കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Wednesday, October 5, 2011

പച്ച നിക്കറിട്ട പയ്യനെ കണ്ട്കിട്ടുന്നവര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിക്കേണ്ടതാണ്‌

(എന്നെ കാണാതായ കഥ തുടര്‍ച്ച)ഹങ്ങനെ .. സകലരും എന്നെ കണ്ടെത്താനുള്ള അശ്രാന്ത പരിശ്രമത്തിലാണ്......
ഹൊ.. എന്റെ ഒരു വെയ്‌റ്റേ..
തെരയട്ടെ കൂഷ്മാണ്ടങ്ങള്‍..
ഇപ്പെഴെങ്കിലും എന്റെ വില മനസ്സിലായല്ലോ..
കണ്ണില്ലാത്തപ്പോഴാ ശരിക്കും കണ്ണിന്റെ വില മനസ്സിലാവ്വാ..

ആളുകള്‍ കൂടുന്നതും തെരയാന്‍ പോകുന്നതും ബന്ധുക്കള്‍ കണ്ണീരൊഴുക്കുന്നതും എല്ലാം ഞാന്‍ കാണുന്നുണ്ട്.
എല്ലാം കാണാന്‍ ഇവനാര് ദൈവ്വോ എന്നൊന്നും ചോദിക്കല്ലേ..
എല്ലാം കാണാന്‍ പാകത്തില്‍ വീടിനടുത്തുണ്ടായിരുന്ന കോഴിക്കൂടിന് പിറകിലാണേ ഞാന്‍ ഒളിച്ചിരിക്കുന്നത്.
(ഓന്തോടിയാല്‍ എത്ര ഓടും)
ഉമ്മ തല്ലുമോ എന്ന ഭയം കൊണ്ട് വീട്ടില്‍ കയറാനും വയ്യ.

ഉമ്മയെ അയല്‍വാസികള്‍ ആശ്വസിപ്പിക്കുന്നുണ്ട്.
അവന്‍ പോണെങ്കില്‍ പോട്ടെടീ..
അത്രത്തോളും നിനക്കും ഞങ്ങള്‍ക്കും ആശ്വാസം....ഡോണ്ട് വറി ബീ ഹാപ്പി..

അപ്പോഴുണ്ട് ജബ്ബാര്‍കുഞ്ഞിപ്പ വലിയൊരു വലയുമായി വരുന്നു..
രക്ഷയില്ല ഇക്കാ ..നമ്മുടെ നാട്ടിലെ സകല കിണറാദി കുളങ്ങളും വലയിട്ട് നോക്കി..
എവിടെ ....
അല്ലെങ്കിലും വലയില്‍ കുരുങ്ങുന്ന ടൈപ്പല്ലല്ലോ അവന്‍

അസീസ് കുഞ്ഞിപ്പയതാ തെങ്ങിന്റെ മണ്ടയിലേക്ക് ടോര്‍ച്ചടിച്ച് നോക്കുന്നു..
തേങ്ങാക്കുലകള്‍ക്കിടയില്‍ എന്നെ തിരയുകയാണ്..

ഇബ്രാഹീം കുഞ്ഞിപ്പ സൗദിയിലുള്ള ബാപ്പുമാമന് വിളിച്ചു..
അതേയ്..ഏകദേശം അഞ്ചാറ് കൊല്ലം മുമ്പ് റിലീസായ ആ ബഡ്ക്കൂസിനെ കുറച്ച് നേരമായി കാണുന്നില്ല.വൈകുന്നേരത്തെ ഫ്‌ളൈറ്റിന് ലെവനെങ്ങാനും അവിടെ എത്തിയോ...

വീടിന് തൊട്ടപ്പുറത്തൊരു പൊട്ടക്കിണറുണ്ട്...സര്‍വ്വ ഘടാഘടിയന്‍മാരും വേസ്റ്റ് തട്ടാന്‍ ഉപയോഗിക്കുന്ന ഒന്ന്.. ചിലവന്‍മാര്‍ എന്നെ അവിടെ സെര്‍ച്ച് ചെയ്യുന്നു..

