കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Sunday, September 18, 2011

പോയേ.. പോയേ.. ലവര്‍ പോയേ... പോണേല്‍ പോകട്ടെ....


ചില പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ തന്നെ എനിക്ക് തല ചുറ്റല്‍ അനുഭവപ്പെടും...
നീയില്ലാതെ ഞാനില്ല, ഞാനില്ലാതെ നീയില്ല...
നമ്മളില്ലേല്‍ ഈ വേള്‍ഡില്ല..

എവിടെ ..?

ഇങ്ങനെ ഉഡായ്പ്പുകള്‍ പാടി പ്രണയലോകത്ത് വിഹരിച്ചവരെല്ലാം പേരന്റ്‌സ് പറയുന്ന പെണ്ണും കെട്ടി (ആണും കെട്ടി) അങ്ങനെ ജീവിക്കും.....

ഏറിയാല്‍ ഈ പാട്ടങ്ങ് മൂളും...
പോയേ.. പോയേ.. ലവര്‍ പോയേ... പോണേല്‍ പോകട്ടെ....

ഏത് കാലാവസ്ഥക്ക് പറ്റിയ പാട്ടുകളും ഇന്ന് വിപണിയില്‍ ലഭ്യമാണ്...

വിരഹത്തിന്‍ വേദനയറിയാന്‍ പ്രണയിക്കൂ ഒരു വട്ടം..(നിരാശാ കാമുകന്‍)

ഞാന്‍ കെട്ടിയ പെണ്ണിന്നല്‍പ്പം ചന്തം കുറവാണ്..(കെട്ടിക്കുടുങ്ങിയവന്‍)

അറിഞ്ഞിരുന്നില്ല ഞാന്‍ ഇങ്ങനൊരു സ്‌നേഹം(അറിയാത്ത പിള്ള ചൊ
റിയുമ്പോള്‍ അറിയും..)

പ്രണയിച്ചും ഫോണ്‍ ചെയ്തും(പഠനത്തില്‍ ഉഴപ്പിയും)ടൈം വേസ്റ്റ് ചെയ്യുന്നവരോട് എനിക്ക് രണ്ട് പറയാനുണ്ട്(അല്പം സീരിയസ്സില്‍ ).....

1)നിങ്ങള്‍ സിനിമ കാണുന്നു എന്ന് വെക്കുക..(സിനിമകളാണല്ലോ പ്രണയഭ്രമം സകലരിലും കുത്തി വെക്കുന്നത്)
അടുത്ത് പേരന്റ്‌സും ഉണ്ട്..
ഒടുക്കം പ്രണയജോഡികള്‍ ഒന്നിക്കുമ്പോള്‍ അവരുടെ മുഖത്തും സന്തോഷം വിരിയും...ആനന്ദത്താല്‍ ക്ലാപ്പടിക്കും...
ബട്ട്... സ്വന്തം മക്കള്‍ അക്കോലത്തിലാവാന്‍ അവര്‍ സമ്മതിക്കുമോ..?

ഗുണപാഠം
*സിനിമയും ജീവിതവും രണ്ടാണ്..
*സിനിമാക്കഥക്കൊത്ത് ജീവിക്കാനൊക്കില്ല..
*തിരക്കഥകളൊക്കെയും പണം തിരക്കിയുള്ള വ്യായാമങ്ങളാണ്...

2)നമ്മള്‍ ജനിച്ചത് മുതല്‍ നമ്മുടെ ഓരോ വളര്‍ച്ചയും ആഹ്ലാദത്തോടെ കണ്‍കണ്ടവരാണ് നമ്മുടെ പേരന്റ്‌സ്..
നമ്മള്‍ ഉറങ്ങാന്‍ വേണ്ടി ഉണര്‍ന്നിരുന്നവര്‍...

ഇന്നലെ പരിചയപ്പെട്ടവളെ(വനെ) അവര്‍ക്കും മീതെ പ്രതിഷ്ഠിക്കുന്നതില്‍ വ്യക്തമായ നീതികേടില്ലേ...

