കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Friday, September 30, 2011

ആരോഗ്യപ്പതിപ്പുകള്‍ ആരോഗ്യത്തിന് ഹാനികരം

നിങ്ങള്‍ പൊറോട്ട തിന്നാറുണ്ടോ..?ഉണ്ടെങ്കില്‍ നിങ്ങളുടെ അവസ്ഥ തീര്‍ത്തും പരിതാപകരമാണ്..
എത്രയും പെട്ടെന്ന് പരലോകത്തേക്കൊരു സീസണ്‍ ടിക്കറ്റ് എടുക്കുന്നതായിരിക്കും നല്ലത്.
നിങ്ങള്‍ ടപ്പേന്ന് കാറ്റടിച്ച് പോകാന്‍ പൊറോട്ടക്കുപരിയായി പ്രത്യേകിച്ച് കാരണങ്ങളൊന്നും വേണ്ടതില്ല.

ഞാന്‍ ചുമ്മാ ഉഡായ്പ്പിറക്കുന്നതൊന്നുമല്ല.
ഈ ആരോഗ്യപ്പതിപ്പൊന്ന് നോക്കിക്കേ.. ലിതില്‍ പറഞ്ഞിട്ടുണ്ട് എല്ലാം..

വാര്‍ത്തകള്‍ വിശദമായി .....
റിഫൈന്‍ഡ് ഫളവര്‍ വിഭാഗത്തില്‍ പെടുന്നതും നാരുകളുടെ അംശം തീരെയില്ലാത്തതുമായ ഒരു ഭക്ഷ്യവിഭവമാണ് മൈദ.
പോസ്റ്ററൊട്ടിക്കാനുള്ള പശയായി മാത്രം പണ്ട് ഉപയോഗിച്ചിരുന്ന ഒന്ന് .
അകത്ത് ചെന്നാല്‍ ഇതിന്റെ പശിമയുള്ള സ്വഭാവത്തിന് ഒര് മാറ്റവും വരുന്നില്ല.
തന്‍മൂലം ഇത് കുടലിനകത്ത് ഒട്ടിപ്പിടിക്കുന്നു..(മ്മേയ് ..എന്റെ കുടല്..)
അങ്ങനെ കുടലിന്റെ സ്വാഭാവിക ചലനങ്ങള്‍ മന്ദഗതിയിലാവുകയും തുടര്‍ന്ന് മന്ദിപ്പുടയവനായി റൈഞ്ച് നഷ്ടപ്പെട്ട് ലെവന്റെ ഡിസ്‌പ്ലേ അടിച്ച് പോവുകയും ചെയ്യുന്നു..

# അതോണ്ടിനി ഞാന്‍ പൊറോട്ട തൊടന്നെ ല്ല്യ...(അയ്യട മ്മിണി പുളിക്കും)

ഫ്രൂട്ട്സ് വല്ലാതെ കഴിക്കണം എന്ന് പറഞ്ഞിരുന്ന ലിതേ ആരോഗ്യപ്പതിപ്പ് തന്നെ ഇപ്പോള്‍ പറയുന്നു.. അതൊന്നും തൊട്ടേക്കരുതെന്ന് ...
സകലതിലും എന്‍ഡോ സള്‍ഫാന്‍ തെളിക്കുന്നു പോലും ...

ആരോഗ്യപ്പതിപ്പ് വായിച്ച് തീരുമ്പോഴേക്ക് പച്ചവെളളം പോലും കുടിക്കാന്‍ പറ്റാത്ത അവസ്ഥയാ.. എന്തോ ചെയ്യും...

NB: ആരോഗ്യപ്പതിപ്പുകള്‍ ആരോഗ്യത്തിന് ഹാനികരം.

