കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Wednesday, September 21, 2011

ചുമ്മാതൊന്ന് കണ്ണടച്ച് ലോകത്തെ കണ്ട് നോക്കൂ

ചുമ്മാതൊന്ന് കണ്ണടച്ച് ലോകത്തെ കണ്ട് നോക്കൂ..
ജീവിതത്തില്‍ മൊത്തം പവര്‍കട്ട് ..

നിറങ്ങളില്ലാത്ത ഒരു ലോകം..
കറുത്ത് കരുവാളിച്ച് , വിറങ്ങലിച്ച്...
ഇരുളിന്റെ കരിങ്കട്ടകള് മാത്രം മുന്നില്‍ നീണ്ട് പരന്നങ്ങനെ കിടക്കുന്നു...

പിന്നെ പച്ചപ്പാടങ്ങളില്ല...
നീലാകാശങ്ങളില്ല...
പ്രഭാതങ്ങളും സായംസന്ധ്യകളുമില്ല...
നട്ടുച്ചയുടെ വെയില്‍ കാഴ്ചകളില്ല..
പൂവും പൂമ്പാറ്റയും പൂന്തോട്ടങ്ങളുമില്ലാത്ത
ഇരുളിന്റെ വസന്തകാലം....

യാ ഉമ്മി മാ ഷക്‌ലു സ്സമാഇ വമ ള്ളിയാഇ വമല്‍ കമര്‍......(പ്രിയപ്പെട്ട ഉമ്മാ , ഈ ആകാശത്തിന്റെ രൂപമെന്താണ്...എന്താണ് പ്രകാശം.. എന്താണ് ചന്ദ്രന്‍..?)
എട്ടാം ക്ലാസില്‍ ഖദീജ ടീച്ചര്‍ പാടിപ്പഠിപ്പിച്ച അറബിക്കവിത.. അന്ധനായ കുട്ടി ഉമ്മയോട് പലതും ചോദിച്ചറിയുകയാണ് കവിതയില്‍..
വല്ലാതെ ഉള്ളുലച്ചു ആ കവിത...

ഞാനത് മലയാളീകരിക്കാനൊന്ന് ശ്രമിച്ച് നോക്കിയിരുന്നു..
'കണ്ണ് കാണാത്തൊരു കണ്‍മണി ഞാന്‍
വിണ്ണിലെ കണ്ണുകള്‍ക്കന്യനാ ഞാന്‍..'

കാഴ്ച്ച, കേള്‍വി, കൈകാലുകള്‍...
നമുക്ക് കിട്ടിയ അനുഗ്രഹങ്ങള്‍ എന്തുമാത്രമാണ്..
അവയുടെയൊക്കെ അസാന്നിധ്യത്തിലേ നമുക്കതിന്റെ മുല്യം മനസ്സിലാകുന്നുള്ളൂ എന്നതല്ലേ പ്രശ്‌നം......

പ്രചോദനം:
1) ഷുസെ സരമാഗുവിന്റെ ബ്ലൈന്‍ഡ്‌നെസ്സ് എന്ന നോവല്‍..
2)ഗുരു, ആത്മകഥ എന്നീ സിനിമകള്‍...

ന്യൂസ് ടൈം:
രക്ഷിതാക്കളെ പരിപാലിക്കാത്തവര്‍ക്കിനി മൂന്ന് മാസം തടവോ, 5000 രൂപ പിഴയോ ഒടുക്കേണ്ടി വരും..
ബീഹാര്‍ മന്ത്രിസഭയാണ് ഈ നിയമം പാസാക്കിയിരിക്കുന്നത്..
------
നോ കമന്റ്‌സ്

22 comments:

കണ്ണടകള്‍ വേണം...കണ്ണടകള്‍ വേണം

കണ്ണേര് തട്ടാതിരിക്കാനാണോ അന്സാര്‍ക്ക . ഹ ഹ

കാട്ടാക്കട പറഞ്ഞപോലെ "എല്ലാവര്‍ക്കും തിമിരം,മങ്ങിയ കാഴ്ചകള്‍ കണ്ടുരസിക്കാന്‍ കണ്ണടകള്‍ വേണം"ആശയം കൊള്ളാം

നല്ല ആശയം കണ്ണടച്ചു ലോകത്തെകാണണം എന്നാലെ കാണാ കാഴ്ചകള്‍ കാണൂ ...