ഇതെന്റെ ഇഷ്ടം എന്ന് നമുക്ക് ധാര്‍ഷ്ട്യം പറയാം..
(നമുക്ക് വേണ്ടി ഒട്ടേറെ ഇഷ്ടങ്ങള്‍ മാറ്റി വെച്ചവരോടാണീ പറച്ചിലെന്നോര്‍ക്കണം)


സമര്‍പ്പണം: അക്കരെപ്പച്ചകള്‍ കണ്ട് കണ്ണ് മഞ്ഞളിക്കരുതെന്ന് പഠിപ്പിച്ച എന്റെ ഉപ്പക്കും ഉമ്മക്കും...

41 comments:

ശരിയാണ് ഇഷ്ടം മാറ്റിവെച്ച ഒരു മഹാഭാഗ്യവാനാണ് ഞാന്‍. അവളെ കെട്ടിയിരുന്നെങ്കില്‍ വടിപിടിക്കുമായിരുന്നു.....അല്ലാഹുശരണം...

ഹ ഹ ..അങ്ങനെ അനുഭവസ്ഥരോക്കെ വരട്ടെ ... ഞങ്ങളെ പോലെയുള്ള ലോടുക്കൂസുകള്‍ക്ക് പാഠമാവട്ടെ....

അന്സാര്‍ക്ക താങ്ക്സ്

നന്നായി വരും തീര്‍ച്ച ഹിഹിഹിഹി

ശാജുക്ക .. ഈ ഞാന്‍ നന്നായി വരും എന്നല്ലേ ...
ഹ ഹ ...
വന്നു കണ്ടതില്‍ ഒത്തിരി താങ്ക്സ്

ഞാന്‍ കെട്ടിയ ശേഷമാണു പ്രേമിക്കാന്‍ തുടങ്ങിയത്.. :) തെറ്റിദ്ധാരണ വേണ്ട കെട്ടിയ പെണ്ണിനെ തന്നെ..

തല്‍ക്കാലം ഞങ്ങള്‍ വിശ്വസിക്കുന്നു .. ഹ ഹ ..

ജെഫുക്ക .. സന്ദര്‍ശനത്തിനു താങ്ക്സ്

ബാസില്‍ .. സന്ദര്‍ശനത്തിനു താങ്ക്സ്

പ്രണയിക്കുകയായിരുന്നു നാം ഓരോരോ ജന്മംങ്ങളിലും ...എന്ന പാട്ട് കേള്‍ക്കുമ്പോള്‍ ആരെയെങ്കിലും പ്രണയിക്കണം എന്നൊക്കെ തോന്നും എന്നാല്‍ സ്വന്തം കെട്ടിയവളെ പ്രണയിക്കാതെ എന്ത് ജീവിതം ? അത് തിരിച്ചറിയാന്‍ പലര്‍ക്കും കഴിയുന്നില്ല ജെഫു പറഞ്ഞപോലെ കല്ല്യാണം കഴിച്ചതിനു ശേഷം പ്രണയിക്കുക അതാണ്‌ യഥാര്‍ത്ത പ്രണയം

എല്ലാവരും ഒരേ സൈടിലാണല്ലോ.....

ഞാനിപ്പോള്‍ മാറ്റിപ്പിടിക്കേണ്ടി വരുമോ ..?

പാറക്കണ്ടി മാഷെ . അഭിപ്രായത്തിനു താങ്ക്സ് ....

വളരെ നല്ല പോസ്റ്റ്‌.... ഇനിയും എഴുതുക ...

ശുക്കൂര്‍ ഭായ് .. വന്നു കണ്ടതിനു താങ്ക്സ് ..

