കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Monday, September 12, 2011

പ്രിയ സുഹൃത്തെ , ഫേസ്ബുക്കില്‍ ഏത് പ്രൊഫൈലിലാണ് നിന്നെ തിരയേണ്ടത്..?

പറഞ്ഞ്‌കേട്ട ഒരു കഥയുണ്ട്... രണ്ട് ചങ്ങാതിമാരുടെ പാരസ്പര്യത്തിന്റെ കഥ..നിവൃത്തികേട് കൊണ്ട് സാമ്പത്തിക പരാധീനതകള്‍ കൊണ്ട് . .. തന്റെ കുടിലും സ്ഥലവും വില്‍ക്കാന്‍ തീരുമാനിക്കുന്നു അവരില്‍ ഒരാള്‍..
വാങ്ങാന്‍ ആള് വന്നു, വില അന്യേഷിച്ചു.വലിയൊരു തുക ആവശ്യപ്പെട്ടപ്പോള്‍ വാങ്ങാന്‍ വന്ന ആള്‍ ആശ്ചര്യപ്പെട്ടു.. ഒരു കൊട്ടാരം വാങ്ങാന്‍ പോലും ഇത്ര വിലയില്ലല്ലോ..നമ്മുടെ ചങ്ങാതി അയാള്‍ക്ക് വിശദീകരിച്ച് കൊടുത്തു.സുഹൃത്തെ നോക്ക് , എന്റെ അയല്‍വീട് കണ്ടോ..,എന്റെ ചങ്ങാതിയുടെ വീട്..നിങ്ങള്‍ ഈ കുടില് വാങ്ങുമ്പോള്‍ ആ വീട്ടിലെ സ്‌നേഹസമ്പന്നനായഒരു ചങ്ങാതിയെക്കൂടിയാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്...
ഞാന്‍ പറഞ്ഞത് എന്റെ കുടിലിന്റെ വിലയല്ല . ..എന്റെ ചങ്ങാതിയുടെ വിലയാണ്..അയല്‍ക്കാരന്റെ വില..

ഇനി അല്‍പ്പനേരം പേനയും കടലാസുമെടുത്ത് നമുക്ക് നമ്മുടെ സുഹൃത്തുക്കള്‍ക്കൊന്ന് മാര്‍ക്കിട്ട് നോക്കാം .. അവര്‍ നമുക്കും മാര്‍ക്കിടട്ടെ..
ഈ പി എസ് സി ടെസ്റ്റില്‍ ആരൊക്കെ പാസാകും.
ഈ പരീക്ഷയില്‍ ജയിക്കാന്‍ ഇനിയും ഒത്തിരി തവണ നാം സപ്ലികള്‍ എഴുതേണ്ടി വരുമോ.....
ഒരാണ്ട്, പതിറ്റാണ്ട്.. അതോ ഒരായുഷ്‌ക്കാലം മുഴുവന്‍ ...

അതെ , പത്രത്തില്‍ ക്ലാസിഫൈഡ് കോളത്തില്‍ ഒരു പരസ്യം കൊടുക്കാന്‍ നേരമായിരിക്കുന്നു... ഒരു ചങ്ങാതിയെ ആവശ്യമുണ്ടെന്ന്..
വെട്ട്കിളിയെപ്പോലെ നെഞ്ചിലെ നന്‍മയുടെ പച്ചപ്പ് ഒന്നോടെ തിന്നൊടുക്കാത്ത ..
ഇത്തിള്‍ക്കണ്ണിപോലെ നേരിന്റെ കായ്കനികളെ മുച്ചൂടും മുരടിപ്പിക്കാത്ത..
സ്‌നേഹത്തിന്റെ ,സാന്ത്വനത്തിന്റെ , സമര്‍പ്പണത്തിന്റെ ,
എല്ലാം പര്യായമായ ചങ്ങാതിയെ....
പ്രിയ സുഹൃത്തെ ,
ഫേസ്ബുക്കില്‍ ഏത് പ്രൊഫൈലിലാണ് നിന്നെ തിരയേണ്ടത്..?