മൊത്തത്തില്‍ എനിക്കൊരു ഒളിച്ച് കളിയുടെ രസമാണ് ഫീല്‍ ചെയ്യുന്നത്...

എല്ലാവരും എനിക്കും വേണ്ടി പരക്കം പായുന്നു..ഹ ഹ

പെട്ടെന്ന് എന്റെ കയ്യിലാരോ പിടിച്ച പോലെ..
ഹായ് കുട്ടാ ഹാപ്പിയല്ലേടാ...
ഞാന്‍ തിരിഞ്ഞ് നോക്കി.....മയമാക്കയാണ്...
മയമാക്കാക്ക് ഹാപ്പിയല്ലേ..

കോഴിക്കൂടിന് പിന്നില്‍നിന്നങ്ങനെ മയമാക്കാ പോലീസ് എന്നെ അറസ്റ്റ് ചെയ്ത് കൊണ്ട് പോയി,വീടിന് മുന്നില്‍ പ്രദര്‍ശനത്തിന് വെച്ചു...
എല്ലാവരും അല്‍ഭുതാരവങ്ങെളോടെ എന്നെ തുറിച്ച് നോക്കുന്നു..
അയ്യോ ഇങ്ങനെ നോക്കല്ലേ... കണ്ണേറ് കൊണ്ട് ഞാന്‍ ശത്ത് പോകും..

വിശ്വസിച്ചാലും ഇല്ലെങ്കിലും:പിറ്റേ ദിവസത്തെ പത്രത്തിലെ മാസ്റ്റര്‍ ഹെഡ് എന്നെപ്പറ്റിയായിരുന്നു..

കുറിപ്പ്:സ്‌കൂളിലെ ഹെഡ് മോളുടീച്ചര്‍ എന്നെ വിളിപ്പിച്ചു..കാര്യങ്ങളന്യേഷിച്ചു.. എന്തിനാ നീ ഓടിയത്...
ബാബു പറഞ്ഞിട്ടാ..
(അവനെന്റെ സീനിയറായിരുന്നു)..

ടീച്ചര്‍ അവനെ വിളിച്ച് നാല് പെട.. ചെറിയ പിള്ളേരെ വഴിതെറ്റിക്കോടാ.....
(ഹാവു.. എന്നെക്കൊണ്ടങ്ങിനെ ഒരാള്‍ക്കെങ്കിലും ഗുണമുണ്ടായല്ലോ... ജീവിതം സാഫല്യം)

NB:ഒളിച്ചത് കോഴിക്കൂടിന് പിറകിലാണെങ്കിലും നാട്ടില്‍ പരന്നത് കോഴിക്കൂടിന് ഉള്ളില്‍ എന്നായിരുന്നു..
അയ്യേ.. ഈ കോഴിക്കൂട് എന്നാല്‍ അവറ്റകളുടെ കക്കൂസല്ലേ...

37 comments:

che...........kittiyo...vendillayrunnu....nyway..nice job yaar..best wishes..!!!

ഹൊ അപ്പോള്‍ പൊക്കിയല്ലേ

NB സെല്‍ഫ്‌ ഗോള്‍ ആയില്ലേ മഖ്‌ബൂ....
ഞാന്‍ വിശദീകരിക്കില്ല.

നദ, ഷാജു, വെള്ളരിപ്രാവ്,നാരദന്‍ ...

വന്ന് കണ്ടതിന് താങ്ക്‌സ്..

നിന്നെ കിട്ടേന്ടിയില്ലയിരുന്നു. ഉമ്മ അടിച്ചു പുറം പള്ളിപ്പുറമാക്കിയ കാര്യം മനപ്പുര്‍വ്വം മറച്ചുവെച്ചു

ഓന്‍ ബല്‍ല്യ ശുജായിയെന്നെ ....

ഇടശ്ശേരിക്കാരന്‍ .. അടികിട്ട്വേ.. എനിക്കോ.. ഏയ്...

പാറക്കണ്ടി മാഷേ.. അത് പിന്നെ പ്രത്യേകം പറയണോ.....ഹ ഹ..


സന്ദര്‍ശനത്തിന് താങ്ക്‌സ് ട്ടോ..

