കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Friday, September 16, 2011

യാത്രിക്കാന്‍ ഇനി രഥം തന്നെ വേണ്ടി വര്വോ ദൈവ്വേ....

കേട്ടില്ലേ നാട്ടാരേ..


അദ്വാനിജി വീണ്ടും രഥമുരുട്ടാന്‍ പോകുന്നു..
പണ്ട് രഥമുരുട്ടി കൂട്ടക്കശാപ്പ് നടത്തിയ പോലെയൊന്നുമല്ല ലിത്..
ഹിത് അഴിമതിക്കെതിരെയാ....
(രക്തസാക്ഷികളുടെ ശവപ്പെട്ടി വരെ ബ്ലാക്കിന് വിറ്റ് പുട്ടടിച്ച പാര്‍ട്ടിയുടെ ഏമാനാണേ ഇങ്ങേര്)

യാത്രിക്കാന്‍ എന്തിന് രഥം തന്നെ വേണം എന്ന് ചില ബഡ്ക്കൂസുകള്‍ ചോദിക്കുന്നുണ്ട്..
മതത്തിന്റെ സിമ്പലുയര്‍ത്തി ആള്‍ക്കൂട്ടത്തെ പിപ്പിരി കയറ്റാനാണെന്നാണ് പലരുടേയും അടക്കം പറച്ചില്‍ ......

ഇത്തവണയെങ്കിലും അദ്വാനിജിക്ക് രഥം സെലക്റ്റ് ചെയ്യാന്‍ വേറെ ചില കാരണങ്ങളുണ്ടാകാം എന്നാണ് ഈ വിനീതന്റെ തോന്നല്‍ ...
(ബീ പോസറ്റീവ് എന്നല്ലേ)

പെട്രോളിന് ഇങ്ങനെ ടപ്പേന്ന് വില കയറുമ്പോള്‍ രഥമാണ് ഉചിതം എന്ന് തോന്നിയാല്‍ കുറ്റം പറയാന്‍ പറ്റുമോ....?

എന്തായാലും ഈ യു പി എ സര്‍ക്കാര്‍ സംഭവം തന്നെയാണ് കെട്ടോ..

എല്ലാവര്‍ക്കും എന്തൊരു സ്വാതന്ത്രമാ...
എണ്ണക്കമ്പനികള്‍ക്കും സകല ഘടാഘടിയന്‍മാര്‍ക്കും തോന്നുമ്പോഴൊക്കെ വിലകയറ്റാനുള്ള സ്വാതന്ത്രം നല്‍കിയത് ചില്ലറ കാര്യമാണോ....

സ്വാതന്ത്രം തന്നെ അമൃതം
സ്വാതന്ത്രം തന്നെ ജീവിതം
പാരതന്ത്രം മാനികള്‍ക്ക് മൃതിയേക്കാല്‍ ഭയാനകം

NB:ചന്ദ്രിക ദിനപ്പത്രത്തില്‍ ചെറിയൊരു വാര്‍ത്തയുണ്ട്...പെട്രോള്‍ വില കൂടി....
കൂട്ടി എന്ന് പോലുമല്ല...
മഴപെയ്തു , വെയില്‍ വന്നു എന്നൊക്കെ പറയുന്ന ലാഘവം...
നോക്കണേ, രാജാവിനേക്കാള്‍ വലിയ രാജഭക്തി..

വീക്ഷണം പത്രത്തില്‍ ഇനി എന്താണാവോ കൊടുത്തിരിക്കുന്നത്....

8 comments:

കണ്ണിൽ പൊടിയിടുന്നവർ യഥാർത്തത്തിൽ ജാലവിദ്യക്കാരല്ല. രാഷ്ട്രീയക്കാരാ. എന്തു മനോഹരമായി ജനങ്ങളെ പറ്റിക്കുന്നു..

enikku ithinonnum abiprayam parayan ariyillaatto

ജെഫൂ , ദില്‍ഷ , വന്നു കണ്ടതിനു താങ്ക്സ്

നന്നായി... രഥത്തിന് പെട്രോള്‍ വേണ്ടല്ലോ :)

കൂടുതല്‍ ഇഷ്ടമായത് ആ NB:

പെട്രോളിന് ഇങ്ങനെ ടപ്പേന്ന് വില കയറുമ്പോള്‍ രഥമാണ് ഉചിതം എന്ന് തോന്നിയാല്‍ കുറ്റം പറയാന്‍ പറ്റുമോ....?

എല്ലാവര്‍ക്കും എന്തൊരു സ്വാതന്ത്രമാ...

പിന്നെ NB: യും
നല്ല ആക്ഷേപഹാസ്യം

petrolinte vila kurakkaan nammude modi sar oru upavaasam plan cheyyunnund,ellaarum sms ayakkane ,,

മാഡ്, സോണി , നാരദന്‍ ,സിയാഫ് .. അഭിപ്രായങ്ങള്‍ക്ക് നന്ദി

Post a Comment