ഞാന്‍ പ്രേമിച്ചതിനെ തന്നെയാ കെട്ടിയത് ....
പ്രേമവിവാഹത്തിനു news value കുറയുന്നു എന്നൊരു പരാതി എനിക്കുണ്ട്
കൂടിയാല്‍ 3 ആഴ്ച. പണ്ടാരം ചെയ്യാന്‍ കുറെ മിനക്കേടാ എന്നിട്ട് news value കൂടി ഇല്ലെങ്കില്‍ ?അതല്ലേ ഇപ്പോള്‍ പിള്ളാര്‍ പ്രായോഗിക പ്രേമബന്ധങ്ങളില്‍ മാത്രം വിശ്വസിക്കുന്നത്.പെരുവഴി ശരണങ്ങളെ പുനരധിവസിപ്പിക്കാന്‍ പദ്ധതി കൊണ്ടുവരണമെന്ന് ഞാന്‍ ശക്തിയുക്തം സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.സ്വര്‍ണത്തിന്റെ ഒക്കെ വില കാണുമ്പോള്‍ സ്ത്രീധനം വാങ്ങാതെ കെട്ടിയ ആ നിമിഷത്തെ ശപിക്കുകയാണ് ഞാന്‍ ഇന്ന്.എന്റെ സങ്കടം പന്കുവയ്കാന്‍ ഒരവസരം തന്നതിനു മഖ്‌ബൂനോട് ഞാന്‍ എന്നും നന്ദി ഉള്ളവന്‍ ആയിരിക്കും. നന്ദി മഖ്‌ബൂ. ഈ അവസരം ഞാന്‍ മറന്നാലും മരിക്കില്ല.

നാരദന്‍ തിരുമേനിയുടെ ആ അനുഭവങ്ങളെ ഒന്നു പോസ്റ്റുമോ..?

തട്ടും തടവും ഇല്ലാതെ ദാമ്പത്യ വണ്ടി മുന്നോട്ട് പോകുന്നുണ്ട് എന്ന് കരുതട്ടെ.. ഹ ഹ

സിയാഫ് സന്ദര്‍ശനത്തിനു നന്ദി

@മഖ്‌ബൂല്‍ മാറഞ്ചേരി(മഖ്ബു ):തട്ടും തടവും ഇല്ലാതെ ദാമ്പത്യ വണ്ടി മുന്നോട്ട് പോകുന്നുണ്ട് എന്ന് പറഞ്ഞാല്‍ ആ ദാമ്പത്യം പരാജയമാണെന്ന് പറയേണ്ടി വരില്ലേ മഖ്‌ബൂ ......
നാരദന്റെ ഒരു സമയം (ബെസ്റ്റ്‌ സമയം)
കടപ്പാട് :ഇന്‍ ഹരിഹര്‍ നഗര്‍

eda orikalenkilum pranayikaathavan manushyarallaa ennaa

vivaramullavar parajjirikkunnathu

pakshe ipoyathe pranayathil enikkum thaalparyamilla

post ishttaayitto
വിരഹത്തിന്‍ വേദനയറിയാന്‍ പ്രണയിക്കൂ ഒരു വട്ടം..
ഞാന്‍ കെട്ടിയ പെണ്ണിന്നല്‍പ്പം ചന്തം കുറവാണ്..
അറിഞ്ഞിരുന്നില്ല ഞാന്‍ ഇങ്ങനൊരു സ്‌നേഹം(

ithokke nee swapnathil paadunna paattalle

ശൊ.. ഈ നാരദന്‍ വല്യ ഫിലോസഫിയാണല്ലേ...@ദില്‍ഷ... പ്രണയിക്കാന്‍ പാടില്ല എന്നൊന്നും ഞാന്‍ പറഞ്ഞില്ലല്ലോ...
ഓരോരുത്തര്‍ക്കും കൊടുക്കേണ്ട ഒരു സ്ഥാനമുണ്ട്...
പേരന്റ്‌സിനും മുന്നില്‍ അവരെ പ്രതിഷ്ഠിക്കല്ലേ എന്നല്ലേ പറഞ്ഞുള്ളൂ..

maqbool@ iss il nee oruthiyude pirake nadannirunnu aval enthaayada kuttikal aayo olku....

