കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Friday, October 21, 2011

ദിപ്പോ എന്ത്... അതായിരുന്നു മക്കളേ കാലം..

ദിപ്പോ എന്ത്..?...ഇതെന്തൂട്ട് കാലം..... ഞങ്ങടെ കാലായിരുന്നു കാലം..
മൊത്തത്തില്‍ സംഭവായിരുന്നു..

ഞങ്ങളൊക്കെ എത്ര കഷ്ട്പ്പെട്ടാണ് വളര്‍ന്നതെന്നറിയ്യോ...
അന്നൊക്കെ മഴ പെയ്യ്വായിരുന്നു.. ഇടി എന്നൊക്കെ പറയുന്ന ഗമണ്ടന്‍ സാധനം പൊട്ടും..
ഹൊ.. മിന്നെറിയും.. തണുത്ത് വിറച്ച് അങ്ങനെ ഇരിക്കും..
ഇപ്പോള്‍ത്തെ പിള്ളേര്‍ക്കെന്ത് ചൂടും തണുപ്പും...

നട്ടുച്ചകളിലൊന്നും അന്ന് പുറത്തിറങ്ങാന്‍ പറ്റുമായിരുന്നില്ല...
സൂര്യന്‍ എന്ന് പറയുന്ന ഒരു കുന്ത്രാണ്ടമുണ്ട്..
ഹത് തലക്ക് മോളിലങ്ങനെ കത്തിനില്‍ക്കും..
എന്നാ ചൂടാന്നറിയ്യോ...
നിങ്ങളോടിതൊക്കെ പറഞ്ഞിട്ടെന്താ..

അതായിരുന്നു മക്കളേ കാലം..

സ്‌കൂളിലേക്കൊക്കെ പോകുന്ന കാര്യം പറയണ്ട ..
നല്ല ബുക്കില്ല.. ബാഗില്ല.. കുടയില്ല..നേരാംവണ്ണം (ഫാസ്റ്റ്) ഫുഡില്ല..
തലക്ക് മീതെയായിരുന്നു അന്ന് ആകാശം.. കീഴെ ഭൂമിയും.. ആകെ മൊത്തം ടോട്ടല്‍ കഷ്ടപ്പാടായിരുന്നു...
കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെ അങ്ങനെ നടക്കും..(നാഷണല്‍ ഹൈവേയിലൂടെ പോയാല്‍ പാണ്ടിലോറി ചാമ്പ്യാലോ)

അന്ന് കരന്റില്ല..
പാതിരാത്രി നേരത്തൊക്കെ വല്യ ഇരുട്ടായിരിക്കും..
ഇന്നത്തെപ്പോലെയല്ല.. അന്നൊന്നും ഇരുട്ടത്ത് കണ്ണ് കാണില്ല..

കൂരിരുട്ടത്ത് പുസ്തകം തുറന്ന് വെച്ചങ്ങിനെ വായിക്കും(ലെവന്‍മാര്‍ മൂങ്ങകളോ..?)

ഇന്ന് നിങ്ങള്‍ക്കൊക്കെ എന്ത് സുഖ്വാ...

ചുമ്മാ ബോറടിച്ചെന്നിരിക്ക്..
ടിവി ഓപ്പണ്‍ ചെയ്ത് നിയമസഭയിലെ ബാലോല്‍സവം കാണ്വാലോ..
അല്ലേല്‍ സിനിമ കാണാം...(മോഹന്‍ തോമസിന്റെ ഉഛിഷ്ടം..)

ഫേസ്ബുക്ക് തുറക്കാം.. പായാരവും പരദൂഷണവും പറയാം(-മോളൂട്ടി, നിന്റെ സ്‌മൈല്‍ സൊ ക്യൂട്ട്-
-സ്റ്റാറാണത്രേ, കൂംമ്പയും വെച്ച് അഭിനയിക്കുന്നത് കണ്ടില്ലേ-)

ചെക്കോസ്ലാവാക്യയിലെ കൊടുങ്കാറ്റിനെ പറ്റി സൈദ്ധാന്തികമായി ചര്‍ച്ചിക്കാം..

വാര്‍ത്താചാനല്‍ തുറന്നിരിക്കാം..
(ഖദ്ദാഫി കൊല്ലപ്പെട്ടതിനെ പറ്റി നിങ്ങള്‍ക്കെന്താണ് പറയാനുള്ളത്....
--തീര്‍ച്ചയായും അതൊരു കൊല തന്നെയായിരുന്നു..ഉണ്ടയുള്ള തോക്ക് കൊണ്ട് വെടിവെച്ചത് കൊണ്ട് മാത്രമാണ് അയാള്‍ മരണപ്പെട്ടത്..അല്ലേല്‍ നെവര്‍.. ഒരിക്കലും ഇങ്ങനെ സംഭവിക്കുമായിരുന്നില്ല)

ഇതൊന്നുമല്ലെങ്കില്‍ ബ്ലോഗെഴുതാം..
തനിക്കെതിര് പറയുന്നവരെ ഫാഷിസ്റ്റുകളാക്കാം..
താന്‍ പറയുന്ന വാദത്തിന് കൊമ്പ്
മൂന്നെന്ന് മുഷ്‌ക്ക് പറയാം...