ക്വട്ടേഷന്‍ ഷോ, ബാങ്ക് കവര്‍ച്ച, പെണ്‍വാണിഭം, ...
ഒന്നും ഇന്നലെ പാതിരാത്രി കണ്ട പേക്കിനാക്കളല്ല...
നെഞ്ചില്‍ തറക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ..
ഈയിടെയായി ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ വല്ലാതെ പേടിപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു..

സ്വര്‍ണ്ണക്കടയുടെ ഭിത്തി തുരന്ന് കവര്‍ച്ച .. മോഷ്ടാക്കള്‍ പിടിയില്‍..
ചാനല്‍ വാര്‍ത്തകളില്‍ അഞ്ച് ചെറുപ്പക്കാരുടെ ക്ലോസപ്പ് ..
അവര്‍ ചിരിക്കുനനുണ്ടോ.., അതോ കരയുകയാണോ..
നിര്‍വ്വികാരതയുടെ നിഴലാട്ടമാണോ ആ മുഖങ്ങളില്‍...

ആരായിരിക്കും അവരിലെ ഉപദേശകസമിതി ചെയര്‍മാന്‍...
ഈ വേണ്ടാതീനങ്ങളിലേക്കവരെ നയിച്ചത്...
ഒരു കഷ്ണം പളുങ്കിന് വേണ്ടി ജീവിതം വില്‍ക്കാന്‍ പ്രേരിപ്പിച്ചത്..
മന:സാക്ഷിക്കെതിരെ ചലിക്കാന്‍ പഠിപ്പിച്ചത്...
എല്ലാം ആരായിരിക്കും....?

ആരുടെ മനസ്സില്‍ നിന്നായിരിക്കും മൃഗങ്ങള്‍ നടന്നിറങ്ങിയത്...
പണ്ടൊക്കെ ഇത്തരം വിരുതന്‍മാരെ കാണന്‍ ആളുകള്‍ വട്ടം കൂടിയിരുന്നു..ഇപ്പോള്‍ കൂട്ടം കൂടി
എല്ലാവര്‍ക്കും മടുത്തിരിക്കുന്നു..സ്ഥിരം സംഭവങ്ങള്‍ക്കെവിടെ മാര്‍ക്കറ്റ്..?

ഓര്‍ക്കുട്ട്, ഫേസ്ബുക്ക്, ട്വിറ്റര്‍...ഏത് സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ നിന്നാണ് ഒരു ചങ്ങാതിയെ ഒപ്പിച്ചെടുക്കുക...?
നിലാവേല്‍ക്കുമ്പോഴും നിലവിളിക്കുമ്പോഴും കൂടെക്കൂട്ടാന്‍ ..
അനിഷ്ടങ്ങളും അരിഷ്ടതകളും പങ്ക് വെക്കാന്‍ ..
നൊമ്പരങ്ങളുടെ മലവെള്ളപ്പാച്ചിലില്‍ തുരുത്താവാന്‍ ..
അരുതായ്മകളുടെ പ്രളയത്തില്‍ തിരുത്താവാന്‍ ...

നന്‍മ കല്‍പ്പിക്കാന്‍ , തിന്‍മ വിരോധിക്കാന്‍..
സൗഹാര്‍ദത്തിന്റെ മുത്ത് പൊഴിക്കുന്ന ഒരു ചങ്ങാതിയെ എവിടെച്ചെന്നന്യേഷിക്കും..?
റസൂല്‍ മുഹമ്മദിന് അബൂബക്കറിനെപ്പോലെ..
ശ്രീകൃഷ്ണന് അര്‍ജുനനെപ്പോലെ ..
ദുര്യോധനന് കര്‍ണനെപ്പോലെ...
ഗാന്ധിജിക്ക് അബുല്‍ കലാം ആസാദിനെപ്പോലെ..
ശ്രീ ബുദ്ധന് ഭിക്ഷുഗണങ്ങളെപ്പോലെ...
ഏത് മ്യൂസിയത്തിലേക്കാണ് ഈ അന്യേഷണം വികസിപ്പിക്കേണ്ടത്..?

