കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Tuesday, October 11, 2011

ഈ കുട്ട്യോള്‍ക്കിതെന്ത് പറ്റി..?

എസ് എഫ് ഐ എന്ന വിദ്യാര്‍ഥി സംഘടനയുടെ സമീപകാല ചെയ്തികളെ പറ്റി ചിലത് പറയാതെ വയ്യ.
റാംഗിങ്ങിനെതിരെ നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ഥി കേസ് കൊടുത്തത് മുതലാണ് അവനോടുള്ള sfi പകക്ക് കാരണം എന്നറിയുന്നു....

അതെന്തോ ആകട്ടെ..
സത്യത്തില്‍ sfi ക്കിപ്പോള്‍ എന്താണ് വേണ്ടത്...
നിയമനം നിയമവിരുദ്ധമാണെങ്കില്‍ അതിനെതിരെ ഇങ്ങനെയാണോ പ്രതികരിക്കേണ്ടത്....

പോലീസ് വെടിവെച്ചതാണിപ്പോള്‍ പ്രശ്‌നം...
അവരും മനുഷ്യരല്ലേ...

പരിക്കേറ്റ പോലീസുകാരെ ആശുപത്രിയില്‍ കൊണ്ട്‌പോകാന്‍ സമ്മതിക്കാതെ തടഞ്ഞ് വെച്ചതിനെ എന്ത് പറഞ്ഞ് ന്യായീകരിക്കും....

എന്തിനാണിവര്‍ കണ്ട വീടുകളിലേക്ക് കല്ലെറിയുന്നത്...
അസഭ്യങ്ങള്‍ പുലമ്പുന്നത്..

കാണുന്ന കാറും ജീപ്പും എറിഞ്ഞുടക്കുന്നത്..

ആരാണീ തോന്നിവാസങ്ങള്‍ കാട്ടിക്കൂട്ടാന്‍ ഇവര്‍ക്ക് അധികാരം നല്‍കിയത്...

തീപ്പെട്ടിയെടുക്കെടാ.. വണ്ടി കത്തിക്കെടാ.. തുടങ്ങിയ വിദ്യാര്‍ഥി ആക്രോശങ്ങള്‍ ഉള്ള് നടുക്കി...

നമ്മുടെ വിദ്യാര്‍ഥികള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് ഇപ്പോള്‍ എന്താണ് പഠിക്കുന്നത്..

അക്ഷരങ്ങള്‍ കൂട്ടിവായിക്കുന്നതിനുള്ള കഴിവിനെ സാക്ഷരത എന്ന് പറയും ..
ഇതേ അക്ഷരങ്ങള്‍ കൂട്ടിയല്ലേ തെറിയുരുവിടുന്നത്...
അവര്‍ സാക്ഷരരാണെന്ന് പറയാനൊക്കുമോ...

സാമ്രാജ്യത്വത്തിന്നെതിരെ ഇതേ വിദ്യാര്‍ഥികളുടെ വാഗ്വിലാസങ്ങള്‍ കേള്‍ക്കാറുണ്ട്..
സത്യത്തില്‍ എന്താണ് സാമ്രാജ്യത്വം ...?
ഇതൊക്കെ എന്റെ സാമ്രാജ്യമാണെന്നും അത്‌കൊണ്ട് എനിക്ക് തോന്നിയതൊക്കെ ചെയ്യാമെന്നുമുള്ള ഉള്‍ബോധമല്ലേ അത്..
അതേറ്റവും കൂടുതലുള്ള വിദ്യാര്‍ഥിസംഘടന sfi ആണെന്നാണ് എന്റെ അനുഭവം...(sfi ക്ക് മുന്‍തൂക്കമുള്ള ക്യാമ്പസില്‍ ജീവിച്ചാല്‍ നിങ്ങളും അത് സമ്മതിക്കും..)

NB: ബസ് കത്തിക്കാന്‍ പ്രേരിപ്പിച്ചു എന്നും പറഞ്ഞ് സൂഫിയാ മഅ്ദനിയെന്ന സ്ത്രീയെ ക്രൂശിച്ച് നാടാണിത്...
ഈ സമര കോലാഹലങ്ങളിലും ഹര്‍ത്താലുകളിലും എത്രയെത്ര വാഹനങ്ങളാണ് അഗ്നിക്കിരയാക്കപ്പെടുന്നത്.....
ഇതെന്താ തീവ്രവാദമല്ലേ...

അപ്പോള്‍ കത്തിക്കല്‍ എന്ന പ്രവൃത്തിയല്ലെ തീവ്രവാദം..?


നിര്‍ദേശം:
കാഞ്ഞങ്ങാട്ട് സി പി എം- ലീഗ് സംഘര്‍ഷം...15 വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു.. 35 വീടുകള്‍ക്ക് നാശനഷ്ടം വരുത്തി..50 കടകള്‍ പൊളിച്ചടുക്കി..
-----------------------------------------------
ഇത്തരം അതിക്രമങ്ങള്‍ മൂലം ഖജനാവിനും വ്യക്തികള്‍ക്കും ഉണ്ടാവുന്ന നഷ്ടങ്ങള്‍ ഇതേ പാര്‍ട്ടികളില്‍ നിന്ന് തന്നെ ഈടാക്കാത്തതെന്ത്..?

