കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Monday, September 26, 2011

ഭരണഘടന എന്ന കൊളാഷ്

ഇന്ത്യയുടെ രാഷ്ടീയവും ജീവിതവും തുടക്കം മുതല്‍ ഇങ്ങനെയായിരുന്നു.
വൈരുധ്യങ്ങളുടെ , വൈവിധ്യങ്ങളുടെ സംഘാതം.
ഭരണഘടന, ജനാധിപത്യം,മതേതരത്വം എന്നീ വാക്കുകള്‍ ഉപയോഗിക്കുമ്പോഴൊക്കെ നാം കടന്ന് പോകുന്നതും ഒടുങ്ങാത്ത വൈവിധ്യങ്ങള്‍ക്കിടയിലൂടെയാണ്.
ഈ വൈവിധ്യമാണ് ഇന്ത്യ എന്ന ആശയത്തെ ദുര്‍ബലമാക്കുന്നതും ശക്തമാക്കുന്നതും.
ബ്രിട്ടനിലെയും അമേരിക്കയിലേയും കാനഡയിലേയും അയര്‍ലന്‍ഡിലേയും
വേയ്മര്‍ റിപ്പബ്ലിക്കിന്റേയും ഭരണഘടനകളിലുള്ള നല്ലതൊക്കെ(?) പകര്‍ത്തിയെടുത്ത് ഭരണഘടന എന്ന കൊളാഷ് നിര്‍മിക്കുമ്പോള്‍ ഇന്ത്യ എന്ന ആശയം എവിടെയൊക്കെയോ ചോര്‍ന്ന് പോവുകയായിരുന്നു.

-മുരളി...സമകാലിക മലയാളം-ജീവിതവിഭവങ്ങളില്‍ ഉപ്പ് പോലെ പടര്‍ന്ന് രുചി പകരേണ്ട ഉപ്പയില്ലാത്തവര്‍ക്ക് നേര്‍ച്ചച്ചോറും നെയ്‌ചോറും ഒന്നുമല്ല.
കാണിച്ച് കാശാക്കുന്ന തിരക്കില്‍ യതീമിന്റെ ഹൃദയം വായിക്കാന്‍ നേരം കിട്ടാതെ പോകരുത്.
കൈവിരല്‍ വിടര്‍ത്തി മുടി മാറിനി്ന്ന അവന്റെ മൂര്‍ദ്ദാവിലൂടെ ഒന്ന് തലോടുക.
നെഞ്ചിലെ നെരിപ്പോടുകള്‍ കെട്ടടങ്ങുന്നില്ലേ..
നേരിന്റെ നബി കാരുണ്യത്തിന്റെ മര്‍മ്മം കാണിച്ച് തന്നത് അനാഥന്റെ മൂര്‍ദ്ദാവിലല്ലേ..

-ശുഐബ് ഹൈതമി.... സത്യധാര

NB:
വായനക്കിടയില്‍ മനസ്സിനിഷ്ടപ്പെട്ട ചിലത് കുറിച്ചു അത്രമാത്രം..

11 comments:

കാണിച്ച് കാശാക്കുന്ന തിരക്കില്‍ യതീമിന്റെ ഹൃദയം വായിക്കാന്‍ നേരം കിട്ടാതെ പോകരുത്.
കൈവിരല്‍ വിടര്‍ത്തി മുടി മാറിനി്ന്ന അവന്റെ മൂര്‍ദ്ദാവിലൂടെ ഒന്ന് തലോടുക.
നെഞ്ചിലെ നെരിപ്പോടുകള്‍ കെട്ടടങ്ങുന്നില്ലേ..
നേരിന്റെ നബി കാരുണ്യത്തിന്റെ മര്‍മ്മം കാണിച്ച് തന്നത് അനാഥന്റെ മൂര്‍ദ്ദാവിലല്ലേ..allahu ellavareyum rakshikatte

ninte vaayanakal njangalumaayi panku vechathinu nanni

ദില്‍ഷ , നല്ല വാക്കിനു താങ്ക്സ്

മനസ്സില്‍ പതിയേണ്ടത് ബുക്കില്‍ പതിഞ്ഞു എവിടെയോ മറഞ്ഞു കിടക്കുന്നു
വായനാശീലം കുറയുകയും... ഓര്‍മ്മപ്പെടുത്തലുകള്‍ തന്നെ നന്മയാണ്

പ്രവാസിയായ ശരീഫ് സിയാദ് വിളിച്ചിരുന്നു .. ഇവിടെ ഒന്നും വായിക്കാന്‍ കിട്ടുന്നില്ല എന്നാ അവന്റെ പരാതി ...

സമകാലികങ്ങളില്‍ വരുന്ന ചിലതൊക്കെ അങ്ങ് പോസ്ടാം എന്ന് കരുതി ..

ഇനിയും പോസ്റ്റുക ,ആശംസകള്‍ ,ജാഡ ഒട്ടും ഇല്ലാത്ത ജാഡ ലോ (ട)കത്തിന് ആശംസകള്‍ ..

എനിക്കാ പഴയ കിങ്ങിലെ ഡയലോഗ് ഓർമ്മ വരുന്നു. "അച്ചടിച്ചു കൂട്ടിയ പുസ്തകത്താളുകളിൽ നീ പഠിച്ച ഇൻഡ്യയല്ല.........."

അറിയുന്നു ഞാനോരോന്നായി..!

സിയാഫ്,റിജോ,നാമൂസ്..
വന്ന് കണ്ടതിന് താങ്ക്‌സ് ട്ടോ..

യതീമിന്റെ ഹൃദയം വായിക്കാന്‍ ഇവിടെ ആര്‍ക്കെങ്കിലും നേരമുണ്ടോ ? നല്ല ഓര്‍മപെടുത്തല്‍ ... ആശംസകള്‍

യതീമിന്റെ ഹൃദയം വായിക്കാന്‍ ഇവിടെ ആര്‍ക്കെങ്കിലും നേരമുണ്ടോ ? നല്ല ഓര്‍മപെടുത്തല്‍ ... ആശംസകള്‍

വേണുഗോപാല്‍ സന്ദര്‍ശനത്തിന് താങ്ക്‌സ്‌

Post a Comment