പണ്ട് ഇമ്മാതിരി കുണ്ടാമണ്ടീസൊന്നും ഉണ്ടായിരുന്നില്ല..
അതോണ്ടാ ഞങ്ങളൊക്കെ ഈ നിലയിലെത്തിയത്..

ദിപ്പോ എന്ത്... അതായിരുന്നു മക്കളേ കാലം..

-ശൈഖ് മഖ്ബൂല്‍ വല്യുപ്പ

18 comments:

അതിനു ശേഷം പ്രളയം ഉണ്ടായി......

കുറേ കാലമായല്ലോ കണ്ടിട്ട് ..
വനവാസത്തിന് പോയോ..?

വല്യുപ്പാ ,ഇതിന്റെ കമന്റ്‌ ഫേസ്ബുക്കില്‍ ഞാന്‍ ഇട്ടിട്ടുണ്ട് കേട്ടോ ,,,

ഹഹ്ഹാ സമ്പവം കസറി ട്ടൊ
ആശംസകള്‍

സിയാഫ്,ഷാജു.. സന്ദര്‍ശനത്തിന് താങ്ക്‌സ് ട്ടോ..

ശൈഖ് മഖ്ബൂല്‍ വല്യുപ്പാ ന്റെ നട്ട പിരാന്ത്
അല്ലാതെ ഞാന്‍ എന്താ പറയുക
ഏതായാലും ഈ ഞങ്ങളെ കുട്ടിക്കാലം ഞങ്ങളെ കുട്ടിക്കാലം എന്ന് പറയുന്ന ആശാന്‍ മാര്‍ക്കിട്ടുള്ള കൊട്ട് സൂപ്പെര്‍ ആയി

വന്ന് കണ്ടതിന് കൊമ്പനൊരു റൊമ്പ താങ്ക്‌സ്.......

maqbool njanendha ezhtuka....nee eniyum ezhutooo...njan eniyum vayikkam

ബഷീര്‍ക്കാ..
റോംഗ് നമ്പര്‍ ആയിട്ടാണല്ലോ വരവ്....

ഇഷ്ട്ട കലക്കീട്ടാ .......... ഒത്തിരി ഇഷ്ട്ടമായിട്ടോ .... വീണ്ടും വരാം .... സസ്നേഹം

കൊള്ളാം ഈ എഴുത്തിന്റെ ശൈലി

മഖ്ബൂല്‍ വല്യുപ്പ കലക്കി... നല്ലൊരു പണിയാണല്ലോ പണിതത്.. എഴുത്തും നന്നായി..

ശൈഖ് മഖ്ബൂല്‍ വല്യുപ്പ

അന്നൊന്നും ജാടലോടകം ഇല്ലായിരുന്നു മക്കളേ. അങ്ങനെ നോക്കുമ്പം നിങ്ങള്‍ക്കും കഷ്ടപ്പാടിനൊരു കുറവും കാണുന്നില്ല .
:)

എല്ലാവരും ഒരു പ്രായത്തിൽ പറയുന്നത് കേൾക്കാം,
ഇതൊക്കെയെന്തൂട്ട് കാലം ?
നമ്മുടെ കാലമായിരുന്നു കാലം.!

സ്കൂളിലേക്ക് പോയിരുന്നതിങ്ങനെയായിരുന്നു,
മഴയത്ത് ഇങ്ങനെ കഷ്ടപ്പെട്ടിട്ടുണ്ട്,
ഒരു കുടയില്ലായിരുന്നു,ഭക്ഷണമില്ലായിരുന്നു,
വെള്ളത്തിനൊരുപാടലഞ്ഞിട്ടുണ്ട്,
വെളിച്ചത്തിന് കറണ്ടില്ലായിരുന്നു,
ചിമ്മിനി വിളക്കിന്റേ,മണ്ണെണ്ണ വിളക്കിന്റെ,
അങ്ങനേയങ്ങനെ....

ഇന്നൊക്കെയെന്തോരം സുഖകാര്യങ്ങളാ ?

പണ്ട് ഇമ്മാതിരി കുണ്ടാമണ്ടീസൊന്നും ഉണ്ടായിരുന്നില്ല..
അതോണ്ടാ ഞങ്ങളൊക്കെ ഈ നിലയിലെത്തിയത്..

നല്ല എഴുത്ത് മഖ്ബൂൽ. ആശംസകൾ.

valuppaayude vilayiruthal kala kalakki (y)

Post a Comment