13 comments:

ഒരു പാര്‍ട്ടി എന്ന നിലക്ക് ഇടതു പക്ഷത്തിന് തീര്‍ത്തും മോശമായ പ്രവണതകളാണ് ഈ കുട്ടി കോമരങ്ങള്‍ കാണിക്കുനത്, ഇനി എന്നാണാവോ സമരക്കാര്‍ ഒരാളെ കതിച്ചു എന്ന് കേള്‍ക്കുന്നത്...
അദികം വൈകില്ല

ഈ കാര്യത്തില്‍ ആരെയും മോശം പറയാന്‍ പറ്റില്ല. ഇപ്പോഴുള്ള രാഷ്ട്രീയവും ഗുണ്ടായിസവും ഇഴചേര്‍ന്നു കിടക്കുന്ന ഒനാനെന്നു പറഞ്ഞാല്‍ അതിശയോക്തി ഇല്ല.

ജെഫുക്ക, ഷാജുക്ക ..
സന്ദര്‍ശനത്തിന് താങ്ക്‌സ്‌

ശരിക്കുള്ള ചോദ്യങ്ങളില്‍ നിന്നും വെറും ചോദ്യങ്ങളിലേക്ക് ആദര്‍ശം വഴി മാറുമ്പോള്‍ സംഭവിക്കുന്നത്

SFI ആയതു കൊണ്ടാകും എല്ലാവര്ക്കും വിമര്‍ശിക്കാന്‍ ഇത്ര ആവേശം. ഇവിടെ വിദ്യാര്‍തികളുടെ അവ്കഷങ്ങല്ക് വേണ്ടി ഇങ്ങനെ പട പൊരുതാന്‍ വേറെ ഇതു വിദ്യര്ടി സങ്കടനകലാനുള്ളത് ?? ? ഒരുത്തനും യാല്‍ പോലിസിണ്ടേ അടിയും വാങ്ങി വിദ്യര്‍തികല്കു വേണ്ടി പോരാടാന്‍. പിന്നെ പോലീസിനെ ആക്രമിച്ചതും ബസ്‌ കത്തിച്ചതും നമ്മുടെ കേന്ദ്ര മന്ത്രി ബഹുമാന്യനായ ആന്ടണി സര്‍ ആണ് ഇവിടെ ആദ്യമായി KSRSTC ബസിനു കല്ലെറിഞ്ഞത് എന്നാ ചരിത്രം നമുക്ക് മുന്നില്‍ ഉണ്ട്

നാരദന്‍ സന്ദര്‍ശനത്തിന് താങ്ക്‌സ്....

റിയാസ്... വലിയ ചൂടിലാണല്ലോ..ഹഹ ..
വന്ന് കണ്ടതിന് താങ്ക്‌സ്..

ച്ചുടല്ല മച്ചു :) ..... ഈ പറയുന്ന DYFI കയ്യും കാലും നോക്കാതെ സമര മുകതേക്ക് എട്ടു ചാടിയില്ലയിരുന്നെങ്കില്‍ ഇന്നതെ കേരല്ടിണ്ടേ ഇന്നതെ അവസ്ഥ ഇതൊന്നും ആയിരികില്ല. എന്ത് കൊണ്ട് മടുള്ള സങ്കടനകലോന്നും ഇതിനു മുന്നിടിരന്ഗുനില്ല.

ഇതൊക്കെ എന്റെ സാമ്രാജ്യമാണെന്നും അത്‌കൊണ്ട് എനിക്ക് തോന്നിയതൊക്കെ ചെയ്യാമെന്നുമുള്ള ഉള്‍ബോധമല്ലേ അത്..
അതേറ്റവും കൂടുതലുള്ള വിദ്യാര്‍ഥിസംഘടന sfi ആണെന്നാണ് എന്റെ അനുഭവം...(sfi ക്ക് മുന്‍തൂക്കമുള്ള ക്യാമ്പസില്‍ ജീവിച്ചാല്‍ നിങ്ങളും അത് സമ്മതിക്കും...
--യോജിയ്ക്കുന്നു.
പിന്നെ, മുതലാളിമാര്‍ക്ക് എതിരെയുള്ള സമരത്തില്‍ ബസിനു കല്ലെറിയുമ്പോള്‍ അത് മുതലാളിമാര്‍ക്ക് നഷ്ട്ടമല്ല മരിച്ചു,ഇന്‍ഷുറന്‍സ് കാര്‍ വഴി ലാഭം ആണ് ഉണ്ടാക്കി കൊടുക്കുന്നതെന്ന് ഈ മണ്ടന്മാര്‍ (sfi,ksu,abvp,sio,aisf,etc etc)അറിയുന്നില്ല.

നല്ല പോസ്റ്റ്‌.

ബസ്‌ കത്തിക്കാനും പോതുമുതല്‍ തച്ചുതകര്‍ക്കാനും S F I മാത്രമല്ല K S U ക്കാരും ഇതര കുട്ടിരാഷ്ട്രീയകോമരങ്ങളും മുന്നില്‍ തന്നെയാണ്.
നമ്മള്‍ കഴുതകള്‍ അനുഭവിക്കണം. അനുഭവിച്ചേ തീരൂ.
(അല്ലെങ്കില്‍ അവര്‍ അനുഭവിപ്പിക്കും)

ആരെങ്കിലും ഒക്കെ കുറച്ചെങ്കിലും കത്തിചില്ലെങ്കില്‍ മൂരാച്ചികള്‍ നമ്മെ പച്ചക്ക് ചുടും ചരിത്രം ആവര്‍ത്തിക്കും

വന്ന് കണ്ടവര്‍ക്കൊക്കെയും താങ്ക്‌സ്‌

ഇതിലെ NB ടോപ്പായി

അത് ഫേസ്ബുക്കില് പോസ്റ്റ് ചെയ്യൂ...........
പ്ലീസ്.....................

Post a Comment