38 comments:

"പ്രിയ സുഹൃത്തെ ,
ഫേസ്ബുക്കില്‍ ഏത് പ്രൊഫൈലിലാണ് നിന്നെ തിരയേണ്ടത്..?"

എന്റെ സഞ്ചാരപഥത്തിലെ ഏതു തിരിവില്‍ ആണ് നിന്നെ തിരയേണ്ടത്..??

ആരും ചോദിച്ചു പോകുന്ന ചോദ്യങ്ങള്‍ ..
സൗഹൃദങ്ങള്‍ തന്നെ ജീവിതത്തിലെ വലിയ സമ്പാദ്യം..

https://www.facebook.com/sheeba.ramachandran(ഒരു പാവം വെള്ളരി പ്രാവ്)

സന്ദീപ്‌ , വെള്ളരിപ്രാവ്‌ .. വന്നു കണ്ടതിനു താങ്ക്സ്

ഈ കലാത്തിന് വളരെ അനിവാര്യമായ ഒരു എഴുത്തു.....
വളരെ സത്യവും
ആശംസകള്‍

This comment has been removed by the author.

വളരെ നല്ലൊരു ചിന്ത.. ആശംസകൾ..

നിലാവേല്‍ക്കുമ്പോഴും നിലവിളിക്കുമ്പോഴും കൂടെക്കൂട്ടാന്‍ ..
അനിഷ്ടങ്ങളും അരിഷ്ടതകളും പങ്ക് വെക്കാന്‍ ..
നൊമ്പരങ്ങളുടെ മലവെള്ളപ്പാച്ചിലില്‍ തുരുത്താവാന്‍ ..
അരുതായ്മകളുടെ പ്രളയത്തില്‍ തിരുത്താവാന്‍ ...

priya suhrthe
othiri nannayittund
chinthipikkunna oru post
i like it

മഖ്‌ബൂ ...വരാനുള്ളത് വഴിയില്‍ തങ്ങില്ല
അന്വേഷിച്ചാല്‍ കിട്ടുകയുമില്ല......
प्यार किया नहीं जाता हो जाता हे ....
എന്ന് കേട്ടിട്ടില്ലേ.അത് പോലെ തന്നെ സൌഹൃദവും...

ഷാജൂ , ജെഫൂ ,സുബൈദ , ദില്‍ഷ , നാരദന്‍ , വന്നു കണ്ടതിനു ഒത്തിരി താങ്ക്സ്

വളരെ നല്ല പോസ്റ്റ്‌ .....കാലത്തിന്റെ "ഗുണം" കൊണ്ട് നാം ചങ്ങാതിമാരെ തിരയുന്നു !

നന്നായിട്ടുണ്ട്,,,, ഫേസ്ബുക്കും,ട്വിറ്ററും അടക്കം ഒരുപാട് സോഷ്യല്‍ നെറ്റുവര്‍ക്കുകളുണ്ടായിട്ടും നല്ലൊരു സുഹ്രുത്തിനെകിട്ടാന്‍,നല്ലൊരു സൗഹ്രുദം കിട്ടാന്‍ നാമിന്നും ബുദ്ധിമുട്ടുന്നു,,,, നല്ല പോസ്റ്റ്,,, വീണ്ടുമെഴുതുക,,,

ജബ്ബാര്‍ക്ക . മുസ്തു .. സന്ദര്‍ശനത്തിനു താങ്ക്സ് ട്ടോ

ഇതെനിക്കിഷ്ടായി..
എന്റെ അവസ്ഥ ഇത് തന്നെയാണ് സുഹൃത്തെ..
ഒന്ന് മിണ്ടി പറഞ്ഞിരിക്കാന്‍ പോലും ഒരു നല്ല സുഹൃത്തില്ലാത്ത അവസ്ഥയാ..എല്ലാവരോടും പരിഭവം കാണിക്കാന്‍ കാരണം ഇത് തന്നെ,,
നല്ല പോസ്റ്റ്‌ ട്ടാ...

