കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Sunday, October 2, 2011

ഈ ശൈത്താന്‍ ഇതെവിടെപ്പോയി..? എന്നെ കാണാതായ കഥ

കുറച്ച് കാലം മുമ്പ് ..


എന്ന് വെച്ചാല്‍ പണ്ട് ..
പണ്ട് എന്ന് വെച്ചാല്‍ പ്ലാറ്റോ , സോക്രട്ടീസ് കാലമൊന്നുമല്ല കേട്ടോ..
ഞാന്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന കാലം..

അക്കാലത്ത് നടന്ന ഒരു കഥയാണ് പറയാന്‍ പോകുന്നത്..
കഥ എന്നൊക്കെ പറയുമ്പോള്‍ കെട്ട്കഥ എന്നൊന്നും ധരിക്കരുത്..
ശരിക്കും ഉണ്ടായതാ..

നിങ്ങള്‍ക്കറിയ്യോ..
പണ്ട് ഞാന്‍ ചെറിയ കുട്ടിയായിരുന്നു...

ഇന്നത്തെപ്പോലെ തന്നെയായിരുന്നു ഞാന്‍ അന്നും ..എക്‌സ്ട്രാ ഡീസന്റ്..
ഇടക്കൊക്കെ അല്ലറ ചില്ലറ ഉഡായ്പ്പുകള്‍ കാണിക്കുമെന്ന് മാത്രം.. അതും ഉണര്‍ന്നിരിക്കുമ്പോള്‍ മാത്രം...

ഒരു സണ്‍ഡേ ആണെന്ന് തോന്നുന്നു.. ഞാനെന്തോ കുസൃതി കാണിച്ചു..വളരെ ചെറിയ കുസൃതി..

പാവം എങ്ങോട്ടോ പോവുകയായിരുന്ന പെങ്ങളെ വള്ളിക്കാല്‍ വെച്ചങ്ങ് വീഴ്ത്തി..
ദാ കിടക്കണ്.. ടപ്പേന്ന്...
ഞാന്‍ സച്ചിന്‍ സ്റ്റൈലില്‍ പറഞ്ഞു..
ബൂസ്റ്റ് ഈസ് ദ സീക്രട്ട് ഓഫ് മൈ എനര്‍ജി...

അവള്‍ കിടന്ന് ചീറാന്‍ തുടങ്ങി.. ഗമണ്ടന്‍ ചീറല്‍ ..
അവളുടെ എനര്‍ജിയുടെ രഹസ്യവും ബൂസ്റ്റാണെന്നാ തോന്നുന്നത്.. ഹെന്താ കരച്ചില്‍ ...ഭാവിയില്‍ സീരിയല്‍ നടിയാകാം..

കാളപെറ്റെന്ന് കേട്ടാല്‍ കയറെടുക്കുക എന്ന് കേട്ടിട്ടില്ലേ......ഹത്‌പോലെ യെവളുടെ കരച്ചില്‍ കേട്ടു ഉമ്മ വടിയെടുത്തു....

ഉമ്മക്കറിയാം സകല ഗുലുമാലുകളുടേയും കാരണഭൂതന്‍ ഈ ഞാനാണെന്ന്..

പിന്നെ നടന്നത് വടിയെടുത്ത് എനിക്ക് പിന്നാലെയുള്ള ഉമ്മയുടെ ദീപശിഖാ പ്രയാണമാണ്..
എന്നോട് പിടി ഉഷ കളിക്കാനാ ഭാവം.... എന്നോട്...
റിക്കാര്‍ഡോ പവലിനോടാ കോമ്പിറ്റ് ചെയ്യുന്നത്..

വഴിയരികില്‍ പതിതനായി കൂട്ടാരന്‍ ബാബു നില്‍പ്പുണ്ടായിരുന്നു.... അവന്‍ പറഞ്ഞു..
മഖ്ബൂ വിട്ടോടാ...(തോമസുട്ടീ.. വിട്ടോടാ സ്‌റ്റൈലില്‍)

എപ്പൊ വിട്ടൂ എന്ന് ചോദിച്ചാല്‍ പോരേ...

സന്ധ്യാനേരം.. ഉമ്മ സല്‍ഗുണസമ്പന്നനായ പുത്രനേയും കാത്തിരിക്കുകയാണ്..നെഞ്ചില്‍ ആധി.. മഗിരിബ് കഴിഞ്ഞിട്ടും കാണുന്നില്ല..ആകപ്പാടെയുള്ള ആണ്‍തരിയാണ്...ഇവനെവിടെപ്പോയി...ഉമ്മ അയല്‍വീട്ടില്‍ ചെന്ന് പൊട്ടിക്കരഞ്ഞു..അരമണിക്കൂറിനകം മാറഞ്ചേരി ടൗണ്‍ മൊത്തം വീട്ടിലെത്തി... വീട്ടുകാരും നാട്ട്കാരും ബന്ധുക്കളും...
എല്ലാവരും ഒരൊറ്റ ചിന്തയിലാണ്...
ഈ ശൈത്താന്‍ ഇതെവിടെപ്പോയി..?


