കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Wednesday, September 14, 2011

കുട്ടൂസനും ഡാങ്കിനിയും ദല്‍ഹി സ്‌ഫോടനവും

ബാലരമയിലെ മായാവിക്കഥ വായിക്കുമ്പോഴുള്ള ഒരു സുഖമുണ്ട്..
കഥയുടെ ക്ലൈമാക്‌സിനെപ്പറ്റി ഒട്ടും ആശങ്കപ്പെടേണ്ടതില്ല....കുട്ടുസന്റെ കയ്യില്‍പ്പെട്ടാലും രാജുവും രാധയും ഓഹ്രീം കുട്ടിച്ചാത്താ പറയും...
മായാവി വരും ... രക്ഷിക്കും....നോ പ്രോബ്ലം..

കുറേ കാലമായി നാമിത് കാണാന്‍ തുടങ്ങിയിട്ട്..

ഇന്ത്യയില്‍ നടക്കുന്ന സ്‌ഫോടന മാമാങ്കങ്ങള്‍ക്കും മേല്‍ പറഞ്ഞ കഥയുടേതായ ഒരു ജനിതക സ്വഭാവമുണ്ട്...
സ്‌ഫോടനങ്ങള്‍ നടക്കും..
പോലീസ് പ്രതികളുടെ സ്‌കെച്ച് വരക്കും..
ഇന്ത്യന്‍ മുജാഹിദീനോ , ഹുജിയോ, ..ഏതെങ്കിലും താടിക്കാക്കമാരോ പിതൃത്വം ഏറ്റെടുക്കും..
പോലീസ് ഏതെങ്കിലും യെവന്‍മാരെപ്പിടിച്ച് പൂസുകയും പരിപ്പില്ലാ പരുവമാക്കുകയും ചെയ്യും...

(താടിയുള്ള സ്‌കെച്ചുകളേ ഇന്നോളം ലെവന്‍മാര്‍ വരഞ്ഞിട്ടുള്ളൂ കെട്ടോ..)

കൂയ് പറ്റിച്ചേ... ലിതെല്ലാം ചെയ്തത് നമ്മളാണേ എന്ന് അസിമാനന്ദ പറഞ്ഞതൊന്നും കാര്യമാക്കണ്ട..... കാര്യമാക്കിയാല്‍ കഥയുടെ മായാവി ടച്ച് പോകും.. ക്ലൈമാക്‌സ് മാറ്റിപ്പിടിക്കേണ്ടി വരും...

ദല്‍ഹി സ്‌ഫോടനം നടന്നപ്പോഴും വെയ്റ്റ് ചെയ്തു...
ഇപ്പോ വരും ഏറ്റെടുക്കല്‍ വീരന്‍മാര്‍...
മെയിലായി വന്നു... ഏറ്റെടുത്തു..( ഹൊ ഖുഷിയായി)
ഒന്നല്ല.. പല സംഘടനകള്‍..
ജിഹാദ്, മുജാഹിദ് .. എന്നൊക്കെ വാലുള്ള എങ്ങാണ്ടൊക്കെയോ ഉള്ള സാങ്കല്‍പ്പിക കൂഷ്മാണ്ടങ്ങള്‍........

മെയില്‍ ഐഡി പരതിച്ചെന്ന് അയച്ചവനെ പിടിച്ചപ്പോള്‍ പത്താനിലെ ഏതോ ഒരു മനു..
(മോഡിയുടെ സ്വന്തം ഗുജറാത്തിലാണേ ഈ പത്താന്‍)

ഹ ഹ .. ഞാന്‍ ചുമ്മാ തമാശിച്ചതാ എന്നായി മനു..
ഇതികര്‍ത്തവ്യാമൂഢരായി നിന്നുപോയി പാവം നമ്മുടെ ഫുലീസ്..

ഹൊ ..എന്തായാലും സമാധാനമായി..എല്ലാം തമാശയായിരുന്നല്ലോ..


ഇനി ആരും മനുവിനേയും സൈം സ്വഭാവം കാണിക്കുന്ന ആരെയും കുറ്റം പറയരുത് കെട്ടോ...
പാവം തമാശിച്ചതാ...

അല്ലെങ്കിലും കുറ്റം പറയാന്‍ മാത്രം ദിവിടെ എന്തുണ്ടായി..?
തമാശാമെയില്‍ കിട്ടിയപാടെ പോലീസ് താടിസ്‌കെച്ച് വരച്ചു...
ചെലവന്‍മാരെപ്പിടിച്ച് അടിച്ചു, കുത്തി,....
നെട്ടും ബോള്‍ട്ടും ഊരി ജയിലറകളില്‍ ഉണക്കാനിട്ടു.....
ദിപ്പോള്‍ നിരപരാധികളെന്ന് കണ്ട് വിട്ടയക്കുകയും ചെയ്യുന്നു... ദാറ്റ്സ് ഓള്‍....

ഹിതല്ലേ ഉള്ളൂ.. മോന്‍ സാരമാക്കണ്ട.. തമാശിച്ചോളൂ...
കയ്യടിച്ച് പ്രോത്സാഹിപ്പിക്കാന്‍ സകല ജേണലിസ്റ്റ് മാമന്‍മാരും ഉണ്ടാകും....
ആനന്ദലബ്ധിക്കിനി എന്ത് വേണം.....?