നല്ല ചങ്ങാതികള്‍ ഒരനുഗ്രഹമാണ്‌ ,അനുഗ്രഹങ്ങള്‍ എല്ലാവര്ക്കും കിട്ടില്ല ,,,

മനോഹരമായ പോസ്റ്റ്‌ ,താങ്കള്‍ക്ക് അനുഗ്രഹങ്ങള്‍ ഒരു പാടുണ്ടല്ലോ ..

മുബഷിര്‍, സിയാഫ് .. വന്നു കണ്ടതിനു താങ്ക്സ് ..

നമ്മുടെ സുഹുര്‍തുക്കള്‍ ഇങ്ങനെയാവണം എന്നതിനെ പറ്റി നമുക്കൊരു കാഴ്ച്ചപ്പാടുണ്ടാകുമല്ലോ ...
അതുപോലെ നമ്മള്‍ ആകുന്നുണ്ടോ എന്ന സ്വയം വിചാരണ രസകരമായിരിക്കും ...

നീ ഇഷ്ടപ്പെടുന്നത് നിന്‍റേ സഹോദരനും ഇഷ്ടമാകുന്നതുവരെ നിങ്ങ്ളാരും ദൈവ വിശ്വാസിയാവുകയില്ല എന്ന പ്രവാചകവചനം ഓര്‍മ വന്നു..
അഭിനന്ദനങ്ങള്‍ ..!!

ലോട്ടറി അടിക്കുന്നതുപോലെയാണ് സൗഹൃദങ്ങള്‍. നല്ല ഒരു സുഹൃത്ത്‌ ആജീവനാന്തസഹചാരി ആവും. മറ്റുചിലത് മുടക്കുമുതല്‍ തിരികെ കിട്ടാതെയും പോകും.

പഴയ കഥ ഓര്‍മ്മിപ്പിച്ചതിന് നന്ദി.

മജീദ്‌ , സോണി .. സന്ദര്‍ശനത്തിനു താങ്ക്സ് ..

അതൊരു കഥയല്ല .. ചരിത്ര സംഭവമായിരുന്നു ..
ഇമാം അബൂ ഹനീഫ ആയിരുന്നു ആ നല്ല സുഹുര്‍ത്ത്..

സുഹുര്‍ത്ത് വീട് വില്‍ക്കാന്‍ തുനിയുന്നു എന്നറിഞ്ഞപ്പോള്‍ ഇമാം വന്നു കൂട്ടുകാരന്റെ കടം വീട്ടി ..

യഹയ സാഹിബ് .. വന്നു കണ്ടതിനു താങ്ക്സ്

സൌഹ്രദം അതിനേക്കാള്‍ വലുതായിട്ടൊന്നുമില്ല.......അയല്‍ക്കാരെക്കാള്‍ അടുത്തവരായി ആരുമില്ല ...പലരും മറക്കുന്ന കാര്യങ്ങള്‍ ഓര്‍മ്മപ്പെടുതിയത്തില്‍ സന്തോഷം..

ഉമ്മു അമ്മാര്‍ . സന്ദര്‍ശനത്തിനു താങ്ക്സ്

നന്‍മ കല്‍പ്പിക്കാന്‍ , തിന്‍മ വിരോധിക്കാന്‍..
സൗഹാര്‍ദത്തിന്റെ മുത്ത് പൊഴിക്കുന്ന ഒരു ചങ്ങാതിയെ എവിടെച്ചെന്നന്യേഷിക്കും..??????????????????