ഓടിരക്ഷപ്പെടാനുള്ള സകല പ്രോല്‍സാഹനവും തന്ന ബാബുവും ചിന്തയിലാണ്... അല്ല .. ഇവനിതെവിടെപ്പോയി... ഇനി വല്ല കൊള്ളക്കാരും തട്ടിക്കൊണ്ട് പോയോ.. അയ്യോ .. പാവം കൊള്ളക്കാര്‍...

ഇവിടെ ക്ലിക്കിയാല്‍ തുടര്‍ന്ന് വായിക്കാം

35 comments:

പോയിട്ട് വരട്ടെ ശൈത്താന്‍ ,നല്ല ഒടിയാത്ത ഒരു കമന്റ്‌ വെട്ടി വെച്ചിട്ടുണ്ട് ,,,

ആ കൊള്ളക്കാര്‍...... അയ്യോ

ആ ഓട്ടം ഓടി ഓടി അത്താണിയും, പുറങ്ങും, കുണ്ടുകടവും ഒക്കെ കഴിഞ്ഞു പൊന്നാനി വരെ എത്തിയോ...

ഈ ശൈത്താന്‍ ഇതെവിടെപ്പോയി..?
ഇന്‍ മാറഞ്ചേരി നഗര്‍ വരെ അല്ലാതെവിടെ പോകാനാ?

ഇനി വല്ല കൊള്ളക്കാരും തട്ടിക്കൊണ്ട് പോയോ.. അയ്യോ .. പാവം കൊള്ളക്കാര്‍...
ഹ ഹ ഹ , ശെരിക്കും ചിരിച്ചു , സത്യം , സത്യം !!

വന്ന് കണ്ടവര്‍ക്കൊക്കെയും താങ്ക്‌സ് ട്ടോ.. എന്നെ കാണാതായി എന്നും കരുതി ആരും ഹാപ്പിയടിക്കണ്ട.. ഞാന്‍ തിരിച്ച് വരും നോക്കിക്കോ..

"നിങ്ങള്‍ക്കറിയ്യോ..
പണ്ട് ഞാന്‍ ചെറിയ കുട്ടിയായിരുന്നു...
ഇന്നത്തെപ്പോലെ തന്നെയായിരുന്നു ഞാന്‍ അന്നും ."

അപ്പോള്‍ വലുതായില്ലേ ഇത് വരെ ?
ഏതായാലും ബാക്കി കഥ വരട്ടെ ..:)

അയ്യോ രമേശേട്ടാ.. വലുപ്പത്തിന്റെ കാര്യമല്ല പറഞ്ഞത്.... ആ നിഷ്‌കളങ്കതയില്ലേ ,നിഷ്‌കപടത.. ഹത്...
(ആരും ഇതൊക്കെ പറയാത്തത് കൊണ്ടല്ലേ, ഞാന്‍ തന്നെ ഇതൊക്കെ പറയേണ്ടി വന്നത്.. എന്റെ ഗതികേട്.. അല്ലാതെന്താ)
സന്ദര്‍ശനത്തിന് താങ്ക്‌സ് ട്ടോ..

ഇപ്പോള്‍ നാട്ടുകാരും ഉമ്മയും മാത്രമല്ല ഞങ്ങള്‍ വായനക്കാരും ചിന്തയിലാണ് ഈ ചന്ത മഖ്ബൂല്‍ എവിടെ എന്ന് അപ്പോള്‍ അടുത്തലക്കം ഉടനെ ഇറങ്ങട്ടെ

ചന്തയോ.. ഈ ഞാനോ...
...................................
ആ.. ബാബു ആന്റണി സെറ്റപ്പാക്കിയ സിനിമയല്ലേ..
കെടക്കട്ട്...

കൊമ്പാ .. വന്നതിന് താങ്ക്‌സ് ട്ടോ...

വേര്തല്ല അടി കിട്ടുന്നത് ... ഒരുമാതിരി സീരിയല്‍ എപിസോഡ്
പോലെ പകുതിയില്‍ വച്ച് നിര്‍ത്തിയില്ലേ...
തല്ലുകൊള്ളിത്തരം എന്നല്ലാണ്ട് എന്താ പറയ്യാ ...
ഏതായാലും ഇങ്ങു പോരട്ടെ ...