ഞാന്‍ അങ്ങനെ ആരുടേയും പിറകെ നടന്നിട്ടില്ല ....
എന്റെ പിറകെ ആരെങ്കിലും നടന്നതിനു ഞാന്‍ എന്ത് ചെയ്യാനാ .. ഹ ഹ ..
(ശരിക്കും മറുപടി ഞാന്‍ നേരില്‍ കാണുമ്പോള്‍ തരാം )


നൌഫല്‍ , സന്ദര്‍ശനത്തിനു താങ്ക്സ്

@@മഖ്‌ബൂല്‍ മാറഞ്ചേരി(മഖ്ബു):ന്റെ മഖ്‌ബൂ................... ദാമ്പത്യ വണ്ടിയിലെ തട്ടും തടവും ആണ് ഉദ്ദേശിച്ചത് അതില്ലാതായാല്‍ തീര്‍ന്നില്ലേ.ഇനീം എങ്ങിനെയാ പറഞ്ഞു തരിക
(സ്മൈലി കണ്ടില്ല അതാ പറ്റിയത്)
ചട്ടീം കലോം വേറെ ഇത് വേറെ (ഫിലോസഫി ക്ലാസ്സില്‍ ഞാന്‍ ഉറക്കമായിരുന്നു.)സത്യം സത്യം സത്യം

മനസ്സിലായെ ... ഹ ഹ ..
അങ്ങനെ മുന്നോട്ടു പോകട്ടെ .. സര്‍വവിധ ആശംസകളും

അക്കരെപ്പച്ചകള്‍ കണ്ട് കണ്ണ് മഞ്ഞളിക്കരുതെന്ന് എന്നെ ആരും പഠിപ്പിച്ചില്ല, മഖ്‌ബൂ...അത് കൊണ്ട് ഞാന്‍ പ്രേമിച്ച പെണ്ണിനെ തന്നെ കെട്ടി... എനിക്കായ് , ഓര്‍മ്മക്കായ് വല്ല പാട്ടുമുണ്ടോ..മഖ്‌ബൂ.

പരപ്പനാടോ ....
ആ പെണ്ണിനിപ്പോള്‍ ഒന്നും വേണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടോ ആവോ .. ഹ ഹ ..

വന്നു കണ്ടതിനു താങ്ക്സ് ......

നന്നായി.. കൊള്ളേണ്ടിടത് തന്നെ കൊണ്ടു.. നന്ദിയുണ്ട് ഒരുപാട്..

ഏകലവ്യ.. കൊള്ളേണ്ടിടത്ത് കൊണ്ടു മീന്‍സ്.....
ആ.. എന്തായാലും കൊണ്ടല്ലോ . ഹത് മതി..

വന്ന് കണ്ടതിന് താങ്ക്‌സ് ട്ടോ..

Hai Ikka.........
sangathi adipolli

പ്രണയത്തിന്റെ വെല നെനക്കൊന്നുമറിയില്ലെടാ.......

അപ്പൊ .. ഹതിനിപ്പൊ എത്ര രൂഫാ കാണും മാര്‍ക്കറ്റില്‍,..... വാല്യക്കാരോ , നിന്നോടാ..

Eeee abinayam sheriyallatto..makku...blogil enthoru neataaa....sathyamariyunna nagal kurachper ivdandtto...

അയ്യോ .. നിങ്ങളുടെ ഊഹങ്ങള്‍ വെച്ച് പ്രശ്‌നമുണ്ടാക്കല്ലേ.... പ്ലീസ്‌

മുകളില്‍ അടിഫൊളിയെന്ന് കമന്റിയ മുഹ്‌സിനയില്ലേ..
അവളെന്റെ സിസ്റ്ററാ...

നിങ്ങളതും ഇതും പറഞ്ഞ് അവളെ കണ്‍ഫ്യൂഷനിലാക്കല്ലേ..

അവള്‍ ഡൗട്ടടിച്ചാല്‍ പിന്നെ എനിക്ക് വീട്ടില്‍ സൈ്വര്യം കിട്ടില്ല...