ചെ എന്നാലും ഇത് മോശമായിപ്പോയി. 
ഈ കോഴിക്കൂടിന്റെ പിന്നിലൊക്കെ ഒളിക്കുകാന്നു പറഞ്ഞാ. അതിന്റെ അകത്ത് തന്നെ ഇരിക്കാമാരുന്നു :)

ഹ ഹ .. റിജോ സന്ദര്‍ശനത്തിന് താങ്ക്‌സ്..

അവസാനം കിട്ടിയോ?? ച്ഛെ,,, കിട്ടണ്ടായിരുന്നു,, എല്ലാം പോയി :(

ഹയ്യാ..എന്നെ കിട്ടിയില്ലേല്‍ കാണായിരുന്നു..
ഈ വേള്‍ഡിന് തന്നെ തീരാ നഷ്ടമാകുമായിരുന്നു അത്..

ഡാ ആപൊട്ട കിണറില്‍ ആയിരുന്നു ഒളിചെതെങ്കില്‍ ഞങള്‍ രക്ഷപെട്ടെനെ

കൊമ്പാ , ക്രൂരാ.....


ജയരാജ്.. ആശംസകള്‍ സ്വീകരിച്ചിരിക്കുന്നു

ആമി സന്ദര്‍ശനത്തിന് താങ്ക്‌സ്‌

അപ്പോ തിരികെ കിട്ടി... അല്ല മഖ്ബൂ ഇതു രണ്ടാക്കി പോസ്റ്റിയതിന്റെ ഗുട്ടൻസ് എന്താ?? ഉഡായിപ്പ് വല്ലതും ആണോ??

ഏയ് അല്ലെന്നേ... പോസ്റ്റിന്റെ നീളം കൂടിയാല്‍ വായിക്കാന്‍ ഒരു ഗുമ്മുണ്ടാകില്ല... ഹതോണ്ടാ....
...................
പിന്നെ ഈ ഉഡായ്പ്പ് എന്നൊക്കെ പറയുന്ന സംഗതി എന്താണെന്ന് എനിക്ക്് അറിയത്തേയില്ല..ഹ ഹ

ആദ്യത്തെ പോസ്റ്റിനെ ക്കാളും കലക്കി കേട്ടോ .പച്ചയുടുപ്പിട്ട ശൈത്താനെ ഇനിയും കാണാതെ പോകില്ല ,ഞങ്ങള്‍ പിറകെ തന്നെയുണ്ട്‌

വായിച്ചു ചിരിച്ചു, പിന്നെ ഞാനും കൂടുകാരും ഒന്നിച്ചു വായിച്ചു, ചിരി, ......
ഇപ്പോഴും ആ വികൃതിയൊക്കെ ഉണ്ടോ
നന്നായിരിക്കുന്നു മക്ബൂല്‍
ആശംസകള്‍

ഏതെങ്കിലും കോഴികള്‍ ഒറ്റിക്കൊടുത്തു കാണും....

ഹഹ.... പാവം ബാബു

അത്ഭുതമെന്നു പറയട്ടെ, ഈ സംഭവം എന്‍റെ ജീവിതത്തിലും അതേപടി ഉണ്ടായതാണ്! ഒരേയൊരു വ്യത്യാസം - അന്ന് ഞാന്‍ കയറിയത് കോഴിക്കൂടിന്റെ അകത്തു തന്നെയാണ്; അന്ന് തല്ല് പേടിച്ചല്ല, പകരം കോഴികളെ കുറിച്ച് ഒരു "റിസര്‍ച്ച്" നടത്താന്‍ വേണ്ടി കയറിയെന്നെ ഉള്ളൂ ട്ടോ! അത് മാത്രമോ, ഞാന്‍ അതിനകത്ത് കിടന്നു ഉറങ്ങുകയും ചെയ്തെന്ന് നാട്ടുകാര് പറഞ്ഞുകേട്ടു!

