കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Wednesday, September 28, 2011

അഞ്ഞൂറാന്‍ കളിക്കുന്ന അമേരിക്കയെ പറ്റി രണ്ടു വാക്കില്‍ ഉത്തരം പറയുക

ഈ ദുനിയാവില്‍ (അണ്ഢകടാഹത്തില്‍) ഒരു രാജ്യമുണ്ട്.

അമേരിക്ക എന്നൊക്കെ ചിലര്‍ സ്‌നേഹത്തോടെയും മറ്റ് ചിലര് അതിസ്‌നേഹത്തോടെയും വിളിക്കും(തെറി).

ഒരു അഞ്ഞൂറാന്‍ ലുക്കാണ്.
ഒടുക്കത്തെ ജനാധിപത്യ ബോധമാ......
ഏത് ഓണം കേറാമൂല(പെട്രോളുടയ)നാടാകട്ടെ ജനാധിപത്യമില്ലെങ്കില്‍ ലെവന്‍മാര്‍ക്ക് സഹിക്കില്ല.
തോക്കും മിസൈലുമായങ്ങ് ചെല്ലും.
ആളുകളെ വെടിവെച്ച് കൊന്നിട്ടങ്ങ് ജനാധിപത്യം നടപ്പാക്കും...
ഇസ്രയേല്‍ എന്ന ചട്ടമ്പിനാടുമായി വല്ലാത്തൊരു പ്രേമബന്ധമാണ്.
(കുറ്റം പറയരുതേ .. പ്രേമത്തിന് കണ്ണില്ല,മൂക്കില്ല,നാക്കില്ല് എന്നൊക്കെ നാം പറയാറില്ലേ)

ഇവന്‍മാര്‍ക്ക് വേണ്ടി പാവം അമേരിക്ക ഹെന്തൊക്കെ സഹിക്കുന്നു.

ഇനി ചില നര്‍മ്മങ്ങള്‍ പറയാം(ചിരിക്കാനല്ല,കരയാന്‍)

1)യു എന്‍ എന്നൊക്കെ പറയുന്ന ഒരു സംഭവമുണ്ട്.

രാജ്യങ്ങള്‍ക്കിടയില്‍ സമാധാനം സ്ഥാപിക്കലാണ് മുഖ്യ കലാപരിപാടി.
അമേരിക്കയാണ് സമാധാനത്തിന്റെ പ്രവാചകന്‍ എന്ന ലൈനിലാണ് കാര്യങ്ങള്‍ ഹാന്‍ഡില്‍ ചെയ്യുന്നത്..
യു എന്‍ രക്ഷാസമിതിയില്‍ അഞ്ച് സ്ഥിരാംഗങ്ങള്‍ ..അമേരിക്ക, ചൈന.റഷ്യ,ഫ്രാന്‍സ്,ബ്രിട്ടണ്‍.
ഈ സ്ഥിരാംഗങ്ങളില്‍ ആരെങ്കിലും ഏതെങ്കിലും പ്രമേയത്തിന്നെതിരെ മസില്‍ പ്ടിച്ചാല്‍ പിന്നെ ആ പ്രമേയം കട്ടപ്പുറത്ത് കിടക്കും.(ഈ സിക്‌സ് പാക്ക് പവറിന് വീറ്റോ എന്നൊക്കെ പറയും പച്ച മലയാലത്തില്‍)

2)ഭൂപടത്തില്‍ പോലും ഇടമില്ലാത്ത നാടാണ് ഫലസ്തീന്‍.
ഞങ്ങളെ ഒരു അംഗരാജ്യമായി അംഗീകരിക്കണമെന്ന ഫലസ്തീന്റെ ആവശ്യം വീറ്റോ ചെയ്യുമെന്ന് ഒബാമ വളരെ വിനീതമായി അറിയിച്ചിരിക്കുന്നു.