10 comments:

ശെരിയ പൊറോട്ടയെ കുറിച്ച് പലതും കേള്‍ക്കുന്നു, ഇനി എന്തു ചെയ്യും :)

ഞാന്‍ ഇനി ആരോഗ്യ മാസിക വായിക്കില്ല ,പോരോട്ടക്ക് പകരം പുല്ലും വെള്ളവും അവര്‍ കൊണ്ട് വന്നു തരില്ലല്ലോ ,,,

ആരോഗ്യപ്പതിപ്പുകള്‍ ഇപ്പോള്‍ മൊത്തത്തില്‍ ഒരു മഞ്ഞ പത്രം മാതിരിയാ
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍

അതൊക്കെ വായിക്കുമ്പഴാ എല്ലാ അസുഖങ്ങളും ഉണ്ടെന്നു തോന്നുന്നത്. അവര്‍ പറയുന്ന ഗുരുതരരോഗത്തിന്‍റെ എല്ലാ ലക്ഷണവും കാണും നമുക്ക്. പിന്നെ ടെന്‍ഷന്‍ തനിയെ ഉണ്ടാവും. ടെന്‍ഷന്‍ പിടിച്ചാല്‍ ഒരു വിധപ്പെട്ട എല്ലാ അസുഖവും വരും. അപ്പോള്‍ അവര്‍ പറഞ്ഞതൊക്കെ ശരിയാവും. ഈ മാസികകള്‍ക്ക് മരുന്ന്കമ്പനിക്കാര്‍ വല്ല മാസപ്പടിയും കൊടുക്കുന്നുണ്ടോ ആവോ?

മോനെ fire & safety course പഠിക്കാന്‍ വിട്ടിട്ട് എന്തായി ?
അവന്റെ കാര്യം ഒന്നും ആയില്ല മോനെ.പക്ഷെ ഞങ്ങളുടെ കഞ്ഞികുടി മുട്ടി.
അതെന്തു പറ്റി ?
ഇനി എന്ത് പറ്റാനാ. കഞ്ഞി വയ്ക്കാന്‍ അടുപ്പില്‍ തീ കത്തിച്ചാല്‍ ഉടന്‍ അവന്‍ വെള്ളം കോരിയൊഴിച്ചു അണച്ചു കളയും.

അതുപോലാ ഇതും യാധാര്ത്യബോധമില്ലാത്ത നിര്‍ദ്ദേശങ്ങള്‍

ആരോഗ്യപ്പതിപ്പ് വായിച്ച് തീരുമ്പോഴേക്ക് പച്ചവെളളം പോലും കുടിക്കാന്‍ പറ്റാത്ത അവസ്ഥയാ.. എന്തോ ചെയ്യും...
== :)

നമുക്ക് ശരി എന്ന് തോന്നുന്നത് നമ്മള്‍ ചെയ്യുക അതാണ് ശരി

@ഷാജു..........പൊറോട്ട തിന്നാന്‍ പാടില്ല എന്ന് കേള്‍ക്കുന്നതില്‍ വലിയ വിഷമമുണ്ടല്ലേ.. ആ.. മലയാളിയുടെ ദേശീയ ഭക്ഷണമല്ലേ..

@സിയാഫ്.. ഗതി കെട്ടാല്‍ പുലി.....

@പഞ്ചാരക്കുട്ടന്‍..... സത്യത്തില്‍ എന്താ ഈ മഞ്ഞപ്പത്രം... ?

@സോണി ,
ഈ മാസികകള്‍ക്ക് മരുന്ന്കമ്പനിക്കാര്‍ വല്ല മാസപ്പടിയും കൊടുക്കുന്നുണ്ടോ ആവോ?
ഇത് തന്നെയാ എന്റെയും സംശയം......

@ബാസില്‍ ഭായ്.. നിങ്ങളും പൊറോട്ട തിന്നാതായോ...

@കൊമ്പന്‍... ഓ .. അതാണല്ലേ.. ഈ ശരി .. ഹ ഹ..

വന്ന് കണ്ടതിന് എല്ലാവര്‍ക്കും താങ്ക്‌സ് ട്ടോ..

അയ്യോ.. നാരദന്‍ മഹര്‍ഷിയെ വിട്ടുപോയല്ലോ..
മാഷേ .. ടിന്റുമോന്‍ വിറ്റും അടിച്ച് നടക്കുവാണോ..

Post a Comment