ക്ഷിതാക്കളെ പരിപാലിക്കാത്തവര്‍ക്കിനി മൂന്ന് മാസം തടവോ, 5000 രൂപ പിഴയോ ഒടുക്കേണ്ടി വരും..
ബീഹാര്‍ മന്ത്രിസഭയാണ് ഈ നിയമം പാസാക്കിയിരിക്കുന്നത്..
------

കമന്റാതെ പറ്റില്ല.വളരെ നന്നായി

..(പ്രിയപ്പെട്ട ഉമ്മാ , ഈ ആകാശത്തിന്റെ രൂപമെന്താണ്...എന്താണ് പ്രകാശം.. എന്താണ് ചന്ദ്രന്‍.

കണ്ണിലാത്തവര്‍ക്ക് കാഴ്ച വേണം
കണ്ണുള്ളവര്‍ നേരെ ചൊവ്വേ കാണണം .....

എന്തല്ലാം ഈ ഭൂമിയില്‍ അതൊന്നും കാണാന്‍ കഴിയാതെ നമ്മുടെ കുറെ സഹോദരങ്ങള്‍

ഇരുട്ടില്‍ തെളിയേണ്ട കാഴ്ചകള്‍
ഇഷ്ടപ്പെട്ടു .

റോസാപ്പൂക്കള്‍ .. ഇവിടെ ആദ്യമായിട്ടല്ലേ ..
ഒരു വെല്‍ക്കം സോന്‍ഗ് പാടി ഹൃദ്യമായി സ്വീകരിക്കുന്നു ..

.
മണിമുതിനെയും വെല്‍ക്കം സോന്‍ഗ് പാടി സ്വീകരിക്കുന്നു ...

പാറക്കണ്ടി , ദില്‍ഷ ,നാരദന്‍ , കൊമ്പന്‍ ,ചെറുവാടി ...

തുടങ്ങി എന്നും വന്നു എന്നെ കൊട്ടിപ്പോകുന്ന ബൂലോകത്തിലെ ഫുലികള്‍ക്കെല്ലാവര്‍ക്കും
ഒരായിരം ഗമണ്ടന്‍ താങ്ക്സ് ..

@മഖ്‌ബൂല്‍ മാറഞ്ചേരി(മഖ്ബു):പുലികളുടെ കൂട്ടത്തില്‍ എന്നെ കൂട്ടി പുലികളെ അപമാനിക്കരുത്
പിന്നെ പാടിയ വെല്‍ക്കം സോന്‍ഗ് ആരും കേട്ടില്ല
കള്ളം പറയരുത് ചിന്തിക്കരുത്
ചെയ്യുന്നെങ്കില്‍ ആരും കാണാതെ മാത്രമേ ചെയ്യാവൂ (ചുമ്മാ)

കുട്ടിക്കാലത്തെ മനസ്സും കണ്ണുകളും തിരിച്ചു കിട്ടിയിരുന്നുവെങ്കിൽ അല്ലെ.. നല്ല പോസ്റ്റ്..

.. എന്തൂട്ടാ നാരദ മഹര്‍ഷി പറയുന്നത് .. പുലിയല്ലാന്നോ..
(ഹോ , ഒടുക്കത്തെ വിനയം )

ജെഫു , സന്ദര്‍ശനത്തിനു താങ്ക്സ്

രക്ഷിതാക്കളെ പരിപാലിക്കാത്തവര്‍ക്കിനി മൂന്ന് മാസം തടവോ, 5000 രൂപ പിഴയോ ഒടുക്കേണ്ടി വരും..
ബീഹാര്‍ മന്ത്രിസഭയാണ് ഈ നിയമം പാസാക്കിയിരിക്കുന്നത്..
=

ഇത് ഒള്ളതാണോ? അല്ല പുളു തട്ടിയതോ?

അയ്യോ , ഉള്ളതാണന്നേ... ബീഹാറില്‍ സെപ്റ്റംബര്‍ 20 മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നു...

more details in two circles

വെള്ളെരിപ്രാവ് .. പറന്നെത്തിയതിന് താങ്ക്സ്

അപ്പോള്‍ അയ്യായിരം രൂപ ഉള്ളവന്‍ രക്ഷിതാക്കളെ പരിപാലിക്കേണ്ട അല്ലേ? അത് കൊള്ളാമല്ലോ.

ഹൊ .. ഈ സോണിയെകൊണ്ട് തോറ്റു.. തല തിരിഞ്ഞേ വായിക്കൂ..
പുകഞ്ഞ കൊള്ളി തന്നെ..

Adipolli...............
Eniyum uyaragalil ee blog ethatte ennu
prarthikunnu.

Post a Comment