ഈ കലാത്തിന് വളരെ അനിവാര്യമായ ഒരു എഴുത്തു ...........
ഇതെനിക്കിഷ്ടായി...........
الرجل في دين صديقه
مثل جليس الحسنة كمثل حامل المسك

മനസ്സുകളുടെ താളുകളില്‍ പതുക്കെ തിരയൂ ....

കണ്ടെത്താതിരിക്കില്ല ...എന്നെങ്കിലും

സൌഹ്രദം അതിനേക്കാള്‍ വലുതായിട്ടൊന്നുമില്ല......

അബൂ ഫിദ, സുനില്‍ വെട്ടം, ബഷീര്‍ക്കാ..
സന്ദര്‍ശനത്തിന് താങ്ക്‌സ് കെട്ടോ..

എനിക്കുമറിഞ്ഞു കൂടാ എവിടെ നിന്നു കിട്ടുമെന്ന്.. മനസ്സു ചോദിക്കുന്നു പകരം നീയെന്തു കൊടുക്കുമെന്ന്..ആ ചോദ്യത്തിനു മുന്നിൽ ശിരസ്സു താഴുന്നു..

നല്ല സുഹൃത്തുക്കളെ നമ്മള്‍ എവിടെ പോയി തിരയും. ബാല്യ കാലങ്ങളില്‍ കൂടെ കളിച്ച്‌ വളര്‍ന്നവരാണ്‌ നല്ല കൂട്ടുകാര്‍.... പിന്നീട്‌ കണ്‌ട്‌ മുട്ടുന്നവരെല്ലാം ജസ്റ്റ്‌ പരിചയക്കാരായിരിക്കും... നല്ല ബന്ധങ്ങള്‍ വിരളമാണ്‌... എന്‌റെ പുതിയ ഒരു പോസ്റ്റുണ്‌ട്‌ വായിച്ച്‌ നോക്കുമല്ലോ?

അവർ അരികിൽ തന്നെ ഉണ്ട്. ചിലപ്പോൾ ഫേസ് ബുക്കിൽ ,അല്ലെങ്കിൽ നമ്മുടെ തൊട്ടയലത്ത്, നാം അവരെ അറിയാതെ പോവുന്നതാണ് കുഴപ്പം.

പോയന്റാണല്ലോ മച്ചൂ

നന്മ കാലഹരണ പെട്ട ലോകത്ത്
നിസ്വര്‍തത നശിച്ച ലോകത്ത്
കാപട്യങ്ങള്‍ അരങ്ങു തകര്‍ക്കുന്ന ഈ സമയത്ത് ഇതൊന്നും ഇനി സാദ്യമല്ല

മഖ്ബൂ,,,,, എന്നെ മതിയാകുമോ?

വിഡ്ഢിമാന്‍
മൊഹിയുദ്ദീന്‍
പ്രദീപ്കുമാര്‍
സുമേഷ് വാസു
കൊമ്പന്‍
സജി

വന്ന് കണ്ടവര്‍ക്കൊക്കെയും താങ്ക്‌സ് കെട്ടോ..

facebook.com/sangeethvinayakan

just click on the link.. you will get a good friend. :P

ആത്മാര്‍ഥതയുടെ അതിര്‍ വരംബ് വരെ ചെന്നു തിരയണ്ട...ഫ്രെണ്ട്നെ കിട്ടിയാലും ഇല്ലേലും ചിലപ്പോള്‍ നിരാശപ്പെടും..
## കാലം..കലികാലം..

മനുഷ്യബന്ധങ്ങളുടെ ചരിത്രം പറയുന്ന ഏതോ ഒരു മ്യൂസിയത്തിലെ ആർക്കൈവ്സുകളിൽ ആ പഴയ "ബന്ധ"ത്തിന്റെ കഥ പറയുന്ന ഏടുകൾ പഴയുടെ ഗന്ധം പേറി മങ്ങലേറ്റ് കിടക്കുന്നുണ്ട്.

Post a Comment