ഒരു ഫ്ലാഷ് ബാക്ക്:
ഫലസ്തീന്‍ പ്രദേശമായ കിഴക്കന്‍ ജറൂസലമിലും വെസ്റ്റ്ബാങ്കിലും സ്വന്തം പൗരന്‍മാര്‍ക്ക് വേണ്ടി ഇസ്രയേല്‍ നടത്തിവരുന്ന പാര്‍പ്പിടനിര്‍മാണത്തെ അപലപിച്ച്‌കൊണ്ടുള്ള പ്രമേയവും മുമ്പ് ഒബാമ വീറ്റോ ചെയ്തിരുന്നു.
ഇന്ത്യയുള്‍പ്പടെ രക്ഷാസമിതിയിലെ പത്ത് അസ്ഥിരാംഗങ്ങളും നാല് സ്ഥിരാംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചിട്ടും കാര്യമുണ്ടായില്ല.. വീറ്റോയല്ലേ താരം..

3)പൊതുസഭയില്‍ വീറ്റോ അധികാരത്തിന് പ്രസക്തിയില്ലാത്തതിനാല്‍ അമേരിക്ക എതിര്‍ത്താലും ഭൂരിപക്ഷം അംഗങ്ങളുടേയും പിന്തുണ ഫലസ്തീന് നേടിയെടുക്കാനാകും .
എന്നിട്ടെന്ത്.....യു എന്‍ പൊതുസഭയുടെ പ്രമേയങ്ങള്‍ക്ക് വെറും ശുപാര്‍ശയുടെ പ്രാധാന്യമല്ലേ ഉള്ളൂ..

മഹദ് വചനം:
യു എന്‍ അംഗത്വം നേടുകയാണെങ്കില്‍ ഫലസ്തീന് നല്‍കിവരുന്ന സകലസഹായങ്ങളും നിര്‍ത്തിവെക്കുമെന്ന് അമേരിക്ക..

കൊട്ട്: നല്ലത് .. എന്നാ അതും കൂടെ അങ്ങ് ഇസ്രായേലിന് അയച്ച് കൊടുത്തേര്.. ഹല്ല പിന്നെ.
.
ഇസ്രായേലിന് ഗമണ്ടന്‍ ആയുധം നല്‍കിക്കൊണ്ട് കുറേ കാലമായല്ലോ പലസ്തീനെ സഹായിക്കാന്‍ തുടങ്ങിയിട്ട്.. അതും നിര്‍ത്തുമോ ആവോ..

8 comments:

എന്തായാലും അഗ്വത്തം കിട്ടിയാല്‍ അമേരിക ഒന്ന് ഇളിച്ച് കാണിക്കും,

അവര്‍ക് എണ്ണ വേണം അതിന് ജീവനെ കൊല്ലും,

ഇവരുടെ നീരാളി പിടിത്തം അവസാനിപ്പിക്കണം ,അല്ലെങ്കില്‍ നാളെ ഒരു മഹായുദ്ധവുകൂടി ഉണ്ടാവാം

അമേരിക്കയോടാണോ കളി ആരും കാണാതെ കൊന്നു കടലില്‍ തള്ളും പറഞ്ഞേക്കാം ഹല്ല പിന്നെ ..

യു.എൻ എന്ന് പറയുന്നത് യു.എസ്സിന്റെ കളിപ്പാട്ടയാണ്,, വീറ്റോ പവർ ഒഴിവാക്കുന്നത് വരെ യു.എൻ അങ്ങനെ തന്നെ ആയിരിക്കും.

വളരെ കൂളായി വന്നു അമേരിക എന്നാ സാമ്രാജ്യത്വത്തെ കൊട്ടിപ്പോയ
ഷാജു ,പാറക്കണ്ടി , ബാസില്‍ എന്നിവര്‍ക്ക് താങ്ക്സ്

nice

rashtreeyam athra ariyaathathu kond abiprayam parajj kolamaakkunnilla

എലാവരും സ്നേഹത്തില്‍ ആയിരുന്നാല്‍ ആവശ്യം വേണ്ട വസ്തുക്കള്‍ ഷെയര്‍ ചെയ്യില്ലേ? പിന്നെ എങ്ങിനെ കച്ചോടം നടക്കും?
അപ്പോള്‍ ഇതല്ല ഇനിയും പലതും കാണാം

ദില്‍ഷ, നാരദന്‍ സന്ദര്‍ശനത്തിന് താങ്ക്‌സ്‌

Post a Comment