ഇങ്ങനെ പ്രായോഗികതയെ മതമായി സ്വീകരിച്ചു സ്വീകരിച്ചവസാനം പരുക്കന്മാരായിപ്പോയ ഒരു ലോകത്ത്, മഖ്ബൂലിനു ഒരു പതാകയാവുകയല്ലാതെ തരമില്ല.

yeda pranayam thonendadh dhaivathodaan....
pinne ninte kaaryam avaludedh urappichadhondalle ne idhokke paranh pin valiynadh.....
pinne @nadha.... ninak kutta bodhamonnum thonnillalo?

pranayam manakattayeyum kariyilayeyum pole ann

oru pennine oppam kootam verumoru 'poovu' mathi ennu vijarichu nadakkunnavare..... inganeyum chinthikkunnavarund ee lokath.
(Ref: oru poo thannal neeyente koode porumo.?)

നാമൂസ്, ജുമൈല്‍, അജ്ഞാതന്‍, ജഷീദ ..
സന്ദര്‍ശനത്തിന് താങ്ക്‌സ്..

പിന്നെയ് ഒരു പൂ കണ്ടാല്‍ പിറകെ പോകുന്നവളാണ് പെണ്ണ് എന്ന് ഒരാണും പറഞ്ഞിട്ടില്ല.. ഉവ്വോ..

Nalla oru anti-olippist post. maqbul nte swathasidhamaaya shailiyum. maqbu paranja kaaryangalodu yojikkunnu. oru doubt :
ഇന്നലെ പരിചയപ്പെട്ടവളെ(വനെ) അവര്‍ക്കും മീതെ പ്രതിഷ്ഠിക്കുന്നതില്‍ വ്യക്തമായ നീതികേടില്ലേ......."
Ivide oru paradox illeee guroo? "സിനിമകളാണല്ലോ പ്രണയഭ്രമം സകലരിലും കുത്തി വെക്കുന്നത്" aa jaaathi pranaya'JWARAM' avide irikkatte. allaathe thanne, nammude jeevithathil, prathyekichu sthreekalude, nonthu petta thallayeyum thanthayeyum kaal kooduthal snehikkunna oraal undaavum (athinte pavithratha&stability melparanja bandhathinte athrayundaavilla ennokke ee commentunna mandanum ariyaam). Oru parijayavumillaathavane(le)yaanu maathapithaakkal avarekaal kooduthal nammal snehikkunna aalaayi tharaan pokunnath.thats more irrational. Total paradox.
(valkashnam : "sneham rakthabandhathekkaal, karmabandhathinaakunnu". karmabandham for lover & rakthabandham for parents ennu aarkelum prathyakshaarthathil thonnunnuvenkil ivide anganeyalla udhesham ennukoodi manasilaakanamennu thaalparyappedunnu. )

>>>>>പിന്നെയ് ഒരു പൂ കണ്ടാല്‍ പിറകെ പോകുന്നവളാണ് പെണ്ണ് എന്ന് ഒരാണും പറഞ്ഞിട്ടില്ല.. ഉവ്വോ..<<<<<
പറഞ്ഞിട്ടുണ്ട്. എന്നല്ല, അങ്ങനെയേ പറയുന്നുള്ളൂ. ഒരു 10-22 വയസ്സ് വരെയുള്ള category ഇല്‍ 90% പേരും, 22-30 slab ഇല്‍ 50% പേരും, അതിനു ശേഷമുള്ള പ്രായക്കാരില്‍ ഇനിയും നേരം വെളുതിട്ടില്ലാതവരും അങ്ങനെ അന്ധമായി വിശ്വസിക്കുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്‌.

ഹ ഹ.. ശിബിലി കാര്യത്തിലാണല്ലോ....
ഓരോ പ്രണയത്തിനും ഓരോ സ്വഭാവമാണ്.. ചീറ്റിപ്പോകുന്നതും ഉണ്ട്..
വന്‍ വിജയമാകുന്നതും ഉണ്ട്....

പിന്നെന്താ... പ്രണയത്തെ വല്ലാതെ എതിര്‍ക്കാനും വയ്യെന്നേ.....
ആര്‍ക്കും ഒന്നും ഒരുറപ്പും പറയാന്‍ പറ്റാത്ത കാലല്ലേ..(ഹി ഹി)

Post a Comment