16 comments:

തേങ്ങയുടച്ചിരിക്കുന്നു..
))))))O(((((((((
മക്‌ബൂല്‍..
ഈ കോലത്തിലിത് രണ്ടാമത്തെ പോസ്ടാ..
വളരെ പ്രസക്തമായ ഒരു വിഷയമാണ് ചര്‍ച്ചക്ക് വച്ചത്..
മതേതര വിരുതന്മാര്‍ മിണ്ടുമെന്നു കരുതണ്ട..

))))))))))))))))))))))))))balarama vayich vayich buddi okke koodiyallo

eathayaalum ashamsakal

വാല്യക്കാരന്‍ , ദില്‍ഷ .. വന്നു കണ്ടതിനു താങ്ക്സ്

ഡേയ് എന്തരടെ ഇത് ഇവിടെ ഇനിയും ബോംബു പൊട്ടും താടിയുള്ള ചിത്രം വരക്കും ദീന്‍ ഏറ്റെടുക്കും മാദ്യമങ്ങള്‍ ലൈവ് കൊടുക്കും ഹല്ലപിന്നെ

ശുക്കൂര്‍ , കൊമ്പന്‍ .. നയ്സ് ടു മീറ്റ്‌ യു

ചില സംഭവങ്ങളുടെ വഴി തിരിച്ച് വിടാൻ ചില തന്ത്രങ്ങളിലൂടെ രാഷ്ട്രീയ വക്ര ബുദ്ധികൾ കിണഞ്ഞ് ശ്രമിക്കും.. അവതരണം കൊള്ളാം..!!

നല്ല വിഷയം. ഒരു തവണ ആയിരുന്നെങ്കിൽ അബദ്ധമാനെന്നു കരുതാമായിരുന്നു. ഇതിപ്പോ എല്ലാം ഇങ്ങനെ ആയാൽ എന്തു ചെയ്യും. മാലേഗാവു സ്ഫോടനം പ്രതികളായ 5 പേർക്കു ജാമ്യം നൽകാൻ സാധ്യത. അതിൽ ഒരാൽ സ്ഫോടനം നടക്കുന്ന സമയത്തു 700 കിലോമീറ്റർ ദൂരെയായിരുന്നു എന്നു പറയുന്നു. “മന്ദബുദ്ധി” യെ കണ്ടു പിടിക്കുന്ന ശുഷ്കാന്തി നിരപരാധിത്വം തെളിയിക്കാനും കൂടി കാണിച്ചാൽ കേസന്വേഷണത്തോടുള്ള വിശ്വാസത സാധാരണക്കാർക്കിടയിൽ കൂടുകയേ ഉള്ളൂ. അപ്പോൾ ഇത്തരം കഥകളുമായി അതിനെ കൂട്ടിയോചിപ്പിക്കേണ്ടി വരില്ല.

നമ്മുടെ നാട്ടില്‍ ഇപ്പോഴും തൂക്കു മരങ്ങള്‍ക്ക് പാകമായ തലകളെ അന്വേഷിക്കൂ ,സത്യം ,അതെന്തായാല്‍ ആര്‍ക്കെന്താണ് ?..

ഒരുവന്‍ , ജെഫു , സിയാഫ് ... അഭിപ്രായങ്ങള്‍ക്ക് താങ്ക്സ്

മതത്തിന്റെ പേരില്‍ എന്തും നടത്തും... അത് മുസ്ലിം സഹോദരന്മാര്‍ നടത്തുന്നു എന്നും പറയും.. അവരെ അകറ്റി നിര്‍ത്താന്‍ ശ്രമിക്കും.. സത്യം തിരഞ്ഞു ചെന്നാലോ അത് മറ്റു പലരും ആകുമെന്ന് മാത്രം. ഇതില്‍ മതം എന്നത് കൊണ്ട് വരാന്‍ പാടില്ല എന്നതാണ് എന്റെ അഭിപ്രായം. കാരണം. അത് മുസ്ലിം ആയാലും, ഹിന്ദുവായാലും, ക്രിസ്ത്യന്‍ ആയാലും...മനുഷ്യരെ ഹനിക്കുന്ന പ്രവര്‍ത്തി ചെയ്യുന്നവര്‍ ശിക്ഷിക്കപെടണം.. പക്ഷെ ഇന്ന് നടക്കുന്നത് ചിലര്‍ ചെയ്യുന്ന കുറ്റങ്ങളുടെ പേരില്‍ നിരപരാധികള്‍ ആയ ഒരു പറ്റം ജനങ്ങള്‍ സംശയത്തിന്റെ നിഴലില്‍ അകപെടുന്നു എന്നതാണ്.നല്ലൊരു ലേഖനം..ആശംസകള്‍

മാഡ്, സോണി , .. അഭിപ്രായങ്ങള്‍ക്ക് നന്ദി

സ്കെച്ച് വരക്കുമ്പോള്‍ താടി വരയാനും മീശ കളയാനും വരക്കുന്നവര്‍ ശ്രദ്ധിക്കുന്നത് കൊണ്ട് എളുപ്പം ആളെ മനസ്സിലാക്കാം . കൊന്നത് ഭീമന്‍ തന്നെ എന്ന് സ്ഥാപിക്കാന്‍ മാധ്യമങ്ങളും പരമാവധി ശ്രമിക്കുന്നു . ഇപ്പോള്‍ പ്രന്ഗ്യാസിങ്ങും അസിമാനന്തയും പറ്റിച്ചേ പറ്റിച്ചേ എന്ന് പറഞ്ഞു ചിരിച്ചു ചിരിച്ചു മരിച്ചു കാണും ....

മുജീബ്ക്ക , പാറക്കണ്ടി ... സന്ദര്‍ശനത്തിനു താങ്ക്സ്

Post a Comment