ആരാധന....
ഒരു ജീനിയസിന് മാത്രം കഴിയുന്ന വര്‍ക്ക്..

അഞ്ച് ഭാഗങ്ങളായി ഈ പുസ്തകം തരം തിരിച്ചിരിക്കുന്നു..

1)മിത്രഭേദം-ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രം... കരടകന്‍, ദമനകന്‍,സിംഹം, കാള
2)മിത്രസംപ്രാപ്തി-സ്‌നേഹം കിനിയുന്ന സുഹൃദ് ബന്ധത്തെ പറ്റി പറയുന്നു... മാന്‍,എലി, കാക്ക,ആമ
3)കാകോലുകീയം-പ്രകൃത്യാശത്രൂക്കളായവര്‍ മിത്രങ്ങളായാല്‍...കാക്ക,മൂങ്ങ
4)ലബ്ധപ്രണാശം-കയ്യില്‍ കിട്ടിയ വസ്തുക്കള്‍ നഷ്ടപ്പെടും വിധം..ചീങ്കണ്ണി, കുരങ്ങന്‍
5)അപരീക്ഷിതകാരികം-എല്ലാവശവും ചിന്തിക്കാതെ അഭിപ്രായം പറഞ്ഞാലുള്ള പ്രശ്‌നങ്ങള്‍..

ഇതിലെ കഥകളൊക്കെയും മുമ്പ് കേട്ടതായിരുന്നു...
എന്നാല്‍ ഇടക്കിടക്ക് വരുന്ന തത്വങ്ങള്‍.........സൊ ഗ്രൈറ്റ്..

ഫീഡ്ബാക്ക്:ഇതിലെ കഥകളൊക്കെയും ഗാനങ്ങളാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഞാനിപ്പോള്‍..

NB:രാവണന്റെ കോട്ടമതില്‍ ത്രികൂട പര്‍വ്വതമായിരുന്നു..,സമുദ്രമായിരുന്നു കിടങ്ങ്..,സേനാദ്ധ്യക്ഷനായി സാക്ഷാല്‍ കുബേരനായിരുന്നു..,രാജ്യതന്ത്രശാസ്ത്രം രചിച്ച് കൊടുത്തത്‌
ശുക്രമുനിയായിരുന്നു.., എന്നിട്ടും തോറ്റമ്പിപ്പോയി രാവണന്‍..
(പഞ്ചതന്ത്രകഥകള്‍)

അതെ , ആധിപത്യങ്ങള്‍ക്കൊക്കെയും ചരിത്രത്തില്‍ ഒരു പ്രത്യേക തരംഗദൈര്‍ഘ്യമുണ്ട്.. അത് കഴിഞ്ഞാല്‍..
ഗദ്ദാഫിയൊക്കെ എങ്ങനത്തെ ആളായിരുന്നു...

തമാശ:
തസ്ലീമ നസ്‌റിന്‍, സല്‍മാന്‍ റുഷ്ദി..തുടങ്ങിയവര്‍ക്ക് വേണ്ടി ആവിഷ്‌ക്കാര സ്വാതന്ത്രത്തിന്റെ പേരില്‍ പേനയുന്തിയ ഹമീദ് ചേന്ദമംഗല്ലൂര്‍ ഇപ്പോള്‍ കരച്ചിലോട് കരച്ചിലാണ്..(വീരപുത്രന്‍ വിവാദം)...സിനിമ പിന്‍വലിക്കണം പോലും.......

ഞാനൊന്നും കേട്ടില്ലേ രാമനാരായണ...

8 comments:

സംഗതി കൊള്ളാം, അവസാനം ഹമീദ് ചെന്നമങ്ങലൂരിനു ഒരു കൊട്ടും..അസ്സലായി.

അവസാനത്തെ കൊട്ടാണ് മൊത്തം പോസ്റ്റിനേക്കാൾ മൊഞ്ചനായത്.. :)

പരപ്പനാടന്‍, ബാസില്‍....


സന്ദര്‍ശനത്തിനൊരു ഗമണ്ടന്‍ താങ്ക്‌സ്‌

oru book kittuvonnu njanum nokkatte............

കണ്ടതും കേട്ടതും പിന്നെ കൊട്ടിയതും .........

ആമി, നാരദന്‍..
സന്ദര്‍ശനത്തിന് താങ്ക്‌സ്‌

ആമയെ ചുടുമ്പോള്‍ മലര്‍ത്തി ചുടണം ,അല്ലെ ,മഖ്‌ബു...

ഹ ഹ..
സിയാഫ്ക്കാ സന്ദര്‍ശനത്തിന് താങ്ക്‌സ്‌

Post a Comment