ഇതെന്താ ..എല്ലാവരും എന്നെയിങ്ങനെ കുറ്റം പറയുന്നത്...
പോസ്റ്റിന്റെ നീളം കൂട്ടി നിങ്ങളെ മുഷിപ്പിക്കണ്ട എന്ന് കരുതിയാ ഞാന്‍ ..(സെന്റി)

എന്നിട്ടിപ്പോ..
എനിക്ക് ഇത് തന്നെ വേണം...

നോക്കിക്കോ ..എനിക്കും ഉണ്ടാകും ഒരു നല്ല കാലം..

യാത്രക്കാരോ .. വന്ന് കണ്ടതില്‍ സന്തോഷം

entammoo....aa naad nannayi...odi thrissur pooram kanan poyathano???

ഈ പാരക്കൊരു മറുപാര ഞാന്‍ തരുന്നുണ്ട്......
വെയ്റ്റ് ആന്‍ഡ് സീ...
(പേടിക്കണ്ട .. ഞാന്‍ ചുമ്മാ പറഞ്ഞതാ.. ഹ ഹ)

നദ.. സന്ദര്‍ശനത്തിന് താങ്ക്‌സ്

എന്നിട്ടോ?

തുടരും ....അപ്പോള്‍ ആ മെഗാ എപ്പിഡോസ് സോറി (എപ്പിസോട് ) കഴിഞ്ഞിട്ടാവം കമന്റും ....

!!!കമന്റും തുടരും ....!!

യഹ്‌യ, ഫൈസല്‍ബാബു....
സന്ദര്‍ശനത്തിന് താങ്ക്‌സ് ട്ടോ..

മക്കുവിന്റെ വികൃതികള്‍ എന്ന ഒരു പുസ്തകത്തിന്‌ ചാന്‍സ്‌ ഉണ്ടോ...:):):)

തല്ലു കൊള്ളി.. :)

അന്‍സാര്‍ക്ക പബ്ലിഷ് ചെയ്യുമെങ്കില്‍ ഞാന്‍ റെഡി..ഹ ഹ

ജെഫുക്ക .. സന്ദര്‍ശനത്തിന് താങ്ക്‌സ്...........

പണ്ട് മക്കൂന്റെ അര നോമ്പ് എനിക്ക് കിട്ട്യേ.. എന്നും പറഞ്ഞോടിയ ആ പുന്നാര പെങ്ങളെ തന്നെയാണോ ഇന്നു വീഴ്തിയത്? :)

ഹ ഹ ഒന്നും മറന്നില്ല അല്ലേ,,

അല്ലെ.... ഇങ്ങള് ഹൈഡ് ആന്‍ഡ്‌ സീക്ക് കളിച്ചതാ അല്ലെ...?? ചുമ്മാ മനുസേന്മാരെ ബേജരക്കാന്‍...

ഇഷ്ടമായി ഈ രചന ആശംസകള്‍.

ലുട്ടുമോന്‍ ,നന്‍മന്ടന്‍... സന്ദര്‍ശനത്തിന് താങ്ക്‌സ് ട്ടോ..

ബാക്കികൂടി വരട്ടെ..

ബാകി എന്തായി
അറിയന്‍ കാത്തിരിക്കാം

"നിങ്ങള്‍ക്കറിയ്യോ..
പണ്ട് ഞാന്‍ ചെറിയ കുട്ടിയായിരുന്നു."

ഞങ്ങളൊക്കെ പണ്ടെ ഇത്രത്തോളം ഉണ്ടായിരുന്നു.

പറഞ്ഞപോലെ ആ ശൈത്താന്‍ എങ്ങട്ടാ പോയത്‌..?

മജീദ്ക്കാ.. തുടരും എന്നിടത്ത് ക്ലിക്കിയാല്‍ ബാക്കി വായിക്കാം..

പഹയാ.. തച്ചു കൊല്ലും.. തുടരുമത്രേ തുടരും... ഇങ്ങനെ സസ്പെന്‍സ് ആക്കരുത്..

ഞമ്മക്ക്‌ പറ്റ്യ സാധങ്ങളാ ഇത് നെറയെ ബാക്കി പിന്നെ വന്നു വായിച്ചോളാം ട്ടാ..

ഹിമാറാത്തുൽ മുത്തഹിത .... ആളെ പറ്റിച്ചല്ലോ...
തുടർന്ന് വായിക്കാം എന്ന പ്രതീക്ഷയിൽ ....

ഭാവുകങ്ങൾ അനിയാ

Post a Comment