അന്ന് വീടിച്ചു ചുറ്റും കൊടുംകാട് ആയിരുന്നു. എന്നെ കാണാതെ അമ്മയും നാട്ടുകാരും നിലവിളിയും അന്വേഷണവും ആയിരുന്നു! ഒടുവില്‍ രാത്രിയായപ്പോഴും കോഴികള്‍ കൂട്ടില്‍ കയറാതെ നില്‍ക്കുന്നതിനു കാരണം അന്വേഷിച്ചെത്തിയ നാട്ടുകാര്‍ ആണ് കോഴിക്കൂട്ടില്‍ സുഖനിദ്രയിലായിരുന്ന എന്നെ കണ്ടുപിടിച്ചത്‌ എന്ന് ഐതിഹ്യം.

@സിയാഫ്ക്കാ
@art of wave
@റാഷിദ്
@സുമേഷ് വാസു
്@വിഷ്ണുലോകം
@യൂനുസ് കൂള്‍
@വെള്ളിക്കുളങ്ങരക്കാരന്‍

വന്ന് കണ്ടവര്‍ക്കൊക്കെയും താങ്ക്‌സ് കെട്ടോ..

ആദ്യം നിന്നെയാണ് നാല് പിടക്കേണ്ടത് ..ആ ചെക്കനെ തല്ലു കൊള്ളിച്ചതിനു..ഈ പാപം ഒക്കെ നീ എവിടെ കൊണ്ട് കളയുമെടാ..

പിന്നാ പാവം ഉമ്മ ഓടിച്ചിട്ട്‌ തല്ലിയിട്ടുണ്ടാവില്ല..അല്ലെ ... പെന്നെയെല്ല പ്രയോഗവും കെട്ടിയിട്ടോണ്ടാവും.....:))
രസ്സായിട്ടെഴുതീട്ടോ ... ആശംസകള്‍...

'പിന്നെ നടന്നത് വടിയെടുത്ത് എനിക്ക് പിന്നാലെയുള്ള ഉമ്മയുടെ ദീപശിഖാ പ്രയാണമാണ്.'

നീയൊരു സംഭവാടാ മഖ്ബൂ. ഒന്നല്ല ഒരൊന്നൊന്നര സംഭവം, എത്ര മനോഹരമായിട്ടാ നീയീ സംഭവങ്ങൾ കുറിച്ചിടുന്നത് ? നന്നായിട്ട്ണ്ട് ട്ടോ.
ആ മുകളിൽ ഞാൻ കോപ്പി ചെയ്തിട്ട ആ വരിയില്ലേ അതൊരു ഭയങ്കര വര്യാ ട്ടോ മഖ്ബൂ,ഞാനതാലോചിച്ചിപ്പഴും ചിരിക്ക്വാ.....

ആശംസകൾ.

എവിടെ വരാന്‍ ഒരു പാട് വൈകി എങ്കിലും അവതരണം നന്നായിട്ടുണ്ട് . അനുഭവം നര്‍മത്തില്‍ ചാര്‍ത്തി ഉള്ള വിവരണം നന്നായി ആസ്വദിച്ചു . എല്ലാ ഭാവുകങ്ങളും നേരുന്നു .................വേണ്ടും എഴുതുക ...............വായിക്കാന്‍ ഞങള്‍ റെഡി :)

ബുദ്ധിമാന്‍! ഒളിച്ചത് കോഴിക്കൂടിനകത്തായിരുന്നേല്‍ അവറ്റകള്‍ തന്നെ കൈകാര്യം ചെയ്യുമെന്നറിയാവുന്നത് കൊണ്ട് അതിനു പിന്നിലൊളിച്ചു.................

ചിരി ബ്ലോഗ്ഗുകള്‍ക്കു സമീപിക്കുക......
മെഹദ് മഖ്‌ബൂല്‍
@ ജാഡലോ(ട)കം,
ബ്ലോഗ്ഗ്.......&ഫേസ്ബുക്ക്.....

This comment has been removed by the author.

ശൈത്താന് എവിടേം പോയില്ല...

പ്രവീണ്‍ശേഖര്‍
ഷലീര്‍ അലി
മണ്ടസന്‍
ജോമോന്‍
നജ്ദ
റയ്യാന്‍
കണ്ണാടി
നബീല്‍

സന്ദര്‍ശനത്തിന് എല്ലാര്‍ക്കും താങ്ക്‌സ് കെട്ടോ..

നന്നായി പറഞ്ഞൂട്ടോ ..!!

Post a Comment